newsroom@amcainnews.com

ആൽബർട്ടയിലുടനീളം ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എൻവയൺമെൻ്റ് കാനഡ

കാൽഗറി: ആൽബർട്ടയിലുടനീളം ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എൻവയൺമെൻ്റ് കാനഡ. വരും ദിവസങ്ങളിൽ പകൽ സമയത്തെ ഉയർന്ന താപനില 29-33 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാമെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. പ്രവിശ്യയുടെ മധ്യ, വടക്കൻ പ്രദേശങ്ങളിൽ ഇതിനകം തന്നെ ഉയർന്ന താപനില അനുഭവപ്പെടുന്നുണ്ട്. അതേസമയം കാൽഗറി ഉൾപ്പെടെയുള്ള തെക്കൻ ആൽബർട്ടയിൽ തിങ്കളാഴ്ച മുതൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കാൽഗറിയിൽ ഞായറാഴ്ച ഉയർന്ന താപനില 27 ഡിഗ്രി സെൽഷ്യസും,തിങ്കളാഴ്ച 25 ഡിഗ്രി സെൽഷ്യസും,ചൊവ്വാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസും […]

31 ദിവസത്തിനിടെ 367 വാഹനമോഷണ കേസുകൾ! പീൽ മേഖലയിൽ വാഹന മോഷണങ്ങളിൽ ഗണ്യമായ വർധനയെന്ന് റിപ്പോർട്ട്

ബ്രാംപ്ടൺ: പീൽ മേഖലയിൽ വാഹന മോഷണങ്ങളിൽ ഗണ്യമായ വർധന റിപ്പോർട്ട് ചെയ്‌ത് പീൽ റീജനൽ പൊലീസ് (പിആർപി). കഴിഞ്ഞ 31 ദിവസത്തിനുള്ളിൽ മിസ്സിസാഗയിലും ബ്രാംപ്ടണിലും 367 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പീൽ പൊലീസ് അറിയിച്ചു. ജൂലൈ 23 നും ഓഗസ്റ്റ് 23 നും ഇടയിൽ മിസ്സിസാഗയിൽ 196 ഉം ബ്രാംപ്ടണിൽ 171 വാഹനങ്ങളും മോഷ്ടിക്കപ്പെട്ടു. ശനിയാഴ്ച വരെ, മോഷണം പോയ വാഹന കേസുകളിൽ 11 എണ്ണം പരിഹരിച്ചതായും 311 കേസുകൾ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും 45 കേസുകൾ പരിഹരിക്കപ്പെട്ടില്ലെന്നും […]

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യ ശ്രദ്ധിക്കണം; എത്രയും വേഗം വൈറ്റ് ഹൗസുമായി ചേർന്ന് ഒരു പരിഹാരം കാണണമെന്ന് യുഎസ് റിപ്പബ്ലിക്കൻ നേതാവും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി

വാഷിംഗ്ടൺ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യ ശ്രദ്ധിക്കണമെന്ന് യുഎസ് റിപ്പബ്ലിക്കൻ നേതാവും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി. എത്രയും വേഗം വൈറ്റ് ഹൗസുമായി ചേർന്ന് ഒരു പരിഹാരം കാണണമെന്നും അവർ ഓർമ്മിപ്പിച്ചു. നിലവിലെ താരിഫ് പ്രശ്നങ്ങളെ സൂചിപ്പിച്ച്, “പതിറ്റാണ്ടുകളുടെ സൗഹൃദം” ഈ വിഷയത്തെ മറികടക്കാൻ സഹായിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.ട്രംപിന്റെ നിലപാടിനെ ഇന്ത്യ ഗൗരവമായി കാണണമെന്നും, വൈറ്റ് ഹൗസുമായി ചേർന്ന് ഒരു പരിഹാരം കണ്ടെത്തണമെന്നും നിക്കി ഹേലി ‘എക്സി’ൽ (മുമ്പ് ട്വിറ്റർ) കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ […]

പ്രതീക്ഷയുടെ ദീപസ്തംഭമായി ‘അന്ന സുധ’; വിർജീനിയയിലെ ഭവനരഹിതർക്ക് കമ്മ്യൂണിറ്റി അടുക്കളയുമായി ഇന്ത്യക്കാരിയായ നൂപുർ പഞ്ചാബി

വിർജീനിയയിലെ ഭവനരഹിതർക്ക് ഭക്ഷണം നൽകാൻ സ്വന്തം ബിസിനസുപോലും ഉപേക്ഷിച്ച ഇന്ത്യക്കാരിയായ നൂപുർ പഞ്ചാബിക്ക് വിശപ്പിന്റെ വില നന്നായി അറിയാം. വാഷിംഗ്ടണിൽ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനായി അധിക നിയമ പാലകരെ നിയമിച്ച് പ്രസിഡന്റ് ട്രംപ് പിരിമുറുക്കം സൃഷ്ടിക്കുമ്പോൾ മറ്റൊരു സംസ്ഥാനമായ വിർജീനിയയിൽ സ്‌നേഹം ഭക്ഷണമായി വിളമ്പുന്ന മനുഷ്യ സ്‌നേഹികളുടെ ഒരു സൈന്യമാണ്’ ഇന്ത്യൻ വംശജ നൂപുർ പഞ്ചാബിക്കുവേണ്ടി പ്രവർത്തിക്കുന്നത്. ട്രംപിന്റെ സൈന്യം ക്ഷീണിതരാണെങ്കിൽ നൂപുറിന്റെ സംഘം ഊർജ്ജസ്വലരായി പ്രവർത്തിക്കുകയാണ്. കനിവിന്റെ മുഖമായ ഈ സ്ത്രീരത്‌നം വിശക്കുന്ന വയറുകൾക്കായി സ്വന്തം ജീവിതം […]

ന്യൂ യോർക്ക് സോഷ്യൽ ക്ലബിന്റെ അന്താരാഷ്ട്ര വടംവലി മാമാങ്കം: ഗ്ലാഡിയേറ്റേഴ്യ്സ് കാനഡ ചാംപ്യന്മാർ; ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയത് കാനഡയിൽനിന്നുള്ള ടീമുകൾ

ന്യൂ യോർക്ക്: റോക്ക് ലാൻഡ് കൗണ്ടിക്ക് ഉത്സവമായി ന്യൂ യോർക്ക് സോഷ്യൽ ക്ലബ് സംഘടിപ്പിച്ച അന്താരാഷ്ട്ര വടംവലി മാമാങ്കം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത് കാനഡയിൽ നിന്നുള്ള ടീമുകൾ. വിജയകിരീടം നേടിയ ഗ്ലാഡിയേറ്റേഴ്യ്സ് കാനഡ, റോബർട്ട് അരീച്ചിറ സ്പോൺസർ ചെയ്ത 5001 ഡോളറും ഉലഹന്നാൻ അരീച്ചിറ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും കരസ്ഥമാക്കി. റണ്ണേഴ്‌സ് ആപ്പ് ആയ കോട്ടയം ബ്രദേഴ്സ് കാനഡ, റോയ് മറ്റപ്പിള്ളിൽ സ്പോൺസർ ചെയ്ത 3001 ഡോളറും ട്രോഫിയും നേടി. മൂന്നാം സ്ഥാനത്ത് […]

രണ്ട് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ ഇന്ത്യൻ വംശജൻ നിരപരാധിയെന്ന് വിധി; ഒരു തെറ്റും ചെയ്യാതെ ജയിലിൽ കഴിഞ്ഞത് 47 ദിവസം, 8 കിലോയോളം തൂക്കം കുറഞ്ഞു!

അറ്റ്‌ലാൻറ: ജോർജിയയിലെ ഒരു വാൾമാർട്ട് സ്റ്റോറിൽ വെച്ച് രണ്ട് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ ഇന്ത്യൻ വംശജനായ മഹേന്ദ്ര പട്ടേലിനെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി. സിസിടിവി ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിച്ചതിനെ തുടർന്നാണ് ഈ നടപടി. മാർച്ചിലാണ് 62-കാരനായ മഹേന്ദ്ര പട്ടേൽ കസ്റ്റഡിയിലായത്. വാൾമാർട്ടിൽ വെച്ച് തന്റെ മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന് ഒരു സ്ത്രീ ആരോപിച്ചതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, കുട്ടി കളിപ്പാട്ടത്തിൽ നിന്ന് താഴെ വീഴുന്നത് തടയാൻ […]

Limited Time Left! ലോകപ്രസിദ്ധമായ പാനീയ നിർമ്മാതാക്കളായ പെപ്‌സികോ, ഒൻപത് സോഡാ ഫ്ലേവറുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഒരുങ്ങുന്നു

ന്യൂയോർക്ക്: ലോകപ്രസിദ്ധമായ പാനീയ നിർമ്മാതാക്കളായ പെപ്‌സികോ, ഒൻപത് സോഡാ ഫ്ലേവറുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഒരുങ്ങുന്നു. ഈ നടപടിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം കമ്പനി സിഇഒ റാമോൺ ലൂയിസ് ലാർഗ്വാർട്ട് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. പെപ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിലവിൽ ചില പാനീയങ്ങൾ “Limited Time Left” എന്ന ടാഗോടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത് അതത് ഉത്പന്നങ്ങളുടെ നിർമ്മാണം ഇനി തുടരില്ലെന്ന് സൂചിപ്പിക്കുന്നതാണെന്ന് ലാർഗ്വാർട്ട് വ്യക്തമാക്കി. നിലവിലുള്ള സപ്ലൈ വിതരണം തീരുന്ന വരെ ഈ ഫ്ലേവറുകൾ വിപണിയിൽ ലഭ്യമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]

അന്തരിച്ച ഡയാന രാജകുമാരിയെ ജെഫ്രി എപ്‌സ്റ്റൈന് പരിചയപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി എപ്‌സ്റ്റൈന്റെ കൂട്ടാളി ഗിസ്‌ലൈൻ മാക്‌സ്‌വെൽ

വാഷിംഗ്ടൺ: അന്തരിച്ച ഡയാന രാജകുമാരിയെ ജെഫ്രി എപ്‌സ്റ്റൈന് പരിചയപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് എപ്‌സ്റ്റൈന്റെ കൂട്ടാളിയായ ഗിസ്‌ലൈൻ മാക്‌സ്‌വെൽ അവകാശപ്പെട്ടു. ഡയാനയുടെ അടുത്ത സുഹൃത്തായ റോസ മോങ്ക്ടൺ ലണ്ടനിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ഇത് നടക്കാൻ സാധ്യതയുണ്ടായിരുന്നതെന്നും മാക്‌സ്‌വെൽ പറഞ്ഞു. യുഎസ് നീതിന്യായ വകുപ്പ് അടുത്തിടെ പുറത്തിറക്കിയ രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി എപ്‌സ്റ്റൈന് കൈമാറിയതിന് 20 വർഷം തടവ് ശിക്ഷ അനുഭവിക്കുന്ന മാക്‌സ്‌വെൽ, ഇരുവരും തമ്മിൽ കണ്ടിട്ടുണ്ടോ എന്ന് തനിക്ക് ഉറപ്പില്ലെന്നും എന്നാൽ അതിന് ശ്രമങ്ങൾ […]