2025 ജനുവരി 20 മുതൽ 1,563 ഇന്ത്യൻ പൗരന്മാരെ അമേരിക്കയിൽനിന്ന് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: 2025 ജനുവരി 20 മുതൽ 1,563 ഇന്ത്യൻ പൗരന്മാരെ അമേരിക്കയിൽ നിന്ന് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി രണ്ടാം തവണ അധികാരമേറ്റ ജനുവരി മുതലുള്ള കണക്കുകളിലാണ് ഇത് ഉൾപ്പെടുന്നത്. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും വാണിജ്യ വിമാനങ്ങൾ വഴിയാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതിവാര മാധ്യമ സമ്മേളനത്തിൽ അറിയിച്ചു. യുഎസിൽ താമസിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ ഇന്ത്യൻ പൗരന്മാർക്കിടയിൽ ഇത് ശ്രദ്ധേയമായ ഒരു സംഭവവികാസമാണ്. വിദേശത്ത് പോകുന്ന ഇന്ത്യക്കാർ […]
വിസ അപ്പോയിൻ്റ്‌മെൻ്റ് സ്ലോട്ടുകളിലെ തടസവും വിസ നിരസിക്കൽ നിരക്കിലെ അപ്രതീക്ഷിത വർദ്ധനയും; യുഎസ് സർവ്വകലാശാലകളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ 70 ശതമാനം ഇടിവു

വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിൻറെ അന്താരാഷ്ട്ര വിദ്യാർത്ഥികളോടുള്ള നിലവിലെ സമീപനം കാരണം, യുഎസ് സർവ്വകലാശാലകളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. ഹൈദരാബാദിലെ വിദ്യാഭ്യാസ കൺസൾട്ടൻറുമാർ പറയുന്നതനുസരിച്ച്, വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 70 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. വിസ അപ്പോയിൻ്റ്‌മെൻ്റ് സ്ലോട്ടുകളിലെ തടസവും വിസ നിരസിക്കൽ നിരക്കിലെ അപ്രതീക്ഷിത വർദ്ധനവുമാണ് ഈ കുറവിന് കാരണം. സാധാരണയായി ഈ സമയമാകുമ്പോൾ മിക്ക വിദ്യാർത്ഥികളും വിസ അഭിമുഖങ്ങൾ പൂർത്തിയാക്കി യാത്രയ്ക്ക് തയ്യാറെടുക്കുകയായിരിക്കും. എന്നാൽ ഈ വർഷം, ഒരു സ്ലോട്ട് തുറക്കുന്ന […]
അമേരിക്കയിൽ നിയമപരമായി താമസിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് 60 ദിവസത്തിനുള്ളിൽ രാജ്യം വിടാൻ നിർദ്ദേശം; നടപടി കുടിയേറ്റത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി

വാഷിംഗ്ടൺ: 1999 മുതൽ അമേരിക്കയിൽ നിയമപരമായി താമസിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് 60 ദിവസത്തിനുള്ളിൽ രാജ്യം വിടാൻ നിർദ്ദേശം. ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനപ്രകാരം, പതിറ്റാണ്ടുകളായി യുഎസിൽ കഴിയുന്ന 50,000 ത്തിലധികം ഹോണ്ടുറാസ്, നിക്കരാഗ്വ പൗരന്മാർക്ക് സെപ്റ്റംബറോടെ താൽക്കാലിക സംരക്ഷണ പദവി (TPS) നഷ്ടമാകും. നഴ്സുമാർ, മെക്കാനിക്കുകൾ, ശുചീകരണ തൊഴിലാളികൾ, എക്സിക്യൂട്ടീവുകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരാണ് ഈ കുടിയേറ്റക്കാർ. ഇവർ ഇവിടെ വിവാഹം കഴിക്കുകയും വീടുകൾ വാങ്ങുകയും കുട്ടികളെ വളർത്തുകയും ചെയ്തിട്ടുണ്ട്. റെസ്റ്റോറന്റുകളും നിർമ്മാണ കമ്പനികളും […]
ട്രംപ് – മസ്ക് പോര് മുറുകുന്നു! ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിൻറെ നിലപാടുകൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്

വാഷിംഗ്ടൺ: ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിൻറെ നിലപാടുകൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. ഇത് ഇരുവരും തമ്മിലുള്ള അകൽച്ച വർധിക്കുന്നതിൻറെ ഏറ്റവും പുതിയ ഉദാഹരണമാണ്. ലോകത്തിലെ ഏറ്റവും ധനികനായ മസ്ക്, 222 ദശലക്ഷം ഫോളോവേഴ്‌സുള്ള എക്സ് പ്ലാറ്റ്‌ഫോമിൽ കഴിഞ്ഞ ദിവസങ്ങളിൽ എപ്സ്റ്റീനെക്കുറിച്ച് തുടർച്ചയായി പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. എപ്സ്റ്റീൻ സംഭവം ഒരു വ്യാജവാർത്ത ആണെന്ന് ട്രംപ് വിശേഷിപ്പിച്ചതിന് പിന്നാലെ, ജൂലൈ 17-ന് മസ്ക് ഇങ്ങനെ കുറിച്ചു: ‘ഇതൊരു വ്യാജവാർത്തയാണെന്ന് മനസിലാക്കുന്നതിന് മുമ്പ് എപ്സ്റ്റീൻ ആത്മഹത്യ […]
ആൽബെർട്ടയിലുള്ള 13 ഓളം കാസിനോകളിൽ 24 മണിക്കൂറും മദ്യം വിളമ്പാൻ അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കുന്നു; അനുവാദം നൽകിയിരിക്കുന്നത് ഈ കാസിനോകൾക്ക്…

ആൽബെർട്ട: ആൽബെർട്ടയിലുള്ള 13 ഓളം കാസിനോകളിൽ ഇനി ഏത് സമയത്തും ഉപഭോക്താക്കൾക്ക് മദ്യം വിളമ്പാൻ അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് പ്രോഗ്രാം നിലവിൽ പ്രാവർത്തികമാക്കുന്നത്. ജൂലൈ 1 ന് ആരംഭിച്ച ട്രയൽ ആറ് മാസത്തേക്ക് നീണ്ടുനിൽക്കുമെന്ന് ആൽബെർട്ട ഗെയ്മിംഗ്, ലിക്വർ ആൻഡ് കനാബീസ്(എജിഎൽസി) മാധ്യമങ്ങളോട് പറഞ്ഞു. പൈലറ്റ് പദ്ധതി പ്രകാരം, കാസിനോകൾക്കും റേസിംഗ് എന്റർടെയ്ൻമെന്റ് സെന്ററുകൾക്കും അവരുടെ ഫെസിലിറ്റികളിലെ സ്ലോട്ട് പ്രവർത്തനങ്ങളുടെ സമയത്തിന് അനുസൃതമായി ലിക്വർ സർവീസ് സമയം നീട്ടാൻ അനുവാദമുണ്ടാകും. അതായത് 24 മണിക്കൂറും സ്ലോട്ടുകൾ […]