ട്രംപിന്റെ നയങ്ങൾക്കനുസരിച്ചു പലിശനിരക്കുകൾ കുറയ്ക്കാൻ തയാറായില്ല; യുഎസ് ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ സ്ഥാനത്തുനിന്നു നീക്കുമെന്ന് ട്രംപ്

വാഷിങ്ടൻ: യുഎസ് ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ സ്ഥാനത്തുനിന്നു നീക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രഖ്യാപനം. ലിസ കുക്കിനെ അഭിസംബോധന ചെയ്തെഴുതിയ കുറിപ്പിൽ ബാങ്കിന്റെ ബോർഡ് ഓഫ് ഗവർണർമാരിൽനിന്ന് ഉടനടി അവരെ മാറ്റുമെന്ന തീരുമാനത്തെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്. അതേസമയം, തന്നെ നീക്കാൻ ട്രംപിന് അധികാരമില്ലെന്നും രാജിവയ്ക്കില്ലെന്നും വാർത്താക്കുറിപ്പിലൂടെ കുക്ക് പ്രതികരിച്ചു. ട്രംപിന്റെ നിയമവിരുദ്ധമായ നടപടിക്കെതിരെ എന്തു നടപടികൾ എടുക്കണോ അതെടുക്കുമെന്ന് കുക്കിന്റെ അഭിഭാഷകനും അറിയിച്ചു. മോർട്ട്‌ഗേജ് തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് ലിസ […]
ഇറാനുമായി നയതന്ത്രബന്ധം ഉപേക്ഷിക്കുന്നുവെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി; നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചു, ഇറാന്റെ അംബാസഡറോട് ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്ന് നിർദ്ദേശം

മെൽബൺ: ഇറാനുമായി നയതന്ത്രബന്ധം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ഓസ്ട്രേലിയയിൽ കഴിഞ്ഞവർഷം നടന്ന രണ്ട് ജൂതവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണു നടപടി. കഴിഞ്ഞ വർഷം ഒക്ടോബറിൽ സിഡ്നിയിലെ ലൂയിസ് കോണ്ടിനന്റൽ കിച്ചണു നേരെയും ഡിസംബറിൽ മെൽബണിലെ ഇസ്രയേൽ സിനഗോഗിനു നേരെയും നടന്ന ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് ഓസ്ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ (എഎസ്ഐഒ) കണ്ടെത്തിയതായി ആൽബനീസ് വ്യക്തമാക്കി. ആരോപണങ്ങൾ ഇറാൻ നിഷേധിച്ചു. ടെഹ്റാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച ഓസ്ട്രേലിയ, ഇറാന്റെ അംബാസഡറോട് ഒരാഴ്ചയ്ക്കകം […]
കാനഡയിൽ വിമാന യാത്രകളുമായി ബന്ധപ്പെട്ട് തീർപ്പാക്കേണ്ട പരാതികളുടെ എണ്ണം 2028 ആകുമ്പോഴേക്കും 126,000 ആയി വർധിക്കുമെന്ന് റിപ്പോർട്ട്

ഓട്ടവ: വിമാന യാത്രകളുമായി ബന്ധപ്പെട്ട് തീർപ്പാക്കേണ്ട പരാതികളുടെ എണ്ണം 2028 ആകുമ്പോഴേക്കും 126,000 ആയി വർധിക്കുമെന്ന് റിപ്പോർട്ട്. ആക്‌സസ് ടു ഇൻഫർമേഷൻ പ്രകാരം ഗോ പബ്ലിക്കിന് ലഭിച്ച പുതിയ ഡാറ്റയിൽ എയർ ട്രാവൽ കംപ്ലയ്ന്റ് ബ്ലാക്ക്‌ലോഗ് കുത്തനെ വർധിക്കുമെന്ന് പറയുന്നു. 2028 ആകുമ്പോഴേക്കും 45 ശതമാനം വരെ പരാതികളുടെ എണ്ണം ഉയരുമെന്നാണ് റിപ്പോർട്ട്. പരാതികൾ തീർപ്പാക്കുന്നതിനുള്ള സിടിഎയുടെ രീതിയിലാണ് നീണ്ട കാലതാമസമെന്ന് ചില അഡ്വക്കേറ്റുകളും കുറ്റപ്പെടുത്തുന്നു. പരാതികൾ തീർപ്പാക്കുന്നതിനുള്ള സംവിധാനം വളരെ സങ്കീർണമാണെന്ന് എയർ പാസഞ്ചർ റൈറ്റ്‌സ് […]
ഗർഭകാലത്തും പ്രസവശേഷവും അമ്മമാർക്ക് മാനസികാരോഗ്യ പിന്തുണ നൽകുന്നതിനായി ഒക്‌ലഹോമയിലെ മെഴ്സി ഹോസ്പിറ്റൽ പുതിയ ക്ലിനിക്ക് തുറന്നു

ഡാലസ്: ഗർഭകാലത്തും പ്രസവശേഷവും അമ്മമാർക്ക് മാനസികാരോഗ്യ പിന്തുണ നൽകുന്നതിനായി ഒക്‌ലഹോമയിലെ മെഴ്സി ഹോസ്പിറ്റൽ ഒരു പെരിനാറ്റൽ ബിഹേവിയറൽ ഹെൽത്ത് ക്ലിനിക്ക് തുറന്നു. ഒക്‌ലഹോമയിൽ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്. പ്രസവാനന്തര വിഷാദം, ഉത്കണ്ഠ, മാനസികാഘാതം എന്നിവയുൾപ്പെടെ പുതിയ അമ്മമാർ നേരിടുന്ന വിവിധ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ക്ലിനിക്കിൽ ചികിത്സ ലഭ്യമാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കുമെന്ന് ക്ലിനിക്കിലെ സൈക്യാട്രിസ്റ്റായ കാലി വുഡി പറഞ്ഞു. അമ്മമാർക്ക് തുറന്നു സംസാരിക്കാനുള്ള സുരക്ഷിതമായ ഒരിടം ഒരുക്കുക എന്നതാണ് ക്ലിനിക്കിന്റെ ലക്ഷ്യം. […]
മനോഹരമായൊരു അവധിക്കാലം പ്ലാൻ ചെയ്യുന്നവർ ഡെസ്റ്റിനേഷനുകൾ തെരഞ്ഞെടുക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഓട്ടവ: മനോഹരമായൊരു അവധിക്കാലം പ്ലാൻ ചെയ്യുന്നവർ ഡെസ്റ്റിനേഷനുകൾ തെരഞ്ഞെടുക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കാനഡ. ഏഷ്യയിലെ നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർക്കാണ് യാത്രാ ഉപദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി അന്താരാഷ്ട്ര തലത്തിൽ യാത്ര ആസൂത്രണം ചെയ്യുന്നവർ രജിസ്‌ട്രേഷൻ ഓഫ് കനേഡിയൻസ് എബ്രോഡ്(ROCA) എന്നതിൽ സൈൻ അപ്പ് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ഇത് വിദേശത്തേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർക്ക് അടിയന്തരാവസ്ഥയെ കുറിച്ചോ അല്ലെങ്കിൽ മറ്റ് ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചോ അപ്‌ഡേറ്റുകൾ നൽകുവാൻ സഹായിക്കുന്നു. രാഷ്ട്രീയ, […]
ഡ്രൈവിംഗ് നിയമങ്ങൾ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഒൻ്റാരിയോയിലെ യുവാവിൻ്റെ കുടുംബം

ഒൻ്റാരിയോ: ഡ്രൈവിംഗ് നിയമങ്ങൾ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഒൻ്റാരിയോയിലെ യുവാവിൻ്റെ കുടുംബം രംഗത്ത്. ഈ മാസം ആദ്യമാണ് പതിനെട്ട് വയസ്സുകാരൻ അപകടകരമായ രീതിയിൽ ഓടിച്ച വാഹനം ഇടിച്ച് 35 കാരനായ ആൻഡ്രൂ ക്രിസ്റ്റിലോ കൊല്ലപ്പെട്ടത്. അപകടത്തിൽ ക്രിസ്റ്റിലോവിൻ്റെ ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കും പരിക്കേറ്റിരുന്നു. ഓഗസ്റ്റ് 3 ന് വിച്ച്ചർച്ച്-സ്റ്റൗഫ്‌വില്ലിൽ ആണ് അപകടം ഉണ്ടായത്. ഇതേ തുടർന്ന് ആൻഡ്രൂസ് ലോ എന്ന പുതിയ നിയമത്തിനായി ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് ആൻഡ്രൂ ക്രിസ്റ്റിലോയുടെ കുടുംബം. അപകടകരമായ ഡ്രൈവിംഗിന് കൂടുതൽ കർശനമായ […]
കാനഡ ബോർഡർ സർവീസസ് ഏജൻസിയും കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസസും ഫെഡറൽ ജോലി ചെയ്യാൻ ഏറ്റവും മോശം സ്ഥാപനങ്ങളെന്ന് സർവേ

ഓട്ടവ: ഫെഡറൽ ജോലി സ്ഥലങ്ങളിൽ തൊഴിൽ ചെയ്യാൻ ഏറ്റവും മോശം സ്ഥാപനങ്ങൾ കാനഡ ബോർഡർ സർവീസസ് ഏജൻസിയും കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസസുമാണെന്ന് സർവേ റിപ്പോർട്ട്. കാനഡ ബോർഡർ സർവീസസ് ഏജൻസിയിലെയും കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസിലെയും ജീവനക്കാർ അവരുടെ ഓഫീസുകൾ ജോലി ചെയ്യാൻ മികച്ച സ്ഥലമായി ശുപാർശ ചെയ്യുന്നില്ലെന്ന് ഫെഡറൽ പബ്ലിക് സർവീസ് സർവേ സൂചിപ്പിക്കുന്നു. 2024ലെ പബ്ലിക് സർവീസ് എപ്ലോയി സർവേയിൽ ഫെഡറൽ സർക്കാർ ജീവനക്കാരോട് ജോലി സ്ഥലത്തെ സംതൃപ്തി സംബന്ധിച്ച് ചോദ്യങ്ങൾ ചോദിച്ചു. […]
വസ്തു നികുതി പിരിക്കാൻ ആൽബർട്ട സർക്കാർ 10 മില്യൺ ഡോളർ നൽകണമെന്ന ആവശ്യവുമായി കാൽഗറി നഗരസഭ

കാൽഗറി: വസ്തു നികുതി പിരിക്കുന്നതിനുള്ള ചെലവായി 10 മില്യൺ ഡോളർ നൽകണമെന്ന് കാൽഗറി നഗരസഭ ആൽബെർട്ട സർക്കാരിനോട് ആവശ്യപ്പെട്ടു. ചെലവുകൾക്കായി പ്രവിശ്യ സർക്കാരിന് ബിൽ അയക്കുന്നത് സംബന്ധിച്ച തീരുമാനത്തെ സിറ്റി കൗൺസിൽ മാർച്ച് മാസത്തിൽ ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. ഈ ബിൽ നീതിയുടെയും ഉത്തരവാദിത്തത്തിന്റെയും പ്രതീകമാണ് എന്ന് കാൽഗറി മേയർ ജ്യോതി ഗോണ്ടെക് പറഞ്ഞു. പ്രവിശ്യ സർക്കാർ അതിൻ്റെ കടമകൾ മറ്റുള്ളവരിലേക്ക് കൈമാറുകയാണെങ്കിൽ, അതിനുള്ള ചെലവും അവർ തന്നെ വഹിക്കണമെന്നും ജ്യോതി ഗോണ്ടെക് വ്യക്തമാക്കി. പ്രവിശ്യാ സർക്കാരിനുള്ള സ്വത്ത് […]
