newsroom@amcainnews.com

കാൽഗറിയിലെ കത്തിയാക്രമണത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വംശജൻ മരിച്ചു

കാൽഗറി: കഴിഞ്ഞ മാസം കാൽഗറി ഡൗൺടൗണിൽ കത്തിയാക്രമണത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വംശജൻ മരിച്ചു. ജൂലൈ 24ന് രാത്രി 8.40 ഓടെ ഡെർമോട്ട് ബാൾഡ്‌വിൻ വേ എസ്ഇയിലെ ഡ്രോപ്പ്-ഇൻ സെന്ററിൽ വെച്ച് കുത്തേറ്റ 37കാരനായ ഗുർദ്ദീപ് സിംഗ് മുണ്ടിയാണ് മരിച്ചത്. കവർച്ചയ്ക്കിടെ നടന്ന ആക്രമണത്തിലാണ് ഗുർദ്ദീപിന് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ചയാണ് ഗുർദ്ദീപ് മരിച്ചത്. സംഭവത്തിൽ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഇരുവർക്കുമെതിരെ ആക്രമണം, കവർച്ച എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മറ്റ് […]