നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

നയാഗ്ര റീജിയണിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് നേരെ കല്ലെറിയുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ്. ഈ മേഖലയിലൂടെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. വെസ്റ്റ്‌ചെസ്റ്റർ അവന്യൂവിനും സെന്റ് കാതറിൻസിലെ ഫോർത്ത് അവന്യുവിനും ഇടയിലുള്ള ഹൈവേ 406, നയാഗ്ര ഫാൾസിലെ മൗണ്ടെയ്ൻ റോഡിന് സമീപമുള്ള QEW , തോറോൾഡി ലെ പൈൻ സ്ട്രീറ്റിന് സമീപമുള്ള ഹൈവേ 58 എന്നീ ഹൈവേയിലൂടെ പോകുന്ന വാഹനങ്ങൾക്ക് നേരെയാണ് അജ്ഞാതർ കല്ലെറിയുന്നതെന്ന് […]
ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

ഒൻ്റാരിയോയിൽ നടന്ന കനേഡിയൻ നാഷണൽ എക്സിബിഷൻ ജോബ് ഫെയറിൽ അഭിമുഖത്തിനായി എത്തിയത് ആയിരക്കണക്കിന് യുവാക്കൾ. യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഉയർന്ന തോതിൽ തുടരുന്നതിനിടെയാണിത്. 5,000-ത്തിലധികം സീസണൽ തസ്തികകളിലേക്ക് 54,000-ത്തിലധികം ഓൺലൈൻ അപേക്ഷകൾ ലഭിച്ചതായി സിഎൻഇ അറിയിച്ചു. രണ്ടാഴ്ച നീണ്ടുനിന്ന മേളയിൽ കാഷ്യർമാർ, റീട്ടെയിൽ അസോസിയേറ്റ്‌സ്, ഗെയിം അറ്റൻഡൻ്റ്സ്, ഫുഡ് സർവീസ് സ്റ്റാഫ്, മിഡ്‌വേ ഓപ്പറേറ്റർമാർ, ഇൻഫർമേഷൻ ഗൈഡുകൾ തുടങ്ങി സീസണൽ തസ്തികളിലേക്ക് ഉൾപ്പെടെ അപേക്ഷ സ്വീകരിക്കുന്നുണ്ട്. ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും കൂടുതൽ അപേക്ഷകൾ ഇതാണെന്ന് സംഘാടകർ […]
കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ഓട്ടവ: കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. യുഎസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള സെർവറുകളിലാണ് കനേഡിയൻ ആരോഗ്യ ഡാറ്റ സൂക്ഷിക്കുന്നത്. ഇതിനാലാണ് കൂടുതൽ ജാഗ്രത ആവശ്യമുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്കിയത്. ക്ലിനിക്കുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമുള്ള രോഗികളുടെ സ്വകാര്യ ആരോഗ്യ വിവരങ്ങൾ അടങ്ങിയ ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ് സംവിധാനങ്ങൾ പലപ്പോഴും യുഎസ് കമ്പനികളാണ് നിയന്ത്രിക്കുന്നത്. ഡാറ്റ എൻക്രിപ്റ്റ് ചെയ്യുകയും പ്രാഥമികമായി കാനഡയിലെ ക്ലൗഡ് സെർവറുകളിലാണ് സൂക്ഷിക്കുകയും ചെയ്യുന്നത്. എന്നാൽ അവ അമേരിക്കൻ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതിനാൽ […]
ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

സാൾട്ട് ലേക്ക് സിറ്റിയിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനം 1600 അടി ഉയരത്തിൽ വെച്ച് ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് മിനിയാപൊളിസ്-സെന്റ്‌പോൾ രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. 25 യാത്രക്കാർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെ എയർബസ് എ 330-900 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. എട്ട് മണിക്കൂർ യാത്രയ്ക്കായി പുറപ്പെട്ട വിമാനം രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴാണ് ബുധനാഴ്ച വൈകുന്നേരം 5.30 ഓടെ ആകാശച്ചുഴിയിൽപ്പെട്ടത്. 275 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. […]
കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

ഓട്ടവ: സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയാണ് ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് എന്ന് സർവേ. ഇപ്‌സോസ് പോൾ പ്രകാരം, പ്രതികരിച്ചവരിൽ 57 ശതമാനം പേരും ഇങ്ങനെയൊരു അഭിപ്രായമാണ് പ്രതികരിച്ചത്. സോഷ്യൽ മീഡിയയാണ് ഏറ്റവും സ്വാധീനമുള്ള വാർത്താ സ്രോതസ്സുകളിൽ ഒന്നെന്ന് പലരും ചൂണ്ടിക്കാട്ടി. കാനഡയിൽ ഫേസ്ബുക്ക് വാർത്താ ഉള്ളടക്കം നിരോധിച്ചിട്ടുണ്ടെങ്കിലും 14 ശതമാനം പേർ അതിനെ പ്രത്യേകം പരാമർശിച്ചു. ജൂലൈ 11 മുതൽ 21 വരെ 1,000 കനേഡിയൻ നിവാസികളിലാണ് ഓൺലൈൻ സർവേ നടത്തിയത്. പ്രാദേശിക […]
കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

ഓട്ടവ: കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ ഇമിഗ്രേഷൻ റെഫ്യൂസൽ ലെറ്റവർ മുഖേന വിശദീകരണം നൽകുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ(IRCC) അറിയിച്ചു. കനേഡിയൻ ഇമിഗ്രേഷൻ സംവിധാനത്തിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ആധുനികവത്കരിക്കുന്നതിനുമായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. ജൂലൈ 29 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായി ഐആർസിസി അറിയിച്ചു. കത്തുകൾ വഴി കുടിയേറ്റ അപേക്ഷ നിരസിച്ചതിന്റെ കാരണം വിശദീകരിക്കും. ചില അപേക്ഷകൾക്കുള്ള ഉദ്യോഗസ്ഥന്റെ തീരുമാനം റെഫ്യൂസൽ ലെറ്ററിൽ ഉൾപ്പെടുത്തും. അപേക്ഷ നിരസിക്കാനുള്ള കാരണം ഈ കുറിപ്പുകളിൽ വിശദീകരിക്കും. അന്തിമ […]
റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

റെസ്ലിംഗ് ഇതിഹാസവും റിയാലിറ്റി ടിവി താരവുമായ ഹൾക്ക് ഹൊഗന്റെ(71) മരണകാരണം അദ്ദേഹത്തിന്റെ വിയോഗത്തിന് ഒരാഴ്ചയ്ക്ക് ശേഷം പുറത്തുവിട്ടു. ഹൃദയാഘാതത്തെ തുടർന്നാണ് (അക്യൂട്ട് മയോകാർഡിയൽ ഇൻഫ്രാക്ഷൻ) അദ്ദേഹം അന്തരിച്ചതെന്ന് മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നു. കൂടാതെ, ഹൊഗന് രക്തത്തിലെയും മജ്ജയിലെയും ഒരുതരം കാൻസറായ ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ (CLL) ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ജൂലൈ 24-ന് ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് മരണം സ്ഥിരീകരിച്ചു. ഹൊഗന് ഏട്രിയൽ ഫൈബ്രിലേഷൻ (AFib) എന്ന രോഗാവസ്ഥയും ഉണ്ടായിരുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ […]
ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

ടെക്സസ്: കഴിഞ്ഞ ജൂണിൽ ഗാർലൻഡിലെ ഒരു മോട്ടലിൽ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്ന് രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. ലാസ് വെഗാസിൽ നിന്നുള്ള 48 വയസ്സുകാരനായ സാന്റിയാഗോ ലോപ്പസ് മൊറേൽസ് ആണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. അറസ്റ്റിലായ യോസ്ഗ്വാർ അപോണ്ടെ ജിമെനെസ് (20), ജീസസ് ഡി നസറെത്ത് ബെല്ലോറിൻ-ഗുസ്മാൻ (23), ജോസ് ലൂയിസ് ട്രിവിനോ-ക്രൂസ് (25) എന്നിവരെ ഇമിഗ്രേഷൻ തടഞ്ഞുവെച്ചിട്ടുള്ളതിനാൽ ബോണ്ടില്ലാതെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മൂവരും നിലവിൽ ഡാളസ് കൗണ്ടി ജയിലിലാണ്. ജൂൺ […]
എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

എഡ്മണ്ടനിലും പരിസരപ്രദേശങ്ങളിലുമുള്ള ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വീണ്ടും വർധിക്കുന്നതായി എഡ്മണ്ടൻ പൊലീസ് ഡെപ്യൂട്ടി ചീഫ് വാറൻ ഡ്രീഷൽ. സമ്പന്നരായ ദക്ഷിണേഷ്യൻ ബിസിനസ്സ് ഉടമകളെയും ഭവനനിർമ്മാതാക്കളെയുമാണ് കുറ്റകൃത്യ സംഘങ്ങൾ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള നാല്പതോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2024-ൽ കേസുകളുടെ എണ്ണം വർധിച്ചതോടെ പൊലീസ് അന്വേഷണം ശക്തമാക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് താൽക്കാലികമായി ഒതുങ്ങിയ സംഘങ്ങൾ വീണ്ടും ആക്രമണം പുനഃരാരംഭിച്ചിരിക്കുകയാണ്. എന്നാൽ, 2025 മെയ് മാസം മുതൽ റിപ്പോർട്ട് […]
ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

ഭക്ഷണവിതരണ കേന്ദ്രത്തില്‍ അടക്കം ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നതിനിടെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇന്ന് ഗാസയില്‍ എത്തും. ഇസ്രയേലും അമേരിക്കയും രൂപപ്പെടുത്തിയ ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം രൂപപ്പെട്ട സാഹചര്യത്തിലാണ് സ്റ്റിവ് വിറ്റ്‌കോഫിന്റെ സന്ദര്‍ശനം. ഗാസയില്‍ വിപുലമായ ഭക്ഷ്യവിതരണ പദ്ധതിക്ക് രൂപം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്താനാണ് സ്റ്റിവ് വിറ്റ് കോഫിന്റെ ഗാസ സന്ദര്‍ശനമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സ്റ്റീവ് വിറ്റ്‌കോഫ് ഇന്നലെ ചര്‍ച്ച നടത്തി. ഗാസയിലെ വെടിനിര്‍ത്തല്‍, […]