newsroom@amcainnews.com

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

കാൽഗറി: കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുകയാണ് കാൽഗറിയിൽ. നയൻത് സ്ട്രീറ്റ് SW യുടെയും സിക്സ്ത് അവന്യൂ SW യുടെയും അരികിലായാണ് അറ്റെയ്‌നബിൾ ഹോംസ് ഏറ്റവും പുതിയ ഭവന പദ്ധതി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നത്. കെട്ടിടം പുതുതായി പണിതുയർത്തുന്നതിന് പകരം, പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ ഓരോന്നായി ക്രെയിൻ ഉപയോഗിച്ച് കൊണ്ട് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. അടുക്കി വച്ചിരിക്കുന്ന ഓരോ ഫാബ്രിക്കേറ്റഡ് യൂണിറ്റിലും രണ്ട് സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾ ഉണ്ട്. ഫ്രിഡ്ജുകൾ, സ്റ്റൗകൾ, വാഷറുകൾ, ഡ്രയറുകൾ […]

ഉയർന്ന താരിഫുമായി ബന്ധപ്പെട്ട് അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ച: ഒരു പരിഹാരം ഇപ്പോഴും സാധ്യമായിട്ടില്ല, പക്ഷേ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് കനേഡിയൻ മന്ത്രി ഡൊമനിക്ക് ലെബ്ലാങ്ക്

ഓട്ടവ: ഉയർന്ന താരിഫുമായി ബന്ധപ്പെട്ട് അമേരിക്കൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് കനേഡിയൻ മന്ത്രി ഡൊമനിക്ക് ലെബ്ലാങ്ക്. പക്ഷേ ഒരു പരിഹാരം ഇപ്പോഴും സാധ്യമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കനേഡിയൻ അലുമിനിയത്തിന് അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം താരിഫിനെക്കുറിച്ചുള്ള ചർച്ചകളിൽ പുരോഗതി പ്രതീക്ഷിക്കുന്നതായും ലെബ്ലാങ്ക് പറഞ്ഞു. അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം താരിഫ് രണ്ട് സമ്പദ്‌വ്യവസ്ഥകൾക്കും തിരിച്ചടിയാകുമെന്നും അദ്ദേഹം പറയുന്നു. യുഎസ് കൂടുതൽ ചർച്ചകൾക്ക് തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ അങ്ങനെ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ലെബ്ലാങ്കിൻ്റെ മറുപടി . […]

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

ആൽബെർട്ട: പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ തെക്കൻ ആൽബെർട്ടയിൽ തുറന്നു. ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും. സൂപ്പർക്യു ക്വാണ്ടം കമ്പ്യൂട്ടിംഗ് ആണ് ലെത്ത്ബ്രിഡ്ജിലെ ടെക്കണക്ട് ഇന്നൊവേഷൻ സെന്ററിൽ ക്വാണ്ടം കമ്പ്യൂട്ടിംഗ് ഹബ് തുറന്നിരിക്കുന്നത്. സൂപ്പർ എന്ന പ്ലാറ്റ്‌ഫോം വെബ് അധിഷ്ഠിതമാണ്. ചാറ്റ്ജിപിടിയെപ്പോലെ തന്നെ, സങ്കീർണ്ണമായ പ്രശ്‌നങ്ങളെക്കുറിച്ച് ലളിതമായ ഇംഗ്ലീഷിൽ ചോദിക്കാനും സാധ്യമായ എല്ലാ പരിഹാരങ്ങളും ഒരേസമയം കണ്ടെത്താനും ഉപയോക്താക്കൾക്ക് ഇതിലൂടെ കഴിയുമെന്ന് സൂപ്പർക്യു സ്ഥാപകൻ മുഹമ്മദ് ഖാൻ പറയുന്നു. ക്ലാസിക്കൽ കമ്പ്യൂട്ടിംഗും ക്വാണ്ടം […]

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുമാർ അടുത്തയാഴ്ച മുതൽ ആരംഭിക്കാൻ സാധ്യതയുള്ള പണിമുടക്ക് തങ്ങളുടെ യാത്രാ പദ്ധതികളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് സീറ്റുകൾ ബുക്ക് ചെയ്ത കാനഡയിലെ യാത്രക്കാർ. ഫ്‌ളൈറ്റ് അറ്റൻഡറ്റുകളെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ്(CUPE) ജൂലൈ 28 മുതൽ പണിമുടക്ക് വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 5 വരെ പണിമുടക്കുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന് അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ സാധിക്കും. യൂണിയൻ ഭൂരിപക്ഷ വോട്ടിലൂടെ അംഗീകാരം നൽകിയാൽ ഓഗസ്റ്റ് 16 ന് പുലർച്ചെ 12:01 […]

ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു; അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസ്സി മുന്നറിയിപ്പ് നൽകി. അയർലൻഡിലെ എല്ലാ ഇന്ത്യൻ പൗരന്മാരും സ്വന്തം സുരക്ഷയ്ക്കായി മുൻകരുതലുകളെടുക്കണമെന്നും ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും എംബസി മുന്നറിയിപ്പിൽ പറയുന്നു. ഇന്ത്യൻ വംശജനായ സംരംഭകനും സീനിയർ ഡാറ്റാ സയന്റിസ്റ്റുമായ സന്തോഷ് യാദവിനെ കഴിഞ്ഞയാഴ്ച ഡബ്ലിനിൽ വെച്ച് ഒരു കൂട്ടം കൗമാരക്കാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മുന്നറിയിപ്പ്. അപ്പാർട്ട്‌മെന്റിന് സമീപത്ത് വെച്ച് ആറ് കൗമാരക്കാർ യാതൊരു […]

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

ആൽബെർട്ട: പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക കാരണം കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു. മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ. വാൻകുവർ ഐലൻഡ് മുതൽ ഷാർലറ്റ്ടൗൺ വരെയുള്ള ഭാഗങ്ങളിൽ മങ്ങിയതും പൊടിപടലങ്ങൾ നിറഞ്ഞതുമായ അന്തരീക്ഷമാണ്. പുക കാരണം ദൃശ്യപരത കുറയുകയും വായുവിന്റെ ഗുണനിലവാരം മോശമാവുകയും ചെയ്യുന്നതായി എൺവയോൺമെന്റ് കാനഡ പറയുന്നു. പടിഞ്ഞാറ് ബ്രിട്ടീഷ് കൊളംബിയ മുതൽ കിഴക്ക് ന്യൂബ്രൺസ്‌വിക്ക്, പ്രിൻസ് എഡ്വേർഡ് ഐലൻഡ് വരെ പുകമഞ്ഞ് വ്യാപിച്ചുകിടക്കുകയാണ്. വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളുടെ തെക്കൻ ഭാഗങ്ങളും ആൽബെർട്ട, സസ്‌ക്കാച്ചെവൻ, മാനിറ്റോബ, ഒന്റാരിയോ […]

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. ഈമാസം മുതൽ 5,47,000 ബാരൽ പ്രതിദിനം അധികം ഉൽപ്പാദിപ്പിക്കാനാണ് തീരുമാനം. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ ചാഞ്ചാടിയ എണ്ണവിലയിൽ മാറ്റം പ്രതിഫലിക്കും.ഓൺലൈനായി ഞായറാഴ്ച ചേർന്ന അംഗരാജ്യങ്ങളുടെ യോഗത്തിലാണ് എട്ട് രാജ്യങ്ങൾ തങ്ങളുടെ ഉൽപ്പാദനം പ്രതിദിനം 5,47,000 ബാരൽ കൂട്ടാൻ തീരുമാനിച്ചത്. സൗദി അറേബ്യ, ഒമാൻ, യുഎഇ, കുവൈത്ത്, റഷ്യ, ഇറാഖ്, കസാഖിസ്ഥാൻ, അൾജീരിയ എന്നീ രാജ്യങ്ങളാണ് ഉൽപ്പാദനം വർധിപ്പിക്കുക. ഈ മാസം മുതൽ തീരുമാനം നടപ്പിലാവും. എണ്ണ […]

ടെക്സസിൽ ഏഴ് വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്: 45-കാരനായ വളർത്തച്ഛന് 50 വർഷം തടവ്; കൂട്ടുപ്രതിയായ വളർത്തമ്മയുടെ ശിക്ഷ സെപ്റ്റംബർ 10ന്

ടെക്സസ്: ടെക്സസിൽ ഏഴ് വയസ്സുകാരനായ വളർത്തുമകനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ വളർത്തച്ഛന് 50 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 45-കാരനായ ജെർമെയ്ൻ തോമസിനാണ് ട്രോയ് കോഹ്‌ലർ എന്ന കുട്ടിയുടെ കൊലപാതകത്തിൽ ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് 50 വർഷം തടവ് ശിക്ഷ വിധിച്ചത്. 2022-ലാണ് കേസിനാസ്പദമായ സംഭവം. അർദ്ധരാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നെന്നും ട്രോയിയെ കാണാനില്ലെന്നും ജെർമെയ്ൻ തോമസ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഗാരേജിലെ […]