വിദേശ ഏജന്‍സികളെ ആശ്രയിച്ച് കാനഡയുടെ മരുന്ന് പരിശോധന

കനേഡിയന്‍ വിപണിയിലെത്തുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വിദേശ റെഗുലേറ്റര്‍മാരെ ആശ്രയിക്കേണ്ടി വരുന്നതായി ഹെല്‍ത്ത് കാനഡ. മരുന്ന് നിര്‍മ്മാണ കേന്ദ്രങ്ങളുടെ പരിശോധനകളില്‍ 85 ശതമാനവും അന്താരാഷ്ട്ര ഏജന്‍സികളാണ് നടത്തുന്നതെന്ന് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 70% പരിശോധനകള്‍ക്കും കാനഡ ആശ്രയിക്കുന്നത് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA)-നെയാണ്. എന്നാല്‍, കോവിഡ് മഹാമാരിക്ക് ശേഷം യുഎസ് FDA-യ്ക്ക് പരിശോധനകളില്‍ വലിയ ബാക്ക്‌ലോഗ് നേരിടുന്നതിനാല്‍, ഇത് മരുന്നുകളുടെ സുരക്ഷയെയും നിലവാരത്തെയും എങ്ങനെ ബാധിക്കുമെന്നതില്‍ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഗുണനിലവാരമില്ലാത്ത […]
യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും 30% താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ്

യൂറോപ്യന്‍ യൂണിയനില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 30% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്‌സിക്കോയിലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ആശങ്കകളും യൂറോപ്യന്‍ യൂണിയനുമായുള്ള ദീര്‍ഘകാല വ്യാപാര അസന്തുലിതാവസ്ഥയുമാണ് ഈ കടുത്ത നടപടിക്ക് കാരണമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത കത്തുകളില്‍ വിശദീകരിച്ചു. പുതിയ ഉഭയകക്ഷി വ്യാപാര കരാറുകളില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ ഓഗസ്റ്റ് 1 മുതല്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ ഇരുപതില്‍ […]
കാനഡയിൽ സ്മിഷിങ് തട്ടിപ്പുകൾ വർധിക്കുന്നതായി കനേഡിയൻ ആന്റി-ഫ്രോഡ് സെന്റർ

കാനഡയിൽ സ്മിഷിങ് (Smishing) അഥവാ വ്യാജ സന്ദേശ തട്ടിപ്പുകൾ വർധിച്ചുവരുന്നതായി കനേഡിയൻ ആന്റി-ഫ്രോഡ് സെന്ററിന്റെ മുന്നറിയിപ്പ്. AI സഹായത്തോടെ കൂടുതൽ വിശ്വസനീയമായ സന്ദേശങ്ങൾ അയക്കാനും, സൈബർ സുരക്ഷാ ലംഘനങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് പുതിയ ആളുകളെ ലക്ഷ്യമിട്ട് പറ്റിക്കാനും തട്ടിപ്പുകാർക്ക് കഴിയുന്നതാണ് ഇതിന് പ്രധാന കാരണം. ഈ വർഷം ജൂലൈ വരെ തട്ടിപ്പ് റിപ്പോർട്ടുകളുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാൽ ഇരകളാകുന്നവരിൽ വളരെ കുറച്ച് പേർ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത് എന്നതിനാൽ കണക്കുകൾ കൃത്യമാവണമെന്നില്ലെന്ന് സെന്ററിലെ കമ്മ്യൂണിക്കേഷൻസ് ഓഫീസർ […]
യുഎസ് തീരുവ ഭീഷണി ബാലിശമെന്ന് നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ താരിഫ് ഭീഷണി മണ്ടത്തരവും ബാലിശവുമെന്ന് നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35% തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു. അദ്ദേഹം. ഇത്തരം ബാലിശമായ ഭീഷണിപ്പെടുത്തൽ അയൽ രാജ്യത്തോടും, സുഹൃത്തിനോടും, സഖ്യകക്ഷിയോടും പെരുമാറാനുള്ള മാർഗമല്ലെന്നും പ്രീമിയർ പറഞ്ഞു. കാനഡക്കാർ യുഎസ് ഉൽപ്പന്നങ്ങൾ വാങ്ങാതിരിക്കുന്നതിനും യുഎസിലേക്കുള്ള യാത്രകൾ റദ്ദാക്കുന്നതിനും ഇതുതന്നെയാണ് കാരണമെന്നും അദ്ദേഹം അറിയിച്ചു. ഓഗസ്റ്റ് 1-ഓടെ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35% തീരുവ ഏർപ്പെടുത്തുമെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി മാർക്ക് കാർണിക്ക് […]
ക്യൂബൻ പ്രസിഡന്റിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക

മനുഷ്യാവകാശ ലംഘനം ആരോപിച്ച് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനലിന് വീസ വിലക്ക് ഏർപ്പെടുത്തി അമേരിക്ക. പ്രതിരോധ മന്ത്രി അൽവാരോ ലോപ്പസ് മിയേര, ആഭ്യന്തര മന്ത്രി ലസാരോ ആൽബെർട്ടോ അൽവാരസ് കാസസ് എന്നിവരെയും അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2021-ൽ ഹവാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളും സംഘർഷങ്ങളും അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് നടപടി. എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്ന് ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള അമേരിക്കൻ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്ത് അമേരിക്കയാണ് 2021-ലെ കലാപത്തിന് […]
ക്രിക്കറ്റിനെ കേരളത്തിന്റെ ടൂറിസം മേഖലയുമായി കോർത്തിണക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കുതിപ്പേകാൻ ‘ക്രിക്കറ്റ് ടൂറിസം’ പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം: കെസിഎൽ സമ്മാനിച്ച ക്രിക്കറ്റ് ആവേശവും ആദ്യ സീസണിൻ്റെ വൻവിജയവും കണക്കിലെടുത്ത് ക്രിക്കറ്റിനെ കേരളത്തിന്റെ ടൂറിസം മേഖലയുമായി കോർത്തിണക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കുതിപ്പേകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. കേരള ക്രിക്കറ്റ് ലീഗിനെ കേരളത്തിന്റെ ടൂറിസവുമായി കോർത്തിണക്കി കൂടുതൽ ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ‘ക്രിക്കറ്റ് ടൂറിസം’ പദ്ധതി യാഥാർത്ഥ്യമാക്കുവാനാണ് നീക്കം. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് വിപുലമായ പദ്ധതികൾക്കാണ് കെ.സി.എ രൂപം നൽകുന്നത്. കേവലം കളിക്കളത്തിലെ പ്രകടനങ്ങൾക്കപ്പുറം, ക്രിക്കറ്റിനെ ഒരു സാംസ്‌കാരിക അനുഭവമാക്കി മാറ്റി, […]
പാലക്കാട് കാർ പൊട്ടിത്തെറിച്ച് അപകടം: പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു; അമ്മയുടെ നിലഗുരുതരം

പാലക്കാട്: പാലക്കാട് പൊൽപ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരൻ ആൽഫ്രഡുമാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ അവരുടെ അമ്മ എൽസി മാർട്ടിൻ, സഹോദരി അലീന (10) യും ചികിത്സയിൽ തുടരുകയാണ്. അമ്മ എൽസിയുടെ നില ഗുരുതരമാണ്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ എൽസിയുടെ ഭർത്താവ് കാൻസർ ബാധിച്ച് 55 ദിവസം മുമ്പാണ് മരിച്ചത്. മൂന്ന് മക്കൾക്കൊപ്പം പൊൽപ്പുള്ളി പൂളക്കാടുള്ള വീട്ടിൽ കഴിയുന്നതിനിടെ അസുഖം ബാധിച്ച് ശസ്ത്രക്രിയ […]
അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റ് 2025ൽ ഇതുവരെ പിരിച്ചുവിട്ടത് 15,000 തൊഴിലാളികളെ; പണി പോകാതെയിരിക്കാൻ അവശേഷിക്കുന്നവർക്ക് ഒരു ഉപദേശവും!

കാലിഫോർണിയ: 2025ൽ ഇതുവരെ അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത് 15,000 തൊഴിലാളികളെ. കൂടുതൽ തൊഴിൽ നഷ്ടം ഒഴിവാക്കാൻ എഐ കഴിവുകൾ തേച്ചുമിനുക്കാൻ അവശേഷിക്കുന്ന ജീവനക്കാരോട് അഭ്യർഥിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് എന്ന് ഫിനാൻഷ്യൽ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കഴിവുകൾ ഉപയോഗിക്കാതെ കമ്പനിയിൽ പിടിച്ചുനിൽക്കാൻ ആർക്കും സാധിക്കില്ല എന്നാണ് മുന്നറിയിപ്പ്. 2025ൽ ടെക് ലോകത്ത് ഏറ്റവുമധികം പേരെ പിരിച്ചുവിട്ട കമ്പനികളിലൊന്നാണ് മൈക്രോസോഫ്റ്റ്. ഇനിയുമൊരു പിരിച്ചുവിടൽ ഒഴിവാക്കാനുള്ള മാർഗനിർദ്ദേശങ്ങൾ ജീവനക്കാർക്ക് കമ്പനി നൽകിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ജീവനക്കാർ നിർബന്ധമായും […]
യുഎസ് തീരുവ ഭീഷണി: പ്രീമിയർ ടീം-കാർണി കൂടിക്കാഴ്ച ജൂലൈ 22-ന്

കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35% തീരുവ ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മാർക്ക് കാർണി, മന്ത്രിസഭാംഗങ്ങളുമായും കനേഡിയൻ പ്രീമിയർമാരുമായും കൂടിക്കാഴ്ച നടത്തും. കാനഡ-യുഎസ് വ്യാപാര ചർച്ചയുടെ പുരോഗതി വിലയിരുത്തുന്നതിനും മറ്റുമായി ചൊവ്വാഴ്ച മന്ത്രിസഭാ യോഗം ചേരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിച്ചു. ഒൻ്റാരിയോയിലെ ഹണ്ട്‌സ്‌വില്ലിൽ നടക്കുന്ന വാർഷിക കൗൺസിൽ ഓഫ് ദി ഫെഡറേഷൻ സമ്മേളനത്തിനായി ജൂലൈ 22-ന് പ്രീമിയർമാർ ഒത്തുകൂടുമ്പോൾ കാർണി അവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.
ആൽബർട്ട എഡ്സണിൽ കാട്ടുതീ പടരുന്നു

ആൽബർട്ടയിലെ എഡ്സൺ നഗരത്തിന് സമീപം പുതിയ കാട്ടുതീ റിപ്പോർട്ട് ചെയ്തതായി പ്രവിശ്യാ സർക്കാർ അറിയിച്ചു. എഡ്മിന്‍റൻ നഗരത്തിൽ നിന്നും ഏകദേശം 215 കിലോമീറ്റർ അകലെ മാൾബോറോയ്ക്ക് സമീപം ഹൈവേ 16-ലാണ് പുതിയ കാട്ടുതീ കണ്ടെത്തിയത്. നിലവിൽ കാട്ടുതീ നിയന്ത്രണാതീതമാണെന്നും ഏകദേശം 3.5 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചതായും കണക്കാക്കുന്നു. അഗ്നിശമന സേനാംഗങ്ങളും എയർടാങ്കറുകളും നിലവിൽ യെല്ലോഹെഡ് കൺട്രി അഗ്നിശമന സേനാംഗങ്ങളുമായി ചേർന്ന് തീ അണയ്ക്കാൻ പ്രവർത്തിക്കുന്നുണ്ട്.