കാട്ടുതീ: ഓട്ടവയില്‍ വായുഗുണനിലവാരം ഏറ്റവും മോശം നിലയില്‍

കാട്ടുതീയില്‍ നിന്നുളള പുകപടലങ്ങള്‍ നഗരത്തിലുടനീളം വ്യാപിക്കുന്നതിനാല്‍ ഓട്ടവയില്‍ വായുഗുണനിലവാരം ഏറ്റവും മോശം നിലയില്‍ എത്തിയതാി എന്‍വയോണ്‍മെന്റ് കാനഡ. ഒട്ടാവ-ഗാറ്റിനോ മേഖലകളില്‍ പുക വ്യാപിച്ചതായും ദൃശ്യപരത കുറഞ്ഞതായും മുന്നറിയിപ്പ്. ഡീപ്പ് റിവര്‍ ഒഴികെയുള്ള മറ്റ് പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 7 മണി വരെ പുറപ്പെടുവിച്ചിരുന്ന പ്രത്യേക വായു ഗുണനിലവാര മുന്നറിയിപ്പുകള്‍ ശനിയാഴ്ച വരെ ഉണ്ടായിരിക്കുമെന്ന് എന്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്കി. വെളളിയാഴ്ച ഉച്ചക്കഴിഞ്ഞ് ഡൗണ്ടൗണിലെ വായുഗുണനിലവാര സൂചിക പത്തായിരുന്നു. ആരോഗ്യ അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന്, ആളുകള്‍ കഴിയുന്നത്ര വീടിനുള്ളില്‍ തന്നെ […]
കനേഡിയന്‍ വിനോദസഞ്ചാരികള്‍ക്കുനേരെ വാതില്‍ തുറന്ന് യുഎസ്

അമേരിക്കയിലേക്കുള്ള കനേഡിയന്‍ യാത്രക്കാരുടെ എണ്ണത്തിലെ ഇടിവ് തുടരുന്ന സാഹചര്യത്തില്‍ കനേഡിയന്‍ വിനോദസഞ്ചാരികളെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുമായി യുഎസ്. ഏപ്രിലില്‍ കനേഡിയന്‍ വിമാനത്താവളങ്ങളില്‍ തിരക്ക് വര്‍ധിച്ചെങ്കിലും, യുഎസ് യാത്രക്കാരുടെ എണ്ണം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രിലിനെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രിലില്‍ യുഎസിലേക്ക് യാത്ര ചെയ്യാന്‍ സ്ക്രീന്‍ ചെയ്ത യാത്രക്കാരുടെ എണ്ണം കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്ക്കാരുടെ എണ്ണം വര്‍ധിച്ചു. സന്ദര്‍ശകരുടെ എണ്ണം കുറയുന്നത് തടയാനുള്ള ശ്രമത്തില്‍, ചില യുഎസ് സംസ്ഥാനങ്ങള്‍ […]
ഇന്ത്യൻ ഇൻഫ്ലുവൻസർമാരെ ചാരവൃത്തിക്ക് ഉപയോഗിക്കാൻ സഹായങ്ങൾ നൽകി ‘മാഡം എൻ’; മൂവായിരത്തോളം ഇന്ത്യക്കാരെയും 1,500 പ്രവാസി ഇന്ത്യക്കാരെയും പാക്കിസ്ഥാൻ സന്ദർശിക്കാൻ സഹായിച്ചു; ആരാണ് ‘മാഡം എൻ’?

ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള സമൂഹമാധ്യമ ഇൻഫ്ലുവൻസർമാരെ ചാരവൃത്തിക്ക് ഉപയോഗിക്കാൻ സഹായങ്ങൾ നൽകിയത് പാക്കിസ്ഥാനിലെ ട്രാവൽ ഏജൻസി ഉടമയായ വനിത. പാക്കിസ്ഥാനിലെ ലഹോറിൽ ട്രാവൽ ഏജൻസി നടത്തിയിരുന്ന നോഷാബ ഷെഹ്സാദ് ആണ് ഇന്ത്യൻ ഇൻഫ്ലുവൻസർമാർക്ക് സൗകര്യങ്ങൾ ചെയ്തു നൽകിയിരുന്നതെന്ന് അന്വേഷണ ഏജൻസിയിലെ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്ക് ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ)യ്ക്കു വേണ്ടി പ്രവർത്തിച്ചിരുന്ന നോഷാബ ‘മാഡം എൻ’ എന്ന കോഡിലാണ് അറിയപ്പെട്ടിരുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ള ജൈയാന ട്രാവൽ ആൻഡ് ടൂറിസം […]
സിനിമയെ വെല്ലുന്ന തിരകഥകൾ, പത്തു പേരെ വിവാഹം കഴിച്ചു മുങ്ങി; 2 വയസ്സുള്ള കുട്ടിയുടെ അമ്മയായ ‘പ്രതിശ്രുത വധു’ അറസ്റ്റിൽ

തിരുവനന്തപുരം: ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയും സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ ആണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് കുടുങ്ങിയത്. ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. 45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് […]
കേരളത്തിലെ പോക്കറ്റടി സംഘത്തിന്റെ രാജാവ് അമ്പായത്തോട് ഷമീർ പിടിയിൽ; പോക്കറ്റടി നടത്തുന്നതിനൊപ്പം വർഷങ്ങളായി വിവിധ സംഘങ്ങൾക്ക് പരിശീലനം നൽകുന്ന ഇയാൾ വലിയ ‘ശിഷ്യഗണത്തിന്റെ’ ഉടമ

കോഴിക്കോട്: ആഘോഷ സമയത്ത് നഗരത്തിലെത്തി ബസിലും തിരക്കുള്ള റോഡിലും കവർച്ചയും പോക്കറ്റടിയും നടത്തുന്ന സംഘത്തിലെ താമരശ്ശേരി അമ്പായത്തോട് സ്വദേശി ഒ.പി.ഷമീർ (47) കേരളത്തിലെ പോക്കറ്റടി സംഘത്തിന്റെ രാജാവാണെന്ന് പൊലീസ്. പോക്കറ്റടി നടത്തുന്നതിനൊപ്പം വിവിധ സംഘങ്ങൾക്ക് വർഷങ്ങളായി പരിശീലനവും നൽകാറുണ്ട്. എങ്ങനെ പോക്കറ്റടിക്കാം, ആളുകളുടെ ശ്രദ്ധയിൽപ്പെടാതെ എങ്ങനെ സ്ഥലത്തുനിന്ന് രക്ഷപ്പെടാം തുടങ്ങിയ കാര്യങ്ങളാണ് ഷമീർ പഠിപ്പിച്ചിരുന്നത്. വലിയ ‘ശിഷ്യഗണത്തിന്റെ’ ഉടമയാണെന്ന് പൊലീസ് പറയുന്നു. എറണാകുളം പള്ളുരുത്തി സ്വദേശി പിഡി റോഡ് പാലക്കൽ പി.വി.ജോയ് നിസാർ (67), തോട്ടുമുക്കം ചുണ്ടൻകുന്നൻ […]