റഷ്യ-ഉത്തര കൊറിയ ട്രെയിന്‍ സര്‍വീസ് ഈ മാസം പുനഃരാരംഭിക്കും

റഷ്യയും ഉത്തരകൊറിയയും നേരിട്ടുള്ള പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു. ജൂണ്‍ 17 മുതല്‍ പ്രതിമാസം ണ്ടുതവണ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന്ഉത്തരകൊറിയന്‍ റെയില്‍വേ മന്ത്രാലയവുമായി ധാരണയിലെത്തിയതായി റഷ്യന്‍ റെയില്‍വേ പ്രഖ്യാപിച്ചു. കോവിഡ് മൂലം 2020 ല്‍ യാത്ര നിര്‍ത്തിവച്ചതിനുശേഷം ആദ്യമായാണ് ഇത്തരമൊരു നീക്കം എന്ന് റഷ്യന്‍ റെയില്‍വേ അറിയിച്ചു. റഷ്യയ്ക്കും ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിനും ഇടയിലുളള ട്രെയിന്‍ റൂട്ടാണ് പുനരാരംഭിക്കുന്നത്. 10,000 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ളതും എട്ട് ദിവസം നീണ്ടുനില്‍ക്കുന്നതുമായ ഈ യാത്ര ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുടര്‍ച്ചയായ […]
മോസ്‌കോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് റഷ്യ

മോസ്‌കോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് റഷ്യ. മോസ്‌കോയിലെ നാല് പ്രധാന വിമാനത്താവളങ്ങളിലെയും വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. റഷ്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ 76 യുക്രേനിയന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിനാലാണ് റഷ്യയുടെ ഈ നീക്കം. സുരക്ഷാ കാരണങ്ങളാലാണ് റഷ്യയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയായ റോസാവിയറ്റ്‌സിയ മോസ്‌കോയിലെ നാല് പ്രധാന വിമാനത്താവളങ്ങളിലെയും വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണം റഷ്യ നടത്തിയതായി യുക്രെയ്ന്‍ വ്യോമസേന ആരോപിച്ചിരുന്നു. മാത്രമല്ല, […]
യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ബലമായി കൈവിലങ്ങണിയിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയിലെ വിമാനത്താവളത്തില്‍ പൊലീസുകാര്‍ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനം. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം കനക്കുകയാണ്. വിമാനത്തില്‍ കയറേണ്ടിയിരുന്ന വിദ്യാര്‍ത്ഥിയെ നിലത്ത് തള്ളിയിട്ട് വിലങ്ങ് വയ്ക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം ലോക ശ്രദ്ധ നേടി കഴിഞ്ഞു. വിദേശത്ത് ഇന്ത്യക്കാരോട് കാണിക്കുന്ന പെരുമാറ്റത്തില്‍ വ്യാപകമായ രോഷവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. പലരും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഇടപെടല്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൈ വിലങ്ങ് […]
കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ തന്നോട് നന്ദിയാണ് പറയേണ്ടതെന്ന്: ഡോണള്‍ഡ് ട്രംപ്

ലൊസാഞ്ചലസില്‍ കുടിയേറ്റക്കാരുടെ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ഈ നീക്കം കലാപകാരികള്‍ ലൊസാഞ്ചലസിനെ പൂര്‍ണ്ണമായും നശിപ്പിക്കുന്നത് തടഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം, ലോസ് ഏഞ്ചല്‍സ് മേയര്‍ കാരെന്‍ ബാസ് എന്നിവരെ പ്രസിഡന്റ് രൂക്ഷമായി വിമര്‍ശിച്ചു. കഴിവുകെട്ട ഗവര്‍ണര്‍ ഗാവിന്‍ ന്യൂസവും മേയര്‍ കാരെന്‍ ബാസും തന്നോട് നഗരത്തെ വീണ്ടെടുത്ത് തന്നതിന് നന്ദി പറയേണ്ടത്. പകരം, കാലിഫോര്‍ണിയയിലെയും അമേരിക്കയിലെയും ജനങ്ങളോട് ഞങ്ങളെ ആവശ്യമില്ലെന്നും […]
കാട്ടുതീ: വിനോദസഞ്ചാരികള്‍ക്ക് മാനിറ്റോബ സന്ദര്‍ശന വിലക്ക്

കാട്ടുതീയെ തുടര്‍ന്ന് വിനോദസഞ്ചാരികളോട് മാനിറ്റോബ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍. കാട്ടുതീ തുടരുന്നതിനാല്‍ കൂടുതല്‍ ഹോട്ടല്‍ മുറികള്‍ ആവശ്യമായി വരുമെന്നും അതിനാല്‍ പ്രവിശ്യയിലേക്കുള്ള അനാവശ്യ യാത്രകളും പരിപാടികളും ആളുകള്‍ പുനഃപരിശോധിക്കണമെന്നും എമര്‍ജന്‍സി മാനേജ്മെന്റിന്റെ ചുമതലയുള്ള മന്ത്രി ലിസ നെയ്ലര്‍ പറഞ്ഞു. പ്രവിശ്യയ്ക്ക് ടൂറിസം എത്രത്തോളം പ്രധാനമാണെന്നും, ടൂറിസത്തെ ആശ്രയിച്ച് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന നിരവധി തൊഴിലാളികളെക്കുറിച്ച് അറിയാമെന്നും ലിസ നെയ്ലര്‍ കൂട്ടിച്ചേര്‍ത്തു. മാനിറ്റോബ ഹോട്ടല്‍ അസോസിയേഷന്റെ കണക്കനുസരിച്ച് പ്രവിശ്യയില്‍ ഏകദേശം 15,000 ഹോട്ടല്‍ മുറികളുണ്ട്.കാട്ടുതീയെ തുടര്‍ന്ന് ഒഴിപ്പിച്ചവര്‍ക്കായി പ്രവിശ്യ നാല് […]
ഓസ്ട്രിയയിലെ സ്‌കൂളില്‍ വെടിവെപ്പ്; 9 പേര്‍ കൊല്ലപ്പെട്ടു

ഓസ്ട്രിയയിലെ ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 9 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റതായും പൊലീസ് വ്യക്തമാക്കി. ഓസ്ട്രിയന്‍ നഗരമായ ഗ്രാസിലാണ് വെടിവെപ്പ് ഉണ്ടായത്. സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ അക്രമി സ്വയം വെടിവച്ച് മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമിയെ വധിച്ചതായും ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇതില്‍ പൊലീസിന്റെ സ്ഥിരീകരണമുണ്ടായിട്ടില്ല. സ്‌കൂളിലെ ശുചിമുറിയിലായിരുന്നു വെടിവെപ്പ് നടന്നതെന്നാണ് വിവരം. സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ നിന്നും വെടിയൊച്ച കേട്ട സ്‌കൂള്‍ അധികൃതരാണ് പ്രാദേശിക സമയം രാവിലെ 10 മണിയോടെ പൊലീസില്‍ വിവരമറിയിച്ചത്. […]
മാരകമായ അസുഖമുള്ളവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം മരിക്കാം; പുതിയ നിയമവുമായി ന്യൂ യോര്‍ക്ക്

മാരകമായ അസുഖമുള്ളവരെ സ്വന്തം ഇഷ്ടപ്രകാരം മരിക്കാന്‍ അനുവദിക്കുന്ന നിയമവുമായി ന്യൂ യോര്‍ക്ക്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ സഹായത്തോടെ സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കുന്ന നിയമത്തിന് ന്യൂ യോര്‍ക്ക് സ്റ്റേറ്റ് സെനറ്റ് അംഗീകാരം നല്‍കി. ഡെമോക്രാറ്റിക് കൊണ്ടുവന്ന വിവാദ ബില്ലിനെ ആറ് അംഗങ്ങള്‍ എതിര്‍ത്തുവെങ്കിലും 35-27 എന്ന വോട്ടിന് പാസാവുകയായിരുന്നു. ഗവര്‍ണര്‍ കാത്തി ഹോക്കല്‍ നിയമം പരിശോധിക്കുമെന്ന് വക്താക്കള്‍ അറിയിച്ചു. ഇത് സംസ്ഥാനത്തെ ഏറ്റവും മഹത്തായ സാമൂഹ്യ പരിഷ്‌കരണങ്ങളില്‍ ഒന്നാണെന്നും ഇവിടെ വ്യക്തിയുടെ സ്വയം നിര്‍ണയാവകാശമാണ് […]
അമേരിക്ക സന്ദർശിക്കുന്ന കാനേഡിയൻകാർക്ക് യാത്ര ബുദ്ധിമുട്ട് നേരിടുന്നു എന്ന വാദത്തെ തള്ളി കാനഡയിലെ അമേരിക്കൻ അംബാസിഡർ പീറ്റ് ഹോക്സ്ട്ര

ഓട്ടവ: അമേരിക്ക സന്ദർശിക്കുന്ന കാനഡക്കാർ യാത്ര ബുദ്ധിമുട്ട് നേരിടുന്നു എന്ന വാദത്തെ എതിർത്ത് കാനഡയിലെ അമേരിക്കൻ അംബാസിഡർ പീറ്റ് ഹോക്സ്ട്ര. അതിർത്തികളിൽ യാത്രക്കാരുടെ ഫോണുകൾ അമേരിക്കൻ ഉദ്യോഗസ്ഥർ പരിശോധിക്കാറില്ലെന്നും പീറ്റ് ഹോക്സ്ട്ര പറഞ്ഞു. അതേ സമയം കാനഡയിലേക്ക് യാത്ര ചെയ്യുന്ന ചില അമേരിക്കക്കാർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും പീറ്റ് ഹോക്സ്ട്ര വ്യക്തമാക്കി. യുഎസ് ബിസിനസുകളിൽ നിക്ഷേപിക്കാൻ കനേഡിയൻ ജനതയെ സ്വാഗതം ചെയ്യുന്നുവെന്നും ഹോക്സ്ട്ര ഒരു അഭിമുഖത്തിൽ പറഞ്ഞു. ഏതെങ്കിലും ചില കനേഡിയൻ പൌരന്മാർക്ക് അമേരിക്കയിലേക്ക് വരുമ്പോൾ നിരാശാജനകമായ അനുഭവം […]
ഡിഎച്ച്എൽ കാനഡ എക്സ്പ്രസിലെ പണിമുടക്ക്: കാനഡയിലെ പാഴ്സൽ ഡെലിവറി സർവ്വീസുകളെ ബാധിച്ചു

ഒന്റാരിയോ: ഡിഎച്ച്എൽ കാനഡ എക്സ്പ്രസിലെ പണിമുടക്ക് രാജ്യത്തെ പാഴ്സൽ ഡെലിവറി സർവ്വീസുകളെ ബാധിച്ചു. ഞായറാഴ്ചയാണ് പണിമുടക്ക് തുടങ്ങിയത്. പണിമുടക്ക് പാഴ്‌സൽ ഡെലിവറി സേവനത്തെ വളരെയധികം ബാധിച്ചതായി ഡിഎച്ച്എൽ അറിയിച്ചു. അതേസമയം കമ്പനി പകരം തൊഴിലാളികളെ വിന്യസിച്ചതായി യൂണിയൻ ആരോപിക്കുന്നുണ്ട്. പണിമുടക്കിനെതിരെ സ്വീകരിക്കേണ്ട നടപടികളുമായി മുന്നോട്ടു പോവുകയാണ് ഡിഎച്ച്എൽ. റീട്ടെയിലർ ലുലുലെമോൺ മുതൽ ഇ-കൊമേഴ്‌സ് ഭീമന്മാരായ ഷെയ്ൻ, ടെമു വരെയുള്ള 50,000-ത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നത് തുടരാനായി പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ഡിഎച്ച്എൽ അറിയിച്ചു. ഈ മുൻകരുതൽ നടപടികളിലൂടെ […]
വിഷാദ രോഗ, ഉറക്കക്കുറവിന്… സ്മാർട്ട്‌ഫോൺ ഉപയോഗം ഒരു ആസക്തി പോലെ; പലരുടെയും ദൈനംദിന ജീവിതത്തെ വരെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയെന്ന് ഗവേഷകർ

ടൊറൻ്റോ: സ്മാർട്ട്‌ഫോൺ ഉപയോഗം ഒരു ആസക്തി പോലെയാണെന്ന് ഗവേഷകർ. ടൊറൻ്റോ സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗത്തിലെ പോസ്റ്റ്-ഡോക്ടറൽ ഗവേഷകനായ ജെയ് ഓൾസൺ നടത്തിയ പഠനത്തിനാണ് ഇത് സംബന്ധിച്ച പരാമർശങ്ങളുള്ളത്. 2023ൽ 50,000ത്തിലധികം ആളുകളോട് സംസാരിച്ച് അവരുടെ സ്മാർട്ട്‌ഫോൺ ശീലങ്ങളെക്കുറിച്ച് സർവേ നടത്തിയ ശേഷമാണ് പഠന റിപ്പോർട്ട് പുറത്തിറക്കിയത്. സാധാരണ സ്മാർട്ട്‌ഫോൺ ഉപയോഗം പലരുടെയും ദൈനംദിന ജീവിതത്തെ വരെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങി എന്ന് സർവ്വെയിൽ പറയുന്നു. അമിത മൊബൈൽ ഉപയോഗം ചിലപ്പോൾ വിഷാദ രോഗത്തിലേക്ക് തള്ളി വിടുകയും, ഉറക്കക്കുറവിന് […]