newsroom@amcainnews.com

“ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്”: സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

കളിയും ചിരിയും നിറഞ്ഞ കല്ലേലികാവ് ഗ്രാമത്തിലെ രസകരമായ കുടുംബബന്ധങ്ങളുടെ കഥയും ആ നാടിനെ ഭീതിപ്പെടുത്തുന്ന സുമതിയുടെ കഥയും പ്രേക്ഷകരിലേക്കെത്തിക്കുന്ന ചിത്രം സുമതി വളവിന്റെ ട്രെയ്‌ലർ റിലീസായി. മലയാള സിനിമയിലെ മുപ്പത്തി അഞ്ചിൽപ്പരം പ്രഗല്ഭ താരങ്ങൾ അണിനിരക്കുന്ന ഹൊറർ കോമഡി ഫാമിലി എന്റെർറ്റൈനെർ സുമതി വളവ് ആഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലേക്കെത്തും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമ്മാണം. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന […]

കാനഡയുമായി വ്യാപാര കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല: ട്രംപ്

കാനഡയുമായി ഒരു വ്യാപാര കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാനഡ ചര്‍ച്ചയ്ക്ക് പകരം താരിഫുകള്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ആഴ്ച ആദ്യം കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ”മോശം കരാറിന്” കാനഡ തയ്യാറല്ലെന്നും ധൃതിപിടിച്ച് ഒരു കരാറില്‍ ഏര്‍പ്പെടില്ലെന്നും സൂചിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന. ഓഗസ്റ്റ് 1-നകം കരാറില്‍ എത്തിയില്ലെങ്കില്‍ കാനഡയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 35% നികുതി ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ നിലവിലുള്ള വടക്കേ അമേരിക്കന്‍ […]

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി പടരുന്നു

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി (Measles) പടരുന്നതായി റിപ്പോർട്ട്. നോവസ്കോഷയിലും ന്യൂബ്രൺസ്‌വിക്കിലുമാണ് കൂടുതൽ കേസുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രവിശ്യയുടെ നോർത്ത് മേഖലയിൽ 30 കേസുകൾ റിപ്പോർട്ട് ചെയ്തതായി നോവസ്കോഷ ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, ന്യൂബ്രൺസ്‌വിക്കിന്റെ ഓൺലൈൻ ഡാഷ്‌ബോർഡ് പ്രകാരം സൗത്ത്-സെൻട്രൽ മേഖലയിൽ 15 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം, പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ നാല് കേസുകൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ 2025-ൽ ഇതുവരെ അഞ്ചാംപനി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുറഞ്ഞ വാക്സിനേഷൻ നിരക്കുള്ള […]

അഭയാർത്ഥികൾക്ക് ഫെഡറൽ സർക്കാർ താമസൗകര്യം ഒരുക്കില്ല: IRCC

കാനഡയിൽ ഫെഡറൽ സർക്കാർ സഹായത്തോടെ ഹോട്ടലുകളിൽ താമസിക്കുന്ന അഭയാർത്ഥികൾ സെപ്റ്റംബറോടെ ഒഴിഞ്ഞുപോകേണ്ടി വരുമെന്ന് റിപ്പോർട്ട്. ഇത്തരം താൽക്കാലിക താമസ സൗകര്യങ്ങൾക്കുള്ള ഫണ്ടിങ് സെപ്റ്റംബർ 30-ന് അവസാനിക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. 2020 മുതൽ അഭയാർത്ഥികൾക്കായി താൽക്കാലിക ഹോട്ടൽ താമസത്തിന് കനേഡിയൻ സർക്കാർ ഏകദേശം 110 കോടി ഡോളറാണ് ചെലവഴിച്ചിട്ടുള്ളത്. ഈ സൗകര്യം ഒരിക്കലും സ്ഥിരമായ ഒന്നായിരുന്നില്ലെന്നും, നിശ്ചിത സമയപരിധിക്ക് ശേഷം ഹോട്ടൽ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകാൻ സർക്കാരിന് കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. […]

ബ്രിട്ടിഷ് കൊളംബിയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

ബ്രിട്ടിഷ് കൊളംബിയ റെഡ് ക്രിസ് ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി. 60 മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിലാണ് കെവിൻ കൂംബ്സ്, ഡാരിയൻ മഡ്യൂക്ക്, ജെസ്സി ചുബാറ്റി എന്നിവരെ വ്യാഴാഴ്ച രാത്രിയോടെ സുരക്ഷിതമായി പുറത്തെത്തിച്ചത്. മൂവരും സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്നും, ഭൂമിക്കടിയിലെ സുരക്ഷിത അറയിൽ അവർക്ക് ഭക്ഷണവും വെള്ളവും വായുസഞ്ചാരവും ലഭ്യമായിരുന്നുവെന്നും ഖനി ഉടമകളായ ന്യൂമോണ്ട് അധികൃതർ വ്യക്തമാക്കി. പാറയിടിഞ്ഞതിന് ശേഷം കൂടുതൽ അപകടങ്ങളൊന്നും ഉണ്ടായില്ലെന്നും, പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്താണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും കമ്പനി […]

പലസ്തീനെ അംഗീകരിക്കണം: ലിബറൽ എംപിമാർ

പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതിൽ ഫ്രാൻസിൻ്റെ പാത പിന്തുടരണമെന്ന് കനേഡിയൻ സർക്കാരിനോട് പരസ്യമായി ആവശ്യപ്പെട്ട് ലിബറൽ പാർട്ടി പാർലമെൻ്റ് അംഗങ്ങൾ. സ്വതന്ത്ര രാഷ്ട്രമായി പലസ്തീനെ അംഗീകരിക്കുന്നതിൽ കാനഡ ഫ്രാൻസിനൊപ്പം നിൽക്കണമെന്ന് ടൊറന്റോ എംപി സൽമ സാ ഹിദ് പറഞ്ഞു. പലസ്തീൻ ജനതയ്ക്ക് നീതി ലഭിക്കാൻ ഈ അംഗീകാരം ആവശ്യമാണെന്ന് ടൊറന്റോ മിസ്സിസാഗ സെൻ്റർ എംപി ഫാരിസ് അൽ സൗദും സോഷ്യൽ മീഡിയയിൽ കുറിച്ചു. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ‘പലസ്തീൻ […]

യുഎസില്‍ ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ ടയറില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

അമേരിക്കയിലെ ഡെന്‍വര്‍ വിമാനത്താവളത്തില്‍ നിന്നും പറന്ന് ഉയരുന്നതിനിടെ വിമാനത്തില്‍ നിന്നും തീയും പുകയും. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി യാത്രക്കാരെ സാഹസികമായി ഒഴിപ്പിച്ചു. ഡെന്‍വര്‍ വിമാനത്താവളത്തില്‍ നിന്നും മിയാമിയിലേക്കുള്ള ബോയിങ് 737 മാക്‌സ് 8 വിമാനത്തിലാണ് സംഭവം. ലാന്‍ഡിങ് ഗിയറിലുണ്ടായ പ്രശ്‌നമാണ് തീയ്ക്ക് കാരണമെന്ന് കരുതുന്നു. 173 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതരായി പുറത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ഇവരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജനെ കൗമാരക്കാരുടെ സംഘം ക്രൂരമായി ആക്രമിച്ചു. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ സൗരഭ് ആനന്ദിനെ (33) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗരഭിന്റെ തോളിലും പുറത്തും കുത്തേറ്റിട്ടുണ്ട്. നട്ടെല്ലിനും കയ്യിലും ഒന്നിലധികം ഒടിവുകളുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിൽ നാല് കൗമാരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെല്‍ബണിലെ ഷോപ്പിങ് കേന്ദ്രത്തിനു സമീപമാണ് സൗരഭ് ആനന്ദിനെ ആക്രമിച്ചത്. ഷോപ്പിങ് സെന്ററിലെ ഒരു ഫാര്‍മസിയില്‍ നിന്ന് രാത്രി മരുന്ന് വാങ്ങി മടങ്ങുകയായിരുന്നു സൗരഭ്. ഒരു സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ അഞ്ചുപേര്‍ ആക്രമിക്കുകയായിരുന്നു. […]

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ

ഗാസയിലെ മൂന്നു കേന്ദ്രങ്ങളിൽ ദിവസേന 10 മണിക്കൂർ വീതം ആക്രമണം നിർത്തിവെക്കുമെന്ന് ഇസ്രയേൽ. അൽ മവാസി, ദൈറുൽ ബലാഹ്, ഗാസ സിറ്റി എന്നിവിടങ്ങളിലാണ് സഹായ വിതരണത്തിനായി ആക്രമണം നിർത്തുക. രാവിലെ 10 മുതൽ രാത്രി 8 വരെ ആക്രമണമുണ്ടാകില്ലെന്നാണ് അറിയിപ്പ്. ഗാസയിൽ വ്യാപകമായ പട്ടിണി മരണത്തിനെതിരെ ലോകരാഷ്ട്രങ്ങൾ സമ്മർദം ശക്തമായതിന് പിന്നാലെയാണ് നടപടി. അതേസമയം, ഗാസയില്‍ പട്ടിണി ബാധിച്ച് കൊല്ലപ്പെടുന്നവർ കൂടിയതോടെ, ആഗോള സമ്മർദത്തിന് വഴങ്ങി ആകാശമാർഗം ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാന്‍ ഇസ്രയേൽ തയ്യാറായിരുന്നു. അതിനിടെ, ഞായറാഴ്ച […]

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

ആൽബർട്ടയിൽ അഞ്ചാംപനി പടർന്നുപിടിക്കുന്നതിനാൽ കാൻസർ സെന്ററുകളിൽ സന്ദർശകരുടെ എണ്ണം താൽക്കാലികമായി പരിമിതപ്പെടുത്തിയതായി ആൽബർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്) അറിയിച്ചു. വെള്ളിയാഴ്ച വരെ പ്രവിശ്യയില്‍ 1,538 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. കാൽഗറിയിലെ ആർതർ ജെഇ ചൈൽഡ് കാൻസർ സെന്ററിലെയും എഡ്മിന്‍റണിലെ ക്രോസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, ലെത്ത്ബ്രിഡ്ജിലെ ജാക്ക് ആഡി കാൻസർ സെന്റർ , ഗ്രാൻഡെ പ്രൈറി കാൻസർ സെന്റർ എന്നിവിടങ്ങളിൽ ഇപ്പോൾ ഒരു രോഗിക്ക് പരമാവധി രണ്ട് സന്ദർശകരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള രോഗികളെ, പ്രത്യേകിച്ച് രോഗപ്രതിരോധ […]