തീരുവ വർധനയെത്തുടർന്നുള്ള സാമ്പത്തിക സംഘർഷം; വ്യാപാര ചർച്ചകൾക്കുള്ള യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: തീരുവ വർധനയ്ക്കു പിന്നാലെ നിലനിൽക്കുന്ന സാമ്പത്തിക സംഘർഷത്തിന്റെ സാഹചര്യത്തിൽ വ്യാപാര ചർച്ചകൾക്കുള്ള യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതായി റിപ്പോർട്ട്. ചർച്ചകൾക്കായി ഓഗസ്റ്റ് 25 മുതൽ 29 വരെ യുഎസ് സംഘം ഇന്ത്യയിലുണ്ടാകുമെന്നായിരുന്നു വിവരം. എന്നാൽ ഇതു റദ്ദാക്കിയതായി എൻഡിടിവി റിപ്പോർട്ടു ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുൻപ് ഏർപ്പെടുത്തിയ 25% തീരുവയ്ക്കു പുറമേ, റഷ്യൻ എണ്ണ ഇറക്കുമതിക്ക് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25% ലെവി ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യ– യുഎസ് ഉഭയകക്ഷി വ്യാപാര […]
ഡൊണെറ്റ്സ്ക് വിട്ടുകൊടുക്കണമെന്ന റഷ്യയുടെ ആവശ്യം യുക്രെയ്‌നെ അറിയിച്ച് ട്രംപ്; നിരസിച്ച് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി

വാഷിങ്ടൻ: ഡൊണെറ്റ്സ്ക് വിട്ടുകൊടുക്കണമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ആവശ്യം യുക്രെയ്‌നെ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ പുട്ടിന്റെ ആവശ്യം യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി നിരസിച്ചെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്‌തു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്‌ൻ കരാറിന് തയാറാകണമെന്നും റഷ്യ ഒരു വലിയ ശക്തിയാണ്, യുക്രെയ്‌ൻ അങ്ങനെയല്ലെന്നും ട്രംപ് ആവശ്യപ്പെട്ടു. യുക്രെയ്‌ന്റെ കൂടുതൽ പ്രദേശം വിട്ടുനൽകണമെന്ന് അലാസ്ക ഉച്ചകോടിയിൽ ട്രംപിനോട് പുട്ടിൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഡൊണെറ്റ്സ്ക് പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശം ഉൾപ്പെടെ […]
വിമാനം ക്യാൻസൽ ചെയ്യപ്പെട്ടാൽ എയർ കാനഡയിൽ നിന്ന് റീഫണ്ട് സ്വീകരിക്കരുതെന്ന് വിദഗ്ധരുടെ ഉപദേശം

ടിക്കറ്റ് ബുക് ചെയ്ത എയർ കാനഡ വിമാനം റദ്ദാക്കപ്പെട്ടാൽ, ഒരിക്കലും റീഫണ്ട് സ്വീകരിക്കരുതെന്ന് വിദഗ്ധരുടെ ഉപദേശം. മറ്റൊരു വിമാനത്തിൽ യാത്ര ഉറപ്പാക്കാനുള്ള ബാധ്യതയിൽ നിന്ന് എയർലൈനിന് കൈ കഴുകാനുള്ള ഒരു മാർഗം മാത്രമാണ് റീഫണ്ട് എന്ന് എയർ പാസഞ്ചർ റൈറ്റ്സ് പ്രസിഡൻ്റ് ഗാബോർ ലുകാക്സ് പറഞ്ഞു. ഏകദേശം 10,000 ഫ്ലൈറ്റ് അറ്റൻഡന്റുകൾ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി എയർ കാനഡ വിമാനങ്ങൾ റദ്ദാക്കാൻ തുടങ്ങിയിട്ടുണ്ട്. ടിക്കറ്റ് ബുക് ചെയ്യപ്പെട്ട വിമാനം റദ്ദാക്കപ്പെട്ടാൽ ചെയ്യേണ്ട നടപടിക്രമങ്ങളെക്കുറിച്ച് കനേഡിയൻ ട്രാൻസ്‌പോർട്ടേഷൻ ഏജൻസിയുടെ […]
ന്യൂസിലൻ്റിലെ സാമ്പത്തിക വളർച്ച താഴോട്ട്; രാജ്യം വിടുന്ന പൗരന്മാരുടെ എണ്ണത്തിൽ വൻ വർദ്ധന, 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് റിപ്പോർട്ട്

വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പൗരന്മാർ രാജ്യം വിടുന്നത് കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി റിപ്പോർട്ട്. തൊഴിലില്ലായ്മ വർദ്ധിക്കുകയും സാമ്പത്തിക വളർച്ച മന്ദഗതിയിലാവുകയും ചെയ്തതിനെ തുടർന്നാണ് ഇത്. 30 വയസ്സിന് താഴെയുള്ളവരാണ് രാജ്യം വിടുന്നതിൽ കൂടുതലും. സ്റ്റാറ്റിസ്റ്റിക്സ് ന്യൂസിലാൻഡ് ആണ് ഇതു സംബന്ധിച്ച ഡാറ്റ പുറത്തുവിട്ടത്. 2025 ജൂണിൽ അവസാനിക്കുന്ന ഒരു വർഷക്കാലയളവിനുള്ളിൽ 71,800 ന്യൂസിലൻഡ് പൗരന്മാർ രാജ്യം വിട്ടുപോയി. അതിന് മുൻപുള്ള 12 മാസ കാലയളവിൽ ഇത് 67,500 ആയിരുന്നു. 2024 മുതൽ ന്യൂസിലൻഡിലേക്ക് വരുന്ന […]
കാനഡയിൽ വേനൽക്കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാൽഗറിയിൽ

കാനഡയിൽ വേനൽക്കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാൽഗറിയിലെന്ന് റിപ്പോർട്ട്. ഈ സമ്മർ സീസണിൽ കനത്ത മഴയാണ് കാൽഗറിയിൽ പെയ്തത്. കാൽഗറിയിൽ ഈ വർഷം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ജൂലൈ മാസത്തിലാണ്. ചരിത്രപരമായി നോക്കുമ്പോൾ ജൂലൈയിൽ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും മഴയുള്ള മൂന്നാമത്തെ ജൂലൈയായി ഇത് മാറി. 1927ൽ 254.4 മില്ലിമീറ്ററും 2016ൽ 206.1 മില്ലിമാറ്ററുമാണ് രേഖപ്പെടുത്തിയതെന്ന് എൺവയോൺമെന്റ് കാനഡയിലെ ക്ലൈമെൻഹാഗ പറഞ്ഞു. ഈ വർഷം ജൂലൈ 1 മുതൽ ഓഗസ്റ്റ് 12 വരെ 210.7 […]
വീടുകൾക്കുള്ളിൽ വവ്വാലുകളെ കണ്ടാൽ 911 അടിയന്തര നമ്പറിലേക്ക് വിളിക്കേണ്ട കാര്യമില്ലെന്ന് കിംഗ്സ്റ്റൺ പോലീസ്

ഒൻ്റാരിയോ: വീടുകൾക്കുള്ളിൽ വവ്വാലുകളെ കണ്ടാൽ 911 അടിയന്തര നമ്പറിലേക്ക് വിളിക്കേണ്ട കാര്യമില്ലെന്ന് കിംഗ്സ്റ്റൺ പോലീസ്. 911 കോളുകൾ വർധിക്കുന്നതായി ഡിസ്പാച്ചർമാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പോലീസിന്റെ നിർദ്ദേശം. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ 911 കോളുകൾ ഉപയോഗിക്കാവൂ എന്ന് താമസക്കാരെ ഓർമിപ്പിക്കുന്നതായും പോലീസ് പറഞ്ഞു. വവ്വാലുകൾ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും അവയ്ക്ക് റാബിസ് ബാധിക്കാനുള്ള സാധ്യതയെക്കുറിച്ചും കിംഗ്സ്റ്റൺ പോലീസ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, വീടിനുള്ളിൽ വവ്വാലിനെ കണ്ടെത്തിയാൽ അതുമായുള്ള സമ്പർക്കം ഒഴിവാക്കുകയും അതിനെ വീട്ടിൽ നിന്നും പുറത്തേക്ക് പറന്നുപോകാൻ […]
സെന്റ് ആൽബെർട്ടിൽ സെൽഫോൺ തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പ് നൽകി സെന്റ് ആൽബെർട്ട് ആർസിഎംപി

ആൽബെർട്ട: സെന്റ് ആൽബെർട്ടിൽ സെൽഫോൺ തട്ടിപ്പ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മുന്നറിയിപ്പ് നൽകി ആർസിഎംപി. സെന്റ് ആൽബെർട്ടിൽ വീട്ടിലെത്തി സ്ത്രീയെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചതായുള്ള കേസ് റിപ്പോർട്ട് ചെയ്തിരുന്നു. നഷ്ടപ്പെട്ട മൊബൈൽഫോൺ ട്രാക്ക് ചെയ്ത അഡ്രസാണെന്ന് അവകാശപ്പെട്ട് വീട്ടിലെത്തി വീടിനുള്ളിലേക്ക് പ്രവേശനം നൽകാൻ ആവശ്യപ്പെടുകയുമാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ഇതിനായി ഫോൺ ട്രാക്കിംഗ് ആപ്പുകളോ സ്‌ക്രീൻഷോട്ടുകളോ തട്ടിപ്പുകാർ ഉപയോഗിക്കും. അമേരിക്കയിലും ഈസ്റ്റേൺ കാനഡയിലും റിപ്പോർട്ട് ചെയ്യപ്പെട്ട സെൽഫോൺ സ്‌കാമാണ് സെന്റ് ആൽബെർട്ടിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ആർസിഎംപി പറഞ്ഞു. തട്ടിപ്പുകാർക്ക് ഇങ്ങനെയാണ് […]
വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ അഞ്ചാംപനി കേസുകൾ കാനഡയിൽ: രോഗബാധിതരുടെ എണ്ണം വർധിക്കാൻ കാരണം വാക്‌സിനേഷൻ നിരക്ക് കുറഞ്ഞതാണെന്ന് പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ

വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തത് കാനഡയിലാണെന്ന് റിപ്പോർട്ട്. വാക്‌സിനേഷൻ നിരക്ക് കുറഞ്ഞതാണ് രോഗബാധിതരുടെ എണ്ണം വർധിക്കാൻ കാരണമെന്നും പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ(PAHO) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം അഞ്ചാംപനി ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയുണ്ടായതായി നോർത്ത്, സൗത്ത് അമേരിക്കയെ ഉൾക്കൊള്ളുന്ന ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഏജൻസി പറയുന്നു. ഈ വർഷം ഓഗസ്റ്റ് 8 വരെ, 10 രാജ്യങ്ങളിലായി 10,139 അഞ്ചാംപനി കേസുകളാണ് സ്ഥിരീകരിച്ചത്. അതിൽ കാനഡയിൽ മാത്രം 4,548 […]
