newsroom@amcainnews.com

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: കാനഡയില്‍ ഇന്ധനവില കുതിച്ചുയരുന്നു

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കാരണം കാനഡയിലുടനീളം പെട്രോള്‍-ഡീസല്‍ വില കുതിച്ചുയരുന്നു. വടക്കന്‍ ഒന്റാരിയോയില്‍ ലിറ്ററിന് 18 സെന്റ് വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ നോവസ്‌കോഷയില്‍ ഡീസല്‍ വില ഏഴ് ദിവസത്തിനുള്ളില്‍ വീണ്ടും ലിറ്ററിന് 16 സെന്റ് വര്‍ധിച്ചു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം വിപണി അസ്ഥിരതയ്ക്ക് കാരണമാകുന്നു. ഇത് എണ്ണയുടെ വിതരണത്തെയും ആവശ്യകതയെയും ബാധിക്കുന്നതായി പെട്രോളിയം അനലിസ്റ്റ് പാട്രിക് ഡി ഹാന്‍ പറയുന്നു. ഇന്ധനവില കുറയ്ക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ പ്രവണത തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം ഡീസല്‍ വില വര്‍ധന ദീര്‍ഘദൂര […]

ഖമനയി ബങ്കറില്‍ കഴിയുന്നതിനാല്‍ ഇറാന്റെ പരമോന്നത നേതൃസ്ഥാനത്തേക്ക് 3 പേരെ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്

ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ വധഭീഷണികളെ തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ബങ്കറില്‍ അഭയം തേടിയാതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഉന്നതസൈനിക ഉദ്യോഗസ്ഥര്‍ക്ക് പകരം പുതിയ നിയമനങ്ങള്‍ക്കുള്ള നടപടികള്‍ ഖമനയി ആരംഭിച്ചതായി ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ തന്റെ പിന്‍ഗാമിയായി മൂന്ന് പേരെ ഖമനയി നാമനിര്‍ദേശം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഖമനയിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബ ഖമീനി പരമോന്നത നേതൃസ്ഥാനത്തേക്ക് എത്തിയേക്കാമെന്നുള്ള നേരത്തെ പുറത്തുവന്ന […]

ജയതിലക് ഇടപെട്ട് സസ്പെൻഷൻ വീണ്ടും നീട്ടി; തന്റെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരായ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് എൻ. പ്രശാന്ത്

തിരുവനന്തപുരം: തന്റെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരായ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് എൻ.പ്രശാന്ത് ഐഎഎസ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങൾ പുറത്തുവിടുമെന്ന് ഇന്നലെ പ്രശാന്ത് സമൂഹമാധ്യമത്തിൽ വ്യക്തമാക്കിയിരുന്നു. 2025 ഏപ്രിൽ 23ന് ചേർന്ന സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റി എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ റദ്ദാക്കാൻ തീരുമാനമെടുത്തതിന്റെ മിനിട്‌സാണ് പുറത്തുവിട്ടത്. ജയതിലക് ഇടപെട്ട് സസ്പെൻഷൻ വീണ്ടും നീട്ടിയെന്നാണ് പ്രശാന്തിന്റെ ആരോപണം. അന്നത്തെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ആഭ്യന്തരവകുപ്പ് അഡീ.ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുഭരണവകുപ്പ് അഡീഷനൽ ചീഫ് […]

സ്ഥലംമാറ്റം സ്വീകരിക്കണോ രാജി വെക്കണോ ? തീരുമാനിക്കാൻ 30 ദിവസം; ആയിരക്കണക്കിന് ജീവനക്കാർക്ക് സ്ഥലംമാറ്റവുമായി ആമസോൺ

വാഷിങ്ടൺ: എ.ഐയുടെ ആധിപത്യം മൂലം ജോലി അരക്ഷിതാവസ്ഥ തുടരുന്നതിനിടെ ആയിരക്കണക്കിന് ജീവനക്കാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഓർഡറുമായി അമേരിക്കയിലെ ആമസോൺ ഓഫിസ്. വാഷിങ്ടൺ, അർലിങ്ടൺ, സിയാറ്റിൽ തുടങ്ങിയ നഗരങ്ങളിലേക്കാണ് സ്ഥലം മാറ്റം. ചിലർക്ക് മറ്റൊരു രാജ്യത്തേക്കാണ് സ്ഥലം മാറ്റം. ഒരോ തൊഴിലാളിക്കും നേരിട്ടാണ് സ്ഥലം മാറ്റത്തെക്കുറിച്ച് അറിയിപ്പ് നൽകിയതെന്നാണ് ബ്ലൂംബർഗ് നൽകുന്ന റിപ്പോർട്ട്. സ്ഥലം മാറ്റം സ്വീകരിക്കണോ രാജി വെക്കണോ എന്ന് തീരുമാനിക്കാൻ 30 ദിവസമാണ് തൊഴിലാളികൾക്ക് കമ്പനി നൽകിയിരിക്കുന്നത്. നിലവിലെ കമ്പനിയുടെ സ്ഥലമാറ്റ നയം മിഡ് കരിയർ […]

കാനേഡിയൻ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത; തൊഴിൽ അവനസരങ്ങൾക്ക് പുതിയ പദ്ധതിയുമായി ഫെഡറൽ സർക്കാർ; മുൻ പരിചയം വേണ്ട, ശമ്പളം മണിക്കൂറിന് 2420 രൂപ വരെ, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് ഒന്ന്

ഒട്ടാവ: കാനഡയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത. കാനഡയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ തൊഴിൽ അവനസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാ​ഗമായി പുതിയ പദ്ധതിയുമായി കാനഡയുടെ ഫെഡറൽ ഗവൺമെന്റ്. ഓഫീസ് ഓഫ് ദി സൂപ്രണ്ടന്റന്റ് ഓഫ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷൻ (ഒഎസ്എഫ്‌ഐ ) എന്നാണ് ഈ പദ്ധതിയുടെ പേര്. 2025 സെപ്റ്റംബർ മുതൽ ഡിസംബർ വരെ ഈ പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കും. കാനഡയിലെ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, പെൻഷൻ പദ്ധതികൾ എന്നിവയെല്ലാം നിയന്ത്രിക്കുന്ന ഒരു വലിയ ഏജൻസിയാണ് ഒഎസ്എഫ്‌ഐ. കാനഡയിലെ […]

അധ്യാപക-അനധ്യാപക ക്ഷാമം; വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആശങ്ക, ബ്രിട്ടിഷ് കൊളംബിയയുടെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോർട്ട്

വൻകൂവർ: അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും ക്ഷാമം ബ്രിട്ടിഷ് കൊളംബിയയുടെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നതായി റിപ്പോർട്ട്. പ്രവിശ്യയിലെ സ്‌കൂളുകളിലെ സ്റ്റാഫുകളുടെ ക്ഷാമം വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം എത്ര തസ്തികകൾ നികത്തണമെന്ന കൃത്യമായ കണക്കുകൾ പക്കലില്ലാത്തത് വലിയൊരു പോരായ്മയാണെന്ന് ബിസി ടീച്ചേഴ്‌സ് ഫെഡറേഷൻ (BCTF) പറയുന്നു. ജീവനക്കാരുടെ ക്ഷാമം എലിമെൻററി, മിഡിൽ, ഹൈസ്‌കൂളുകളെ സാരമായി ബാധിച്ചതായി BCTF പ്രസിഡൻ്റ് ക്ലിൻ്റ് ജോൺസ്റ്റൺ അറിയിച്ചു. അധ്യാപകരുടെ കുറവ് മാത്രമല്ല, എജ്യുക്കേഷൻ അസിസ്റ്റന്റുകളുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. […]

നാടൻ രുചി വിഭവങ്ങൾ ഒരുക്കുന്ന തട്ടുകട, കൂടെ സംഗീതവും സമ്മാനപ്പെരുമഴയും… എഡ്മണ്ടൺ മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന ’ഈ മനോഹര തീരം’ 21-ന്; പ്രവേശനം സൗജന്യം

എഡ്മണ്ടൺ: എഡ്മണ്ടൺ മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന ’ഈ മനോഹര തീരം’ 21ന് പ്ലെസന്റ് വ്യൂ കമ്യൂണിറ്റി ലീ​ഗിൽ നടക്കും. നാടൻ രുചി വിഭവങ്ങൾ ഒരുക്കുന്ന തട്ടുകട, കൂടെ സംഗീതവും സമ്മാനപ്പെരുമഴയുമായി വളരെ വിപുലമായ ആഘോപരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്. എഡ്മണ്ടൺ സെന്റ് ജേക്കബ്സ് സിറിയക് ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കലാസാംസ്‌കാരിക പരിപാടിയിൽ കായിക മത്സരങ്ങളും കുടുംബ വിനോദങ്ങളും മറ്റും ഉൾപ്പെടുത്തിയിട്ടുള്ളതായി സംഘാടകർ പറഞ്ഞു. സംഗീതം, നാടൻ ഭക്ഷണ വിഭവങ്ങൾ, കായിക മത്സരങ്ങൾ, കുടുംബ വിനോദങ്ങൾ എന്നിവയെ […]