ഉഭയകക്ഷിവ്യാപാരം ശക്തമാക്കാന്‍ ഇന്ത്യ-റഷ്യ ധാരണ

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ കൂടിക്കാഴ്ച നടത്തി. ഈ വര്‍ഷാവസാനം പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനു മുന്‍പുള്ള ചര്‍ച്ചകള്‍ക്കായാണ് ജയ്‌ശങ്കർ റഷ്യയിലെത്തിയത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇരുരാജ്യങ്ങളും സഹകരണം തുടരുമെന്നും ജയ്‌ശങ്കർ പറഞ്ഞു. റഷ്യയുടെ ഒന്നാം ഉപപ്രധാനമന്ത്രി ഡെനിസ് മന്റുറോവുമായും ജയ്‌ശങ്കർ ചര്‍ച്ച നടത്തി. ഇന്ത്യ-റഷ്യ ഉഭയകക്ഷിവ്യാപാരം തീരുവ, നിയന്ത്രണ തടസ്സങ്ങള്‍ മറികടന്ന് സന്തുലിതവും സുസ്ഥിരവുമായ രീതിയില്‍ ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ധാരണയായി. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകരാജ്യങ്ങളില്‍ ഏറ്റവും സുദൃഢമായ ഉഭയകക്ഷിബന്ധമാണ് ഇന്ത്യയും […]
വിദേശ ട്രക്ക് ഡ്രൈവര്‍മാരുടെ യുഎസ് വിസകള്‍ താത്കാലികമായി നിര്‍ത്തി വെച്ചു

വാണിജ്യ ട്രക്ക് ഡ്രൈവര്‍മാര്‍ക്കുളള തൊഴില്‍ വിസകള്‍ താത്കാലികമായി നിര്‍ത്തി വെച്ച് അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ ആണ് ഇക്കാര്യം അറിയിച്ചത്. വിദേശ ഡ്രൈവര്‍മാര്‍ യു.എസ് റോഡുകളില്‍ വര്‍ധിക്കുന്നത് അമേരിക്കന്‍ പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കുന്നുണ്ടെന്നും, ഇത് അമേരിക്കന്‍ ട്രക്ക് ഡ്രൈവര്‍മാരുടെ ഉപജീവനത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റൂബിയോ എക്‌സില്‍ കുറിച്ചു. ഫ്‌ളോറിഡയില്‍ ഇന്ത്യയില്‍നിന്നുള്ള ഡ്രൈവര്‍ ഉള്‍പ്പെട്ട വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഈ നടപടി. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയായിരുന്ന […]
വിസ പുനഃപരിശോധിക്കുന്നു: കൂട്ട നാടുകടത്തലിനൊരുങ്ങി ട്രംപ്

അഞ്ചരക്കോടി വിദേശികളുടെ വീസ പുനഃപരിശോധിക്കുനൊരുങ്ങി അമേരിക്ക. കുടിയേറ്റ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തി നാടുകടത്താനാണ് വിദേശികള്‍ക്ക് നല്‍കിയ 5.5 കോടിയിലധികം വിസകള്‍ അമേരിക്ക പുനഃപരിശോധന നടത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുഎസ് വിസ കൈവശമുള്ള എല്ലാവരെയും നിരന്തര പരിശോധനയ്ക്ക് വിധേയരാക്കും. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ വിസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യും. വിസ കാലാവധി കഴിഞ്ഞുള്ള താമസം, കുറ്റകൃത്യങ്ങളിലേര്‍പ്പെടല്‍, പൊതുസുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്ന നടപടികളിലേര്‍പ്പെടല്‍, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഭാഗമാകല്‍, തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ […]
എയർ കാനഡ സർവീസ് സാധാരണ നിലയിലേക്ക്

ഫ്ലൈറ്റ് അറ്റൻഡൻ്റുമാരുടെ പണിമുടക്കിന് ശേഷം ഇന്ന് മുതൽ സർവീസ് പൂർണ്ണമായി പുനഃരാരംഭിക്കുമെന്ന് എയർ കാനഡ അറിയിച്ചു. ശനിയാഴ്ച ആരംഭിച്ച പണിമുടക്ക് അവസാനിപ്പിക്കുന്നതിനായി ചൊവ്വാഴ്ച എയർലൈൻ തങ്ങളുടെ ഫ്ലൈറ്റ് അറ്റൻഡൻ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയനുമായി താൽക്കാലിക കരാറിൽ എത്തിയതിനെ തുടർന്നാണിത്. പണിമുടക്ക് എയർലൈനിന്‍റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും വിമാനങ്ങൾ റദ്ദാക്കുന്നതിനും കാരണമായിരുന്നു. എയർലൈൻ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുകയാണെന്ന് എയർ കാനഡയുടെ ചീഫ് ഓപ്പറേഷൻസ് ഓഫീസർ മാർക്ക് നാസർ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം വേതന വർധന അടക്കമുള്ള പുതിയ താൽക്കാലിക കരാർ അംഗീകരിക്കണോ എന്നതിനായി […]
അഴിമതി; ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ

ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസിൽ ഇന്നലെയാണ് റനിൽ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. 2022 മുതൽ 2024 വരെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായിയിരുന്നു റനിൽ വിക്രമസിംഗെ. പ്രസിഡന്‍റായിരുന്നു കാലയളവില്‍ 2023 സെപ്റ്റംബറിൽ ഭാര്യ പ്രൊഫസർ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാൻ സംസ്ഥാന ഫണ്ട് ഉപയോഗിച്ചതായി റനിൽ വിക്രമസിംഗെയ്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇദ്ദേഹത്തെ വൈകാതെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് […]