പൗരത്വം തെളിയിക്കാൻ ആധാർ കാർഡ് മതിയോ? ആധാർ കൊണ്ടുള്ള യഥാർത്ഥ ഉദ്ദേശമെന്ത്?

ബിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്ഐആറിലൂടെ ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ പുറത്തുവിടണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ പട്ടിക ജില്ലാതലത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഒഴിവാക്കിയവർക്ക് പരാതിയുണ്ടെങ്കിൽ ആധാർ, രേഖയായി അംഗീകരിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. വോട്ടർ പട്ടികയിൽ രേഖയായി ആധാർ അംഗീകരിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചതു മുതൽ വീണ്ടും ചർച്ചയാവുകയാണ് ആധാറിന്റെ ഉപയോഗമെന്ത് എന്ന ചോദ്യവും. 2008 ജനുവരിയിൽ ആണ് ഇന്ത്യയിൽ ആദ്യമായി ആധാർ പ്രൊജക്ട് അവതരിപ്പിച്ചത്. അന്നു മുതൽ ആധാറിനെ സംബന്ധിച്ച് […]
ആറു യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചു; ഇന്ത്യ – പാക്കിസ്‌ഥാൻ യുദ്ധം ഒഴിവാക്കാൻ ഇടപെട്ടെന്ന് വീണ്ടും ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: ഇന്ത്യ – പാക്കിസ്‌ഥാൻ യുദ്ധം ഒഴിവാക്കാൻ ഇടപെട്ടെന്ന് വീണ്ടും ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായുള്ള ചർച്ചയ‌്‌ക്കു മുൻപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇന്ത്യ – പാക്കിസ്‌ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന് ട്രംപ് ആവർത്തിച്ചത്. ആറു യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചെന്നു പറഞ്ഞ ട്രംപ്, തുടർന്ന് ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷമാണ് ആദ്യം പരാമർശിച്ചത്. പതിറ്റാണ്ടുകളായുള്ള സംഘർഷത്തിന് അവസാനം കുറിച്ച് ആഫ്രിക്കൻ രാജ്യങ്ങളായ റുവാണ്ടയും കോംഗോയും സമാധാന കരാറിൽ […]
പണമായി കടം വാങ്ങുമ്പോൾ സൂക്ഷിക്കുക; വലിയ തുകകൾ പണമായി കൈമാറുന്നത് ആദായനികുതി നിയമങ്ങൾ പ്രകാരം ഗുരുതര നിയമലംഘനം

സൗഹൃദത്തിന്റെ പേരിൽ വലിയ തുകകൾ പണമായി കൈമാറാറുണ്ട്. എന്നാൽ ആദായനികുതി നിയമങ്ങൾ അനുസരിച്ച് ഇത് ഗുരുതരമായ നിയമലംഘനമാണ്. നിങ്ങളുടെ സുഹൃത്തിൽ നിന്നോ ബന്ധുക്കളിൽ നിന്നോ പണമായി പണം കടം വാങ്ങാറുണ്ടോ? എങ്കിൽ അതൊരുപക്ഷേ നിങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കാൻ സാധ്യതയുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ പലരും സൗഹൃദത്തിന്റെ പേരിൽ വലിയ തുകകൾ പണമായി കൈമാറാറുണ്ട്. എന്നാൽ ആദായനികുതി നിയമങ്ങൾ അനുസരിച്ച് ഇത് ഗുരുതരമായ നിയമലംഘനമാണ്. ടാക്‌സ് അഡൈ്വസറി പ്ലാറ്റ്ഫോമായ ടാക്‌സ്ബഡ്ഡി അടുത്തിടെ പങ്കുവെച്ച ഒരു കേസാണ് ഇക്കാര്യം […]
ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്; യുദ്ധത്തിന് വിരാമമായേക്കുമെന്നാണ് സൂചന

കയ്റോ: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയാണ് വാർത്ത പുറത്തുവിട്ടത്. മുന്നോട്ട് വച്ച വെടിനിർത്തൽ നിർദേശത്തിൽ ഒരു ഭേദഗതിയും ആവശ്യപ്പെടാതെയാണ് കരാറിന് ഹമാസ് സമ്മതിച്ചതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഹമാസ് വൃത്തങ്ങൾ എഎഫ്‌പിയോട് പറഞ്ഞു. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിന് ഹമാസ് സമ്മതം അറിയിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞ 22 മാസത്തിലേറെയായി മേഖലയിൽ തുടരുന്ന യുദ്ധത്തിന് വിരാമമായേക്കുമെന്നാണ് സൂചന. 60 ദിവസത്തെ പ്രാരംഭ വെടിനിർത്തലാണ് കരാറിന്റെ […]
ഇനി മുതൽ മേയ്ഡ് ഇൻ ഇന്ത്യ ലാപ്പ്‌ടോപ്പുമായി സാംസംഗ്; ഇന്ത്യയിൽ ലാപ്‌ടോപ്പ് നിർമ്മാണം ആരംഭിച്ചു

ഇലക്ട്രോണിക്‌സ് ഭീമന്മാരായ സാംസങ് ഇന്ത്യയിൽ ലാപ്‌ടോപ്പ് നിർമ്മാണം ആരംഭിച്ചു. ഗ്രേറ്റർ നോയിഡയിലെ പ്ലാന്റിലാണ് ഉത്പാദനം തുടങ്ങിയതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നിലവിൽ സാംസങ് ഫീച്ചർ ഫോണുകൾ, സ്മാർട്ട്ഫോണുകൾ, വെയറബിളുകൾ, ടാബ്ലെറ്റുകൾ എന്നിവ ഈ പ്ലാന്റിൽ നിർമ്മിക്കുന്നുണ്ട്. രാജ്യത്ത് കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമ്മിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. നേരത്തെ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ ജെബി പാർക്ക്, കോർപ്പറേറ്റ് വൈസ് പ്രസിഡന്റ് എസ്പി ചുൻ എന്നിവരുമായി […]
തോക്കുകളല്ല അൽഗോരിതങ്ങളാണ് ഇന്നത്തെ ആയുധങ്ങൾ, ഈ യുദ്ധങ്ങൾക്ക് തയാറെടുക്കാനുള്ള നമ്മുടെ കഴിവാണ് രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത്: ഗൗതം അദാനി

ഖരഗ്പൂർ: ഇന്നത്തെ യുദ്ധങ്ങൾ പലപ്പോഴും അദൃശ്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമാണെന്ന് വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനി. തോക്കുകളല്ല മറിച്ച് അൽഗോരിതങ്ങളാണ് ഇന്നത്തെ ആയുധങ്ങളെന്നും ഈ യുദ്ധങ്ങൾക്ക് തയാറെടുക്കാനുള്ള നമ്മുടെ കഴിവാണ് രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതെന്നും അദാനി പറഞ്ഞു. എല്ലാ മേഖലകളിലും സ്വയംപര്യാപ്തരാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഗൗതം അദാനി ചൂണ്ടിക്കാട്ടി. ഐഐടി ഖരഗ്പുരിലെ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘പരമ്പരാഗത യുദ്ധങ്ങൾ മുതൽ സാങ്കേതികവിദ്യാധിഷ്ഠിത യുദ്ധങ്ങൾ വരെ. എല്ലാത്തിലും നമ്മുടെ ഭാവി തീരുമാനിക്കുന്നത് തയാറെടുപ്പിനുള്ള കഴിവാണ്. കാരണം ഇന്ന് നമ്മൾ […]
വാട്‌സ്ആപ്പ് സ്‌ക്രീൻ മിററിംഗ് ഫ്രോഡ്; ഡാറ്റ മോഷണത്തിനും പണം തട്ടാനും പുതിയ വഴികളുമായി സൈബർ കുറ്റവാളികൾ രംങ്കത്ത്

ആളുകളെ കബളിപ്പിക്കാനും സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യാനും ഓൺലൈൻ തട്ടിപ്പുകാർ കണ്ടെത്തിയ പുതിയ വഴിയാണ് ‘വാട്‌സ്ആപ്പ് സ്‌ക്രീൻ മിററിംഗ് ഫ്രോഡ്’. വാട്‌സ്ആപ്പ് സ്‌ക്രീൻ മിററിംഗ് തട്ടിപ്പിൽ ഒരു വീഡിയോ കോൾ വഴി ഹാക്കർമാർക്ക് സ്മാർട്ട്‌ഫോണിലേക്ക് ആക്‌സസ് ലഭിക്കും. കൂടാതെ, ഉപകരണത്തിലുള്ള ഡാറ്റ എളുപ്പത്തിൽ മോഷ്ടിക്കാനും കഴിയും. ഇരകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് നഷ്ടപ്പെടുകയും വാട്‌സ്ആപ്പ് വഴിയുള്ള വീഡിയോ കോൾ വഴി ഐഡന്റിറ്റി മോഷണം നേരിടേണ്ടി വരികയും ചെയ്‌തേക്കാം.അടുത്തിടെ വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പിന്റെ ഈ പുതിയ രീതിയെക്കുറിച്ച് […]
പ്രധാനമന്ത്രിയുടെ ഓഫീസ് കവാടത്തിലെ കനേഡിയൻ പതാക നീക്കം ചെയ്ത് പ്രൈഡ് പതാക ഉയർത്തിയതിൽ പലർക്കും അതൃപ്തി

ഓട്ടവ: ഓട്ടവയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ മുൻവശത്തെ കവാടത്തിൽ നിന്ന് കനേഡിയൻ പതാക നീക്കം ചെയ്ത് പകരം ഇൻ്റർസെക്സ്-ഇൻക്ലൂസീവ് പ്രൈഡ് പതാക ഉയർത്തിയത് പലരിലും അതൃപ്തി ഉണ്ടാക്കിയതായി റിപ്പോർട്ട്. ഒരു ട്രക്കിൻ്റെ പിന്നിലുള്ള ലിഫ്റ്റിന് മുകളിൽ കയറി, കൊടിമരത്തിലെ മേപ്പിൾ ലീഫ് പതാക താഴെയിറക്കി, പകരം ബഹുവർണ്ണ പതാക സ്ഥാപിക്കുന്ന ദൃശ്യങ്ങൾ പുറത്തു അടുത്തിടെ വന്നിരുന്നു. പലരും ഇതിൽ അതൃപ്തി പ്രകടിപ്പിക്കുന്നതു ദൃശ്യങ്ങളിൽ ഉണ്ട്. വെല്ലിംഗ്ടൺ സ്ട്രീറ്റിലെ, രാജ്യത്തെ ഏറ്റവും ശക്തമായ ഓഫീസിൻ്റെ മുൻവാതിലിന് ഇരുവശത്തും കനേഡിയൻ പതാകകളാണ് […]
ഫ്ലൈറ്റ് അറ്റൻഡൻ്റ്സ് പണിമുടക്ക് നിയമവിരുദ്ധം: ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ്

എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡന്റുകൾ നടത്തിയ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കനേഡിയൻ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് (CIRB). ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കാൻ യൂണിയൻ നേതാക്കൾക്ക് ബോർഡ് നിർദേശം നൽകി. ഞായറാഴ്ച നടന്ന ഹിയറിംഗിന് ശേഷമാണ് ബോർഡ് ഈ തീരുമാനം എടുത്തത്. സമരം അവസാനിപ്പിക്കാനും ജോലിക്ക് തിരികെ പ്രവേശിക്കാനും യൂണിയൻ നേതൃത്വത്തോട് ബോർഡ് ആവശ്യപ്പെട്ടു. സമരം അവസാനിപ്പിക്കാൻ ഫ്ലൈറ്റ് അറ്റൻഡന്റുകൾ തയ്യാറാവാത്തതോടെ കൂടുതൽ വിമാനങ്ങൾ റദ്ദാക്കുമെന്ന് എയർ കാനഡ അറിയിച്ചു. മാർച്ചിൽ 10 വർഷത്തെ കരാർ അവസാനിച്ചതോടെ […]
‘നാറ്റോയില്‍ ഒരിക്കലും പ്രവേശനം നല്‍കില്ല, ക്രിമിയ ഉപേക്ഷിക്കണം’; സെലന്‍സ്‌കിയോട് ട്രംപ്

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടക്കാനിരിക്കെ പുതിയ നിലപാടുമായി ട്രംപ്. യുക്രെയ്‌ന് നാറ്റോയില്‍ ഒരിക്കലും പ്രവേശനം നല്‍ക്കില്ലെന്നും ക്രിമിയന്‍ ഉപദ്വീപ് ഉപേക്ഷിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ‘യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിക്ക് വേണമെങ്കില്‍ റഷ്യയുമായുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കാം, അല്ലെങ്കില്‍ അദ്ദേഹത്തിന് പോരാട്ടം തുടരാം. ഇതെങ്ങനെയാണ് തുടങ്ങിയതെന്ന് ഓര്‍ക്കുക. ഒബാമ നല്‍കിയ ക്രിമിയ തിരികെ ലഭിക്കില്ല (12 വര്‍ഷം മുന്‍പ്, ഒരു വെടി പോലും ഉതിര്‍ക്കാതെ!), യുക്രൈന്‍ നാറ്റോയില്‍ ചേരുകയുമില്ല. […]
