newsroom@amcainnews.com

മുഖ്യമന്ത്രിയുടെ പിആർ ടീമിന്റെ ശമ്പളം 5% വർധിപ്പിച്ചു; പ്രതിമാസം 3750 രൂപ വരെ വർധന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റും സമൂഹമാധ്യമ പേജുകളും കൈകാര്യം ചെയ്യുന്ന പിആർ ടീമിന്റെ ശമ്പളം 5% വർധിപ്പിച്ചു. 1200 മുതൽ 3750 രൂപ വരെയാണു ജീവനക്കാരുടെ മാസശമ്പളത്തി‍ൽ വരുത്തിയ വർധന. കരാർ അടിസ്ഥാനത്തിൽ 2022 മേയിൽ 6 മാസത്തേക്കു സിഡിറ്റ് വഴി നിയമിക്കപ്പെട്ട ജീവനക്കാർക്കു പലതവണയായി കരാർ കാലാവധി നീട്ടിനൽകിയിരുന്നു. ഏറ്റവുമൊടുവിൽ 2024 നവംബറിൽ ഒരു വർഷത്തേക്കു നീട്ടിനൽകി. ആകെ 12 പേരാണു ടീമിലുള്ളത്. കരാർ ജീവനക്കാർക്കെല്ലാം 5% ശമ്പളവർധന കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ […]

ഇസ്രയേൽ – ഇറാൻ സംഘർഷം: പശ്ചിമേഷ്യൻ സംഘർഷത്തിൽ അയവ് വരുത്താൻ അറബ് രാഷ്ട്രത്തലവന്മാരുമായി ചർച്ച നടത്തി ട്രംപ്

ദോഹ: ഇസ്രയേൽ കഴിഞ്ഞ ദിവസം ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടി ആരംഭിക്കുകയും ഇസ്രയേൽ ആക്രമണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തതോടെ പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷത്തിൽ അയവുവരുത്താൻ ശ്രമം തുടരുന്നു. ഉത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ടെലിഫോണിൽ ചർച്ച നടത്തി. സംഘർഷം തുടങ്ങിയ ശേഷം ഇതുവരെയുണ്ടായ ഏറ്റവും വലിയ ഇടപെടലാണിത്. അറബ് രാഷ്ട്ര തലവന്മാരുമായി ട്രംപ് […]

ഇറാൻ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനിൽനിന്നും വ്യോമാക്രമണം; ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

ടെൽ അവീവ്: ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനിൽ നിന്നും വ്യോമാക്രമണം. ബാലിസ്റ്റിക് മിസൈലുകളാണ് യെമനിൽ നിന്ന് ഇസ്രയേലി നഗരങ്ങളെ ലക്ഷ്യമിട്ട് തൊടുത്തുവിട്ടതെന്ന് ദ ടൈംസ് ഓഫ് ഇസ്രയേൽ പത്രം റിപ്പോർട്ട് ചെയ്തു. തുടർന്ന് ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. നൂറോളം ഡ്രോണുകൾ ഉപയോഗിച്ച് ഇറാനും ഇസ്രയേലിൽ ആക്രമണം തുടങ്ങിയിരുന്നു. പിന്നീട് രാജ്യത്തെ അഭിസംബോധന ചെയ്ത ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചു. […]

ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഇറാൻ; ജറുസലേമിലും ടെൽ അവീവിലും സ്ഫോടനൾ

ടെൽഅവീവ്: ഇസ്രയേലിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബാലിസ്റ്റിക് ആക്രമണം തുടങ്ങി ഇറാൻ. ഓപ്പറേഷൻ ട്രൂ പ്രോമിസ് -3 എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തിൽ ഇസ്രയേലിലെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായും സൈനിക കേന്ദ്രങ്ങളും എയ‍ർ ബേസുകളും ഇതിൽ ഉൾപ്പെടുന്നുവെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. ഇസ്രയേലിൽ ജറുസലേമിലും ടെൽ അവീവിലും സ്ഫോടനൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ടെൽ അവീവിൽ ഇറാൻ ആക്രമണത്തിൽ തക‍ർന്ന കെട്ടിടങ്ങളും ചിത്രങ്ങളും പുറത്തുവരുന്നു. അഞ്ച് […]