താപനില ഉയരുന്നു; ആൽബർട്ടയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

ആൽബർട്ടയുടെ മിക്കഭാഗങ്ങളിലും വടക്കുപടിഞ്ഞാറൻ സസ്കാച്വാനിലെ ചില പ്രദേശങ്ങളിലും അടുത്ത ആഴ്ച വരെ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ഇരു പ്രവിശ്യകളിലെ പകൽ സമയത്തെ ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിലായിരിക്കുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. ആൽബർട്ടയുടെ വടക്കൻ ഭാഗങ്ങളായ ഹൈ ലെവലിൽ നിന്ന് കാനഡ-യുഎസ് അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ പകൽ താപനില 29 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെയും രാത്രിയിലെ ഏറ്റവും താഴ്ന്ന താപനില 10 മുതൽ 16 ഡിഗ്രി സെൽഷ്യസ് […]
കോൾ സെന്‍റർ ഏജൻ്റുമാരുടെ കരാർ മാർച്ച് 31 വരെ പുതുക്കി കാനഡ റവന്യൂ ഏജൻസി

കോൾ സെന്‍റർ ഏജൻ്റുമാരുടെ കുറവ് പരിഹരിക്കാൻ നടപടിയുമായി കാനഡ റവന്യൂ ഏജൻസി (CRA). സെപ്റ്റംബർ 5-ന് അവസാനിക്കുന്ന 850 ജീവനക്കാരുടെ കരാറുകൾ 2026 മാർച്ച് 31 വരെ പുതുക്കി നൽകിയതായി ഏജൻസി അറിയിച്ചു. ജീവനക്കാരുടെ കരാർ പുതുക്കുമെന്ന് രണ്ടാഴ്ച മുമ്പ് CRA അറിയിച്ചിരുന്നു. കരാറുകൾ പുതുക്കാനുള്ള കാനഡ റവന്യൂ ഏജൻസിയുടെ തീരുമാനത്തിൽ യൂണിയൻ സന്തുഷ്ടരാണെന്ന് കാനഡ റവന്യൂ ഏജൻസി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ ഓഫ് ടാക്സേഷൻ എംപ്ലോയീസ് അറിയിച്ചു. ജീവനക്കാരുടെ കുറവ് മൂലം കാനഡ റവന്യൂ ഏജൻസിയിൽ […]
മിനസോട വെടിവെപ്പ്: ‘ട്രംപിനെ കൊല്ലുക’ എന്ന് തോക്കില്‍; അക്രമിയെ തിരിച്ചറിഞ്ഞു

യുഎസിലെ മിനസോട സംസ്ഥാനത്ത് സ്വകാര്യ സ്‌കൂളില്‍ വെടിവയ്പ് നടത്തിയ അക്രമി റോബിന്‍ വെസ്റ്റ്മാന്‍ (23) ആണെന്ന് തിരിച്ചറിഞ്ഞു. വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളിനോട് ചേര്‍ന്ന പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുമ്പോഴാണ് തോക്കുമായെത്തിയ പ്രതി വെടിവച്ചത്. രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. അക്രമിയായ റോബിന്‍ വെസ്റ്റ്മാന്‍ സ്വയം ജീവനൊടുക്കി. ആക്രമണം നടന്ന സ്‌കൂളിലെ പാര്‍ക്കിങ് സ്ഥലത്താണ് റോബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റോബിന്‍ ഡബ്ല്യു എന്ന പേരില്‍ ഇയാള്‍ക്കൊരു യൂട്യൂബ് ചാനല്‍ ഉണ്ടായിരുന്നു. […]
എച്ച്1 ബി വീസയിൽ എത്തുന്നത് ഇന്ത്യക്കാർ, അമേരിക്കക്കാരെ പിരിച്ചുവിടുന്നു

അമേരിക്കയുടെ എച്ച്1 ബി വീസ സമ്പൂർണ അഴിമതിയാണെന്ന ആരോപണവുമായി ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്. വിദഗ്ധരായ വിദേശ തൊഴിലാളികളെ കുറഞ്ഞ ചെലവിൽ ജോലിക്കെടുക്കാൻ കമ്പനികളെ സഹായിക്കുന്ന ഈ വീസ, അമേരിക്കൻ തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എച്ച്1 ബി വീസയിൽ അമേരിക്കയിലെത്തുന്നവരിൽ കൂടുതലും ഇന്ത്യയിൽ നിന്നുള്ളവരാണെന്നും ഇത് അമേരിക്കൻ പൗരന്മാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ കമ്പനികളെ പ്രേരിപ്പിക്കുന്നുവെന്നും ഡിസാന്റിസ് ആരോപിച്ചു. ഉയർന്ന വരുമാനമുള്ള അപേക്ഷകർക്ക് മുൻഗണന […]
കാനഡയിൽ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ അന്താരാഷ്ട്ര വിദ്യാർത്ഥിനി ദുരിതത്തിൽ; കോളേജിൽ പോകാനും പഠനത്തിനും കരിയർ കെട്ടിപ്പടുക്കുന്നതിനും സുമനസ്സുകളുടെ സഹായതേടുന്നു…

കാനഡയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അന്താരാഷ്ട്ര വിദ്യാർത്ഥിനി ദുരിതത്തിൽ. ജീവിതത്തിൽ പുതിയ പ്രതീക്ഷകളുമായി നേപ്പാളിൽ നിന്നും കാനഡയിലെത്തിയ ബിനിഷ കൊയ്‌രാളയാണ് ഇനിയുള്ള ജീവിതം മുന്നോട്ട് എങ്ങനെ കൊണ്ടുപോകണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഒന്നിലധികം ശസ്ത്രക്രിയകൾ ആവശ്യമായി വരുന്ന ബിനിഷ സാമ്പത്തികമായും മാനസികമായും തകർന്നിരിക്കുകയാണ്. സ്‌കാർബറോയിലാണ് ബിനിഷ താമസിക്കുന്നത്. 2024 ഫെബ്രുവരി 18 ന് രാത്രി 8.21 ന് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബിനിഷ കൊയ്‌രാളയ്ക്ക് ഗുരുതരമായ പരുക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ച കൊയ്‌രാളയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. […]