newsroom@amcainnews.com

കാനഡയിൽ ജോലി അന്വേഷിക്കുന്നവർക്ക് സുവർണാവസരം! കാനഡ ബോർഡർ സർവീസസ് ഏജൻസിയിൽ റിക്രൂട്ട്‌മെന്റ്; ശമ്പളം 90,000 ഡോളർ വരെ

ഓട്ടവ: കാനഡയിൽ പുതിയ ജോലി അന്വേഷിക്കുന്നവർക്ക് സുവർണാവസരം വാഗ്ദാനം ചെയ്യുകയാണ് കാനഡ ബോർഡർ സർവീസസ് ഏജൻസി(സിബിഎസ്എ). ഏജൻസിയിലേക്ക് നിയമനം നടത്തുകയാണ് സിബിഎസ്എ. ബോർഡർ സർവീസസ് ഓഫീസർ ട്രെയിനി പ്രോഗ്രാമിലേക്കുള്ള റിക്രൂട്ട്‌മെന്റ് 2026 ഫെബ്രുവരി 27 വരെ നീട്ടിയതായി ഏജൻസി അറിയിച്ചു. താൽപ്പര്യമുള്ളവർക്ക് സിബിഎസ്എയുടെ വെബ്‌സൈറ്റ് വഴി അപേക്ഷകൾ അയക്കാം. അതിർത്തികൾ വഴി നിയമാനുസൃതമായ വ്യാപാരത്തിനും യാത്രയ്ക്കും സൗകര്യമൊരുക്കുക, നിരോധിത വസ്തുക്കളും അനധികൃതമായി കടക്കുന്ന ആളുകളും രാജ്യത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടയുക എന്നിവയാണ് ബോർഡർ സർവീസസ് ഓഫീസർമാരുടെ ജോലി. തസ്തികകൾ […]

നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ഉത്കണ്ഠ! ആല്‍ബെര്‍ട്ടയിലെ 41 ശതമാനം പേരും സാമ്പത്തിക സമ്മര്‍ദ്ദത്തിലാണെന്ന് റിപ്പോര്‍ട്ട്

എഡ്മൺടൺ: നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ തങ്ങള്‍ ഉത്കണ്ഠാകുലരാണെന്ന് ആല്‍ബെര്‍ട്ടയില്‍ താമസിക്കുന്ന 41 ശതമാനം പേര്‍ പറയുന്നു. മറ്റ് പ്രവിശ്യകളേക്കാള്‍ കൂടുതല്‍ ആല്‍ബെര്‍ട്ടയിലെ ജനങ്ങള്‍ സാമ്പത്തിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്ന് ഇപ്‌സോസ് നടത്തിയ സര്‍വേയില്‍ പറയുന്നു. സര്‍വേ റിപ്പോര്‍ട്ടില്‍, പത്ത് ആല്‍ബെര്‍ട്ട നിവാസികളില്‍ മൂന്ന് പേര്‍ക്ക് അവരുടെ ബില്ലുകളടയ്ക്കാനോ കടം വീട്ടാനോ പോലും മതിയായ വരുമാനം ലഭിക്കുന്നില്ലെന്ന് പറയുന്നു. പത്തില്‍ നാല് പേരും പറയുന്നത് അവരുടെ സാമ്പത്തിക സ്ഥിതി സമ്മര്‍ദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്നുണ്ടെന്നാണ്. കനേഡിയന്‍ പ്രവിശ്യകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. […]

അമേരിക്കയോട് അനുകൂല നിലപാടുള്ള കാനഡക്കാരുടെ എണ്ണം കുറഞ്ഞതായി സർവേ; കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കുറവ്

ഓട്ടവ: അമേരിക്കയോട് അനുകൂല നിലപാടുള്ള കാനഡക്കാരുടെ എണ്ണം കുറഞ്ഞതായി സർവേ. മാസങ്ങളായി തുടരുന്ന തീരുവകൾക്കും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പരിഹാസങ്ങൾക്കും ഇടയിൽ അമേരിക്കയോട് അനുകൂല നിലപാടുള്ള കനേഡിയൻമാരുടെ ശതമാനം കുറഞ്ഞുവെന്നാണ് സർവ്വെയിലുള്ളത്. പ്യൂ റിസർച്ച് സെൻ്റർ നടത്തിയ സർവേ അനുസരിച്ച്, മൂന്നിലൊന്ന് കാനഡക്കാർ അഥവാ 34 ശതമാനം പേർക്കാണ് ഇപ്പോൾ അമേരിക്കൻ അനുകൂല നിലപാടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കുറവാണ് ഇത്. ഏതാണ്ട് ഇതേ ശതമാനം ആളുകൾക്ക് ചൈനയെക്കുറിച്ചും അനുകൂലമായ കാഴ്ചപ്പാടുകളാണുള്ളത്. ചൈന അനുകൂല […]

സെൽ സർവീസ് ഇല്ലാത്ത പ്രദേശങ്ങളിൽ പോലും ഫോണുകളെ സ്വയമേവ ബന്ധിപ്പിക്കും; കാനഡയിൽ ആദ്യമായി സാറ്റലൈറ്റ്-ടു-മൊബൈൽ ടെക്‌സറ്റ് മെസ്സേജിംഗ് സർവീസ് ആരംഭിച്ചതായി റോജേഴ്‌സ്

ഓട്ടവ: കാനഡയിൽ ആദ്യമായി സാറ്റലൈറ്റ്-ടു-മൊബൈൽ ടെക്‌സറ്റ് മെസ്സേജിംഗ് സർവീസ് ആരംഭിച്ചതായി റോജേഴ്‌സ് കമ്മ്യൂണിക്കേഷൻസ് ഇൻകോർപ്പറേറ്റഡ് പ്രഖ്യാപിച്ചു. റോജേഴ്‌സ് സാറ്റലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന സേവനം ചൊവ്വാഴ്ച മുതൽ ആരംഭിച്ചതായി കമ്പനി അറിയിച്ചു. സെൽ സർവീസ് ഇല്ലാത്ത പ്രദേശങ്ങളിൽ പോലും ഫോണുകളെ സ്വയമേവ ബന്ധിപ്പിക്കും. റോക്കി പർവതനിരകളിലോ ഒറ്റപ്പെട്ട ഹൈവേകളിലോ ഹഡ്‌സൺ ബേയുടെയും സെന്റ് ലോറൻസ് ഗൾഫിന്റെയും തീരങ്ങളിലോ പോലും ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനും, 911 ലേക്ക് അടിയന്തര സന്ദേശം അയക്കാനും ഈ സേവനം വഴി സാധിക്കുമെന്ന് റോജേഴ്‌സ് അറിയിച്ചു. […]

ഇരട്ടക്കൊലപാതകക്കേസിലെ പ്രതി മൈക്കൽ ബെർണാഡ് ബെല്ലിന്റെ വധ ശിക്ഷ നടപ്പാക്കി; അമേരിക്കയിൽ വധശിക്ഷാനിരക്ക് 10 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

ഫ്ലോറിഡ: ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ മൈക്കൽ ബെർണാഡ് ബെല്ലിന്റെ വധ ശിക്ഷ ഫ്ലോറിഡയിൽ ചൊവ്വാഴ്ച നടപ്പാക്കി. ഇതോടെ വധശിക്ഷകൾ 10 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ മൈക്കൽ ബെർണാഡ് ബെല്ലിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതോടെയാണ് ഈ വർദ്ധനവ് രേഖപ്പെടുത്തിയത്. ഇത് അമേരിക്കയിൽ ഈ വർഷം നടന്ന ഏറ്റവും ഉയർന്ന വധശിക്ഷാ നിരക്കാണ്. 1993 ഡിസംബർ 9-ന് ജാക്‌സൺവില്ലെ ബാറിന് പുറത്ത് വെച്ച് 23 വയസ്സുള്ള ജിമ്മി വെസ്റ്റിനെയും 18 വയസ്സുള്ള തമെക്ക സ്മിത്തിനെയും കൊലപ്പെടുത്തിയ കേസിലാണ് മൈക്കൽ […]

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ സാബുമോന്‍: വിഷയത്തില്‍ നിലപാടറിയിച്ച് പിആര്‍ഒ പ്രതീഷ് ശേഖര്‍

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്വകാര്യത ലംഘിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണവുമായി സിനിമതാരം സാബുമോന്‍ സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ തന്റെ നിലപാടറിയിച്ച് പിആര്‍ഒ പ്രതീഷ് ശേഖര്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളെ ചേര്‍ത്ത് നിര്‍ത്തുകയും അവരോടൊപ്പം ഇത്രയും കാലമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയുമാണ് പ്രതീഷ് തന്റെ പോസ്റ്റിലൂടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ സിനിമയോടൊപ്പം ഒപ്പം അവരോടൊപ്പം കൂടി സിനിമാ പ്രൊമോഷന്‍ പരിപാടികളില്‍ അംഗീകൃത മാധ്യമ സുഹൃത്തുക്കള്‍ കഴിഞ്ഞാല്‍ ഞാന്‍ ഈ പറയുന്ന മാധ്യമങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു .. നാളിതുവരെ എന്റെ പരിപാടികള്‍ക്ക് അല്‍പ […]

മെറിലാന്‍ഡിന്റെ വിനീത് ശ്രീനിവാസന്‍ ചിത്രം ‘കരം’ ആകാംക്ഷ നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്, സെപ്റ്റംബര്‍ 25 പൂജ റിലീസ്

മെറിലാന്‍ഡ് സിനിമാസിന്റെയും ഹാബിറ്റ് ഓഫ് ലൈഫിന്റെയും ബാനറില്‍ എത്തുന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ ആകാംക്ഷ നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ‘കരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിനീത് സ്ഥിരം ശൈലി വിട്ട് ത്രില്ലറുമായാണ് എത്തുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. തോക്കുമേന്തി നില്‍ക്കുന്ന നടന്‍ നോബിള്‍ ബാബുവാണ് പോസ്റ്ററിലുള്ളത്. സെപ്റ്റംബര്‍ 25നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. ‘ഹൃദയം’, ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. […]

റഷ്യയുമായുള്ള വ്യാപാരം: ഇന്ത്യ, ചൈന, ബ്രസീല്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി നാറ്റോ

റഷ്യയുമായി വ്യാപാരം തുടരുന്നതില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി നാറ്റോ. റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ കനത്ത ഉപരോധങ്ങള്‍ നേരിടേണ്ടിവരുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ ബ്രസീല്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പുടിന്‍ സമാധാന ചര്‍ച്ചകള്‍ ഗൗരവമായി എടുക്കാത്ത സാഹചര്യത്തില്‍ റഷ്യയുമായി വ്യാപാരം തുടരുകയോ റഷ്യയില്‍ നിന്ന് എണ്ണയോ വാതകമോ വാങ്ങുകയോ ചെയ്താല്‍ 100 ശതമാനം ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് നാറ്റോ സെക്രട്ടറി ജനറലിന്റെ മുന്നറിയിപ്പ്. സമാധാന ചര്‍ച്ചകളില്‍ ഗൗരവമായി പങ്കുചേരാന്‍ റഷ്യന്‍ പ്രസിഡന്റ് […]

യുദ്ധരംഗത്തും എഐ പ്രയോജനപ്പെടുത്തും; കമ്പനികള്‍ക്ക് കരാറുകള്‍ നല്‍കി അമേരിക്ക

പ്രതിരോധ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ അമേരിക്ക. ഇതിന്റെ ഭാഗമായി ഓപ്പണ്‍ എഐ, ഗൂഗിള്‍, ആന്ത്രോപിക്ക്, ഇലോണ്‍ മസ്‌കിന്റെ എഎക്സ് എഐ തുടങ്ങിയ കമ്പനികള്‍ക്ക് കരാറുകള്‍ നല്‍കിയതായി അമേരിക്കന്‍ പ്രതിരോധ വകുപ്പിലെ ചീഫ് ഡിജിറ്റല്‍ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓഫീസ് അറിയിച്ചു. 20 കോടി ഡോളര്‍ മൂല്യമുള്ളതാണ് കരാറെന്നാണ് വിവരം. പ്രതിരോധവകുപ്പിന് എഐയുടെ കഴിവുകള്‍ വിപുലീകരിക്കാനും അവ പ്രയോജനപ്പെടുത്താനും, കൂടാതെ ഗുരുതരമായ ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ മനസ്സിലാക്കി കൈകാര്യം ചെയ്യാനും ഈ കരാറിലൂടെ സാധിക്കുമെന്ന് […]

പുതിയ മൊബൈല്‍ ടിക്കറ്റ് പരിശോധനാ സംവിധാനവുമായി കാല്‍ഗറി ട്രാന്‍സിറ്റ്

സി-ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതിയ മൊബൈല്‍ ടിക്കറ്റ് പരിശോധനാ സംവിധാനം അവതരിപ്പിച്ച് കാല്‍ഗറി ട്രാന്‍സിറ്റ്. ഇന്ന് മുതല്‍ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. മൈ ഫെയര്‍ (My Fare) ആപ്പ് വഴി ടിക്കറ്റ് വാങ്ങുന്നവര്‍ ട്രെയിനില്‍ കയറുന്നതിന് മുമ്പ് പ്ലാറ്റ്ഫോമില്‍ സ്ഥാപിച്ചിട്ടുള്ള മഞ്ഞ വെരിഫിക്കേഷന്‍ ബോക്‌സുകളില്‍ ടിക്കറ്റ് സ്‌കാന്‍ ചെയ്ത് സാധുവാക്കണം. ടിക്കറ്റ് വെട്ടിപ്പ് തടയാനും ഇ-ടിക്കറ്റുകളുടെ ഉപയോഗം കാര്യക്ഷമമാക്കാനുമാണ് ഈ മാറ്റം. ഡേ പാസുകളും പ്രതിമാസ പാസുകളും ആദ്യ യാത്രയില്‍ ഇതുപോലെ സ്‌കാന്‍ ചെയ്യണം. ടിക്കറ്റ് […]