ഇസ്രയേൽ പടനീക്കം; 40,000 സൈനികർ കൂടി ഗാസയിലേക്ക്

ഗാസ സിറ്റി പിടിക്കാനുള്ള പടനീക്കത്തിന്റെ ഭാഗമായി 40,000 ഇസ്രയേൽ റിസർവ് സൈനികർ കൂടി ഇറങ്ങി. ഇവർ ചൊവ്വാഴ്ച ഡ്യൂട്ടിക്കെത്തിയതായി ഇസ്രയേൽ ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു. 20,000 റിസർവ് സൈനികർ കൂടി താമസിയാതെ എത്തും. ഗാസ സിറ്റിയിൽ ഹമാസ് ഇപ്പോൾ ശക്തമാണെന്നാരോപിച്ചാണ് ഗാസ സിറ്റിയിലേക്ക് വീണ്ടും വൻ പടനീക്കം. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ഹമാസ് ശക്തമായി ചെറുത്തുനിന്ന മേഖലയാണിത്. ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്ന ലഘുലേഖകൾ സൈന്യം വിമാനത്തിൽനിന്നു വിതറി. ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങളും നിലവിൽ ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. […]
ക്രൂഡ് ഓയിലിന്റെ വില വീണ്ടും കുറച്ച് റഷ്യ

ആഗോള വിപണിയില്‍ റഷ്യന്‍ ക്രൂഡ് ഓയിലിന്റെ വില വീണ്ടും കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. എണ്ണയുടെ വില ബാരലിന് 3 മുതല്‍ 4 ഡോളര്‍ വരെ കുറച്ച് റഷ്യ. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബര്‍ അവസാനത്തിലും ഒക്ടോബര്‍ മാസത്തിലും ലോഡ് ചെയ്യുന്ന ചരക്കുകള്‍ക്ക് റഷ്യയുടെ യുറല്‍ ഗ്രേഡിന്റെ കുറഞ്ഞ വിലയിലാണ് ലഭ്യമാകുക. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി യുക്രൈന്‍ യുദ്ധത്തിന് ഇന്ധനം നല്‍കി എന്ന് ആരോപിച്ച് ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്ച ഇന്ത്യയുടെ തീരുവ 50 ശതമാനമായി ഇരട്ടിയാക്കിയിരുന്നു. 2022-ല്‍ […]
സ്റ്റഡി പെര്‍മിറ്റ്: കാനഡ സര്‍ക്കാരിനെതിരെ ചൈനീസ് വിദ്യാര്‍ത്ഥികള്‍

സ്റ്റുഡന്റ് പെര്‍മിറ്റ് അപേക്ഷകള്‍ മാസങ്ങളോളം വൈകിപ്പിക്കുന്ന കാനഡ സര്‍ക്കാരിന്റെ നടപടിക്കെതിരെ നിരവധി ചൈനീസ് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. തങ്ങളുടെ അപേക്ഷകള്‍ മനഃപൂര്‍വം വൈകിപ്പിച്ച് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവര്‍ ഫെഡറല്‍ കോടതിയില്‍ കേസുമായി സമീപിച്ചത്. ഇരുപത്തിയഞ്ച് വിദ്യാര്‍ത്ഥികളാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സുരക്ഷാ പരിശോധനയുടെ പേരില്‍ തങ്ങളുടെ ഫയലുകള്‍ അന്യായമായി വൈകിപ്പിക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. എല്ലാവരും സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് (STEM) വിഷയങ്ങളില്‍ ഉന്നത പഠനത്തിനായി UBC, മക്ഗില്‍, വാട്ടര്‍ലൂ യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ പ്രവേശനം […]
വ്യാപാര യുദ്ധം: കാര്‍ണി-കാബിനറ്റ് കൂടിക്കാഴ്ച ഇന്ന്

അമേരിക്കന്‍ തീരുവ പ്രതിസന്ധിക്കിടെ മാര്‍ക്ക് കാര്‍ണി- കാബിനറ്റ് കൂടിക്കാഴ്ച ഇന്ന് നടക്കും. ഗ്രേറ്റര്‍ ടൊറന്റോയില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. താരിഫുകള്‍ കാരണം പ്രതിസന്ധിയിലായ വ്യവസായങ്ങളെ സഹായിക്കുക, താങ്ങാനാവുന്ന ഭവനങ്ങള്‍ നിര്‍മ്മിക്കുക, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ വേഗത്തിലാക്കുക, പ്രതിരോധ മേഖലയില്‍ കൂടുതല്‍ പണം ചെലവഴിക്കുക, കുറ്റകൃത്യങ്ങള്‍ തടയുക എന്നിവയാണ് ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന യഹൂദവിരുദ്ധതയെ നേരിടാന്‍ നടപടിയെടുക്കണമെന്ന് സെന്റര്‍ ഫോര്‍ ഇസ്രയേല്‍ ആന്‍ഡ് ജൂയിഷ് അഫയേഴ്‌സ് കാര്‍ണി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. […]
എക്സ്പ്രസ് എൻട്രി ഡ്രോ: 249 അപേക്ഷകർക്ക് ക്ഷണം

സെപ്റ്റംബറിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 249 പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) അപേക്ഷകരെ ക്ഷണിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) ന്റെ ഏറ്റവും കുറഞ്ഞ സ്കോർ 772 ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. ഇതുവരെ, IRCC 2025 ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 56,069 ഐടിഎകൾ നൽകിയിട്ടുണ്ട്. ഈ വർഷത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ പ്രധാനമായും പിഎൻപി നറുക്കെടുപ്പുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള എക്സ്പ്രസ് […]