newsroom@amcainnews.com

ക്യുആർ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിക്കുന്നു; ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്നതിന് മുമ്പ് ‘ക്വിഷിംഗി’ നെക്കുറിച്ച് അറിഞ്ഞിരിക്കാം

ഓട്ടവ: ഡിജിറ്റൽ യുഗത്തിൽ എല്ലായിടത്തും ക്യുആർ കോഡുകളുണ്ട്. കോവിഡ് പാൻഡെമിക് സമയത്ത് ജനപ്രീതി വർധിച്ചു. പേയ്‌മെന്റുകൾ, രജിസ്‌ട്രേഷനുകൾ മുതൽ പരസ്യം, വിവരങ്ങൾ അറിയാൻ തുടങ്ങി ഒട്ടനവധി കാര്യങ്ങൾക്ക് ക്യുആർ കോഡാണ് ഉപയോഗിക്കുന്നത്. ബിസിനസ് സ്ഥാപനങ്ങളും ബ്രാൻഡുകളും സ്‌കാൻ ചെയ്യാവുന്ന കോഡുകൾ ഉപയോഗിക്കുന്നു. എന്നാൽ ക്യുആർ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകളും വർധിച്ചതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ‘ക്വിഷിംഗ്’ എന്നാണ് ക്യുആർ കോഡ് തട്ടിപ്പുകൾ അറിയപ്പെടുന്നത്. വിശ്വസനീയമായ സ്ഥലങ്ങളിൽ കോഡുകൾ പോസ്റ്റ് ചെയ്ത് തട്ടിപ്പ് നടത്തുന്ന രീതിയാണിതെന്ന് വിദഗ്ധർ മുന്നറിയിപ്പ് […]

ദക്ഷിണേഷ്യൻ സമൂഹത്തിലെ അംഗങ്ങൾക്കെതിരെ ഭീഷണിയും പിടിച്ചുപറിയും കൊള്ളയടിക്കലും വർധിക്കുന്നു; അന്വേഷണം ഊർജിതമാക്കി എഡ്മന്റൺ പോലീസ്

ഓട്ടവ: ദക്ഷിണേഷ്യൻ സമൂഹത്തിലെ അംഗങ്ങൾക്കെതിരെ ഭീഷണിയും പിടിച്ചുപറിയും കൊള്ളയടിക്കലും വർധിച്ച സാഹചര്യത്തിൽ എഡ്മന്റൺ പോലീസ് അന്വേഷണം ഊർജിതമാക്കി. ഈ വർഷം ജൂൺ ആദ്യം മുതൽ ഒരു തീവെപ്പ് ഉൾപ്പെടെ ആറ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് എഡ്മന്റൺ പോലീസ് ഇടക്കാല മേധാവി ഡെവിൻ ലാഫോഴ്‌സ് പറഞ്ഞു. എഡ്മന്റൺ ഏരിയയിലെ ദക്ഷിണേഷ്യൻ ഭവന നിർമ്മാതാക്കളെ ലക്ഷ്യമിട്ട് നടത്തിയ തീവെപ്പുകൾക്കും വെടിവെപ്പുകൾക്ക് ശേഷം പ്രോജക്ട് ഗ്യാസ്‌ലൈറ്റ് എന്ന പേരിൽ പോലീസ് അന്വേഷണം നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷം […]

2025-ലോ 2026-ലോ മോർട്ട്ഗേജുകൾ പുതുക്കുന്നവരുടെ പ്രതിമാസ പേയ്‌മെൻ്റുകളിൽ വർദ്ധനയ്ക്ക് സാധ്യതയെന്ന് ബാങ്ക് ഓഫ് കാനഡ

ഓട്ടവ: 2025-ലോ 2026-ലോ മോർട്ട്ഗേജുകൾ പുതുക്കുന്ന മിക്ക കനേഡിയക്കാരുടെയും പ്രതിമാസ പേയ്‌മെൻ്റുകളിൽ വർദ്ധനയ്ക്ക് സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് കാനഡ. വായ്പയെടുത്തവരിൽ ഭൂരിഭാഗവും അഞ്ച് വർഷത്തെ സ്ഥിര നിരക്കിലുള്ള മോർട്ട്ഗേജാണ് എടുത്തിരിക്കുന്നതെന്ന് സെൻട്രൽ ബാങ്ക് പറഞ്ഞു. അവരുടെ പ്രതിമാസ തിരിച്ചടവുകൾ 15-20 ശതമാനം വർദ്ധിക്കുമെന്ന് ബാങ്ക് അറിയിച്ചു. എന്നിരുന്നാലും, വായ്പ പുതുക്കുന്ന സമയത്തെ ആശ്രയിച്ച് വർദ്ധനവിൽ വ്യത്യാസത്തിന് സാധ്യതയുണ്ട്. 2024 ഡിസംബറിലെ പേയ്‌മെൻ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, 2025 ൽ പുതുക്കുന്നവർക്ക് ശരാശരി പ്രതിമാസ മോർട്ട്ഗേജ് പേയ്‌മെൻ്റ് 10 ശതമാനം കൂടുതലും […]

വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെറുവിമാനം പിടിച്ചെടുത്ത് പറത്തിയ ആൾക്കെതിരെ ഹൈജാക്കിംഗ്, തീവ്രവാദം എന്നീ കുറ്റങ്ങൾ ചുമത്തി

വാൻകൂവർ: വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെറുവിമാനം പിടിച്ചെടുത്ത് പറത്തിയ ആൾക്കെതിരെ ഹൈജാക്കിംഗ്, തീവ്രവാദം എന്നീ കുറ്റങ്ങൾ ചുമത്തി. വിക്ടോറിയ ആസ്ഥാനമായുള്ള മുൻ വാണിജ്യ വിമാനക്കമ്പനിയുടെ പൈലറ്റ് ഷഹീർ കാസിം ഉൾപ്പെട്ട കേസിലാണ് ബിസി പ്രവിശ്യാ കോടതിയുടെ നടപടി. ഇയാളുടെ നടപടി സുരക്ഷാ ഭീഷണി ഉയർത്തിയിരുന്നു. വിക്ടോറിയ വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പാണ് ചെറിയ സെസ്ന വിമാനം പറന്നുയർന്നത്. നേരെ വാൻകൂവർ വിമാനത്താവളത്തിലേക്ക് പറന്നതിനു ശേഷം ഏകദേശം 25 മിനിറ്റ് നേരം അത് ആകാശത്ത് ചുറ്റിത്തിരിഞ്ഞു. […]

പ്രതിസന്ധി ഘട്ടത്തിലും കനേഡിയൻ എണ്ണ വ്യവസായം കരുത്തോടെ മുന്നോട്ട് പോകുന്നുവെന്ന് വിദഗ്ധർ

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് ഭീഷണികളും എണ്ണ ഉല്പാദനം കൂട്ടാനുള്ള ഒപെക് തീരുമാനവും ലോക എണ്ണ വ്യവസായ മേഖലയെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലും കനേഡിയൻ എണ്ണ വ്യവസായം കരുത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് വിദഗ്ധർ പറയുന്നു. 2014-15 ലെ എണ്ണവില തകർച്ചയെത്തുടർന്ന്, അന്താരാഷ്ട്ര എണ്ണക്കമ്പനികളായ ബിപി, ഷെവ്‌റോൺ, ടോട്ടൽ എന്നിവ കനേഡിയൻ എണ്ണപ്പാടങ്ങളിലെ തങ്ങളുടെ ഓഹരികൾ വിറ്റിരുന്നു. കനേഡിയൻ എണ്ണവ്യവസായ മേഖലയെ ലോകത്തുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ ചെലവേറിയതും ലാഭകരമല്ലാത്തതുമായ പദ്ധതികളുടെ കൂട്ടത്തിലായിരുന്നു […]

ഹോട്ട് എയർ ബലൂൺ സവാരി വാഗ്ദാനം ചെയ്ത് ആളുകളിൽനിന്നു പണം തട്ടുന്നു; ജനങ്ങൾക്ക് മുന്നറിയിപ്പുമായി യോർക്ക് റീജിയണൽ പോലീസ്

ഒന്റാരിയോ: ഹോട്ട് എയർ ബലൂൺ സവാരി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും പണം തട്ടുന്ന സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി യോർക്ക് റീജിയണൽ പോലീസ്. 2024 ജൂൺ 4 ന് ഹോട്ട് എയർ ബലൂൺ റൈഡുകൾ വാഗ്ദാനം ചെയ്യുന്ന ‘ദി കാൻഡിൽ എക്‌സ്പീരിയൻസ് 2025’ എന്ന കമ്പനി സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുന്ന പരസ്യത്തിന് ഒരാൾ മറുപടി നൽകിയതോടെയാണ് വിചിത്രമായ തട്ടിപ്പിനെക്കുറിച്ച് പുറംലോകമറിയുന്നത്. തുടർന്നാണ് പോലീസിൽ പരാതി ലഭിക്കുകയും ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതെന്നും പോലീസ് പറഞ്ഞു. ഒരാൾക്ക് 45 […]