കാളയിറച്ചിയോ പോത്തിറച്ചിയോ, എതാണ് ഗുണത്തിൽ മുൻപിൽ? എങ്ങനെ രണ്ടും തിരിച്ചറിയാം?

ശരീരത്തിനാവശ്യമായ പ്രോട്ടീന്റെ ലഭ്യതയ്ക്കാണ് നാം മൃഗങ്ങളുടെ ഇറച്ചി ഉപയോഗിക്കുന്നത്. ഇന്ത്യയിൽ കോഴി കഴിഞ്ഞാൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇറച്ചി പോത്തിറച്ചിയാണ്. അതിനു താഴെ ആട്ടിറച്ചിയും വരും. എന്നാൽ, പോത്തിറച്ചിയെന്ന പേരിൽ നമ്മുടെ നാട്ടിൽ കിട്ടുന്നതെല്ലാം പോത്തിറച്ചിതന്നെയാണോ? പലർക്കുമുണ്ടാകുന്ന സംശയമാണിത്. പോത്ത്, എരുമ, കാള, പശു തുടങ്ങിയവയുടെ ഇറച്ചിയെല്ലാം ബീഫ് എന്ന ഗണത്തിൽപ്പെടും. എന്നാൽ, പോത്തിറച്ചിക്ക് ബഫ്, കാരാ ബീഫ് എന്നിങ്ങനെയുള്ള പേരുകളുമുണ്ട്. ഓരോ ഇറച്ചിക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധിച്ചാൽ തിരിച്ചറിയാൻ കഴിയും. പോത്തിറച്ചി എന്ന പേരിൽ കാളയിറച്ചി […]
എഡ്മന്റൻ മലയാളികൾ കാത്തിരുന്ന ആ സുദിനം എത്തുകയായി, ജൂൺ 29ന് ഗ്രിഗോറിയൻ മന്ന ഫെസ്റ്റ് 2025; പ്രവേശനം സൗജന്യം

ആൽബെർട്ട: എഡ്മന്റൻ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ഗ്രിഗോറിയൻ മന്ന ഫെസ്റ്റ് 2025” ജൂൺ 29ന് നടക്കും. എഡ്മന്റൻ മലയാളികൾ കാത്തിരുന്ന ആ സുദിനം എത്തുകയായി, മലയാളനാടിന്റെ സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന, ഓരോ മലയാളിയുടെയും ഓർമ്മകളെ തൊട്ടുണർത്തുന്ന വൈവിധ്യം നിറഞ്ഞ കേരളോത്സവം… കലാസാംസ്ക്കാരിക, വിനോദ, ഭക്ഷ്യമേള… സമാന മാനസങ്ങളുടെ, സൗഹൃദങ്ങളുടെ, സംഗമവേള… പ്രാദേശിക സമയം 29ന് രാവിലെ 10ന് ആരംഭിക്കുന്ന മന്ന ഫെസ്റ്റ് വൈകുന്നേരമാണ് സമാപിക്കുന്നത്. ആഘോഷത്തിമിർപ്പിനൊപ്പം ഓരോ മണിക്കൂറും ഇടവിട്ട് സമ്മാന […]
കാനേഡിയൻ മലയാളികൾ ഒരുക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ഫീച്ചർ ഫിലിം നൗക ജൂൺ 14ന് പ്രദർശനത്തിന്

ഒന്റാറിയോ: കാനേഡിയൻ മലയാളികൾ ഒരുക്കുന്ന ഫീച്ചർ ഫിലിം നൗക ജൂൺ 14ന് പ്രദർശനത്തിന്. സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ നൗക സംവിധാനം ചെയ്തിരിക്കുന്നത് ജോമോൻ പി രാജനാണ്. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ സൗത്ത് ലണ്ടനിൽ 983 വെല്ലിംഗ്ടൺ റോഡ്, ലാൻഡ്മാർക്ക് സിനിമാസ് – N6E 3A9ൽ രാവിലെ 10നാണ് പ്രദർശനം. സിനിമാ താരങ്ങളായ ആന്റണി പെപ്പെയും പ്രശാന്ത് അലക്സാണ്ടറും ഓൺലൈനിലൂടെ ചിത്രം ലോഞ്ച് ചെയ്യും. ജോമോൻ പി രാജനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജോമോൻ പി […]