ഫൊക്കാനയുടെ പ്രെസ്റ്റീജിയസ് പ്രോഗ്രാമായ പ്രിവിലേജ് കാർഡിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു; എയർപോർട്ടുകളിലെ ഷോപ്പിംഗിന് മികച്ച ഓഫറുകൾ

ന്യൂ യോർക്ക്: ഫൊക്കാന പ്രിവിലേജ് കാർഡിനുള്ള റജിസ്ട്രേഷൻ തുടങ്ങി. ഇലട്രോണിക് റജിസ്ട്രേഷൻ ഫോം https://fokanacard.comൽ നിന്നും ലഭിക്കുന്നതാണ്. ഫൊക്കാനയുടെ പ്രെസ്റ്റീജിയസ് പ്രോഗ്രാം ആയ പ്രിവിലേജ് കാർഡ് കേരളത്തിലെ മേജർ എയർപോർട്ടുകളായ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടുമായും തിരുവനന്തപുരം എയർപോർട്ടുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഫൊക്കാനയുടെ അംഗ സംഘടനകളുടെ അംഗങ്ങൾക്ക് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 10 ശതമാനം ഡിസ്കൗണ്ടും തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഷോപ്പ് ചെയ്യുമ്പോൾ 10 മുതൽ 15 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കുന്നതാണ്. (15 ശതമാനം […]
ബുള്ളറ്റ പ്രൂഫ് വാതിലുകളും ഭിത്തികളും നിർമ്മിക്കാം; ഉരുക്കിനെക്കാൾ കാഠിന്യമുള്ള സൂപ്പർവുഡുമായി സ്റ്റാർട്ടപ്പ് കമ്പനി

മേരിലാൻഡ്: നിർമ്മാണ വ്യവസായത്തെ ഇളക്കിമറിക്കാൻ ഒരു വിപ്ലവകരമായ പുതിയ നിർമ്മാണ സാമഗ്രി ഒരുങ്ങുന്നു. സ്റ്റീലിനേക്കാൾ 50% കൂടുതൽ ടെൻസൈൽ ശക്തിയും പരമ്പരാഗത ലോഹങ്ങളേക്കാൾ പത്തിരട്ടി കൂടുതൽ ശക്തിഭാര അനുപാതവുമുള്ള മരം ഉൽപ്പന്നമായ സൂപ്പർവുഡിന്റെ കണ്ടുപിടിത്തമാണ് നിർമാണ മേഖലയിലുള്ളവരെ അതിശയിപ്പിക്കുന്നത്. മേരിലാൻഡ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ഇൻവെന്റ്വുഡ് ആണ് ഈ നൂത സാങ്കേതിക വിദ്യ വികസിപ്പിച്ചത്. സാധാരണ മരത്തിന്റെ ആറിലൊന്നുമാത്രം ഭാരമുള്ള സൂപ്പർ വുഡ് ഉപയോഗിച്ച് ബുള്ളറ്റ പ്രൂഫ് വാതിലുകളും ഭിത്തികളും വരെ നിർമ്മിക്കാമെന്ന് ഉത്പാദകർ അവകാശപ്പെടുന്നു. സുപ്പർവുഡിന്റെ വൻതോതിലുള്ള […]
വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന നടത്തുന്നതിനിടെ പൊലീസ് നായയെ ചവിട്ടി പരിക്കേൽപ്പിച്ചു; എഴുപതുകാരനെ അമേരിക്കയിൽ നിന്ന് നാടുകടത്തി

വാഷിംഗ്ടൺ: വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന നടത്തുന്നതിനിടെ പൊലീസ് നായയെ ചവിട്ടി പരിക്കേൽപ്പിച്ചയാളെ അമേരിക്കയിൽ നിന്ന് നാടുകടത്തി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹമീദ് റമദാൻ ബയൂമി അലി മേരി (70) എന്നയാളെ ആണ് നാടുകടത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഫ്രെഡി എന്ന നായ പ്രതിയുടെ ബാഗിൽ മണത്തു നോക്കുകയും അതിൽ സംശയാസ്പദമായ വസ്തുക്കൾ ഉണ്ടെന്ന് ഉള്ള സൂചന പൊലീസിന് നൽകുകയും ചെയ്തു. ഇതേ തുടർന്ന് ആണ് പ്രതി പൊലീസ് നായയെ ചവിട്ടിയത്. സംഭവത്തിൽ നായക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് […]
നിയമ ലംഘനം നടത്തുന്ന കുടിയേറ്റക്കാരുടെ ഗ്രീൻ കാർഡ് റദ്ദാക്കുമെന്ന് മുന്നറിയിപ്പുമായി യുഎസ് ഗവൺമെന്റ്

വാഷിംഗ്ടൺ: നിയമ ലംഘനം നടത്തുന്ന കുടിയേറ്റക്കാരുടെ ഗ്രീൻ കാർഡ് റദ്ദാക്കുമെന്ന് മുന്നറിയിപ്പുമായി യുഎസ് ഗവൺമെന്റ്. തീവ്രവാദത്തെ പിന്തുണക്കുന്നതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ഗ്രീൻകാർഡും വിസയും റദ്ദാക്കുമെന്നാണ് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ഗ്രീൻകാർഡ് എന്നത് ഉപാധികളോടുകൂടിയ പ്രത്യേക പരിഗണനയാണെന്നും ഉറപ്പായ അവകാശമല്ലെന്നും അധികൃതർ ഓർമിപ്പിച്ചു. യു.എസിൽ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ആനുകൂല്യമാണ് ഗ്രീൻകാർഡ്.
യുഎസ് ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രവർത്തിച്ച മൂന്ന് പ്രോസിക്യൂട്ടർമാരെ പുറത്താക്കി; വേണ്ടത്ര വിശ്വസ്തരല്ലെന്ന് കരുതുന്ന അഭിഭാഷകരെ ഏജൻസിയിൽനിന്ന് നീക്കം ചെയ്യാനുള്ള ശ്രമമെന്ന് വിലയിരുത്തൽ

വാഷിംഗ്ടൺ: 2021 ജനുവരി 6ലെ യുഎസ് ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ പ്രവർത്തിച്ചിരുന്ന മൂന്ന് പ്രോസിക്യൂട്ടർമാരെ നീതിന്യായ വകുപ്പ് പുറത്താക്കി. ജനുവരി 6ലെ ആക്രമണത്തിന്റെ പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട അഭിഭാഷകരെ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം നടത്തുന്ന ഏറ്റവും പുതിയ നീക്കങ്ങളാണിത്. വാഷിംഗ്ടണിലെ യുഎസ് അറ്റോർണി ഓഫീസിൽ ജനുവരി 6ലെ പ്രോസിക്യൂഷനുകൾക്ക് മേൽനോട്ടം വഹിച്ചിരുന്ന രണ്ട് സൂപ്പർവൈസർമാരും ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട കേസുകൾ പ്രോസിക്യൂട്ട് ചെയ്ത ഒരു ലൈൻ അറ്റോർണിയും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. പുറത്താക്കിയതിനുള്ള കാരണം വ്യക്തമാക്കുന്ന കത്തിൽ […]
റിപ്പബ്ലിക്കൻ പാർട്ടിയുടെ രാഷ്ട്രീയ ആത്മഹത്യ! പാസാക്കാൻ ശ്രമിക്കുന്ന നിയമനിർമ്മാണം തൊഴിലവസരങ്ങൾ ഇല്ലാതാക്കും; ട്രംപിന്റെ നികുതി, ചെലവ് ചുരുക്കൽ ബില്ലിനെ വിമർശിച്ച് മസ്ക്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി, ചെലവ് ചുരുക്കൽ ബില്ലിനോടുള്ള തന്റെ അനിഷ്ടം ശക്തമായി പ്രകടിപ്പിച്ച് മസ്ക്. റിപ്പബ്ലിക്കൻ സെനറ്റർമാർ പാസാക്കാൻ ശ്രമിക്കുന്ന നിയമനിർമ്മാണം തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും വളർന്നുവരുന്ന വ്യവസായങ്ങളെ തകർക്കുകയും ചെയ്യുമെന്ന് മസ്ക് വാദിച്ചു. ഏറ്റവും പുതിയ സെനറ്റ് കരട് ബിൽ അമേരിക്കയിലെ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ നശിപ്പിക്കുകയും നമ്മുടെ രാജ്യത്തിന് വലിയ ദോഷം വരുത്തുകയും ചെയ്യുമെന്നാണ് ആയിരത്തോളം പേജുള്ള ബില്ലിൽ തുറന്ന ചർച്ചയ്ക്കായി സെനറ്റ് വോട്ടെടുപ്പിന് തീരുമാനിച്ചിരിക്കെ മസ്ക് എക്സിൽ എഴുതിയത്. മുൻകാല വ്യവസായങ്ങളെ […]
ടിക് ടോക്ക് വാങ്ങാൻ ഞങ്ങൾക്കൊരാളുണ്ട്, രണ്ടാഴ്ചയ്ക്കുള്ളിൽ ആളെ വെളിപ്പെടുത്തും; സസ്പെൻസുമായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്

വാഷിംഗ്ടൺ: ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതിനാൽ അമേരിക്കയിൽ നിരോധിക്കപ്പെടാൻ പോകുന്ന സോഷ്യൽ മീഡിയ ആപ്പ് ടിക് ടോക്ക് വാങ്ങാൻ ഒരാൾ വന്നതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ വാങ്ങുന്നയാളെ വെളിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ടിക് ടോക്ക് വാങ്ങാൻ ഞങ്ങൾക്കൊരാളുണ്ട്’ എന്നാണ് ഫോക്സിന്റെ സൺഡേ മോർണിംഗ് ഫ്യൂച്ചേഴ്സിന് മരിയ ബാർട്ടിറോമുമായുള്ള അഭിമുഖത്തിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. ടിക് ടോക്ക് വാങ്ങാൻ ചൈനക്കാരനല്ലാത്ത ഒരാളെ കണ്ടെത്താൻ 90 ദിവസത്തെ പുതിയ സാവകാശം നൽകുമെന്ന് യു […]
കാനഡയിലെ ഏറ്റവും വലിയ അധ്യാപന ആശുപത്രി; മിസിസാഗയിൽ പുതിയ ആശുപത്രിക്കായി 14 ബില്യൺ ഡോളർ നിക്ഷേപിക്കാൻ സർക്കാർ

ടൊറന്റോ: മിസിസാഗയിൽ പുതിയ ആശുപത്രി നിർമിക്കാൻ സർക്കാർ 14 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതായി ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് പ്രഖ്യാപിച്ചു. കാനഡയിലെ ഏറ്റവും വലിയ അധ്യാപന ആശുപത്രിയായിരിക്കും ഇത്. നിലവിലുള്ള മിസിസാഗ ആശുപത്രിയുടെ മൂന്നിരട്ടി വലുപ്പമുള്ള ട്രിലിയം ഹെൽത്ത് പാർട്ണേഴ്സിന്റെ പീറ്റർ ഗിൽഗൻ മിസിസാഗ ആശുപത്രിയുടെ തറക്കല്ലിടൽ ചടങ്ങിൽ ഫോർഡ് പങ്കെടുത്തു. 2.8 ദശലക്ഷം ചതുരശ്ര അടിയാണ് ആശുപത്രിയുടെ വിസ്തീർണ്ണം. 350-ലധികം കിടക്കകളുള്ള 22 നിലകളുള്ള രോഗി പരിചരണ ടവർ, ഒമ്പത് പുതിയതും 14 മെച്ചപ്പെടുത്തിയ ഓപ്പറേറ്റിംഗ് […]
ഇംഗ്ലീഷ് അറിയില്ല, അമേരിക്കയിൽ ബന്ധുക്കളും സുഹൃത്തുക്കളും ഇല്ല! ‘വിവാഹത്തിന്’ യുഎസിലെത്തിയ ഇന്ത്യൻ യുവതിയെ കാണാതായെന്ന് പരാതി

വാഷിങ്ടൺ: വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് യുഎസിലെത്തിയ ഇന്ത്യൻ യുവതിയെ കാണാതായതായി പരാതി. ന്യൂജേഴ്സിയിലെത്തിയ സിമ്രാൻ (24)നെയാണ് കാണാതായത്. ജൂൺ 20നാണ് സിമ്രായൻ യുഎസിലെത്തിയത്. എന്നാൽ സിമ്രാന്റെ ബന്ധുക്കളാരും യുഎസിൽ ഇല്ലെന്നാണ് ലിൻഡൻവോൾഡ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല സിമ്രാന് ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല. അമേരിക്കയിൽ പ്രവേശിക്കുന്നതിനു വേണ്ടി വിവാഹമെന്ന കാരണം സിമ്രാൻ സൃഷ്ടിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വിമാനത്താവളത്തിലെ സിസിടിവി പരിശോധനയിൽ സിമ്രാനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിൽ സിമ്രാൻ ഫോൺ പരിശോധിക്കുന്നതും ആരെയോ കാത്തിരിക്കുന്നതും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുഎസിൽ സിമ്രാൻ […]
കുടിയേറ്റ ചട്ടക്കൂട് ശക്തിപ്പെടുത്താൻ കാനഡ; കുടിയിറക്കപ്പെട്ടവർക്കും സ്കിൽഡ് അഭയാർഥികൾക്കും സ്ഥിരതാമസത്തിന് പുതിയ രൂപരേഖ

ഒന്റാരിയോ: ഇക്കണോമിക് മൊബിലിറ്റി പാത്ത്വേസ് പൈലറ്റിന്റെ (ഇഎംപിപി) അടിത്തറയിൽ പുതിയ സ്ഥിരതാമസ പാത അവതരിപ്പിക്കാൻ കാനഡ. സാമ്പത്തിക കുടിയേറ്റ ചട്ടക്കൂട് ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുടിയിറക്കപ്പെട്ടവർ, സ്കിൽഡ് അഭയാർഥികൾ തുടങ്ങിയവർക്ക് കാനഡയിൽ താമസിക്കാനും ജോലി ചെയ്യാനുമുള്ള സ്ഥിരം രീതിയാണ് സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്. 2025- 26ലെ ഇമിഗ്രേഷൻ, റെഫ്യൂജി, സിറ്റിസൺഷിപ്പ് കാനഡയുടെ (ഐആർസിസി) ഡിപ്പാർട്ട്മെന്റൽ പദ്ധതിയുടെ ഭാഗമാണ് പ്രഖ്യാപനം. യോഗ്യതാ മാനദണ്ഡങ്ങളെയും പ്രോഗ്രാം ഘടനയെയും കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഡിസംബർ 31ന് ഇഎംപിപി കാലഹരണപ്പെടുന്നതിന് മുമ്പ് പുതിയ […]