newsroom@amcainnews.com

ഹാക്ക് ചെയ്യപ്പെടാൻ സാധ്യത; കാനഡയിൽ ഡെൽ ലാപ്‌ടോപ്പുകൾ ഉപയോഗിക്കുന്നവർ ഉടൻ സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി

ഓട്ടവ: ഡെൽ ലാപ്‌ടോപ്പ് സിസ്റ്റത്തിലുണ്ടായ പിഴവ് കാരണം വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്താനും നിരീക്ഷിക്കാനും സാധ്യതയുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് കമ്പനി മുന്നറിയിപ്പ് നൽകി. കമ്പനിയുടെ 100 ലധികം ലാപ്‌ടോപ്പ് മോഡലുകളെ ഈ പിഴവ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കാനഡയിൽ ഡെൽ ലാപ്‌ടോപ്പുകൾ ഉപയോഗിക്കുന്നവർ ഉടൻ സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി അറിയിച്ചു. പാസ്‌വേഡുകൾ, ബയോമെട്രിക് ഡാറ്റ, സെക്യൂരിറ്റി കോഡുകൾ എന്നിവ സൂക്ഷിക്കുന്നതും ഫിംഗർപ്രിന്റ്, സ്മാർട്ട്കാർഡ്, നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻസ് ഡ്രൈവറുകൾ, ഫേംവെയർ എന്നിവ ഇൻസ്റ്റാൾ […]

കാൽഗറിയിൽ രാത്രികളിൽ തുടർച്ചയായുണ്ടായ കവർച്ചകൾ: 45ലധികം കവർച്ചകളിൽ 17 പേർ പൊലീസ് പിടിയിൽ

കാൽഗറി: കാൽഗറിയിൽ രാത്രികളിൽ തുടർച്ചയായുണ്ടായ കവർച്ചകളുമായി ബന്ധപ്പെട്ട് പൊലീസ് 17 പേരെ കുറ്റക്കാരായി കണ്ടെത്തി. 2024 ആഗസ്റ്റിനും 2025 ജൂണിനും ഇടയിലുണ്ടായ 45 ലധികം കവർച്ചകൾക്ക് ഉത്തരവാദികളെന്ന് കരുതുന്ന മുതിർന്നവരും യുവാക്കളും അടങ്ങുന്ന ഒരു സംഘത്തിനെതിരെ കാൽഗറി പോലീസ് 100 ലധികം കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. രാത്രി 11 മണി മുതൽ രാവിലെ 7 മണി വരെയുള്ള സമയങ്ങളിൽ വീടുകളിൽ അതിക്രമിച്ച് കയറി കവർച്ച നടത്തുന്ന സംഘത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ജൂണിൽ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രത്യേകം […]

കഴിഞ്ഞ വർഷം അവയവങ്ങളും ശരീരഭാഗങ്ങളും ദാനം ചെയ്തത് 317 പേർ; ആൽബർട്ടയിൽ അവയവ ദാനത്തിൽ റെക്കോർഡ് വർദ്ധന

ആൽബർട്ട: ആൽബർട്ടയിൽ അവയവ ദാനത്തിൽ റെക്കോർഡ് വർദ്ധന. പ്രവിശ്യ ആരോഗ്യ അതോറിറ്റിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം മരിച്ച നിരവധി ആൽബെർട്ടക്കാരുടെ അവയവങ്ങളും ശരീരഭാഗങ്ങളും മറ്റുള്ളവർക്ക് പുതുജീവൻ നൽകുന്നതിനായി ഉപയോഗപ്പെടുത്തി.2024-ൽ 317 പേരാണ് അവയവങ്ങളും ശരീരഭാഗങ്ങളും ദാനം ചെയ്തത്. ആൽബെർട്ടയുടെ അവയവ, ടിഷ്യു ദാന പദ്ധതിയായ ഗിവ് ലൈഫ് ആൽബെർട്ടയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ച വ്യക്തികളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ഉദാരമനസ് കൊണ്ട് കഴിഞ്ഞ വർഷം 423 അവയവങ്ങൾ മാറ്റിവയ്ക്കാൻ കഴിഞ്ഞതായി പ്രവിശ്യാ ഭരണകൂടം അറിയിച്ചു. ഇതിൻ്റെ ഫലമായി നൂറുകണക്കിന് […]

കളിപ്പാട്ടത്തിന് പിന്നാലെ ഓടുന്നതിനിടെ ട്രക്കിന് മുന്നിൽപ്പെട്ടു; കാൽഗറിയിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കാൽഗറി: കാൽഗറിയിൽ വാഹനമിടിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം 6:55ടെ ടാരഡേൽ ഡ്രൈവ് NE-യിലെ 600 ബ്ലോക്കിലെ ഇടവഴിയിൽ ആയിരുന്നു സംഭവം. ഒരു കളിപ്പാട്ടത്തിന് പിന്നാലെ ഓടുന്നതിനിടെയാണ് ഒരു വയസ്സുള്ള പെൺകുട്ടി ട്രക്കിന് മുന്നിൽപ്പെട്ടത്. കുട്ടിയെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. ആൽബെർട്ട ചിൽഡ്രൻസ് ആശുപത്രിയിലേക്ക് ആംബുലൻസിന് വഴിയൊരുക്കുന്നതിനായി പോലീസ് ട്രാഫിക് നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തി എങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ ഇടിച്ച വാഹനത്തിൻ്റെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഡ്രൈവർ വാഹനം […]

കാട്ടുതീ വ്യാപിക്കുന്ന സമയത്ത് തെറ്റായ വിവരങ്ങളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്ന എഐ ജനറേറ്റഡ് ചിത്രങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബീസി വൈൽഡ് ഫയർ സർവീസ്

വിക്ടോറിയ: കാട്ടുതീ വ്യാപിക്കുന്ന സമയത്ത് തെറ്റായ വിവരങ്ങളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്ന എഐ ജനറേറ്റഡ് ചിത്രങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബീസി വൈൽഡ് ഫയർ സർവീസ്. വിമാനങ്ങൾ ഉപയോഗിച്ച് കാട്ടുതീ നിയന്ത്രണവിധേയമാക്കുന്ന രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ച രണ്ട് ചിത്രങ്ങൾ സർവീസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. എന്നാൽ ചിത്രങ്ങളിൽ കാണിക്കുന്ന തീജ്വാലകളുടെ വലുപ്പം, ഭൂപ്രദേശം, തീയുടെ സ്വഭാവം എന്നിവ കൃത്യമായി പ്രതിനിധീകരിക്കുന്നില്ലെന്ന് സർവീസ് പറയുന്നു. എന്നാൽ അവയിലൂടെ സ്‌ക്രോൾ ചെയ്യുന്ന ആളുകൾ അവ യഥാർത്ഥമാണെന്ന് വിശ്വസിക്കുന്നു. ജൂലൈ 31 ന് […]

ചൈനക്ക് ഇളവും ഇന്ത്യക്ക് തീരുവയും, ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നത് നല്ലതല്ല; ട്രംപിൻ്റെ തീരുമാനത്തെ വിമർശിച്ച് യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി

ന്യൂയോർക്ക്: ഇന്ത്യക്കെതിരെ തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനത്തെ വിമർശിച്ച് യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി രം​ഗത്ത്. ചൈനക്ക് പ്രത്യേക ഇളവ് നൽകി ഇന്ത്യയുമായുള്ള സഖ്യം തകർക്കരുതെന്നും നിക്കി ഹേലി മുന്നറിയിപ്പ് നൽകി. യുഎസ് ചൈനയ്ക്കുമേലുള്ള തീരുവ 90 ദിവസത്തേക്ക് നിർത്തിവെച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഹേലിയുടെ വിമർശനം. ചൈനക്ക് ഇളവ് നൽകിയത് ഇരട്ടത്താപ്പാണെന്നും ട്രംപിന്റെ നീക്കം യുഎസ്-ഇന്ത്യ ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്നും അവർ പറഞ്ഞു. അമേരിക്കയുടെ ശത്രുവായ ചൈനയെ വെറുതെ വിട്ട്, ഇന്ത്യയെപ്പോലുള്ള സഖ്യകക്ഷിയുമായുള്ള […]

ഇന്ത്യയ്ക്ക് 25% അധിക തീരുവ ചുമത്തി ട്രംപ്

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതു സംബന്ധിച്ച് എക്‌സിക്യൂട്ടിവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള ആകെ തീരുവ 50 ശതമാനമായി വര്‍ധിച്ചു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ട്രംപ് പറഞ്ഞു. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം തീരുവ ഇന്ത്യയ്ക്കാണ്. ഇന്ത്യയുമായി യുഎസ് കാര്യമായ വ്യാപാരം നടത്തുന്നില്ലെന്നും, ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യമാണെന്നും ട്രംപ് ആരോപിച്ചു. […]

ന്യൂയോര്‍ക്കില്‍ ലീജനേഴ്‌സ് രോഗം പടരുന്നു: മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

ന്യൂയോര്‍ക്ക് സിറ്റിയില്‍ ‘ലീജനേഴ്‌സ്’ രോഗം ബാധിച്ച് രണ്ട് പേര്‍ മരിച്ചു. 58 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞയാഴ്ച 22 കേസുകള്‍ ഉണ്ടായിരുന്നത് ഒരാഴ്ചക്കുള്ളില്‍ ഇരട്ടിയായി വര്‍ധിക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ ചികിത്സ തേടണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 50 വയസ്സിന് മുകളിലുള്ളവര്‍, പുകവലിക്കുന്നവര്‍, ശ്വാസകോശ രോഗങ്ങളുള്ളവര്‍ എന്നിവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ഹെല്‍ത്ത് കമ്മീഷണര്‍ ഡോ. മിഷേല്‍ മോര്‍സെ പറഞ്ഞു. ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയയുടെ തീവ്രരൂപമാണ് ലീജനേഴ്‌സ് രോഗം. ‘ലിജിയോനെല്ല’ എന്ന ബാക്ടീരിയയാണ് രോഗത്തിന് […]

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സുമതി വളവിലൂടെ മലയാളികളുടെ പ്രിയ താരം ഭാമ വീണ്ടും മലയാള സിനിമയിലേക്ക്

മലയാളികള്‍ക്ക് ഏറെ ഇഷ്ട്ടമുള്ള താരം ഭാമ, എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് മടങ്ങി എത്തിയ ചിത്രം കൂടിയായിരുന്നു സുമതി വളവ്. ചിത്രത്തില്‍ മാളു എന്ന കഥാപാത്രത്തെയാണ് ഭാമ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ശശി ശങ്കറിനൊപ്പം മന്ത്രമോതിരം എന്ന ചിത്രത്തില്‍ ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ ഭാമ മലയാളത്തിന്റെ നായികാ നിരയിലേക്കെത്തി മികച്ച വേഷങ്ങള്‍ ചെയ്ത ശേഷം 8 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകന്‍ ശശി ശങ്കറിന്റെ മകനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത സുമതി […]

സതേണ്‍ ആല്‍ബര്‍ട്ടയില്‍ ഭക്ഷ്യവിഷബാധ; 30 പേര്‍ക്ക് അണുബാധ

സതേണ്‍ ആല്‍ബര്‍ട്ടയില്‍ 49 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം സസ്‌കറ്റൂണ്‍ ഫാമിലെ റസ്റ്ററന്റില്‍ നിന്നും ഭക്ഷണം കഴിച്ചവരില്‍ 30 പേര്‍ക്ക് പരാസിറ്റിക് അണുബാധ സ്ഥിരീകരിച്ചതായി ആല്‍ബര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് (AHS) അറിയിച്ചു. ജൂലൈ 1 മുതല്‍ 18 വരെ റസ്റ്ററന്റില്‍ ഭക്ഷണം കഴിച്ച 49 പേര്‍ക്ക് ഇ-കോളി ബാക്ടീരിയ മൂലമുള്ള അസുഖം പിടിപെട്ടിട്ടുണ്ട്. നിലവില്‍ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റസ്റ്ററന്റില്‍ നടത്തിയ പരിശോധനയില്‍ എലികളുടെ സാന്നിധ്യം കണ്ടെത്തിയതായി AHS വ്യക്തമാക്കി. E. histolytica അണുബാധ ലോകമെമ്പാടും […]