newsroom@amcainnews.com

തീരുവകൾക്കുള്ള താല്ക്കാലിക അവധി ജൂലൈ ഒൻപതിന് ശേഷം നീട്ടാൻ പദ്ധതിയില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

തീരുവകൾക്കുള്ള താല്ക്കാലിക അവധി, ജൂലൈ ഒൻപതിന് ശേഷം നീട്ടാൻ പദ്ധതിയില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് . തീരുവകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കുള്ള കാലയളവ് ജൂലൈ ഒൻപതിന് അവസാനിക്കാനിരിക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ജൂലൈ ഒൻപതിനകം അമേരിക്കയുമായി വ്യാപാര കരാറുകളിൽ എത്താൻ കഴിയാത്ത രാജ്യങ്ങൾക്ക് വ്യാപാര പിഴകൾ പ്രാബല്യത്തിൽ വരും. ഇക്കാര്യം അമേരിക്കൻ ഭരണകൂടം അതത് രാജ്യങ്ങളെ അറിയിക്കും. ഇതുമായി ബന്ധപ്പെട്ട കത്തുകൾ ഉടൻ അയച്ചു തുടങ്ങുമെന്നും ട്രംപ് വ്യക്തമാക്കി. ഒരു രാജ്യം നമ്മളോട് എങ്ങനെ പെരുമാറുന്നു എന്ന് […]

ഗിഗ് തൊഴിലാളികളുടെ അവകാശ സംരക്ഷണം: പുതിയ നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ; നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 15,000 മുതൽ 5,00,000 ഡോളർ വരെ പിഴ

ഓട്ടവ: ഒന്റാരിയോയിലെ റൈഡ് ഷെയർ, ഫുഡ് ഡെലിവറി, മറ്റ് ഗിഗ് തൊഴിലാളികൾ എന്നിവർക്ക് കൂടുതൽ അവകാശങ്ങൾ ലഭ്യമാകുന്ന പുതിയ നിയമനിർമാണം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്നു. ഊബർ ഈറ്റ്‌സ്, ലിഫ്റ്റ്, ഇൻസ്റ്റാകാർട്ട് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ജോലി ചെയ്യുന്നവർക്ക് ബാധകമാകുന്നതാണ് നിയമനിർമാണം. 2022 ൽ അവതരിപ്പിച്ച വർക്കിംഗ് ഫോർ വർക്കേഴ്‌സ് ആക്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ ‘ഡിജിറ്റൽ പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് റൈറ്റ്‌സ് ആക്ട്’ ആണ് നിലവിൽ വരാൻ പോകുന്നത്. പുതിയ നിയമം അനുസരിച്ച്, തൊഴിലുടമകൾ അതത് തസ്തികയുടെ […]

കാനഡയുടെ ഡിജിറ്റൽ സേവന നികുതി: റദ്ദാക്കിയില്ലായിരുന്നെങ്കിൽ ടെക് ഭീമൻമാർക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാക്കുമായിരുന്നു എന്ന് വിലയിരുത്തൽ

അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ വീണ്ടും ഉലച്ചിലുകളുണ്ടാക്കിയ കാനഡയുടെ ഡിജിറ്റൽ സേവന നികുതി ടെക് ഭീമൻമാർക്ക് വലിയ രീതിയിലുള്ള നഷ്ടങ്ങൾ ഉണ്ടാക്കുമായിരുന്നു എന്ന് വിലയിരുത്തൽ. ഡിജിറ്റൽ സേവന നികുതി പിൻവലിക്കാതെ കാനഡയുമായി ഇനി വ്യാപാര ചർച്ചകൾക്കില്ലെന്ന് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് ഡിജിറ്റൽ സേവന നികുതി റദ്ദാക്കുന്നതായി കനേഡിയൻ സർക്കാരും വ്യക്തമാക്കി. കഴിഞ്ഞ വർഷം അവതരിപ്പിച്ച ലെവി പ്രാബല്യത്തിൽ വരുന്നതോടെ, വരും വർഷങ്ങളിൽ അമേരിക്കൻ ടെക് ഭീമന്മാർക്ക് കോടിക്കണക്കിന് ഡോളർ നഷ്ടമുണ്ടാകുമെന്നാണ് […]

വേനൽക്കാലത്ത് അവധി ആഘോഷിക്കാൻ പോകുന്ന കാനഡയിലെ ജനങ്ങൾക്ക് സന്തോഷ വാർത്ത; സമ്മർ സീസണിൽ ദേശീയോദ്യാനങ്ങളിൽ എല്ലാ സന്ദർശകർക്കും സൗജന്യമായി സന്ദർശിക്കാം

സമ്മർ സീസണിൽ അവധിക്കാലം ആഘോഷിക്കാൻ പോകുന്ന കാനഡയിലെ ജനങ്ങൾക്ക് സന്തോഷ വാർത്ത. രാജ്യത്തെ മികച്ച ഔട്ട്‌ഡോർ അനുഭവങ്ങൾ ആസ്വദിക്കാൻ പാർക്ക്‌സ് കാനഡ മികച്ച വാഗ്ദാനം മുന്നോട്ടുവെച്ചിരിക്കുകയാണ്. ജൂൺ 20 മുതൽ സെപ്റ്റംബർ 2 വരെ പാർക്ക്‌സ് കാനഡ കൈകാര്യം ചെയ്യുന്ന 37 ദേശീയ പാർക്കുകളിലേക്ക് സൗജന്യ പ്രവേശനമാണ് പാർക്ക്‌സ് കാനഡ വാഗ്ദാനം ചെയ്യുന്നത്. കനേഡിയൻ പൗരനാണോ അല്ലയോ എന്നത് പരിഗണിക്കാതെ എല്ലാ സന്ദർശകർക്കും പാർക്ക്‌സ് കാനഡയുടെ എല്ലാ ദേശീയ ചരിത്ര പുരാതന സ്ഥലങ്ങളിലേക്കും ദേശീയ ഉദ്യാനങ്ങളിലേക്കും, ദേശീയ […]

പേ വിഷബാധയ്ക്ക് സാധ്യതയുണ്ടെന്ന് കരുതുന്ന വവ്വാലുമായി സമ്പർക്കം; സ്പർശിച്ചയാൾക്കായി തിരച്ചിൽ നടത്തി പബ്ലിക് ഹെൽത്ത് ഒന്റാരിയോ

ഒന്റാരിയോ: പേ വിഷബാധയ്ക്ക് സാധ്യതയുണ്ടെന്ന് കരുതുന്ന വവ്വാലുമായി സമ്പർക്കം പുലർത്തിയയാൾക്കായി ടൊറന്റോ പബ്ലിക് ഹെൽത്ത്(ടിപിഎച്ച്) തിരച്ചിൽ നടത്തുന്നു. ജൂൺ 25 ബുധനാഴ്ച രാവിലെ 9.24 ന് 88-100 ഹാർബർ സ്ട്രീറ്റിന്റെ നോർത്ത് എൻട്രൻസിൽ വെച്ച് പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച വവ്വാലിനെ ഒരാൾ സ്പർശിച്ചതായി ടിപിഎച്ച് റിപ്പോർട്ട് ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വ്യക്തിയെ തിരിച്ചറിയാൻ പൊതുജനങ്ങളോട് ടിപിഎച്ച് സഹായം അഭ്യർത്ഥിച്ചു. ഏകദേശം അഞ്ചടി എട്ട് ഇഞ്ച് ഉയരവുംതാടിയും ഉള്ളയാളാണ് ഇയാൾ. കണ്ണട ധരിച്ചിരുന്നു. കറുത്ത ടീ […]

ആൽബർട്ട ബാറ്റിൽ റിവർ – ക്രോഫൂട്ട് ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 18-ന്

ആൽബർട്ട ബാറ്റിൽ റിവർ – ക്രോഫൂട്ട് ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 18-ന് നടക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ഹൗസ് ഓഫ് കോമൺസിൽ വീണ്ടും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയോടെ കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ് ഈ റൈഡിങ്ങിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്. പൊളിയേവിന് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ഒരുക്കുന്നതിനായി, കൺസർവേറ്റീവ് എംപി ഡാമിയൻ കുറേക്ക് ആൽബർട്ടയിലെ ബാറ്റിൽ റിവർ–ക്രോഫൂട്ട് സീറ്റ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 20 വർഷമായി പൊളിയേവ് പ്രതിനിധീകരിച്ചിരുന്ന ഓട്ടവ കാൾട്ടൺ റൈഡിങ്ങിൽ […]

ഇറാനുമായി ഇനി ചർച്ചയില്ല; ട്രംപ്

ഇറാനുമായി ഇനി ചർച്ചയില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി സംസാരിക്കില്ലെന്നും ഒന്നും വാഗ്ദാനം ചെയ്യുന്നില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു. ജോയിൻ്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ജെസിപിഒഎ) ആണവ കരാറിന് കീഴിൽ മുൻ പ്രസിഡൻ്റ് ഒബാമ, ഇറാന് കോടിക്കണക്കിന് ഡോളർ നൽകിയതുപോലെ, താൻ ഇറാൻ ഒന്നും നൽകില്ലെന്നും, ചർച്ച നടത്തില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറഞ്ഞു. നയതന്ത്ര ചർച്ച പുനരാരംഭിക്കണമെങ്കിൽ ഇറാനെതിരായി ഇനി അമേരിക്ക ആക്രമണങ്ങൾ നടത്തില്ലെന്ന് ഉറപ്പ് നൽകണമെന്ന് ഇറാൻ ഡെപ്യൂട്ടി […]

മോഹിച്ചത് ഡോക്ടറാകാൻ, എംബിബിഎസ് കിട്ടാത്തതിനാൽ കൃഷി പഠനത്തിലേക്ക്, ഒടുവിൽ സിവിൽ സർവീസിൽ… സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ നയചാതുര്യമുള്ള ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയിലെ 15 വ‍ർഷത്തെ അനുഭവ സമ്പത്തുമായാണ് റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയിലേക്കെത്തുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ചന്ദ്രശേഖർ, നയചാതുര്യമുള്ള ഉദ്യോഗസ്ഥനാണ്. ഈ മിടുക്കാണ് തിരഞ്ഞെടുപ്പു വർഷത്തിൽ അദ്ദേഹത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ കസേരയിലെത്തിച്ചത്. സിപിഎമ്മിൻറെ ചരിത്രത്തിലെ മായാത്ത മുറിവായ കൂത്തുപറമ്പ് വെടിവയ്പ്പിന് 1994 നവംബർ 25ന് ഉത്തരവിട്ടത് അന്ന് കണ്ണൂർ എസ്പി ആയിരുന്ന റവാഡ ചന്ദ്രശേഖറായിരുന്നു. ഹൈദരാബാദിൽനിന്നു സ്ഥലംമാറ്റം കിട്ടി കേരളത്തിലെത്തിയതിൻറെ പിറ്റേന്നായിരുന്നു ഇത്. പൊലീസ് വെടിവയ്പ്പിൽ അഞ്ചു […]

റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി; മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയാകും. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പട്ടികയിൽ ഒന്നാമനായ നിധിൻ അഗർവാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിക്കുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നാണ് റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി ആയി എത്തുന്നത്. ഡിഐജിയായിരിക്കെയാണ് അദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോയത്. ഇന്റലിജൻസ് ബ്യൂറോ (ഐബി)യുടെ സ്പെഷൽ ഡയറക്ടറും ആയിരുന്നു. പട്ടികയിൽ ഒന്നാമനായ നിധിൻ അഗർവാൾ […]

ജെഎസ്കെ വിവാദം: ജാനകി എന്ന പേരു മാറ്റണമെന്ന് നിർദേശിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കാൻ സെൻസർ ബോർഡിനോട് ഹൈക്കോടതി

കൊച്ചി: ജാനകി എന്ന പേരു മാറ്റണമെന്ന് നിർദേശിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കാൻ സെൻസർ ബോർഡിനോട് ഹൈക്കോടതി. ‘ജെ.എസ്.കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പ്രദർശന അനുമതിയുമായി ബന്ധപ്പെട്ടു വിമർശനം തുടർന്നുകൊണ്ടാണ് കോടതി ഇക്കാര്യം നിർദേശിച്ചത്. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും സിനിമയ്ക്കും കഥാപാത്രത്തിനും ജാനകി എന്ന പേരു നൽകുന്നതിൽ എന്തു സാഹചര്യത്തിലാണ് പ്രശ്നമെന്നും അറിയിക്കാൻ ജസ്റ്റിസ് എൻ. നഗരേഷ് സെൻസർ ബോർഡിനോടു നിർദേശിച്ചു. സിനിമയുടെ പ്രമേയം എന്തായിരിക്കണമെന്നും പേര് എന്തായിരിക്കണം എന്നുമൊക്കെ കലാകാരനോട് […]