newsroom@amcainnews.com

ഇന്ത്യയില്‍ വിദേശികള്‍ സുരക്ഷിതരല്ല; ഒറ്റക്ക് യാത്രചെയ്യരുത് : മുന്നറിയിപ്പുമായി യുഎസ്

ഇന്ത്യയില്‍ ജോലിചെയ്യുന്ന, അല്ലെങ്കില്‍ യാത്ര ചെയ്യുന്ന യുഎസ് പൗരന്‍മാര്‍ക്കായി ലെവല്‍ 2 യാത്രാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ട്രംപ് ഭരണകൂടം. ഇന്ത്യയില്‍ ആക്രമവും, കുറ്റകൃത്യങ്ങളും, ബലാത്സംഗകേസുകളും വര്‍ധിച്ചുവരികയാണെന്ന് കാണിച്ചാണ് യുഎസ് സര്‍ക്കാര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും യുഎസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 2025 ജൂണ്‍16നാണ് യുഎസ് സര്‍ക്കാര്‍ യാത്രാ മുന്നറിയിപ്പുകള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെയടക്കം പശ്ചാത്തലത്തിലാണ് ട്രംപ് ഭരണകൂടം ഇത്തരത്തിലൊരു മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത് . ജമ്മു-കശ്മീര്‍ […]

മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയതിന് പിടിക്കപ്പെട്ട ഇറാൻ സ്വദേശിയെ തൂക്കിലേറ്റി; വധശിക്ഷ നടപ്പാക്കിയത് ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ട അതേ ദിവസം

ടെഹ്റാൻ: ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയതിന് പിടിക്കപ്പെട്ട മറ്റൊരാളെക്കൂടി വധശിക്ഷക്ക് വിധേയമാക്കി ഇറാൻ. നീതിന്യായ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി സുപ്രീം കോടതി ശിക്ഷ സ്ഥിരീകരിച്ചതിനു ശേഷമാണ് മജീദ് മൊസയേബിയെ എന്ന ചാരനെ തൂക്കിലേറ്റിയതെന്ന് നീതിന്യായ വകുപ്പ് ഔദ്യോ​ഗികമായി അറിയിച്ചു. മൊസാദിന് തന്ത്രപ്രധാനമായ വിവരങ്ങൾ നൽകാൻ ശ്രമിച്ചുവെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്. മെയ് മാസത്തിൽ, മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൊഹ്‌സെൻ ലങ്കാർനെഷിൻ പെദ്രാം മദനിയെ ഇറാനിയൻ […]

ആണവ കേന്ദ്രങ്ങൾ നേരേ നടത്തിയ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ; ജറുസലമിൽ സ്ഫോടനം, ടെൽ അവീവിൽ സൈറണുകൾ

ടെൽ അവീവ്: യുഎസിന്റെ നേതൃത്വത്തിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനു പിന്നാലെ ഇറാൻ തിരിച്ചടി തുടങ്ങിയെന്ന് റിപ്പോർട്ട്. ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തെന്ന് ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി. മിസൈലുകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ നടത്തുന്നുണ്ട്. ഇനിയൊരു നിർദേശം വരുന്നതു വരെ പൊതുജനത്തോട് ഷെൽട്ടറിലേക്കും സംരക്ഷിത മേഖലകളിലേക്കും മാറുന്നതിന് നിർദേശിച്ചിട്ടുണ്ട്. അതിനിടെ, യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് യുഎന്നിലെ ഇറാൻ അംബാസഡർ അമീർ സയീദി ഇർവാനി കത്തു നൽകി. രാജ്യാന്തര നിയമവും […]

യുഎസ് വ്യോമസേന ഇറാനെ ആക്രമിച്ചത് ‘സിറ്റുവേഷൻ റൂമിൽ’ ഇരുന്ന് ലൈവായി കണ്ട് ട്രംപ്; ദൃശ്യങ്ങൾ പുറത്തു

വാഷിങ്ടൻ: യുഎസ് വ്യോമസേന ഇറാനെ ആക്രമിച്ചത് വൈറ്റ് ഹൗസിലെ ‘സിറ്റുവേഷൻ റൂമിൽ’ ഇരുന്ന് പ്രസിഡന്റ് ട്രംപ് തൽസമയം കാണുന്നതിന്റെ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടു. ഉന്നത ഉദ്യോഗസ്ഥരും ട്രംപിനൊപ്പമുണ്ടായിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ യുഎസ് പ്രസിഡന്റും വൈസ് പ്രസിഡന്റും സൈനിക ഉദ്യോഗസ്ഥരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സാഹചര്യങ്ങൾ നിരീക്ഷിക്കാനും നടപടികൾ നിർദേശിക്കാനും ഒത്തുകൂടുന്ന വൈറ്റ് ഹൗസിലെ മുറിയാണ് സിറ്റുവേഷൻ റൂം എന്നറിയപ്പെടുന്നത്. ഒസാമ ബിൻലാദനെ വധിച്ച പാക്കിസ്ഥാനിലെ ഓപ്പറേഷൻ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ നിരീക്ഷിച്ചതും ഈ മുറിയിൽ ഇരുന്നാണ്. […]