newsroom@amcainnews.com

അധിക ചാർജ് ഈടാക്കുന്നു; കാനഡയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ നൽകുന്ന ഏക ഏജൻസിയായ ബിഎൽഎസിന് എതിരെ പരാതി പ്രളയം, ആരോപണങ്ങൾ നിഷേധിച്ച് ബിഎൽഎസ്

ഓട്ടവ: കാനഡയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ നൽകുന്ന ഏക ഏജൻസിയായ ബിഎൽഎസിനെതിരെ പരാതി പ്രളയം. അധിക ചാർജ് അടയ്ക്കാൻ സമ്മർദ്ദം ചെലുത്തിയതായി നിരവധി ആളുകളാണ് പരാതിപ്പെടുന്നത്. ഇന്ത്യ സന്ദർശിക്കാനോ കാനഡയിൽ നിയമപരമായി തുടരാനോ പലരും ആശയിക്കുന്നത് ബി എൽ എസിനെയാണ്. അമിത ചാർജ്ജ് ഈടാക്കുന്നു എന്ന ആരോപണത്തെ ബിഎൽഎസിൽ ജോലി ചെയ്തിരുന്ന മുൻ ഉദ്യോഗസ്ഥരും ശരിവയ്ക്കുന്നുണ്ട്. സേവനങ്ങൾ നൽകുന്നതിനോ അപേക്ഷകളുടെ ബാക്ക്‌ലോഗ് കുറയ്ക്കുന്നതിനോ വേണ്ടി, ക്ലയന്റുകളിൽ നിന്ന് പരമാവധി നിരക്ക് ഈടാക്കാൻ ജീവനക്കാർക്ക് നിർദ്ദേശമുണ്ടായിരുന്നു എന്ന് അവർ […]

കടുത്ത ദേശീയവാദികളായ കാനഡയിലെ ഫാസിസ്റ്റ് ഫൈറ്റ് ക്ലബ്ബുകൾ അക്രമത്തിന് തയാറെടുക്കാൻ ഒത്തുകൂടുന്നു; ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്ത്

ഓട്ടവ: കാനഡയിലെ ഫാസിസ്റ്റ് ഫൈറ്റ് ക്ലബ്ബുകളുമായി ബന്ധപ്പെട്ട് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്ത്. കടുത്ത ദേശീയവാദികളായ ഇത്തരം ക്ലബ്ബുകൾ അക്രമത്തിന് തയാറെടുക്കാൻ ഒത്തുകൂടുന്നുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊതു പാർക്കുകൾ, ജിമ്മുകൾ, കുട്ടികൾക്ക് ക്ലാസുകൾ എടുക്കുന്ന ആയോധനകല ക്ലബ്ബുകൾ എന്നിവിടങ്ങൾ ഇവർ ലക്ഷ്യമിടുന്നുണ്ട്. ആക്റ്റീവ് ക്ലബ്ബുകൾ എന്നറിയപ്പെടുന്ന ഈ ഫൈറ്റ് ക്ലബ്ബുകളിലെ അംഗങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാൻ ആഗ്രഹിക്കാത്തവരാണ്. എന്നാൽ അവർ റിക്രൂട്ട്‌മെന്റുകളും ഓൺലൈൻ പ്രചാരണങ്ങളും നടത്തുന്നുണ്ട്. പരിശീലന സെഷനുകളുടെ വീഡിയോകൾ പോസ്റ്റ് ചെയ്യമ്പോൾ മുഖം മറയ്ക്കാനും അവരുടെ സ്ഥലങ്ങൾ […]

കാൽഗറിയിൽ വേനൽമഴ കനത്തു; ചിലയിടങ്ങളിൽ വെള്ളപ്പൊക്കം, വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

കാൽഗറി: ഈ വർഷം വേനൽക്കാലത്ത് കാൽഗറിയിൽ കനത്ത മഴ ലഭിച്ചു. ഇത് ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായി. എന്നാൽ കർഷകർക്ക് മഴ ആശ്വാസകരമായിരുന്നു. മികച്ച വിളവ് ലഭിക്കാൻ മഴ കാരണമാകുമെന്നാണ് കർഷകർ പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച സ്റ്റാംപീഡ് ഗ്രൗണ്ട് പ്രദേശത്ത് മഴ പെയ്തു. നഗരത്തിൽ കൊടുങ്കാറ്റുണ്ടായെന്നും ഇടിമിന്നലും ആലിപ്പഴ വർഷവും വെള്ളപ്പൊക്കവും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കവും മഴ കാരണമുണ്ടായി. ശനിയാഴ്ച രാത്രിയും മഴ പെയ്തു. വരും ദിവസങ്ങളിലും കാൽഗറിയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ആലിപ്പഴ വീഴ്ചയും […]

സൗജന്യമായി ടാറ്റൂ ചെയ്യാമെന്നും മോഡലിംഗ്, ഫോട്ടോഷൂട്ട് നടത്താമെന്നും വാഗ്ദാനം നൽകി സ്വന്തം പാർലറിലെത്തിച്ച് മൂന്ന് യുവതികളെ ബലാത്സംഗം ചെയ്ത കേസിൽ എഫ്ബിഐ ഏജന്റ് കുറ്റക്കാരൻ

സൗജന്യമായി ടാറ്റൂ ചെയ്ത് നൽകാമെന്നും മോഡലിംഗ് ഫോട്ടോഷൂട്ട് നടത്താമെന്നും വാഗ്ദാനം ചെയ്ത് തന്റെ ടാറ്റൂ പാർലറിൽ എത്തിച്ച് മൂന്ന് യുവതികളെ ബലാത്സംഗം ചെയ്ത എഫ്ബിഐ ഏജന്റിനെതിരെ കുറ്റം ചുമത്തി. മേരിലാൻഡിലെ ഒരു സ്ട്രിപ്പ് മാളിനുള്ളിൽ ടാറ്റൂ സ്റ്റുഡിയോ നടത്തിയിരുന്ന ലാലോ ബ്രൗൺ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന എഡ്വോർഡ് വാൽഡിവിയ(41) ആണ് അറസ്റ്റിലായത്.ബ്രൗൺ എഫ്ബിഐ ഏജന്റ് ആയിരുന്നുവെന്ന് യുവതികൾക്കറിയില്ലെന്നും കേടതി പറഞ്ഞു. എട്ട് ദിവസത്തെ വിചാരണയ്ക്ക് ശേഷം മോണ്ട്‌ഗോമറി കൗണ്ടിയിലെ ജൂറിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2022 ലാണ് യുവതികളെ […]

യുഎഇയിൽ ഹോം ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ കാനഡ, യുഎസ്, യുകെ ഉൾപ്പെടെ 52 രാജ്യങ്ങളിലുള്ളവർക്ക് അനുമതി

കാനഡ, അമേരിക്ക, യുകെ ഉൾപ്പെടെ 52 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാനുള്ള അനുമതി നൽകി. താമസ വിസയുള്ളവർക്ക് സ്വന്തം ലൈസൻസ് തിയറി അല്ലെങ്കിൽ റോഡ് ടെസ്റ്റ് ആവശ്യമില്ലാതെ നേരിട്ടുള്ള എക്‌സ്‌ചേഞ്ചിലൂടെ യുഎഇ ലൈസൻസ് ആക്കി മാറ്റാനും സാധിക്കും. പൊതു സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും മേഖലകളിലുടനീളം ഡിജിറ്റൽ ആക്‌സസ് മെച്ചപ്പെടുത്തുന്നതിനുമുള്ള യുഎഇയുടെ നീക്കത്തിന്റെ ഭാഗമാണ് ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച ഈ പദ്ധതി. ഈ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യൻ ലൈസൻസ് ഉള്ളവർക്ക് ഗോൾഡൻ […]

നോറോവൈറസ് ബാധയെന്ന് സംശയം; റോയൽ കരീബിയൻ ക്രൂയിസിലെ 140ൽ അധികം പേർക്ക് ദഹനസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിൽ

റോയൽ കരീബിയൻ ക്രൂയിസിലെ 140 ലധികം പേർക്ക് ദഹനസംബന്ധമായ അസുഖം ബാധിച്ചതായി യുഎസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. ജൂലൈ 11 ന് നാവിഗേറ്റർ ഓഫ് ദി സീസിൽ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്തു. 134 യാത്രക്കാർക്കും ഏഴ് ക്രൂ അംഗങ്ങൾക്കും രോഗബാധ റിപ്പോർട്ട് ചെയ്തതായി സിഡിസി വെസൽ സാനിറ്റേൻ പ്രോഗ്രാം(VSP) പത്രക്കുറിപ്പിൽ അറിയിച്ചു. നോറോവൈറസ് ബാധയാണോയെന്ന് സംശയമുണ്ട്. ക്രൂയിസിൽ 3,914 യാത്രക്കാരും 1,266 ജീവനക്കാരും ഉണ്ടായിരുന്നു. ഏഴ് ദിവസത്തെ യാത്രയ്ക്കായി പുറപ്പെട്ടതാണ് ക്രൂയിസ്. […]

വ്യാപാര സംഘർഷം: യുഎസ് സെനറ്റർമാർ-കാർണി കൂടിക്കാഴ്ച ഇന്ന്

കാനഡ-യുഎസ് വ്യാപാര സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാൻ രാജ്യതലസ്ഥാനത്ത് എത്തുന്ന യുഎസ് സെനറ്റർമാരുടെ സംഘവുമായി ഇന്ന് രാവിലെ പ്രധാനമന്ത്രി മാർക്ക് കാർണി കൂടിക്കാഴ്ച നടത്തും. ഡെമോക്രാറ്റിക് സെനറ്റർമാരായ ഓറിഗനിലെ റോൺ വൈഡൻ, ന്യൂ ഹാംഷെയറിലെ മാഗി ഹസ്സൻ, നെവാഡയിലെ കാതറിൻ കോർട്ടെസ് മാസ്റ്റോ, അലാസ്കയിലെ റിപ്പബ്ലിക്കൻ സെനറ്റർ ലിസ മുർക്കോവ്സ്കി എന്നിവരാണ് യുഎസ് സെനറ്റർ പ്രതിനിധി സംഘത്തിൽ ഉള്ളത്. ജൂലൈ 10-ന് കാർണിക്ക് അയച്ച കത്തിൽ, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഓഗസ്റ്റ് 1 നകം കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് […]

ബറാക്ക് ഒബാമയെ അറസ്റ്റ് ചെയ്യുന്ന എഐ വീഡിയോ പങ്കുവെച്ച് ഡോണള്‍ഡ് ട്രംപ്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെ വൈറ്റ് ഹൗസില്‍ വെച്ച് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്യുന്നതിന്റെ എഐ-നിര്‍മ്മിത വീഡിയോ പങ്കു വെച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ വൈറലാണ്. രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി ആക്രമിക്കാന്‍ എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നത് സംബന്ധിച്ച ആശങ്കകള്‍ വര്‍ധിക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ നടപടി. ‘പ്രത്യേകിച്ച് പ്രസിഡന്റ് നിയമത്തിന് മുകളിലാണ്” എന്ന് ഒബാമ പറയുന്നതോടെയാണ് എഐ വീഡിയോ ആരംഭിക്കുന്നത്. ജയില്‍ വസ്ത്രം ധരിച്ച ബറാക്ക് ഒബാമ […]

ന്യൂയോര്‍ക്കില്‍ കാണാതായ കനേഡിയന്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍

നോര്‍ത്ത്ഈസ്റ്റേണ്‍ ന്യൂയോര്‍ക്കില്‍ കാണാതായ കനേഡിയന്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒമ്പത് വയസ്സുള്ള മെലിന ഫ്രാറ്റോലിനെയാണ് ഞായറാഴ്ച ടികോണ്ടെറോഗയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ ലേക്ക് ജോര്‍ജ്ജിന് സമീപത്തു നിന്ന് മകളെ കാണാതായതായി പിതാവ് ലൂസിയാനോ ഫ്രാറ്റോലിന്‍ റിപ്പോര്‍ട്ട് ചെയ്തതായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് പൊലീസ് പറഞ്ഞു. അതേസമയം മെലിനയുടെ തിരോധാനത്തെക്കുറിച്ചുള്ള പിതാവിന്റെ വിവരണത്തില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി പൊലീസ് വ്യക്തമാക്കി .മെലിനയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം […]

ആല്‍ബര്‍ട്ടയില്‍ അഞ്ചാംപനി കേസുകളുടെ എണ്ണം പെരുകുന്നു

ആല്‍ബര്‍ട്ടയില്‍ അഞ്ചാംപനി കേസുകള്‍ വര്‍ധിക്കുന്നു. പ്രവിശ്യയില്‍ 31 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അകെ കേസുകളുടെ എണ്ണം 1,407 ആയി. എഡ്മിന്റന്‍, സെന്‍ട്രല്‍ സോണുകളില്‍ ഓരോ കേസുകളും കാല്‍ഗറിയില്‍ ആറ് കേസുകളും സൗത്ത് സോണില്‍ അഞ്ച് കേസുകളും വാരാന്ത്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത് സൗത്ത് സോണിലാണ് (822). ആല്‍ബര്‍ട്ടയില്‍ രോഗബാധിതരായവരില്‍ ഭൂരിഭാഗവും കുട്ടികളും കൗമാരക്കാരുമാണ്.1998-ല്‍ കാനഡയില്‍ അഞ്ചാംപനി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ചെങ്കിലും, വാക്‌സിനേഷന്‍ നിരക്കുകളിലെ കുറവ് സമീപമാസങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍കാരണമായി.