മുൻ വർഷത്തേക്കാൾ കൂടുതൽ കേസുകൾ; മാനിറ്റോബയിൽ ലൈം രോഗം വർധിക്കുന്നതായി റിപ്പോർട്ട്

സമീപ വർഷങ്ങളിൽ മാനിറ്റോബയിൽ ലൈം രോഗം വർധിക്കുന്നതായി റിപ്പോർട്ട്. 2024ൽ മാനിറ്റോബയിൽ 77 ലൈം രോഗ ബാധയാണ് റിപ്പോർട്ട് ചെയ്തത്. മുൻ വർഷത്തേക്കാൾ കൂടുതലായിരുന്നു കേസുകൾ. രോഗത്തെയും അപകടസാധ്യതകളെയും കുറിച്ചുള്ള അവബോധം വർധിക്കുന്നുണ്ടെങ്കിലും കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നുവെന്ന് വിന്നിപെഗിലെ നേച്ചർ ഡോക്ടേഴ്‌സിലെ നാച്ചുറോപതി ഡോക്ടർ ഡോ. ജേസൺ ബാച്ചെവിച്ച് പറയുന്നു. ലൈം രോഗത്തിന്റെ കാര്യത്തിൽ ഇപ്പോഴും ധാരാളം മിഥ്യാധാരണകളും തെറ്റായ വിവരങ്ങളും ആളുകൾക്കിടയിൽ പരക്കുന്നുണ്ടെന്ന് ബാച്ചെവിച്ച് അഭിപ്രായപ്പെട്ടു. രോഗികൾക്കിടയിൽ ലക്ഷണങ്ങൾ വ്യത്യാസപ്പെടാമെങ്കിലും ലൈം രോഗത്തിന്റെ പൊതുവായ ലക്ഷണങ്ങളിൽ […]
ആധാർ കാർഡ് പൗരത്വത്തിൻ്റെ തെളിവല്ലെന്ന് കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരത്വത്തിന് തെളിവായി ഹാജരാക്കാവുന്ന രേഖകൾ…

ഇന്ത്യയിലെ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ രേഖകളിൽ ഒന്നായ ആധാർ കാർഡ് പൗരത്വത്തിൻ്റെ തെളിവല്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, രേഖയുടെ ഓരോ പകർപ്പിലും ആധാർ “പൗരത്വം” അല്ലെന്നും “ഐഡൻ്റിറ്റിയുടെ” തെളിവാണെന്നും പ്രസ്താവിക്കുന്ന ഒരു കുറിപ്പു കൂടി കേന്ദ്രം മുന്നോട്ട് വെക്കുന്നു. ആധാർ ഒരു വ്യക്തിയുടെയും പൗരത്വത്തെ സാധൂകരിക്കുന്നില്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) സുപ്രീം കോടതിയിൽ ചൂണ്ടിക്കാണിച്ചത് ജൂലൈ 10-ന് നടന്ന വാദത്തിനിടയിലാണ്. ഇന്ത്യൻ സർക്കാർ പൗരത്വത്തിന് തെളിവായി പരിഗണിക്കുന്ന രേഖകളുടെ ഒരു ലിസ്റ്റ് താഴെ പറയുന്നു.
മുൻ കനേഡിയൻ ഒളിമ്പിക് താരം റയാൻ വെഡ്ഡിംഗ് എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ; വെഡ്ഡിംഗിന് വില ഇട്ടിരിക്കുന്നത് 10 മില്യൺ ഡോളർ

ലോസ് ഏഞ്ചൽസിൽസ്: എഫ്ബിഐ ഏറ്റവും കൂടുതൽ തിരയുന്ന 10 പേരുടെ പട്ടികയിൽ മുൻ കനേഡിയൻ ഒളിമ്പിക് താരം റയാൻ വെഡ്ഡിംഗ്ഗും. 10 മില്യൺ ഡോളറാണ് എഫ് ബി ഐ വെഡ്ഡിംഗിന് വില ഇട്ടിരിക്കുന്നത്. വെഡ്ഡിംഗ് മെക്സിക്കോയിൽ താമസിക്കുന്നുണ്ടെന്ന് എഫ്ബിഐ പറയുന്നുണ്ടെങ്കിലു അദ്ദേഹം കാനഡയിലായിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. കനേഡിയൻ മയക്കുമരുന്ന് രാജാവ് എന്നറിയപ്പെടുന്ന റയാൻ വെഡ്ഡിംഗിനെ എഫ്ബിഐയുടെ പത്ത് മോസ്റ്റ് വാണ്ടഡ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വെഡിംഗിനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലം 10 മില്യൺ യുഎസ് […]
ക്യുബെക്ക് നിവാസികൾ ഹാപ്പിയാണ്! കാനഡയിൽ ഏറ്റവും സന്തോഷമുള്ള പ്രവിശ്യ ക്യുബെക്കെന്ന് സർവേ റിപ്പോർട്ട്; ദേശീയ ശരാശരിയെക്കാൾ കൂടുതൽ

കാനഡയിൽ ഏറ്റവും സന്തോഷമുള്ള പ്രവിശ്യ ക്യുബെക്കെന്ന് സർവേ റിപ്പോർട്ട്. കാനഡയിലെ 40,000 ത്തോളം പേരെ ഉൾപ്പെടുത്തി ലെഗർ നടത്തിയ സർവേയിൽ ക്യുബെക്കിലെ ആളുകളാണ് ഏറ്റവും സന്തോഷവാന്മാരെന്ന് കണ്ടെത്തി. ക്യുബെക്ക് നിവാസികൾ സൂചികയിൽ 100 ൽ ശരാശരി 72.4 സന്തോഷം അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ഇത് ദേശീയ ശരാശരിയായ 68.7 നേക്കാൾ കൂടുതലാണ്. 70.2 സ്‌കോറുമായി ന്യൂബ്രൺസ്‌വിക്ക് ക്യുബെക്കിന് പിന്നിൽ രണ്ടാമതെത്തി. രാജ്യത്തെ വലിയ 10 നഗരങ്ങളിൽ മിസിസാഗയ്ക്കാണ് ഏറ്റവും കൂടുതൽ സന്തോഷ സൂചികയുള്ളത്. മോൺട്രിയലാണ് രണ്ടാം സ്ഥാനത്ത്. […]
വന്‍കൂവര്‍ എയര്‍പോര്‍ട്ടില്‍ വെസ്റ്റ്ജെറ്റ് വിമാന എഞ്ചിനില്‍ തീപിടിച്ചു

അമേരിക്കയില്‍ നിന്നും വന്‍കൂവര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ വെസ്റ്റ്ജെറ്റ് വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് വിമാനം ഗേറ്റിലെത്തിയപ്പോഴാണ് തീപിടുത്തമുണ്ടായതെന്നും അന്വേഷണം ആരംഭിച്ചതായും കാനഡ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അറിയിച്ചു. ഫ്‌ലോറിഡയിലെ ടാമ്പയില്‍ നിന്നും എത്തിയ വിമാനം ഷട്ട്ഡൗണ്‍ ചെയ്തതിന് ശേഷം ചെറിയ ടെയില്‍പൈപ്പില്‍ തീപിടിക്കുകയായിരുന്നുവെന്ന് വെസ്റ്റ്ജെറ്റ് വക്താവ് അറിയിച്ചു. സംഭവസമയത്ത് ഏകദേശം 50 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ഇവരെ ഇവാക്വേഷന്‍ സ്ലൈഡുകള്‍ ഉപയോഗിച്ച് സുരക്ഷിതമായി പുറത്തെത്തിച്ചു. അതേസമയം സംഭവം മറ്റ് വിമാനങ്ങളുടെ സര്‍വീസിനെയോ […]
കാനഡയില്‍ അമിതവണ്ണക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

കാനഡയില്‍ പൊണ്ണത്തടിയന്മാരായ യുവതി-യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നതായി കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിക്കാലത്ത് പൊണ്ണത്തടിയുള്ളവരുടെ എണ്ണം കഴിഞ്ഞ പത്തു വര്‍ഷത്തേക്കാള്‍ ഏകദേശം എട്ട് ശതമാനം വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആ സമയത്ത് ജിമ്മുകള്‍, കലാ-കായിക പരിപാടികള്‍, സ്‌കൂളുകള്‍, ഓഫീസുകള്‍ എന്നിവ അടച്ചുപൂട്ടിയത് യുവജനതയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ മൊബൈല്‍ ഉപയോഗം വര്‍ധിച്ചതും അമിതഭക്ഷണ ശീലവും യുവതി-യുവാക്കളെ പൊണ്ണത്തടിയിലേക്ക് നയിച്ചതായി പീഡിയാട്രിക് എന്‍ഡോക്രൈനോളജിസ്റ്റും ഗവേഷകയുമായ ഡോ. മെലനി ഹെന്‍ഡേഴ്‌സണ്‍ പറയുന്നു. അതേസമയം ജോലിയിലെ സമ്മര്‍ദ്ദവും […]
കാല്‍ഗറിയില്‍ശക്തിമായ മഴ പ്രതീക്ഷിക്കുന്നു

തിങ്കളാഴ്ച കാല്‍ഗറി നഗരത്തില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി എന്‍വയണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC). ഞായറാഴ്ച രാത്രി കാല്‍ഗറിയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ, ആലിപ്പഴം വീഴ്ച, ശക്തമായ കാറ്റ് എന്നിവ ഉണ്ടായിരുന്നു. കൂടാതെ നഗരത്തില്‍ ശക്തമായ ഇടിമിന്നല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. തിങ്കളാഴ്ചയും കനത്ത മഴ തുടരുമെന്നും 50 മുതല്‍ 80 മില്ലിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കാമെന്നും ECCC പറയുന്നു. വൈകുന്നേരത്തോടെ മഴ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ പ്രാദേശികമായി വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് […]
യുക്രെയ്ന്‍ യുദ്ധം: റഷ്യക്കെതിരെ താരിഫ് ഭീഷണിയുമായി യു എസ്

റഷ്യക്കെതിരെ താരിഫ് ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 50 ദിവസത്തിനുള്ളില്‍ യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ കരാറിലെത്തിയില്ലെങ്കില്‍ റഷ്യക്കെതിരെ തീരുവ ചുമത്തുമെന്ന് അദ്ദേഹം പറഞ്ഞു. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായുള്ള ഓവല്‍ ഓഫീസ് കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ’50 ദിവസത്തിനുള്ളില്‍ ഒരു കരാറില്‍ എത്തിയില്ലെങ്കില്‍ ഞങ്ങള്‍ വളരെ കടുത്ത താരിഫുകള്‍ ഏര്‍പ്പെടുത്താന്‍ പോകുന്നു,’ ട്രംപ് പറഞ്ഞു. അതേസമയം താരിഫുകള്‍ എങ്ങനെ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. താന്‍ വ്യാപാരത്തെ പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ടെന്നും യുദ്ധങ്ങള്‍ […]
പരിധിയിൽ കൂടുതൽ വിദ്യാർത്ഥിൾ: മോൺട്രിയൽ ലാസാൽ കോളേജിന് പിഴ

ഇംഗ്ലീഷ് ഭാഷാ പ്രോഗ്രാമുകളിൽ കൂടുതൽ വിദ്യാർത്ഥികളെ ചേർത്തതിന് മോൺട്രിയൽ ലാസാൽ കോളേജിന് 3 കോടി ഡോളർ പിഴ ചുമത്തി ക്യൂബെക്ക് സർക്കാർ. 65 വർഷം പഴക്കമുള്ള ദ്വിഭാഷാ സ്ഥാപനത്തിന്റെ നിലനിൽപ്പിന് ഈ പിഴ ഭീഷണിയാണെന്ന് ലാസാൽ കോളേജ് അധികൃതർ അറിയിച്ചു. 2022-ൽ പാസാക്കിയ പുതിയ ഭാഷാ നിയമത്തിന്റെ ഭാഗമായി, ഇംഗ്ലീഷ് ഭാഷാ കോളേജ് പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന് ക്യൂബെക്ക് സർക്കാർ പരിധി നിശ്ചയിച്ചിരുന്നു. ഈ ക്വാട്ടകൾ പാലിക്കാത്ത ഏക സ്വകാര്യ സബ്‌സിഡിയുള്ള കോളേജ് ലാസാൽ […]
പ്രശസ്ത മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു

പ്രശസ്ത മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ സാന്‍ റേച്ചല്‍ (26) പുതുച്ചേരിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അടുത്തിടെ വിവാഹിതയായ സാന്‍ റേച്ചല്‍, ചലച്ചിത്ര-വിനോദ മേഖലയിലെ വര്‍ണ്ണവിവേചനത്തിനെതിരായ ധീരമായ നിലപാടുകളിലൂടെയാണ് ശ്രദ്ധേയയായത്. ഞായറാഴ്ചയാണ് സാന്‍ റേച്ചലിനെ അവശനിലയില്‍ കണ്ടെത്തിയത്. അമിതമായ അളവില്‍ ഗുളികകള്‍ കഴിച്ചായിരുന്നു ആത്മഹത്യാശ്രമം. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളും സമ്മര്‍ദ്ദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ മാസങ്ങളില്‍ സാന്‍ ആഭരണങ്ങള്‍ പണയം വെച്ചിരുന്നതായി സൂചനയുണ്ട്. പിതാവില്‍ […]