കാനഡയിലെ നോർത്ത് യോർക്കിൽ, എട്ട് വയസ്സുകാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ കൗമാരക്കാരൻ അറസ്റ്റിൽ

കാനഡയിലെ നോർത്ത് യോർക്കിൽ, അപ്പാർട്ട്മെൻ്റിനുള്ളിൽ വെച്ച് എട്ട് വയസ്സുകാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരു കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പ്പ് നടക്കുമ്പോൾ പ്രതിക്ക് 15 വയസ്സ് ആയിരുന്നു. കൗമാരക്കാരനെ അറസ്റ്റ് ചെയ്ത് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റവും തോക്ക് കൈവശം വെച്ചതുമായി ബന്ധപ്പെട്ട അഞ്ച് കുറ്റകൃത്യങ്ങളും ചുമത്തിയിട്ടുണ്ടെന്ന് ടൊറന്റോ പോലീസ് മേധാവി മൈറോൺ ഡെംകിവ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ, സ്വയമേവ വെടിയുതിർക്കാൻ കഴിയുന്ന തരത്തിൽ പരിഷ്കരിച്ച ഒരു നിറച്ച തോക്ക് ഇയാളുടെ കൈവശം ഉണ്ടായിരുന്നുവെന്ന് […]
ആൽബെർട്ടയ്ക്ക് മറ്റൊരു ഓട്ടോ ഇൻഷുറൻസ് കമ്പനിയെ കുടി നഷ്ടമാകും; CUMIS ജനറൽ ഇൻഷുറൻസ് കമ്പനി അടുത്ത വർഷത്തോടെ പ്രവിശ്യ വിടാൻ പദ്ധതിയിടുന്നു

ആൽബെർട്ട: ആൽബെർട്ടയ്ക്ക് മറ്റൊരു ഓട്ടോ ഇൻഷുറൻസ് കമ്പനിയെ കുടി നഷ്ടമാകും. CUMIS ജനറൽ ഇൻഷുറൻസ് കമ്പനി അടുത്ത വർഷത്തോടെ പ്രവിശ്യ വിടാൻ പദ്ധതിയിടുന്നതതോടെ ആണിത്. കോഓപ്പറേറ്റേഴ്സ് ജനറൽ ഇൻഷുറൻസിൻ്റെ അനുബന്ധ സ്ഥാപനമായ CUMIS 2026 ജനുവരി 1 മുതൽ ഓട്ടോ, ഹോം ഇൻഷുറൻസ് നൽകുന്നത് നിർത്തും. ആൽബെർട്ട വിപണി വിടാൻ അനിവാര്യമായ തീരുമാനം എടുക്കുകയാണെന്നാണ് CUMIS പ്രഖ്യാപിച്ചിരിക്കുന്നത്. വർദ്ധിച്ചുവരുന്ന ഓട്ടോ ക്ലെയിമുകളുൾപ്പെടെ വിപണിയിലെ തുടർച്ചയായ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എന്ന് പ്രഖ്യാപനത്തിൽ പറയുന്നു. അടുത്ത വർഷം […]
പകുതിയിലധികം കനേഡിയൻമാർക്കും തങ്ങളുടെ അയൽപക്കങ്ങളിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്ന് സർവേ

പകുതിയിലധികം കനേഡിയൻമാർക്കും തങ്ങളുടെ അയൽപക്കങ്ങളിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്ന് ഒരു സർവേയിലെ കണ്ടെത്തൽ. രാജ്യത്തെ പകുതിയിലധികം പേരും പറയുന്നത് തങ്ങളുടെ അയൽപക്കങ്ങളിൽ സുരക്ഷിതത്വം തോന്നുന്നില്ലെന്നാണ്. നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് തങ്ങളുടെ വീടിനെ സംരക്ഷിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് കനേഡിയൻമാരിൽ ഭൂരിഭാഗം പേരും കരുതുന്നു. നീതിന്യായ വ്യവസ്ഥ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും പോളിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ലെഗർ ആണ് സർവ്വെ നടത്തിയത്. കാനഡയിൽ നീതിന്യായ വ്യവസ്ഥ അവരുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നില്ലെന്ന് പകുതിയിലധികം പേർക്കും തോന്നുന്നുണ്ടെങ്കിൽ അത് ആരോഗ്യകരമായ ഒന്നായി കരുതാനാകില്ലെന്ന് ലെഗറിൻ്റെ […]
200ഓളം ആളുകളിൽനിന്ന് ഒരു മില്യൺ ഡോളറിലധികം ക്രിപ്‌റ്റോ കറൻസി കവർന്ന ഹാമിൽട്ടൻ സ്വദേശിയായ യുവാവിന് ജയിൽ ശിക്ഷ വിധിച്ചത് യു.എസ്. കോടതി

200ഓളം ആളുകളിൽ നിന്ന് ഒരു മില്യൺ ഡോളറിലധികം ക്രിപ്‌റ്റോ കറൻസി കവർന്ന ഹാമിൽട്ടൻ സ്വദേശിയായ യുവാവിന് യു.എസ്. കോടതി ജയിൽ ശിക്ഷ വിധിച്ചു. കൗമാരപ്രായത്തിൽ നടത്തിയ മറ്റൊരു മോഷണത്തിന് ജാമ്യത്തിലിരിക്കെയാണ് അയാൾ ഈ കുറ്റകൃത്യങ്ങൾ ചെയ്തത്. കാനഡയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ മോഷണങ്ങളിലൊന്നാണ് ഇയാൾ നടത്തിയത്. ഒരാളിൽ നിന്ന് 48 മില്യൺ ഡോളറാണ് മോഷ്ടിച്ചത്. ഇരയുടെ അക്കൗണ്ടുകളിലേക്ക് കടന്നു കയറാനും ക്രിപ്‌റ്റോ കറൻസി കൈമാറാനും സിം സ്വാപ്പ് തന്ത്രമാണ് ഇയാൾ ഉപയോഗിച്ചത്. മോഷ്ടിച്ച ബിറ്റ്‌കോയിൻ അയാൾ വാങ്ങിയ […]
ലൈഫ് ഇൻഷുറൻസ് പോളിസികൾ ഒഴിവാക്കുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണം വർധിക്കുന്നു

വളരെയധികം ചെലവേറിയതാണെന്ന് കരുതുന്നതിനാൽ ലൈഫ് ഇൻഷുറൻസ് ഒഴിവാക്കുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. കാനഡയിൽ 42 ശതമാനം പേർക്കും ലൈഫ് ഇൻഷുറൻസ് ഇല്ലെന്ന് ഇൻഷുറൻസ് സ്ഥാപനമായ പോളിസീമീയും ആംഗസ് റീഡും ചേർന്ന് നടത്തിയ സർവേയിൽ വെളിപ്പെടുത്തുന്നു. അടുത്ത അഞ്ച് വർഷത്തേക്ക് ഒരു ലൈഫ് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചും ആലോചിക്കുന്നില്ലെന്ന് 49 ശതമാനം പേർ പറയുന്നു. കുട്ടികളുള്ളവരും ലൈഫ് ഇൻഷുറൻസ് ഒഴിവാക്കുകയാണെന്ന് പോളിസിമീ സിഇഒ ആൻഡ്രൂ ഓസ്‌ട്രോ പറഞ്ഞു. അഫോർഡബിളിറ്റിയാണ് ഏറ്റവും വലിയ തടസ്സം. കാനഡയിൽ ലൈഫ് ഇൻഷുറൻസ് […]
യുവാക്കളെ ദോഷകരമായ ചൂതാട്ട ശീലത്തിലേക്ക് തള്ളിവിടുന്നു; സ്‌പോർട്‌സ് വാതുവെപ്പ് പരസ്യങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കാനഡയിലെ ഡോക്ടർമാർ

ഓട്ടവ: സ്‌പോർട്‌സ് വാതുവെപ്പ് പരസ്യങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കാനഡയിലെ ഡോക്ടർമാർ. യുവാക്കളെ ദോഷകരമായ ചൂതാട്ട ശീലത്തിലേക്ക് തള്ളിവിടുന്നതാണ് ഇതെന്നും അവർ അഭിപ്രായപ്പെട്ടു. ഓൺലൈൻ ചൂതാട്ടം നിയമവിധേയമാക്കിയത് എല്ലാ സ്മാർട്ട്‌ഫോണുകളെയും ഒരു വാതുവെപ്പ് പ്ലാറ്റ്‌ഫോമാക്കി മാറ്റിയിരിക്കുന്നു എന്നും കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു എഡിറ്റോറിയൽ പറയുന്നു. 19 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് മാത്രമുള്ളതാണ് വാതുവെപ്പ് സൈറ്റുകൾ എന്ന് പറയുന്നുണ്ടെങ്കിലും, സ്പോർട്സ് ആസ്വദിക്കുന്നതിനൊപ്പം വാതുവെപ്പിന് തുല്യമായ പരസ്യങ്ങൾ യുവാക്കൾക്ക് മുന്നിൽ നിറഞ്ഞുനിൽക്കുന്നതായി എഡിറ്റർ ഡോ. ഷാനൻ […]
കാനഡയിൽ എൽഎംഐഎയ്ക്ക് അപേക്ഷിക്കുന്ന തൊഴിലുടമകൾക്ക് പുതിയ നിയമങ്ങൾ; ജോബ് ബാങ്ക് വഴിയുള്ള എല്ലാ അപേക്ഷകളും തൊഴിലുടമകൾ പരിഗണിക്കണം

ഓട്ടവ: കാനഡയിൽ എൽഎംഐഎയ്ക്ക് അപേക്ഷിക്കുന്ന തൊഴിലുടമകൾക്ക് പുതിയ നിയമങ്ങൾ. ഇതനുസരിച്ച് Labour Market Impact Assessment (LMIA) അടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകൾ ഇനി മുതൽ ജോബ് ബാങ്കിലെ “Direct Apply” സൗകര്യം നിർബന്ധമായും ഉപയോഗിക്കണം. ജോബ് ബാങ്ക് വഴി വരുന്ന എല്ലാ അപേക്ഷകളും തൊഴിലുടമകൾ പരിഗണിക്കേണ്ടതുണ്ടെന്നും, അവ നിരസിക്കുകയോ അവഗണിക്കുകയോ ചെയ്താൽ LMIA അപേക്ഷ തള്ളപ്പെടുമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു. LMIA പ്രക്രിയയിലൂടെ വിദേശ തൊഴിലാളികളെ നിയമിക്കാൻ ആഗ്രഹിക്കുന്ന കനേഡിയൻ തൊഴിലുടമകൾ ആദ്യം പ്രാദേശിക തൊഴിലാളികളെ […]
ഭവന നിർമ്മാണത്തിൽ സർക്കാർ കാണിക്കുന്ന നിഷ്ക്രിയത്വം കാനഡയെ അഭൂതപൂർവമായ പ്രതിസന്ധിയിലേക്ക് നയിക്കും: പിയറി പൊയ്‌ലിവ്രെ

ലിബറൽ സർക്കാരിൻ്റെ നിഷ്‌ക്രിയത്വം കാരണം കാനഡ പുതിയ ഭവന പ്രതിസന്ധിയുടെ വക്കിലാണെന്ന് പ്രതിപക്ഷ നേതാവ് പിയറി പൊയ്‌ലിവ്രെയുടെ മുന്നറിയിപ്പ്. ഭവന നിർമ്മാണത്തിൽ സർക്കാർ കാണിക്കുന്ന നിഷ്ക്രിയത്വം കാനഡയെ അഭൂതപൂർവമായ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ബ്രാംപ്ടണിലെ ഒരു റെസിഡൻഷ്യൽ കൺസ്ട്രക്ഷൻ സൈറ്റിൽ സംസാരിക്കുകയിരുന്നു പൊയിലീവ്രെ. ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് മാർക്ക് കാർണി സർക്കാരിൻ്റെ നടപടികളെ അദ്ദേഹം നിശിതമായി വിമർശിച്ചു. നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട ഇടങ്ങളിലെ പിരിച്ചുവിടലുകൾ തൊഴിലില്ലായ്മയ്ക്ക് കാരണമായെന്നും, ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധത്തിൽ അത് മേഖലയെ […]
ജൂത ജനതയ്ക്കും മറ്റ് ഗ്രൂപ്പുകൾക്കുമെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തു; ഭീകരവാദ പ്രചാരകനായ പാട്രിക് ഗോർഡൻ മക്ഡൊണാൾഡിന് 10 വർഷം തടവ്

ഭീകരവാദ പ്രചാരകനായ പാട്രിക് ഗോർഡൻ മക്ഡൊണാൾഡിന് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. ചിത്രങ്ങൾ, മീമുകൾ, വീഡിയോകൾ എന്നിവ ഉപയോഗിച്ച് ജൂത ജനതയ്ക്കും മറ്റ് ഗ്രൂപ്പുകൾക്കുമെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തുകൊണ്ട് വെറുപ്പ്, ഭയം, ഭിന്നത എന്നിവ വളർത്താൻ ശ്രമിച്ചതിനാണ് പാട്രിക് ഗോർഡൻ മക്ഡൊണാൾഡിന് കോടതി ശിക്ഷ വിധിച്ചത്. മക്ഡൊണാൾഡ് മൂന്ന് കേസുകളിൽ കുറ്റക്കാരനെന്ന് ഏപ്രിലിൽ തെളിയിക്കപ്പെട്ടിരുന്നു. നേരത്തേ ജാമ്യം അനുവദിച്ചതിന് പിന്നാലെ കർശനമായ വ്യവസ്ഥകളോടെ ഓട്ടവയിൽ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു 28 കാരനായ മക്ഡൊണാൾഡ്. രണ്ട് വർഷം […]
ബീസിയിലെ ജയിൽനിന്ന് ചാടി മൂന്ന് വർഷമായി ഒളിവിൽ കഴിയുന്ന ഗുണ്ടാ നേതാവിനായി തിരച്ചിൽ ഊർജിതമാക്കി ആർസിഎംപി

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിൽ ജയിലിൽനിന്ന് രക്ഷപ്പെട്ട് മൂന്ന് വർഷത്തിലേറെയായി ഒളിവിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘ നേതാവിനായുള്ള തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് ആർസിഎംപി. റാബിഹ് റോബി അൽഖലീലിന് വേണ്ടിയാണ് തിരച്ചിൽ നടത്തുന്നത്. 2022 ജൂലൈയിൽ പോർട്ട് കോക്വിറ്റ്‌ലാമിലെ നോർത്ത് ഫ്രേസർ പ്രീട്രയൽ സെന്ററിൽ നിന്ന് കോൺട്രാക്ടർമാരായി വേഷമിട്ട രണ്ട് പേരുടെ സഹായത്തോടെയാണ് അൽഖലീൽ രക്ഷപ്പെട്ടത്. അന്നുമുതൽ അന്വേഷണ സംഘം തിരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി കാനഡയിലെ ബോലോ 25 മോസ്റ്റ് വാണ്ടഡ് പട്ടികയിൽ അൽഖലീൽ ഉൾപ്പെട്ടിട്ടുണ്ട്. അറസ്റ്റിലേക്ക് നയിക്കുന്ന […]
