ഗാർഹിക പീഡനക്കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് തിരിച്ചടി; ഭാര്യക്കും മകൾക്കും ജീവിതച്ചെലവ് നൽകാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവ്

കൊൽക്കത്ത: ഗാർഹിക പീഡനക്കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് കൊൽക്കത്ത ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയിൽ ഗാർഹിക പീഡനക്കേസിൽ വിചാരണ നേരിടുന്ന ഷമിയോട് ഭാര്യക്കും മകൾക്കും ജീവിതച്ചെലവിന് പണം നൽകാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഭാര്യ ഹസിൻ ജഹാനും മകൾ ഐറക്കും കൂടി പ്രതിമാസം നാലു ലക്ഷം രൂപ ജീവിതച്ചെലവിനായി ഷമി നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. ഹസിൻ ജഹാന് പ്രതിമാസ ചെലവിനായി 1.50 ലക്ഷം രൂപയും മകൾക്ക് 2.50 ലക്ഷം […]
സെനറ്റിൽ 18 മണിക്കൂർ നീണ്ട മാരത്തൺ വോട്ടെടുപ്പിനൊടുവിൽ ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് അംഗീകാരം, പാസായത് 51–50 വോട്ടിന്; ഇനി പ്രതിനിധി സഭയിലേക്ക്

വാഷിങ്ടൻ: റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് സെനറ്റിൽ ഡോണൾഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് അംഗീകാരം. 18 മണിക്കൂർ നീണ്ട മാരത്തൺ വോട്ടെടുപ്പിന് ശേഷമാണ് ബിൽ സെനറ്റ് കടന്നത്. 51–50 വോട്ടിനാണ് ബിൽ സെനറ്റിൽ പാസായത്. അടുത്ത ഘട്ടത്തിൽ ബിൽ പ്രതിനിധി സഭയിലേക്കു പോകും. സാമൂഹിക ക്ഷേമ പദ്ധതികൾ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തിൽ 3 ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കാനും ഉദ്ദേശിച്ചുള്ള ബില്ലാണ് ട്രംപ് അവതരിപ്പിച്ചത്. ഏകദേശം 1,000 പേജുള്ള നിയമനിർമാണത്തിൽ സെനറ്റർമാർ നിരവധി ഭേദഗതികൾ ആവശ്യപ്പെടുകയും ചർച്ച […]
ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തികൾ ഉൾപ്പെടുന്നില്ലെങ്കിൽ, ‘ഐ ലവ് യു’ എന്നു മാത്രം പറയുന്നത് ലൈംഗിക പീഡന കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തികൾ ഉൾപ്പെടുന്നില്ലെങ്കിൽ, ‘ഐ ലവ് യു’ എന്നു മാത്രം പറയുന്നത് ലൈംഗിക പീഡന കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി. ബോംബെ ഹൈക്കോടതിയുടെ നാഗ്‌പുർ ബെഞ്ചിന്റെതാണ് വിധി. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ‘ഐ ലവ് യു’ എന്ന പറഞ്ഞ യുവാവിനെതിരായ കേസിലാണ് കോടതിയുടെ നിർണായക വിധി. ജസ്റ്റിസ് ഊർമിള ജോഷി ഫാൽക്കെയുടേതാണ് വിധി. പറയുന്ന വാക്കുകൾക്ക് പിന്നിൽ ലൈംഗിക ഉദ്ദേശ്യമില്ലെങ്കിൽ ‘ഐ ലവ് യു’ എന്ന് പറയുന്നത് നിയമത്തിൽ പറയുന്ന […]
അഹ്മദാബാദ് വിമാനാപകടം: മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ വിദേശ രാജ്യങ്ങളിലെ കോടതി നടപടികളിലേക്കും കടക്കുന്നതായി റിപ്പോർട്ട്

അഹ്മദാബാദ്: കഴിഞ്ഞമാസം രാജ്യത്തെ നടുക്കിയ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ അമേരിക്കയിലും യുകെയിലും നിയമ നടപടികൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഈ രാജ്യങ്ങളിലെ ഏതാനും നിയമ സ്ഥാപനങ്ങൾ, വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തുകയാണെന്ന് ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ നിർമാതാക്കളായ ബോയിങ് കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. ജൂൺ 12ന് നടന്ന അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാളൊഴികെ എല്ലാവരും മരണപ്പെട്ടിരുന്നു. വിമാനത്തിന് എല്ലാ അറ്റകുറ്റപ്പണികളും നടത്തിയിരുന്നതായും […]
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കാൽഗറിയിലെ ജലവിതരണത്തിൽ വീണ്ടും ഫ്ലൂറൈഡ് ചേർത്തു തുടങ്ങി; കാരണം ഇതാണ്…

കാൽഗറി: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കാൽഗറിയിലെ ജലവിതരണത്തിൽ വീണ്ടും ഫ്ലൂറൈഡ് ചേർത്തു തുടങ്ങി. ജനഹിത പരിശോധനയ്ക്കും, സിറ്റി കൗൺസിലിലെ ചർച്ചകൾക്കും ശേഷമാണ് ഫ്ലൂറൈഡ് വീണ്ടും ചേർത്ത് തുടങ്ങിയത്. 2021-ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിനിടെ നടന്നൊരു ജനഹിത പരിശോധനയെത്തുടർന്ന് ഫ്ലൂറൈഡ് വീണ്ടും ചേർക്കാൻ കൗൺസിൽ തീരുമാനിച്ചിരുന്നു. പക്ഷെ അത് നടപ്പാക്കാൻ നീണ്ട ഇടവേള വേണ്ടി വന്നു. കുടിവെള്ളത്തിൽ ഫ്ലൂറൈഡ് വീണ്ടും ചേർക്കുന്നതിനെ 62 ശതമാനം പേർ അനുകൂലിച്ചിരുന്നു. കാൽഗറിയിലെ 65 ശതമാനം കുട്ടികൾക്കും പല്ലിന് ക്ഷയം ഉണ്ടെന്ന് ഗവേഷണങ്ങൾ […]
വിദേശ സഹായം നിർത്തലക്കാനുള്ള ട്രംപിന്റെ തീരുമാനം 14 ദശലക്ഷത്തിലധികം ആളുകളെ അകാല മരണത്തിലേക്ക് തള്ളിവിടും, ഭൂരിഭാഗവും കുട്ടികളെന്ന് പഠനം

വാഷിങ്ടൺ: വിദേശ സഹായം നിർത്തലക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം 2030 ആകുമ്പോഴേക്കും 14 ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാകുമെന്ന് ദി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നു. അകാല മരണത്തിന് സാധ്യതയുള്ളവരിൽ മൂന്നിലൊന്നും കുട്ടികളാണെന്നും പഠനത്തിൽ വ്യക്തമാക്കി. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിന്റെ (യുഎസ്‌എഐഡി) സഹായത്തിന്റെ 80% ത്തിലധികവും പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടം റദ്ദാക്കിയതായി മാർച്ചിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള പല രാജ്യങ്ങളിലും അമേരിക്കയുടെ […]
പല്ലിലെ അഴുക്ക് നീക്കാനെത്തിയ സ്ത്രീയുടെ കവിൾ തുളച്ചു; ഇന്ത്യൻ വംശജനായ ദന്ത ഡോക്ടർക്കെതിരെ കൂടുതൽ കുറ്റങ്ങൾ; 11 രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് 39 കുറ്റങ്ങൾ!

ഓക്ക്ലൻഡ്: പല്ലിലെ അഴുക്ക് നീക്കുന്നതിനിടെ സ്ത്രീയുടെ കവിൾ എയർഫ്ലോ പോളിഷർ ഉപയോഗിച്ച് തുളച്ച് ഇന്ത്യൻ വംശജനായ ഡോക്ടർ. ചികിത്സയ്ക്ക് മുൻപ് രോഗിയിൽ നിന്ന് ആവശ്യമായ സമ്മത പത്രം വാങ്ങാതെ ചികിത്സിച്ചതടക്കം നിരവധി ഗുരുതര ആരോപണങ്ങളാണ് ഇന്ത്യൻ വംശജനായ ദന്ത ഡോക്ട ഭരത് രാജാ സുബ്രമണി എന്ന ബാരി നേരിടുന്നത്. ഒക്ടോബർ 2017നും ഒക്ടോബർ 2018നും ഇടയിലായി 11 രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് 39 കുറ്റങ്ങളാണ് ന്യൂസിലാൻഡിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്.ഡോക്ടർക്കെതിരെ കുറ്റങ്ങൾ തെളിവുകൾ സഹിതം ബോധ്യപ്പെട്ടതായി […]
യുഎസുമായുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിച്ചു;ഡിജിറ്റൽ സേവന നികുതി നീക്കം ചെയ്യൽ ഉൾപ്പെടെ ചർച്ചയുടെ ഭാഗമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

ഓട്ടവ: യുഎസുമായുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിച്ചതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഡിജിറ്റൽ സേവന നികുതി നീക്കം ചെയ്യൽ ഉൾപ്പെടെ ചർച്ചയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 30 ദിവസത്തിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള വ്യാപാര കരാറിൽ എത്താൻ പ്രധാനമന്ത്രി മാർക്ക് കാർണിയും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ജി 7 ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയിൽ സമ്മതിച്ചിരുന്നു. വൻകിട സാങ്കേതിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നികുതി, ഫെഡറൽ ഗവൺമെൻ്റ് റദ്ദാക്കിയതിനെത്തുടർന്നാണ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അമേരിക്ക പുനരാരംഭിച്ചത്. ഞായറാഴ്ച വൈകുന്നേരം യുഎസ് […]
കനേഡിയൻ പൗരന്മാർ യുഎസ് ഉൽപ്പന്നങ്ങളും യാത്രയും ഒഴിവാക്കുന്നു

യുഎസ് പ്രസിഡൻ്റ് ട്രംപിന്‍റെ താരിഫ് ഭീഷണിക്കിടെ അമേരിക്കയോടുള്ള കനേഡിയൻ പൗരന്മാരുടെ മനോഭാവം കൂടുതൽ വഷളായതായി സർവേ. ഭൂരിപക്ഷം കനേഡിയൻ പൗരന്മാരും യുഎസ് ഉൽപ്പന്നങ്ങളും യാത്രകളും ഒഴിവാക്കുന്ന പ്രവണത വർധിച്ചതായി ഇപ്‌സോസ് സർവേ സൂചിപ്പിക്കുന്നു. കൂടാതെ കാനഡക്കാരിൽ ദേശസ്നേഹം വർധിച്ചതായും സർവേയിൽ കണ്ടെത്തി. സർവേയിൽ പങ്കെടുത്ത കാനഡക്കാരിൽ മുക്കാൽ ഭാഗവും യുഎസിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഉദ്ദേശിക്കുന്നതായി പറയുന്നു. അതേസമയം യുഎസ് നിർമ്മിത വസ്തുക്കൾ ഒഴിവാക്കുന്നവരുടെ എണ്ണം അഞ്ച് 72 ശതമാനമായി ഉയർന്നു.
വംശീയ വിവേചനം തടയാൻ ധനസഹായ പദ്ധതിയുമായി CRRF

രാജ്യത്ത് വംശീയ വിവേചനത്തിനെതിരെ പോരാടുന്ന കമ്മ്യൂണിറ്റികളെ സഹായിക്കുന്നതിനായി പദ്ധതി പ്രഖ്യാപിച്ച് കനേഡിയൻ റേസ് റിലേഷൻസ് ഫൗണ്ടേഷൻ (CRRF). നാഷണൽ ആൻ്റി-റേസിസം ഫണ്ട് പ്രോജക്ട് ഗ്രാൻ്റ് പ്രോഗ്രാം എന്ന ഈ പദ്ധതി പ്രകാരം കാനഡയുടെ സാമൂഹിക ഘടനയെ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. പദ്ധതിക്ക് കീഴിൽ, ഓരോ നിർദ്ദിഷ്ട പ്രോജക്ടിനും കുറഞ്ഞത് 25,000 ഡോളർ മുതൽ പരമാവധി 125,000 ഡോളർ വരെ ധനസഹായം ലഭിക്കും. വിദ്യാഭ്യാസം, ആരോഗ്യം, നിയമം, തൊഴിൽ തുടങ്ങിയ മേഖലകളിലെ വംശീയ വിവേചനങ്ങൾ കുറയ്ക്കുക, വംശീയ ബന്ധങ്ങളെക്കുറിച്ചുള്ള […]
