ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

കാൽഗറി: കാൽഗറിയയിലെ ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ. വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി കാൽഗറിക്കാർ ഹോം സർവീസ് കമ്പനികളുടെ സഹായം തേടുന്നത് കൂടുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ തുടർന്ന് രാജ്യമെമ്പാടു നിന്നും കൂടുതൽ തൊഴിലാളികളെ കൊണ്ടുവരാൻ നിർബന്ധിതരായിരിക്കുകയാണ് ഹോം സർവീസ് കമ്പനികൾ. വലിയ അളവിലുള്ള മഴ നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാക്കി. ജൂൺ, ജൂലൈ മാസങ്ങളിൽ 200 മില്ലിമീറ്ററിലധികം മഴയാണ് നഗരത്തിൽ പെയ്തത്. ഇതേ തുടർന്ന് ഗ്രൗണ്ട് വർക്ക്സിൻ്റെ കാൽഗറി ഓഫീസിലേക്ക് എത്തുന്ന കോളുകളുടെ എണ്ണം 300 ശതമാനത്തിലധികം വർദ്ധിച്ചതായി […]
കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

കാൽഗറി: കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്. വാരാന്ത്യത്തിൽ സിട്രെയിൻ പ്ലാറ്റ്‌ഫോമിൽ വെച്ച് താനും സുഹൃത്തും ആക്രമണത്തിനിരയായതായി കാൽഗറിയിൽ പുതുതായെത്തിയ യുവതി പറയുന്നു. പൊതുഗതാഗത സംവിധാനത്തിൽ സഞ്ചരിക്കുമ്പോൾ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് യുവതി ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പ് നൽകുന്നു. ഞായറാഴ്ച വൈകിട്ട് 6.30ന് വിക്ടോറിയ പാർക്ക് സിട്രെയിൻ സ്റ്റേഷനിൽ വെച്ചാണ് താനും സുഹൃത്തും ആക്രമണത്തിനിരയായതെന്ന് യുവതി പറഞ്ഞു. സുഹൃത്തിന്റെ കാലിൽ ചവിട്ടിയ അക്രമിയെ ഇവർ ചോദ്യംചെയ്തു. പോലീസിൽ അറിയിക്കാനായി അക്രമിയുടെ ഫോട്ടോ […]
വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

വാൻകുവർ: വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഇപ്പോഴും വീടുകൾ വാങ്ങുന്നത് ചെലവേറിയതാണെന്ന് സെഞ്ച്വറി 21 പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. കാനഡയിലുടനീളമുള്ള 50 കമ്മ്യൂണിറ്റികളെ പരിശോധിച്ചാണ് സെഞ്ച്വറി 21 റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. റിപ്പോർട്ടിൽ വാൻകുവറിൽ വീടുകളുടെ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വാൻകുവർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. വാൻകുവർ വെസ്റ്റ് എൻഡിലെ ഒരു ഡിറ്റാച്ച്ഡ് വീടിന് ചതുരശ്ര അടിക്ക് 1,110 ഡോളറായി കണക്കാക്കുന്നു. റിപ്പോർട്ട് അനുസരിച്ച് ഡൗൺടൗൺ ഏരിയയിലെ ശരാശരി കോണ്ടോയ്ക്ക് ചതുരശ്ര […]
കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

കാനഡയിലെ നിരവധി പ്രവിശ്യകളിൽ കത്തുന്ന കാട്ടുതീയിൽ നിന്നുള്ള പുക കാരണം ടൊറന്റോയിലും തെക്കൻ, മധ്യ ഒന്റാരിയോയിലും വായു ഗുണനിലവാര മുന്നറിയിപ്പ് പുറപ്പെടുവിച്ച് എൻവയൺമെൻ്റ് കാനഡ. ബുധനാഴ്ച രാത്രിയിൽ ടൊറൻ്റോയിലെ വായു ഗുണനിലവാര സൂചിക 6 ആയിരുന്നെന്നും, ഇത് അപകടസാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നതായും കാലാവസ്ഥാ ഏജൻസി പറയുന്നു. കാട്ടുതീ പുകയിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മകണങ്ങൾ പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ, എല്ലാവരുടെയും ആരോഗ്യസ്ഥിതി അപകടത്തിലാക്കുമെന്ന് എൻവയൺമെൻ്റ് കാനഡ പറയുന്നു. വയോധികർ, ഗർഭിണികൾ, ശിശുക്കൾ, കൊച്ചുകുട്ടികൾ, നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ […]
പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

പലസ്തീന് സ്വതന്ത്രരാഷ്ട്ര പദവി നൽകുന്നതിനെ കാനഡ പിന്തുണയ്ക്കുന്നത് ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിലെത്താൻ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിമുഴക്കി. ‘പലസ്തീന് സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് കാനഡ പ്രഖ്യാപിച്ചിരുന്നു, ഈ തീരുമാനം അവരുമായി വ്യാപാര കരാറിൽ എത്തിച്ചേരുന്നതിന് ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കും’ ട്രംപ് ട്രൂത്ത് സോഷ്യൽ കുറിച്ചു. ഓഗസ്റ്റ് 1 ലെ വ്യാപാര സമയപരിധിക്ക് മണിക്കൂറുകൾക്ക് മുമ്പാണ് ട്രംപിൻറെ സോഷ്യൽ മീഡിയയിലെ പോസ്റ്റ്. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് സെഷനിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ കാനഡ […]
പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് സെഷനിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ കാനഡ ഉദ്ദേശിക്കുന്നതായി കാർണി വ്യക്തമാക്കി. കാനഡയുടെ സഖ്യകക്ഷികളുടെ സമാനമായ നീക്കങ്ങളെ തുടർന്നാണ് കാർണിയുടെ പ്രഖ്യാപനം. കഴിഞ്ഞ ആഴ്ച, സെപ്റ്റംബറിൽ പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു.. ഇസ്രയേൽ വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ യുകെയും സമാന നടപടി സ്വീകരിക്കുമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും പ്രഖ്യാപിച്ചിട്ടുണ്ട്.
കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

യുഎസ് നാവികസേനയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനം കാലിഫോര്‍ണിയയിലെ ലെമൂറിലെ നേവല്‍ എയര്‍ സ്റ്റേഷന് സമീപം തകര്‍ന്നുവീണു. ബുധനാഴ്ച വൈകുന്നേരം ഏകദേശം ആറരയോടെയാണ് സംഭവം. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടതായി നാവികസേന സ്ഥിരീകരിച്ചു. വേറെയാരും വിമാനത്തിലുണ്ടായിരുന്നില്ല. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന ഒരു ഫ്‌ലീറ്റ് റീപ്ലേസ്‌മെന്റ് സ്‌ക്വാഡ്രണ്‍ ആണ് എഫ്-35. അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും നാവികസേന അറിയിച്ചു.
റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

തീവ്ര ഭൂചലനത്തിന് ശേഷം ക്ല്യൂചെവ്സ്കോയ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതായി റഷ്യൻ അക്കാദമി ഓഫ് സയൻസസ് അറിയിച്ചു. അഗ്നിപർവ്വതം സമുദ്രനിരപ്പിൽ നിന്ന് മൂന്ന് കിലോമീറ്റർ ഉയരത്തിൽ വരെ ചാരം പുറത്തേക്ക് തള്ളിയതായി റഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 1952 ന് ശേഷം കംചത്കയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്നലെയുണ്ടായത്. റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. അപകടകരമായ മേഖലകളിലെ തീരപ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാൻ നിവാസികളോട് […]