newsroom@amcainnews.com

ലോറൻസ് ബിഷ്ണോയി സംഘത്തിലെ പ്രധാനി ഹിമാൻഷു സൂദ് അറസ്റ്റിൽ

ലോറൻസ് ബിഷ്ണോയി സംഘത്തിലെ പ്രധാനി ഹിമാൻഷു സൂദ് പഞ്ചാബിൽ അറസ്റ്റിലായി. കപൂർത്തല ജില്ലയിലെ ഫഗ്വാര സ്വദേശിയാണ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാസംഘത്തലവൻ നമിത് ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഹിമാൻഷു സൂദ് പ്രവർത്തിച്ചിരുന്നതെന്ന് പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് അറിയിച്ചു. അറസ്റ്റിനിടെ ഹിമാൻഷു സൂദിന്റെ കൈവശം നിന്ന് മൂന്ന് പിസ്റ്റളുകളും ഏഴ് വെടിയുണ്ടകളും കണ്ടെടുത്തു. അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ മറ്റ് കൂട്ടാളികളെ തിരിച്ചറിയുന്നതിനും സംഘത്തിന്റെ […]

പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 356 പേരെ ക്ഷണിച്ച് ഐആർസിസി

ജൂലൈയിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 356 അപേക്ഷകരെ ക്ഷണിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ്, ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 750 ഉള്ള ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു നറുക്കെടുപ്പ്. ഇതുവരെ, IRCC 2025-ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 42,201 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

മുൻ റഷ്യൻ ഗതാഗതമന്ത്രി ജീവനൊടുക്കി

റഷ്യയുടെ മുൻ ഗതാഗത മന്ത്രി റോമൻ സ്റ്ററോവോയിറ്റിനെ മോസ്‌കോ നഗരപരിസരത്ത് കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് സംഭവം. 2024 മേയിൽ ഗതാഗത മന്ത്രിയായ റോമൻ, ഒരു വർഷത്തിനുള്ളിലാണ് പദവിയിൽ നിന്ന് പുറത്തായത്. മുമ്പ് അഞ്ചു വർഷത്തോളം കുർസ്കിലെ ഗവർണറായിരുന്നു അദ്ദേഹം. റഷ്യയുടെ വ്യോമയാന, ഷിപ്പിങ് മേഖലകളിൽ പ്രശ്‌നങ്ങൾ ഉയർന്നതിനെ തുടർന്നാണ് റോമന് സ്ഥാനചലനം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ മുന്നൂറോളം വിമാന സർവീസുകൾ നിർത്തിവയ്ക്കുകയും, തുറമുഖത്തുണ്ടായ സ്ഫോടനത്തെ […]

ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25% താരിഫ്: ട്രംപ്

ഓഗസ്റ്റ് ഒന്നു മുതൽ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾക്ക് ഈ തീരുവ ബാധകമാകും. ഒരു ഡസൻ രാജ്യങ്ങൾക്ക് താരിഫ് സംബന്ധിച്ച കത്തുകൾ അയക്കുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. യുഎസ് പ്രസിഡൻ്റിൽ നിന്നുള്ള താരിഫ് കത്തുകൾ ഇന്ത്യയ്ക്കും ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ ഇന്ത്യയും യുഎസും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ നടക്കുകയാണ്. ജൂലൈ 9-ന് മുമ്പ് ഈ കരാർ […]

പ്രവിശ്യാ സഹകരണ ഉടമ്പടികളിൽ ഒപ്പുവച്ച് ആൽബർട്ട-ഒൻ്റാരിയോ

പ്രവിശ്യാ സഹകരണം ശക്തമാക്കുന്നതിനായി സഹകരണ ഉടമ്പടികളിൽ ഒപ്പുവച്ച് ആൽബർട്ടയും ഒൻ്റാരിയോയും. പുതിയ പൈപ്പ്‌ലൈൻ, റെയിൽ പാത നിർമാണ സാധ്യത, പ്രവിശ്യകൾ തമ്മിലുള്ള മദ്യം, വാഹനം എന്നിവയുടെ വ്യാപാരം വർധിപ്പിക്കാനും ഇതോടെ ധാരണയായി. ഇരു പ്രവിശ്യകളിലെയും പ്രീമിയർമാരാണ് ഇത് സംബന്ധിച്ച രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. കരാറുകൾ ഇരു പ്രവിശ്യകളുടെയും പ്രധാന വ്യവസായങ്ങളിലേക്കുള്ള നിക്ഷേപം വർധിപ്പിക്കുന്നതിനും വിപണി സാധ്യത മെച്ചപ്പെടുത്തുന്നതിനും ഗുണകരമാണെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. ട്രംപിന്റെ താരിഫുകൾക്കിടയിൽപ്പെട്ട കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാനാണ് ശ്രമിക്കുന്നതെന്ന് ഒൻ്റാരിയോ […]

ടെക്സസ് മിന്നല്‍പ്രളയം: മരണം 100 കടന്നു

അമേരിക്കന്‍ സംസ്ഥാനമായ ടെക്സസിനെ പിടിച്ചുലച്ച മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 104 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 84 മരണങ്ങളും കേര്‍ കൗണ്ടിയിലാണ് രേഖപ്പെടുത്തിയത്. മരിച്ചവരില്‍ 28 കുട്ടികളും ഉള്‍പ്പെടുന്നു. ഇപ്പോഴും 24 പേരെ കണ്ടെത്താനുണ്ട്, ഇതില്‍ ക്യാമ്പ് മിസ്റ്റിക്കിലെ 10 കുട്ടികളും ഒരു കൗണ്‍സലറും ഉള്‍പ്പെടുന്നു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. ടെക്സസിന്റെ മധ്യമേഖലയില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നദി 45 […]

ഗാസ വെടിനിർത്തൽ ചർച്ചകൾക്കിടെ നെതന്യാഹു യുഎസിൽ

യുഎസ് മുന്നോട്ടുവെച്ച ഗാസ വെടിനിർത്തൽ ചർച്ച പുരോഗമിക്കവേ, യുഎസ് സന്ദർശനം ആരംഭിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ഗാസയും ഇറാനും പ്രധാന ചർച്ചാ വിഷയങ്ങളാകും. വെടിനിർത്തൽ ശുപാർശ പ്രകാരം, ഗാസയിൽ ശേഷിക്കുന്ന ബന്ദികളെ ഘട്ടംഘട്ടമായി കൈമാറുകയും ഇസ്രയേൽ സൈന്യം ഭാഗികമായി പിന്മാറുകയും ചെയ്യും. ഈ വെടിനിർത്തൽ കാലയളവിലാണ് സ്ഥിരം വെടിനിർത്തലിനായുള്ള ചർച്ചകൾ നടക്കുക. കെയ്റോയിലും ദോഹയിലും നടക്കുന്ന മധ്യസ്ഥ ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് സൂചന. അതേസമയം, ഹൂതികളെ ലക്ഷ്യമിട്ട് ഇസ്രയേൽ […]