വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

കിഴക്കൻ കരീബിയനിൽ വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന ദ്വീപ് രാജ്യങ്ങളുണ്ട്. കൂടുതൽ പ്രോപ്പർട്ടി ലിസ്റ്റിംഗുകൾ പാസ്‌പോർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. അമേരിക്കയിലെ രാഷ്ട്രീയവും സാമൂഹികവുമായ അസ്ഥിരത കരീബിയൻ ദ്വീപുകളിലേക്ക് ആളുകളെ കൂടുതലായി ആകർഷിക്കാൻ കാരണമായതായി വിദഗ്ധർ വിലയിരുത്തുന്നു. ആന്റിഗ്വ ആൻഡ് ബർമുഡ, ഡൊമിനിക്ക, ഗ്രെനഡ, സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ എന്നീ അഞ്ച് ദ്വീപ് രാജ്യങ്ങൾ 200,000 ഡോളർ മുതൽ നിക്ഷേപം വഴിയുള്ള പൗരത്വം(CBI) വാഗ്ദാനം ചെയ്യുന്നു. ഈ ദ്വീപ് രാജ്യങ്ങളിലൊന്നിൽ ഒരു വീട് […]
ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

ആൽബെർട്ട: നോർത്ത്ഈസ്‌റ്റേൺ ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ച ഒരാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. എഡ്മന്റന് 200 കിലോമീറ്റർ അകലെയുള്ള ലേക്ക് ലാ ബിഷെയിലാണ് സംഭവം നടന്നത്. പ്രദേശത്തെ ഒരു വീട്ടിൽ പ്രശ്‌നം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് മൂന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നുവെന്ന് ലേക്ക് ലാ ബിഷെ ആർസിഎംപി അറിയിച്ചു. എന്നാൽ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരും അക്രമിയും തമ്മിൽ ഏറ്റുമുട്ടി. ഇയാൾ ഉദ്യോഗസ്ഥരിൽ ഒരാളെ ആക്രമിച്ചു. അതേസമയം, മറ്റൊരു ഉദ്യോഗസ്ഥൻ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയുടെ ജീവൻ രക്ഷിക്കാൻ […]
കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

കോസ്റ്റാറിക്കയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു. കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തിയ ഡീർ ആണ് അജ്ഞാതൻ്റെ വെടിയേറ്റ് മരിച്ചത്. ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ അക്രമി അതിക്രമിച്ച് എത്തുകയായിരുന്നു. കാമുകിയുടെ നിലവിളി കേട്ടതിനെ തുടർന്ന് ഓടിയെത്തിയ ഡീറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ജൂലൈ 11 ന് വൈകുന്നേരം പ്രശസ്തമായ ബീച്ച് പട്ടണമായ ഗ്വാനകാസ്റ്റിലെ ടമാരിൻഡോയിലെ ലോസ് ജോബോസ് പ്രദേശത്തായിരുന്നു സംഭവം. മോഷണത്തിനിടെയാണ് ഇയാൾക്ക് വെടിയേറ്റത് എന്ന് പോലീസ് പറഞ്ഞു. ദമ്പതികൾ പതിവായി മെക്സിക്കോയിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടുകൾ […]
ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

ഒൻ്റാരിയോ: ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി. സർവീസ് ഒൻ്റാരിയോയുടെ വെബ്‌സൈറ്റ് പ്രകാരം, പേര് മാറ്റ അഭ്യർത്ഥനകൾക്ക് 12 ആഴ്ച വരെ എടുത്തേക്കാം. എന്നാൽ അടുത്തിടെ പേര് മാറ്റത്തിനായി അപേക്ഷ നല്കിയ യുവതിക്ക് ലഭിച്ച മറുപടി ഇതിന് 19 ആഴ്ച വരെ എടുത്തേക്കാമെന്നാണ്. എല്ലാ പേരുമാറ്റ അപേക്ഷകളും ഒൻ്റാരിയോയിലെ തണ്ടർ ബേയിലെ രജിസ്ട്രാർ ജനറലിൻ്റെ ഓഫീസ് വഴിയാണ് പ്രോസസ്സ് ചെയ്യുന്നത്. കാലതാമസത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇവർ പറയുന്നില്ലെങ്കിലും കാലതാമസം ഒഴിവാക്കുന്നതിനായി […]
വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

അമേരിക്കൻ പൗരന്മാരായി മാറിയ ഗ്രീൻ കാർഡ് ഉടമകൾക്ക് അവരുടെ യുഎസ് പൗരത്വം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടന്ന് റിപ്പോർട്ട്. എൻഫോഴ്‌സ്‌മെൻ്റ് അധികാരികൾ അടുത്തിടെ നൽകിയ മെമ്മോറാണ്ടത്തിലാണ് ഇതു സംബന്ധിച്ച സൂചനകൾ ഉള്ളത്. വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ യുഎസ് പൗരൻമാരുടെ പൗരത്വം റദ്ദാക്കുന്നതിനും നിഷേധിക്കുന്നതിനും യുഎസ് നീതിന്യായ വകുപ്പ് ലക്ഷ്യമിടുന്നു എന്നാണ് റിപ്പോർട്ട്. കോൺഗ്രസിൻ്റെയും ഐഎൻഎയുടെയും ആവശ്യകതകൾ നിറവേറ്റുന്ന നിയമപരമായ സ്ഥിര താമസക്കാർക്ക് (എൽപിആർ) അല്ലെങ്കിൽ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നൽകുന്ന പ്രക്രിയയാണ് നാച്ചുറലൈസേഷൻ. ഇത് അവരെ […]
അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ. വിദേശത്ത് വിദ്യാഭ്യാസം നേടിയ യോഗ്യതയുള്ള നഴ്‌സുമാർക്ക് പ്രീ-അറൈവൽ ആൻഡ് പോസ്റ്റ്-അറൈവൽ സപ്പോർട്ട്സ് ആൻഡ് സർവീസസ് പ്രോഗ്രാം (PASS) വഴി കനേഡിയൻ തൊഴിൽ വകുപ്പിൽ നിന്ന് പിന്തുണ ലഭിക്കുന്നതാണ് പദ്ധതി. കാനഡയ്ക്ക് പുറത്ത് താമസിക്കുന്ന, കാനഡയിലേക്ക് കുടിയേറാത്തതും എന്നാൽ സ്ഥിര താമസത്തിന് സ്ഥിരീകരണം ലഭിച്ചതുമായ നഴ്‌സുമാർക്ക് പാസ് പ്രീ-അറൈവൽ പ്രോഗ്രാം പ്രയോജനപ്പെടുത്താം. പാസ് പോസ്റ്റ്-അറൈവൽ പ്രോഗ്രാം നിലവിൽ കാനഡയിൽ ഉള്ള നഴ്‌സുമാർക്കുള്ള ഒരു പുതിയ സേവനമാണ്. കെയർ […]
പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകൾ പുറത്തിറക്കി ആമസോൺ. 249.99 ഡോളർ (21,720.75 രൂപ) വിലയുള്ള പുതിയ 16 ജിബി മോഡലും 269.99 ഡോളർ (23,456.45 രൂപ) വിലയുള്ള ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പുമാണ് ആമസോൺ പുറത്തിറക്കിയത്. ഇ-ബുക്കുകൾ, കോമിക്‌സ്, ഗ്രാഫിക് നോവലുകൾ എന്നിവക്കായി കളർ ഡിസ്‌പ്ലേകൾ അവതരിപ്പിച്ചുകൊണ്ട് വായനാനുഭവം മെച്ചപ്പെടുത്തുക എന്നതാണ് രണ്ട് മോഡലുകളുടെയും ലക്ഷ്യം. ഉയർന്ന കോൺട്രാസ്റ്റ് കളർസോഫ്റ്റ് ഡിസ്‌പ്ലേ, വേഗത്തിലുള്ള പേജ് ടേണുകൾ, ക്രമീകരിക്കാവുന്ന ലൈറ്റിങ്, ബാറ്ററി ലൈഫ്, ആമസോണിന്റെ ഇ-ബുക്ക് സ്റ്റോറിലേക്കുള്ള […]
സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഒന്റാരിയോയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. രാജ്യാന്തര വിദ്യാര്‍ത്ഥി പ്രവേശനത്തിന് ഫെഡറല്‍ സര്‍ക്കാര്‍ പരിധി നിശ്ചയിച്ചതോടെയാണ് നടപടി. നേരത്തെ, വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ഉയര്‍ന്ന ഫീസ് ഉപയോഗിച്ചാണ് സ്ഥാപനങ്ങള്‍ ഫെഡറല്‍, പ്രവിശ്യാ ഫണ്ടിന്റെ കുറവ് നികത്തിയിരുന്നത്. ഈ സാഹചര്യത്തില്‍, നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് കോളേജ് അധികൃതര്‍ പറയുന്നു. ഏപ്രിലില്‍ കൊണസ്റ്റോഗ കോളേജ് 190 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ആഴ്ച വീണ്ടും നാല് ഉന്നത തസ്തികകളില്‍ നിന്നുള്ളവരെ ഒഴിവാക്കി. അതേസമയം, […]
സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

ആല്‍ബര്‍ട്ടയിലെ പ്രവിശ്യാ സര്‍ക്കാര്‍ ജീവനക്കാരും യൂണിയനും തമ്മിലുള്ള വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ചു. 18 മാസത്തോളം നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍, 23,000 ജീവനക്കാര്‍ക്ക് പുതിയ കരാര്‍ ഉണ്ടാക്കാനുള്ള അവസാന ശ്രമമാണിതെന്ന് ആല്‍ബര്‍ട്ട യൂണിയന്‍ ഓഫ് പ്രൊവിന്‍ഷ്യല്‍ എംപ്ലോയീസ് (AUPE) പ്രസിഡന്റ് ഗൈ സ്മിത്ത് പറഞ്ഞു. ധനകാര്യ മന്ത്രി നെയ്റ്റ് ഹോര്‍ണറുടെ ഇടപെടലാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. വേതനവും ജോലി സാഹചര്യങ്ങളുമാണ് പ്രധാന തര്‍ക്ക വിഷയങ്ങള്‍. മെയ് മാസത്തില്‍ ജീവനക്കാര്‍ 90% പേരും സമരത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ചര്‍ച്ചകള്‍ വിജയിച്ചാല്‍ സെപ്റ്റംബര്‍ […]
ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

ഈസ്റ്റേണ്‍ കാനഡയിലെ ഫെറി നിരക്കുകള്‍ ഫെഡറല്‍ സര്‍ക്കാര്‍ കുറച്ചതിന് പിന്നാലെ, ബ്രിട്ടിഷ് കൊളംബിയയിലെ ഫെറി യാത്രക്കാര്‍ക്കും സമാനമായ ഇളവുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രീമിയര്‍ ഡേവിഡ് എബി. ഓഗസ്റ്റ് ഒന്നു മുതല്‍ ഈസ്റ്റേണ്‍ കാനഡയില്‍ ഫെറി നിരക്കുകള്‍ പകുതിയായി കുറയ്ക്കാന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി തീരുമാനിച്ചിരുന്നു. ഇത് പ്രവിശ്യയോടുള്ള അനീതിയാണെന്ന് ഡേവിഡ് എബി പറഞ്ഞു. മറ്റ് പ്രവിശ്യകള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ നല്‍കാന്‍ ബ്രിട്ടിഷ് കൊളംബിയ തയ്യാറാവുമ്പോഴും, ഈസ്റ്റേണ്‍ തീരത്തെ ഫെറി യാത്രക്കാര്‍ക്ക് 300 മടങ്ങ് അധിക സബ്‌സിഡി ലഭിക്കുന്നുണ്ടെന്നും […]