എഡ്മന്റൻ നേർമയുടെ ഓണാഘോഷം സെപ്റ്റംബർ 6ന്

എഡ്മന്റൻ: എഡ്മന്റൻ നേർമയുടെ ഓണാഘോഷം സെപ്റ്റംബർ 6ന് ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 10:45ന് ആരംഭിക്കുന്ന ഓണാഘോഷത്തിൽ മഹാബലിയെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ തനത് പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന കലാപരിപാടികളാണ് ഈ വർഷത്തെ ഓണാഘോഷത്തിലെ പ്രധാന ആകർഷണം. വിവിധ നിറങ്ങളിലുള്ള പൂക്കളങ്ങൾ, കേരളത്തനിമ വിളിച്ചോതുന്ന തിരുവാതിര, പുലികളി, ചെണ്ടമേളം എന്നിവ പരിപാടികൾക്ക് കൂടുതൽ ആവേശം പകരും. അതോടൊപ്പം, ഓണപ്പാട്ടുകളും പരമ്പരാഗത നൃത്തങ്ങളും സംഗീത വിരുന്നും കോർത്തിണക്കിയ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത കേരളീയ വിഭവങ്ങൾക്കൊപ്പം പുതുമയേറിയ […]
പൊതുസ്ഥലത്ത് പ്രാർത്ഥന നിരോധിക്കുന്ന ബിൽ അവതരിപ്പിക്കാൻ ക്യൂബെക്ക് സർക്കാർ

പൊതുസ്ഥലത്ത് പ്രാർത്ഥന നിരോധിക്കുന്ന ബിൽ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി ക്യൂബെക്ക് സർക്കാർ. തെരുവ് പ്രാർത്ഥനയുടെ വ്യാപനം ഗൗരവമേറിയതും സെൻസിറ്റീവുമായ ഒരു വിഷയമാണ് എന്ന് മതേതരത്വ മന്ത്രി ജീൻ-ഫ്രാങ്കോയിസ് റോബർജ് പറഞ്ഞു. മതേതരത്വം ശക്തിപ്പെടുത്തുന്നതിനുള്ള അധികാരം പ്രധാനമന്ത്രി തനിക്ക് നൽകിയിട്ടുണ്ടെന്നും ഈ അധികാരം ഉത്തരവാദിത്തോടെ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വത്തെക്കുറിച്ച് ഉപദേശക സമിതി സമർപ്പിച്ച പുതിയ റിപ്പോർട്ട്, പൊതു പ്രാർത്ഥന നിരോധിക്കുന്ന പുതിയ ബിൽ അവതരിപ്പിക്കാനുള്ള തീരുമാനത്തിൽ വലിയ പങ്കു വഹിച്ചെന്ന് മന്ത്രി വ്യക്തമാക്കി. പ്രവിശ്യയിലെ മതേതരത്വം ശക്തിപ്പെടുത്തുന്നതിനായി ക്യൂബെക്ക് […]
അമേരിക്ക യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രകൃതി വാതകത്തിൻ്റെ നല്ലൊരു പങ്കും കാനഡയിൽനിന്ന്! അമേരിക്കക്കാർ കനേഡിയൻ പ്രകൃതിവാതകം കയറ്റുമതി ചെയ്ത് ലാഭമുണ്ടാക്കുകയാണെന്ന് പോളിഷ് അംബാസിഡർ

അമേരിക്ക യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രകൃതി വാതകത്തിൻ്റെ നല്ലൊരു പങ്കും കാനഡയിൽ നിന്നുള്ളതാണെന്ന് പോളിഷ് അംബാസിഡർ. അമേരിക്കക്കാർ കനേഡിയൻ പ്രകൃതിവാതകം കയറ്റുമതി ചെയ്ത് ലാഭമുണ്ടാക്കുകയാണെന്നും അംബാസിഡർ പറയുന്നു. യൂറോപ്പിലേക്ക് പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നതിൽ കാനഡ വീഴ്ച വരുത്തിയെന്ന വിമർശനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കാനഡയിലെ പോളിഷ് അംബാസഡറുടെ പ്രതികരണം. ധാരാളം കനേഡിയൻ വാതകം യൂറോപ്പിലേക്ക് എത്തുന്നുണ്ട്. എന്നാൽ അത് അമേരിക്ക വഴി ആണെന്ന് പോളിഷ് അംബാസഡർ വിറ്റോൾഡ് ഡിസിയേൽസ്കി പറഞ്ഞു. അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്കും പോളണ്ടിലേക്കും വരുന്ന എൽഎൻജിയിൽ […]
ഓരോ വർഷവും കാനഡയിലുണ്ടാകുന്ന കാട്ടുതീ രാജ്യത്തിന്റെ വായു ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട്

ഓരോ വർഷവും കാനഡയിലുണ്ടാകുന്ന കാട്ടുതീ രാജ്യത്തിന്റെ വായു ഗുണനിലവാരം തകർക്കുകയാണ്. വായുമലിനീകരണം കൂടിവരികയാണ് ഓരോ പ്രവിശ്യകളിലും. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള കാനഡയുടെ പരിശ്രമങ്ങളെ പരാജയപ്പെടുത്തുകയാണ് കാട്ടുതീകൾ. 2023 ലെ കാട്ടുതീ കാനഡയിൽ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ കാട്ടുതീയാണ്. അന്ന 16 മില്യൺ ഹെക്ടറിലധികം വനമാണ് കത്തിയെരിഞ്ഞത്. ആയിരക്കണക്കിനാളുകളെ കുടിയിറക്കുകയും കാനഡയിലും അമേരിക്കയിലുമുള്ള നഗരങ്ങളെ പുക കൊണ്ട് മൂടി ശ്വാസം മുട്ടിക്കുകയും ചെയ്തു. ഷിക്കാഗോ യൂണിവേഴ്‌സിറ്റിയുടെ എയർ ക്വാളിറ്റി ലൈഫ് ഇൻഡക്‌സ്(AQLI) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, 1998 […]
ഒന്റാരിയോയിൽ പ്രസവത്തെ തുടർന്ന് ഇന്ത്യൻ യുവതി മരിച്ച സംഭവം; ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം രംഗത്ത്

ഒന്റാരിയോ: ഒന്റാരിയോയിൽ പ്രസവത്തെത്തുടർന്ന് ഇന്ത്യൻ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം രംഗത്ത്. ബ്രാംപ്ടണിൽ താമസിക്കുന്ന 40 വയസ്സുള്ള രവീന്ദർ കൗർ സിദ്ദുവിനാണ് ജൂണിൽ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ ജീവൻ നഷ്ടമായത്. മിസിസാഗയിലെ ക്രെഡിറ്റ് വാലി ഹോസ്പിറ്റലിൽ വെച്ചാണ് കുഞ്ഞ് ജനിച്ചത്. ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കസ് അണുബാധ മൂലം ശരീരം സെപ്റ്റിക് ഷോക്ക് ആയതിനെ തുടർന്ന് ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിൽ ടൊറന്റോയിലെ സണ്ണിബ്രൂക്ക് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ വീഴ്ച […]
കാനഡയിലെ അഭയാർത്ഥി സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നു; അതിവേഗം മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് അഭിപ്രായങ്ങൾ

കാനഡയിലെ അഭയാർത്ഥി സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നും അതിവേഗം മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും അഭിപ്രായം ഉയരുന്നു. സർക്കാരിൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 287,786 പേർ അഭയാർത്ഥി പദവിക്കായി അപേക്ഷിച്ച് കാത്തിരിക്കുന്നത്. ഒരുകാലത്ത് നന്നായി പ്രവർത്തിച്ചിരുന്ന കാനഡയുടെ കുടിയേറ്റ, അഭയാർത്ഥി സംവിധാനത്തിൽ ലിബറലുകളാണ് കുഴപ്പങ്ങൾ സൃഷ്ടിച്ചതെന്നും വിമർശനം ഉയരുന്നുണ്ട്. രാജ്യത്തുടനീളമുള്ള പ്രവിശ്യാ സർക്കാരുകളിലെ കുടിയേറ്റം കൈകാര്യം ചെയ്യുന്ന മന്ത്രിമാർ ഫെഡറൽ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബുമായി ഒരു വെർച്വൽ മീറ്റിംഗ് നടത്തുന്നുണ്ട്. അഭയാർത്ഥി സംവിധാനം പരിഹരിക്കുക, സ്ഥിര താമസക്കാരുടെ […]
