newsroom@amcainnews.com

ഫുട്‌ബോൾ പ്രേമികളും ആരാധകരും കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളുടെ സീറ്റ് ബുക്കിംഗ് വിവരങ്ങൾ പുറത്തുവിട്ട് ഫിഫ; ടൊറന്റോയിൽ വിഐപി ടിക്കറ്റുകൾ 2,500 ഡോളർ മുതൽ

ടൊറന്റോ: ഫുട്‌ബോൾ പ്രേമികളും ആരാധകരും കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ കാണാനുള്ള സീറ്റ് ബുക്കിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് ഫിഫ. കാനഡയിൽ വാൻകുവറിലും ടൊറന്റോയിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. ഫിഫയുടെ ഔദ്യോഗിക ഹോസ്പിറ്റാലിറ്റി പാർട്ണറായ ഓൺ ലൊക്കേഷൻ, ടൊറന്റോയിലെ മത്സരങ്ങൾ കാണാൻ ഹൈ-എൻഡ് ടിക്കറ്റ് പാക്കേജുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ഉയർന്ന നിലവാരത്തിലുള്ള ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ഈ പാക്കേജുകളുടെ നിരക്ക് സീറ്റിന് 2,500 കനേഡിയൻ ഡോളർ മുതലാണ് ആരംഭിക്കുന്നത്. തെരഞ്ഞെടുക്കുന്ന സർവീസിനെയും സൗകര്യങ്ങളെയും ആശ്രയിച്ച് ചെലവ് വർധിക്കുമെന്ന് […]

പ്രമുഖ റിയാലിറ്റി ഷോയായ ‘അമേരിക്കൻ ഐഡലി’ന്റെ സംഗീത സൂപ്പർവൈസറും ഗാനരചയിതാവായ ഭർത്താവും വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ; പ്രതി പിടിയിൽ

കാലിഫോർണിയ: പ്രമുഖ റിയാലിറ്റി ഷോയായ ‘അമേരിക്കൻ ഐഡലി’ന്റെ സംഗീത സൂപ്പർവൈസറായ റോബിൻ കെയ്യും (66) അവരുടെ ഗാനരചയിതാവായ ഭർത്താവ് തോമസ് ഡെലൂക്കയും (70) ലോസ് ഏഞ്ചൽസിലെ എൻസിനോയിലുള്ള വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി ലോസ് ഏഞ്ചൽസ് പോലീസ് ചൊവ്വാഴ്ച അറിയിച്ചു. കൊലപാതകങ്ങളെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച ഒരു വെൽഫെയർ ചെക്കിനിടെയാണ് ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ റെയ്മണ്ട് ബൂഡേറിയൻ (22) […]

നോർവീജിയൻ ഒളിമ്പിക് വെങ്കല മെഡൽ ജേതാവായ ഔഡൻ ഗ്രോൺവോൾഡ് ഇടിമിന്നലേറ്റ് മരിച്ചു

നോർവേ: നോർവീജിയൻ ഒളിമ്പിക് വെങ്കല മെഡൽ ജേതാവായ ഔഡൻ ഗ്രോൺവോൾഡ് (49) ഇടിമിന്നലേറ്റ് മരിച്ചു. കഴിഞ്ഞ വാരാന്ത്യത്തിൽ സംഭവിച്ച അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ മരണം നോർവീജിയൻ സ്‌കീ അസോസിയേഷൻ സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂലൈ 12-ന് കുടുംബത്തിന്റെ കാബിനിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗ്രോൺവോൾഡിന് ഇടിമിന്നലേറ്റതെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു.‘മികച്ച അത്ലറ്റ്’ എന്നാണ് നോർവീജിയൻ സ്‌കീ അസോസിയേഷൻ ഗ്രോൺവോൾഡിനെ വിശേഷിപ്പിച്ചത്. ഗ്രോൺവോൾഡിന്റെ […]

ബ്രിട്ടീഷ് കൊളംബിയിൽ രണ്ട് ദിവസങ്ങളിലായി നൂറിലധികം വാണിജ്യ വാഹനങ്ങളിൽ മിന്നൽ പരിശോധന; കണ്ടെത്തിയത് 543 തകരാറുകൾ, $18,700 പിഴ ചുമത്തി, 58 വാഹനങ്ങൾ സർവീസിൽ നിന്ന് പിൻവലിച്ചു

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ മിന്നൽ പരിശോധനയിൽ വാണിജ്യ വാഹനങ്ങളിൽ 543 ലധികം തകരാറുകൾ കണ്ടെത്തിയതായി ഹൈവേ പട്രോൾ അറിയിച്ചു. ഈ മാസം ആദ്യം രണ്ട് ദിവസങ്ങളിലായാണ് നൂറിലധികം വാണിജ്യ വാഹനങ്ങളിൽ പരിശോധന നടത്തിയത്. 543 തകരാറുകൾ കണ്ടെത്തിയതായും $18,700 പിഴ ചുമത്തുകയും ബൈലോ ടിക്കറ്റുകൾ വിതരണം ചെയ്തതായും ബ്രിട്ടീഷ് കൊളംബിയ ഹൈവേ പട്രോൾ വ്യക്തമാക്കി. നിരവധി വാണിജ്യ വാഹന ഡ്രൈവർമാർ ഇപ്പോഴും തകർന്ന ട്രക്കുകളും ട്രെയിലറുകളും ഓടിച്ചുകൊണ്ട് നിയമങ്ങൾ ലംഘിക്കുന്നുണ്ടെന്ന് കമ്മീഷണർ മൈക്കൽ […]

മൾട്ടി-യൂണിറ്റ് കെട്ടിടങ്ങളിലെ ഉടമകൾക്കും വാടകക്കാർക്കുമുള്ള ഹീറ്റ് പമ്പ് ഇൻസെൻ്റീവ് പ്രോഗ്രാം വിപുലീകരിക്കാൻ ബ്രിട്ടീഷ് കൊളംബിയ സർക്കാർ

വിക്ടോറിയ: മൾട്ടി-യൂണിറ്റ് കെട്ടിടങ്ങളിലെ ഉടമകൾക്കും വാടകക്കാർക്കുമുള്ള ഹീറ്റ് പമ്പ് ഇൻസെൻ്റീവ് പ്രോഗ്രാം ബിസി വിപുലീകരിക്കുന്നു. കോണ്ടോകളിലും ചില വാടക വീടുകളിലും താമസിക്കുന്ന ആളുകൾക്ക് ഹീറ്റ് പമ്പ് റിബേറ്റിനുള്ള യോഗ്യതയാണ് ബ്രിട്ടീഷ് കൊളംബിയ സർക്കാർ വിപുലീകരിക്കുന്നത്. ബെറ്റർ ഹോംസ് എനർജി സേവിംഗ്സ് പ്രോഗ്രാമിന് കീഴിൽ, മൾട്ടി-യൂണിറ്റ് റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ താമസിക്കുന്ന വരുമാന യോഗ്യതയുള്ള താമസക്കാർക്ക് $5,000 ന് മുകളിലുള്ള റിബേറ്റുകൾ ലഭിക്കും. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനും, വൈദ്യുതി ഉപയോഗം കുറയ്ക്കാനും, ചൂടുള്ള കാലാവസ്ഥയിൽ അപ്പാർട്ടുമെൻ്റുകളിലും കോണ്ടോകളിലും താമസിക്കുന്നവർക്ക് തണുപ്പ് […]

സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് ശാസ്താംകോട്ട പോലീസ്; അപകട സാധ്യത സ്കൂളിനെ അറിയിച്ചിരുന്നെന്ന് കെഎസ്ഇബി

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ചതിൽ ശാസ്താംകോട്ട പോലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. അതേസമയം, അപകട സാധ്യത സ്കൂളിനെ അറിയിച്ചിരുന്നുവെന്ന് കെഎസ്ഇബി വ്യക്തമാക്കി. രണ്ട് ദിവസം മുൻപ് അധികൃതരോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ഷോക്കേൽകാത്ത ലൈൻ വലിക്കാമെന്ന് അറിയിച്ചിരുന്നുവെന്നും കെഎസ്ഇബി പറഞ്ഞു. സ്കൂളിലെ സൈക്കിൾ ഷെഡിന് അനുമതി നൽകിയിരുന്നില്ലെന്ന് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തും വ്യക്തമാക്കി. ഇന്ന് രാവിലെയാണ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് […]

കാനഡയിൽ ധനികരും ദരിദ്രരും തമ്മിലുള്ള വരുമാനത്തിലെ അന്തരം റെക്കോർഡ് ഉയരത്തിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്

ഓട്ടവ: കാനഡയിൽ ധനികരും ദരിദ്രരും തമ്മിലുള്ള വരുമാനത്തിലെ അന്തരം റെക്കോർഡ് ഉയരത്തിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. രാജ്യത്തെ ഏറ്റവും ഉയർന്ന വരുമാനമുള്ളതും താഴ്ന്ന വരുമാനമുള്ളതുമായ കുടുംബങ്ങൾ തമ്മിലുള്ള വരുമാന അന്തരം, 2025ൻ്റെ ആദ്യ പാദത്തിൽ, റെക്കോർഡ് ഉയരത്തിലെത്തിയതായാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നത്. സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കുകൾ വിലയിരുത്തുമ്പോൾ, ദരിദ്ര വിഭാഗക്കാരായ കുടുംബങ്ങളെ അപേക്ഷിച്ച്, സമ്പന്ന കുടുംബങ്ങൾക്ക് കൂടുതൽ പണം ചെലവഴിക്കാൻ പാകത്തിൽ കയ്യിലുണ്ടായിരുന്നു. രണ്ട് വിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസം 49 ശതമാനം പോയിൻ്റുകളായി വർദ്ധിച്ചതായും […]

കനേഡിയൻ യുവാക്കൾ തൊഴിലില്ലായ്മയും കടുത്ത സാമ്പത്തിക ഞെരുക്കവും അനുഭവിക്കുന്നു; കനേഡിയൻ സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങൾ കൂടുതൽ ബാധിക്കുന്നത് യുവതലമുറയെന്ന് പുതിയ പഠനം

ഓട്ടവ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളിലൂടെ കടന്നു പോവുകയാണ് കനേഡിയൻ സമ്പദ്‌വ്യവസ്ഥ. ഇത് കൂടുതലായി ബാധിക്കുന്നത് കാനഡയിലെ യുവതലമുറയെ ആണെന്ന് പുതിയ റിപ്പോർട്ട്. യുവാക്കൾ ഇതിനോടകം തന്നെ വലിയ രീതിയിൽ ഉള്ള തൊഴിലില്ലായ്മയും കടുത്ത സാമ്പത്തിക ഞെരുക്കവും അനുഭവിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ചില സാമ്പത്തിക വിദഗ്ധർ “യുവജന-മാന്ദ്യം” എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. അമേരിക്കയുമായുള്ള നിലവിലെ വ്യാപാര യുദ്ധത്തിൽ നിന്ന് ഉടലെടുത്ത വെല്ലുവിളികളാണ് കനേഡിയൻ സമ്പദ്‌വ്യവസ്ഥ നേരിടുന്നത്. പ്രത്യേകിച്ച് ചെറുപ്പക്കാരായ കനേഡിയൻമാർ കടുത്ത സാമ്പത്തിക […]

കൊല്ലത്ത് സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ചു

കൊല്ലം: വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ‍ർത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് സൈക്കിൾ വെക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നി‍ർമ്മിച്ചിരുന്നു. ഈ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണു. ഇത് എടുക്കാനായി കയറിയതായിരുന്നു മിഥുൻ. കാൽ തെന്നിപ്പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും […]

പ്രീമിയര്‍ ഡേവിഡ് എബി ഇന്ന് മന്ത്രിസഭ പുനഃക്രമീകരിക്കുമെന്ന് റിപ്പോര്‍ട്ട്

ബ്രിട്ടിഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി തന്റെ മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എന്‍ഡിപി എംഎല്‍എമാര്‍ക്കുള്ള പുതിയ സ്ഥാനങ്ങളും ഉത്തരവാദിത്തങ്ങളും പ്രഖ്യാപിക്കുന്നതിനായി പ്രീമിയറുടെ ഓഫീസ് വ്യാഴാഴ്ച രാവിലെ വിക്ടോറിയയില്‍ പത്ര സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒക്ടോബറില്‍ ബ്രിട്ടിഷ് കൊളംബിയ എന്‍ഡിപി വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെത്തുടര്‍ന്ന്, നവംബര്‍ 18 നാണ് ഡേവിഡ് എബിയുടെ നിലവിലെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത് .അതേസമയം മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് പ്രവിശ്യ ഒരു വിവരവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.