newsroom@amcainnews.com

കനേഡിയൻ ഫിൻടെക് കമ്പനിയായ വെൽത്ത്‌സിംപിളിന് നേരെ സൈബർ ആക്രമണം; ആശങ്ക പ്രകടിപ്പിച്ച് അധികൃതർ, മണിക്കൂറുകൾക്കുള്ളിൽ പ്രശ്‌നം പരിഹരിച്ചതായി കമ്പനി

കനേഡിയൻ ഫിൻടെക് കമ്പനിയായ വെൽത്ത്‌സിംപിളിന് നേരെ നടന്ന സൈബർ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് അധികൃതർ. വെൽത്ത്‌സിംപിളിൽ അക്കൗണ്ട് ഉള്ളവരുടെ വിവരങ്ങൾ ചോർന്നിരിക്കാൻ സാധ്യതയുണ്ടെന്നും എപ്പോഴും ഇമെയിൽ പരിശോധിക്കാനും കമ്പനി മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 30നാണ് സൈബർ ആക്രമണം റിപ്പോർട്ട് ചെയ്തത്. സൈബർ ആക്രമണം ഉണ്ടായെന്ന് കണ്ടെത്തിയ ഉടൻ തന്നെ തങ്ങൾ നടപടികൾ സ്വീകരിച്ചതായും മണിക്കൂറുകൾക്കുള്ളിൽ പ്രശ്‌നം പരിഹരിച്ചതായും കമ്പനി അറിയിച്ചതായി റെഡ്ഡിറ്റിൽ ചില ക്ലയ്ന്റുകൾ പങ്കുവെച്ച ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷാവീഴ്ചയുടെ ഫലമായി ഒരു ശതമാനത്തിൽ താഴെ […]

അമേരിക്കയിൽ തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധം; നൂറുകണക്കിന് വിദ്യാർഥികൾ ക്ലാസ് മുറികളിൽ നിന്ന് ഇറങ്ങിപ്പോയി

വിർജീനിയ: അമേരിക്കയിൽ തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ച് വിർജീനിയയിലെ നൂറുകണക്കിന് വിദ്യാർഥികൾ ക്ലാസ് മുറികളിൽ നിന്ന് ഇറങ്ങിപ്പോയി. സ്കൂളുകളിലെ തോക്ക് അക്രമങ്ങൾക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന ഈ പ്രതിഷേധത്തിൽ വിദ്യാർഥികൾ അണിചേർന്നു. ഹെൻറിക്കോ കൗണ്ടിയിലെ ഹെർമിറ്റേജ് ഹൈസ്‌കൂളിൽ നിന്ന് 1,000-ത്തിലധികം വിദ്യാർത്ഥികളാണ് വാക്ക്ഔട്ട് നടത്തിയത്. അമേരിക്കയിലെ സ്കൂൾ വെടിവെപ്പുകളുടെ വ്യാപകമായ സാഹചര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ് വിദ്യാർത്ഥികൾ ഈ പ്രതിഷേധം നടത്തിയത്. സുരക്ഷാ നയങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഡിയത്തിൽ ഒത്തുകൂടിയ വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തിന് ശേഷം […]

കാനഡയുടെ സമ്പദ് വ്യവസ്ഥയെ പുനർനിർമ്മിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ

ടൊറന്റോ: 1945 കാലഘട്ടത്തെപ്പോലെ കാനഡയുടെ സമ്പദ് വ്യവസ്ഥയെ പുനർനിർമ്മിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ. 1945ലെയും 2025ലെയും സാഹചര്യങ്ങൾ തമ്മിൽ പലപ്പോഴും സാമ്യം തോന്നാറുണ്ട്. 1945 ൽ കാനഡ സ്വയം പുനർനിർമ്മിച്ചു. കാനഡയിലെ യുദ്ധാനന്തര വ്യാവസായിക, നിർമ്മാണ കുതിച്ചുചാട്ടത്തെ പരാമർശിച്ചുകൊണ്ട് ഷാംപെയ്ൻ പറഞ്ഞു. കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ പുനർനിർമ്മിക്കേണ്ട നിമിഷമാണിതെന്നും ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ ലിബറൽ കാബിനറ്റ് റിട്രീറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷാംപെയ്ൻ പറഞ്ഞു. ഈ വർഷം ആദ്യം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തുടക്കമിട്ട വ്യാപാര […]

ട്രംപിന്റെ വ്യാപാര ആഘാതങ്ങളെ ചെറുക്കാൻ കഴിയുന്ന ശക്തിയായി കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ മാറ്റുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

ടൊറൻ്റോ: ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര ആഘാതങ്ങളെ ചെറുക്കാൻ കഴിയുന്ന ഒരു ശക്തിയായി കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ മാറ്റുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ഇതിനായുള്ള നിരവധി നടപടികൾ വെള്ളിയാഴ്ച പ്രധാനമന്ത്രി മാർക്ക് കാർണി പുറത്തിറക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫുകളും വ്യാപാര തടസ്സങ്ങളും ഏറ്റവും കൂടുതൽ ബാധിച്ച തൊഴിലാളികളെയും ബിസിനസുകളെയും സഹായിക്കുന്നതിനാണ് പുതിയ പ്രഖ്യാപനം ലക്ഷ്യമിടുന്നത്. “വിദേശ ശക്തികളെ കുറച്ചുകൂടി ആശ്രയിക്കുന്നതും ആഗോള ആഘാതങ്ങളെ നേരിടാൻ കൂടുതൽ പ്രതിരോധശേഷിയുള്ളതുമായ ജി7 ലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥ കാനഡ കെട്ടിപ്പടുക്കുകയാണ്,” […]

ടൊറന്റോയിലെ എഗ്ലിന്റൺ ക്രോസ്‌ടൗൺ ലൈറ്റ് റെയിൽ പദ്ധതി: വർഷാവസാനത്തോടെ പ്രവർത്തനക്ഷമമാക്കുമെന്ന് ഉദ്യോഗസ്ഥർ

ടൊറന്റോയിലെ ഒരു പ്രധാന ഗതാഗത പദ്ധതി വീണ്ടും വൈകും. എങ്കിലും വർഷാവസാനത്തോടെ ഇത് പ്രവർത്തനക്ഷമമാക്കുമെന്ന് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു. എഗ്ലിന്റൺ ക്രോസ്‌ടൗൺ ലൈറ്റ് റെയിൽ ഗതാഗത സംവിധാനത്തിലെ ട്രെയിനുകളിൽ “പ്രകടനവും വിശ്വാസ്യതയും” പ്രശ്നങ്ങളുണ്ടെന്ന് മെട്രോലിങ്ക്സ് സിഇഒ മൈക്കൽ ലിൻഡ്സെ പറഞ്ഞു. സെപ്റ്റംബറിൽ 30 ദിവസത്തെ “റവന്യൂ സർവീസ് ഡെമോൺസ്ട്രേഷൻ” ആരംഭിക്കുമെന്ന് പ്രവിശ്യാ ഏജൻസി പ്രതീക്ഷിച്ചിരുന്നു. പക്ഷേ അത് ആ ലക്ഷ്യം നേടിയില്ല. നിർഭാഗ്യവശാൽ, സെപ്റ്റംബറിൽ യാത്രക്കാർക്കുള്ള സേവനത്തിനായി ഞങ്ങൾ നിശ്ചയിച്ചിരുന്ന ലക്ഷ്യം കൈവരിക്കാൻ പോകുന്നില്ല എന്ന്”വെള്ളിയാഴ്ച ഒരു ഗതാഗത […]

ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയും വിശ്വാസ വോട്ട്; ഫ്രാൻസ് രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്

ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയും വിശ്വാസ വോട്ട് നേരിടുന്ന സർക്കാരിനെ താഴെയിറക്കുമെന്ന് പ്രതീക്ഷിക്കുന്ന തിങ്കളാഴ്ച ഫ്രാൻസ് പുതിയൊരു രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒരുങ്ങുകയാണ്. 43.8 ബില്യൺ യൂറോ ചെലവ് ചുരുക്കൽ, സാമൂഹിക ആനുകൂല്യങ്ങൾ മരവിപ്പിക്കൽ, രണ്ട് പൊതു അവധി ദിവസങ്ങൾ നിർത്തലാക്കൽ എന്നിവ ആവശ്യപ്പെട്ടുള്ള ബജറ്റ് അവതരിപ്പിച്ചതിന് ശേഷം കഴിഞ്ഞ മാസം പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്‌റൂ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നേരിടും. രാജ്യത്തിന്റെ കുതിച്ചുയരുന്ന കടം നിയന്ത്രണത്തിലാക്കാൻ ചെലവ് ചുരുക്കൽ നടപടികൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. “കടത്താൽ നാം […]

ഡിജിറ്റൽ ചൂതാട്ട പ്ലാറ്റ്‌ഫോമുകൾ സ്വാധീനം ചെലുത്തുന്നു; ഓൺലൈൻ ചൂതാട്ടത്തിൽ ഏർപ്പെടുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് നോവസ്‌കോഷ്യയിലെ അഡ്വക്കസി ഗ്രൂപ്പുകൾ

ഓട്ടവ: ഓൺലൈൻ ചൂതാട്ടത്തിൽ ഏർപ്പെടുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് നോവസ്‌കോഷ്യയിലെ അഡ്വക്കസി ഗ്രൂപ്പുകൾ. ചൂതാട്ടത്തിലേക്ക് യുവാക്കളെ ആകർഷിക്കുന്നതും അവരുടെ ആസക്തിയും സമൂഹത്തിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് കംപൾസീവ് ആൻഡ് പ്രോബ്ലം ഗാംബ്ലേഴ്‌സി സൊസൈറ്റിയുടെ സ്ഥാപകൻ കാരി മർഫി പറയുന്നു. ഡിജിറ്റൽ ചൂതാട്ട പ്ലാറ്റ്‌ഫോമുകളിലേക്കുള്ള വർധിച്ചുവരുന്ന ആക്‌സസ് യുവാക്കളിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ചൂതാട്ട ആസക്തിയുടെ പ്രത്യഘാതങ്ങളും ഗുരുതരമായിരിക്കുമെന്ന് സ്വന്തം അനുഭവത്തിൽ നിന്നും തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ചൂതാട്ട ആസക്തിയിൽ നിന്നും എങ്ങനെ […]