ആണവ ഭീഷണികളില്‍ നിന്ന് മുക്തമായ ലോകം : അതാണ് മാര്‍പാപ്പ സ്വപ്നം

ആണവ ഭീഷണികളില്‍ നിന്ന് മുക്തമായ സുരക്ഷിത ലോകം കെട്ടിപ്പടുക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. നീതി, സാഹോദര്യം, പൊതുനന്മ എന്നിവയില്‍ അധിഷ്ഠിതമായ ശാശ്വത സമാധാനം കെട്ടിപ്പടുക്കുന്നതിനായി പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചകള്‍ നടക്കണം. ആരും ഒരിക്കലും മറ്റൊരാളുടെ നിലനില്‍പ്പിനെ ഭീഷണിപ്പെടുത്തരുത്. സമാധാനത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുകയും അനുരഞ്ജനത്തിന്റെ പാതകള്‍ തുറക്കുകയും വേണം. എല്ലാവര്‍ക്കും സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്ന പരിഹാരങ്ങള്‍ക്കായി ശ്രമിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും കടമയാണെന്നും പോപ്പ് പ്രതികരിച്ചു. ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ പ്രതികരണം അതേസമയം, ഇറാന്‍ – […]
യുഎസ് സേനയുടെ 250-ാം വാര്‍ഷികാഘോഷം; ട്രംപിനെതിരെ പ്രതിഷേധം ശക്തം

ന്യൂയോര്‍ക്ക് മുതല്‍ ലൊസാഞ്ചലസ് വരെയുള്ള പ്രമുഖ നഗരങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ആയിരക്കണക്കിന് ജനങ്ങളണിനിരക്കുന്ന പ്രതിഷേധ മാര്‍ച്ച്. യുഎസ് സേനയുടെ 250-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള പരേഡ് നടക്കുന്ന വേളയിലാണ് പ്രതിഷേധം. ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് രണ്ടാമതും ഭരണത്തിലേറിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. യുഎസില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികള്‍ക്കെതിരെ ദിവസങ്ങള്‍ക്ക് മുന്‍പ് ലൊസാഞ്ചലസില്‍ ആരംഭിച്ച പ്രക്ഷോഭമാണ് രാജ്യവ്യാപക പ്രതിഷേധ മാര്‍ച്ചിന് വഴിമാറിയത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികള്‍ക്കെതിരെ […]
ഇറാനില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം; സ്റ്റാര്‍ലിങ്ക് സേവനം ലഭ്യമാക്കി ഇലോണ്‍ മസ്‌ക്

ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ രാജ്യത്തെ പരമ്പരാഗത ഇന്റര്‍നെറ്റ് ശൃംഖലയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇറാന്‍. അതേസമയം, ഇറാനില്‍ സ്റ്റാര്‍ലിങ്ക് സാറ്റ്ലൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയിട്ടുള്ളതായി സ്ഥിരീകരിച്ച് ഇലോണ്‍ മസ്‌ക് അറിയിച്ചു. രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമുള്ളപ്പോള്‍ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കിയ മസ്‌കിന്റെ തീരുമാനം ഇറാനില്‍ രാഷ്ട്രീയ വിവാദത്തിനു കാരണമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്റര്‍നെറ്റ് സംവിധാനം അടഞ്ഞ ഇറാന്‍ ജനതയ്ക്ക് ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്ക് ലഭ്യമാണെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിക്കുകയായിരുന്നു. ‘ദി ബീംസ് ആര്‍ ഓണ്‍’- എന്ന് എക്സില്‍ ഒരു […]
കുടിയേറ്റ പ്രക്ഷോഭം: ലൊസാഞ്ചലസില്‍ മറീനുകള്‍ സജ്ജം

കുടിയേറ്റ പ്രക്ഷോഭം കൂടുതലിടങ്ങളിലേക്കു വ്യാപിക്കുന്നതിനിടെ, 200 മറീന്‍ സേനാംഗങ്ങളെ നഗരത്തിലെത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചു തെരുവിലിറങ്ങിയവര്‍ നടത്തിയേക്കാവുന്ന അക്രമങ്ങളില്‍നിന്ന് ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനാണ് നടപടി. കുടിയേറ്റക്കാര്‍ക്കിടയില്‍ പരിശോധന നടത്തുന്ന ഫെഡറല്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കി നാഷനല്‍ ഗാര്‍ഡ് സേനാംഗങ്ങള്‍ നേരത്തേ തന്നെ രംഗത്തുണ്ട്. ഇതിനിടെ, നാഷനല്‍ ഗാര്‍ഡ് വിന്യാസം തടഞ്ഞുള്ള കോടതി ഉത്തരവ് സ്റ്റേ ചെയ്ത അപ്പീല്‍ കോടതി നടപടിയില്‍ ട്രംപ് നന്ദി രേഖപ്പെടുത്തി. ലൊസാഞ്ചലസില്‍ സേനയെ ഇറക്കിയില്ലായിരുന്നുവെങ്കില്‍ […]
സൈബര്‍ ആക്രമണം: വെസ്റ്റ്ജെറ്റ് വിമാന സര്‍വീസുകളെ ബാധിക്കില്ല

കനേഡിയന്‍ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റിന് നേരെ സൈബര്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച കമ്പനിയുടെ ആന്തരിക സംവിധാനങ്ങളിലേക്കും മൊബൈല്‍ ആപ്ലിക്കേഷനിലേക്കുമുള്ള പ്രവേശനം തടസ്സപ്പെട്ടതായി വെസ്റ്റ്ജെറ്റ് അറിയിച്ചു. എന്നാല്‍, വിമാന സര്‍വീസുകള്‍ക്ക് യാതൊരു തടസ്സവുമില്ലെന്നും എല്ലാ പ്രവര്‍ത്തനങ്ങളും സുരക്ഷിതമായി നടക്കുന്നുണ്ടെന്നും കമ്പനി സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും കൂടുതല്‍ തടസ്സങ്ങള്‍ പരിമിതപ്പെടുത്താനും വെസ്റ്റ്ജെറ്റ് ടീമുകള്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളുമായും ട്രാന്‍സ്‌പോര്‍ട്ട് കാനഡയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഏത് സിസ്റ്റങ്ങളാണ് ലക്ഷ്യമിട്ടതെന്നോ ഉപഭോക്താക്കളുടെയോ ജീവനക്കാരുടെയോ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചോ […]
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പാക്കാന്‍ ലോക നേതാക്കളുടെ ഇടപെടല്‍

ഇറാന്‍ ഇസ്രയേല്‍ ഏറ്റുമുട്ടല്‍ അതിരൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങള്‍ക്കുമേല്‍ ഇറാന്റെ മിസൈല്‍ വര്‍ഷം ഉണ്ടായി. ഇസ്രയേലിലെ ഹൈഫ, ടെല്‍അവീവ്, ജറുസലേം, തമ്ര എന്നിവിടങ്ങളില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഇറാന്‍ ശക്തമാക്കിയിരിക്കുകയാണ്. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇസ്രായേലി നഗരങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ആക്രമണം തുടരുമെന്ന് ഇറാനും ഇസ്രയേലും വ്യക്തമാക്കി. സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍, ലോക നേതാക്കള്‍ ഇറാനിലെയും ഇസ്രയേലിലെയും ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു.ഇസ്രയേല്‍ ‘മുഴുവന്‍ മേഖലയെയും തീയിലേക്ക് വലിച്ചിടാന്‍’ ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് റജബ് […]
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥതയ്ക്ക് ഒരുങ്ങി പുടിന്‍

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഭാഷണം അന്‍പതു മിനിറ്റ് നീണ്ടു. ഇറാനെ ആക്രമിച്ച ഇസ്രയേല്‍ നടപടിയെ അപലപിച്ച പുടിന്‍, സംഘര്‍ഷം വ്യാപിച്ചാലുള്ള അപകടത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ട്രംപിന്റെ 79-ാം പിറന്നാളിന് ആശംസകള്‍ നേരാനായി പുടിന്‍ വിളിച്ച ഫോണ്‍ കോളിലാണ് ഇസ്രയേല്‍- ഇറാന്‍ വിഷയവും ചര്‍ച്ചയായത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ഈ രീതിയില്‍ തുടര്‍ന്നാല്‍ അത് പശ്ചിമേഷ്യയിലുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് പുടിന്‍ ട്രംപിനോട് പറഞ്ഞു. […]
യാത്രാവിലക്കുമായി ഡോണള്‍ഡ് ട്രംപ്: 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു

അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി നീട്ടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എത്യോപ്യ, ഈജിപ്ത്, ജിബൂട്ടി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടിയാണ് യാത്രാവിലക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കരടില്‍ അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മാര്‍കോ റൂബിയോ ഒപ്പുവച്ചു. പുതിയതായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്ന 36 രാജ്യങ്ങളില്‍ ഇരുപത്തിയഞ്ചും ആഫ്രിക്കന്‍ രാജ്യങ്ങളാണ്. അംഗോള, ബെനിന്‍, ബുര്‍ക്കിന ഫാസോ, കാബോ വെര്‍ഡെ, കാമറൂണ്‍, കോട്ട് ഡി ഐവയര്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ജിബൂട്ടി, എത്യോപ്യ, ഈജിപ്ത്, ഗാബണ്‍, […]