newsroom@amcainnews.com

വാഷിങ്ടണിലെ നിയന്ത്രണം നീക്കണം: വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധം

വാഷിങ്ടൺ നഗരത്തിലെ പൊലീസ് സേനയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കത്തിനെതിരെയും നാഷണൽ ഗാർഡിനെയും ഫെഡറൽ ഏജൻ്റുമാരെയും വിന്യസിച്ചതിനെതിരെയും പ്രതിഷേധം. നൂറുകണക്കിന് ആളുകളാണ് വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി സംഘടിച്ചത്. ഡ്യൂപോണ്ട് സർക്കിളിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം വൈറ്റ് ഹൗസിന് നേരെ എത്തി. പ്രതിഷേധക്കാർ “ഷെയിം”, “ട്രംപ് ഉടൻ പുറത്തുപോകണം!” തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു. ട്രംപ് പുറപ്പെടുവിച്ച ‘ക്രൈം എമർജൻസി’ എക്സിക്യൂട്ടീവ് ഉത്തരവ് പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ട്രംപിൻ്റെ ഫെഡറൽ പൊലീസ് ഏറ്റെടുക്കലിനെതിരെ ഡിസി അറ്റോർണി ജനറൽ […]

നോവസ്കോഷ അനാപോളിസിൽ ഭീതിയായി കാട്ടുതീ: കത്തിനശിച്ചത് 1977 ഹെക്ടർ വനഭൂമി

നോവസ്കോഷയിലെ അനാപോളിസ് കൗണ്ടിയിൽ പടർന്നുപിടിച്ച കാട്ടുതീ നിയന്ത്രണവിധേയമായിട്ടില്ലെന്ന് അധികൃതർ. 1977 ഹെക്ടർ വനഭൂമി കത്തിനശിച്ചതായും നോവസ്കോഷ പ്രകൃതി വിഭവ വകുപ്പ് അറിയിച്ചു. ഗോഡ്ഫ്രെ തടാകത്തിന് സമീപത്ത് നിന്ന് തുടങ്ങിയ തീ, ഫെയൻസ്, വെസ്റ്റ് ഡൽഹൗസി റോഡുകളുടെ സ്ട്രീറ്റ് കടന്ന് സ്പെക്ടക്കിൾ ലെയ്ക്കിന് തെക്കേ അറ്റത്തേക്ക് പടർന്നു. അതേസമയം, അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ കാരണം ഇതുവരെ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. 77 നോവസ്കോഷ ഡിഎൻആർ അഗ്നിശമന സേനാംഗങ്ങളും, ഒന്റാരിയോയിൽ നിന്ന് 20 പേരും, പ്രിൻസ് […]

സമരം തുടരുന്നു: വിമാനങ്ങൾ റദ്ദാക്കി എയർ കാനഡ

ജോലിയിൽ പ്രവേശിക്കാൻ ഫെഡറൽ സർക്കാർ ഉത്തരവിട്ടിട്ടും ഫ്ലൈറ്റ് അറ്റൻഡന്റുകൾ സമരം തുടരുന്നതിനാൽ ഞായറാഴ്ച 240 വിമാനങ്ങൾ റദ്ദാക്കിയതായി എയർ കാനഡ അറിയിച്ചു.സമരം അവസാനിക്കുമെന്ന പ്രതീക്ഷയിൽ എയർ കാനഡ ഞായറാഴ്ച വൈകുന്നേരം മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. കാനഡയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയർ കാനഡയിലെ പതിനായിരത്തിലധികം ഫ്ലൈറ്റ് അറ്റൻഡന്റുകൾ ശനിയാഴ്ച ആരംഭിച്ച സമരം അവസാനിപ്പിക്കാൻ ഫെഡറൽ സർക്കാർ കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. ഇതോടെയാണ് കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് (CIRB) നിർബന്ധിത ആർബിട്രേഷൻ പ്രഖ്യാപിക്കുകയും പണിമുടക്ക് […]

ഗാസയിൽ പട്ടിണി മരണം തുടരുന്നു; 11 പേർ കൂടി മരിച്ചു

ഗാസയിൽ 24 മണിക്കൂറിനുള്ളിൽ 11 പേർകൂടി പട്ടിണി മൂലം മരിച്ചു. കൊടുംപട്ടിണിയിൽ ഗാസയിൽ മരിച്ചവരുടെ എണ്ണം ഇതോടെ 251 ആയി. ഭക്ഷണം കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 108. പട്ടിണിമരണമെന്ന്‌ സ്ഥിരീകരിച്ച കണക്കുകൾ മാത്രമാണിത്‌. അതിനിടെ, ഗാസ സിറ്റിയിലെ അൽ അഹ്‌ലി ആശുപത്രിയിലും ഇസ്രയേൽ ബോംബിട്ടു. ഏഴുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക്‌ പരുക്ക്. വിവിധയിടങ്ങളിലായി 40 പേരാണ്‌ ഞായറാഴ്ച കൊല്ലപ്പെട്ടത്‌. ഇതിൽ സഹായകേന്ദ്രങ്ങളിൽ ഭക്ഷണത്തിനായി കാത്തുനിന്ന 13 പേരും ഉൾപ്പെടുന്നു. ഗാസ നിവാസികളുടെ 90 ശതമാനവും– ഏതാണ്ട്‌ 19 […]

മാർക്ക് കാർണി-ഡഗ് ഫോർഡ് കൂടിക്കാഴ്ച്ച ഇന്ന്

പ്രധാനമന്ത്രി മാർക്ക് കാർണിയും ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡും ഇന്ന് ഓട്ടവയിൽ കൂടിക്കാഴ്ച നടത്തും. ജീവിതച്ചിലവ് കുറയ്ക്കൽ, ഭവന പ്രതിസന്ധി, കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ പറഞ്ഞു. ഹൗസ് ഓഫ് കോമൺസിൻ്റെയും പ്രൊവിൻഷ്യൽ ലെജിസ്ലേച്ചറിൻ്റെയും ശരത്കാല സമ്മേളനങ്ങൾക്ക് മുന്നോടിയായി ഇരുവർക്കും പരസ്പരം ബന്ധപ്പെടാനുള്ള അനുയോജ്യമായ അവസരം കൂടിയാവും ഈ കൂടിക്കാഴ്ചയെന്നും ഫെഡറൽ വക്താവ് കൂട്ടിച്ചേർത്തു. ബുധനാഴ്ച വരെ നടക്കുന്ന അസോസിയേഷൻ ഓഫ് മുനിസിപ്പാലിറ്റീസ് ഓഫ് ഒന്റാരിയോ സമ്മേളനത്തിനായി ഡഗ് ഫോർഡ് ഇന്ന് രാജ്യതലസ്ഥാനത്ത് […]

ബാറ്റിൽ റിവർ-ക്രോഫൂട്ട് ഉപതിരഞ്ഞെടുപ്പ് ഇന്ന്

ആൽബർട്ട ബാറ്റിൽ റിവർ-ക്രോഫൂട്ട് ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കൺസർവേറ്റിവ് ലീഡർ പിയറി പൊയിലീവിന് ഹൗസ് ഓഫ്‌ കോമ്മൺസിലെ സ്ഥാനം നഷ്ടമായതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാവിലെ 8:30 മുതൽ രാത്രി 8:30 വരെയാണ് പോളിങ് സമയം. പ്രത്യേക ബാലറ്റായതിനാൽ വോട്ടെണ്ണാൻ സാധാരണയെക്കാൾ കൂടുതൽ സമയമെടുക്കുമെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചു. 86,000-ൽ അധികം വോട്ടർമാരുള്ള മണ്ഡലത്തിൽ 14,000-ൽ അധികം ആളുകൾ മുൻകൂട്ടി വോട്ട് രേഖപ്പെടുത്തിയിരുന്നു. ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ കാൾട്ടൺ റൈഡിങ്ങിൽ നിന്ന് പരാജയപ്പെട്ടതോടെ പൊയിലീവിന് പ്രതിപക്ഷ നേതാവ് […]