newsroom@amcainnews.com

കാനഡ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: ഹെൽത്ത് കെയർ & സോഷ്യൽ സർവീസിലേക്ക് 500 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഒട്ടാവ: ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 500 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഹെൽത്ത് കെയർ & സോഷ്യൽ സർവീസ് തൊഴിലുകൾക്കായി ലക്ഷ്യമിട്ട നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് അപേക്ഷകർക്ക് 504 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ആവശ്യമായിരുന്നു. ഇന്നത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഈ മാസത്തെ രണ്ടാമത്തെയും പുതിയ ഹെൽത്ത് കെയർ & സോഷ്യൽ സർവീസ് തൊഴിലുകൾക്കായുള്ള രണ്ടാമത്തെയും നറുക്കെടുപ്പാണ്. ജൂൺ 2-ന് പ്രൊവിൻഷ്യൽ നോമിനി […]

ബെംഗളൂരുവിൽ ദുരന്തമായി ആർസിബിയുടെ വിജയാഘോഷം; തിക്കിലും തിരക്കിലുംപെട്ടു 11 മരണം

ബെംഗളൂരു: ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 11 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെയുള്ളവരുണ്ട്. അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും മണിപ്പാൽ ആശുപത്രിയിലും ഉൾപ്പെടെ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൂടുതൽ ആളുകളെ ആശുപത്രികളിലേയ്ക്ക് എത്തിക്കുന്നുണ്ട്. തിക്കും തിരക്കും കാരണം ആംബുലൻസുകൾക്ക് അപകട സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിടുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് […]

നാലാം ക്ലാസിൽ കിട്ടിയ അടിക്ക് 62–ാം വയസിൽ തിരിച്ചടി; ഒരു മാലോം പ്രതികാര കഥ!

വെള്ളരിക്കുണ്ട് (കാസർകോട്): നാലാം ക്ലാസിൽ കിട്ടിയ അടിക്ക് 62–ാം വയസിൽ തിരിച്ചടി. മാലോം വെട്ടകൊമ്പിൽ ബാബുവിന്റെ (62) പരാതിയിൽ മാലോം സ്വദേശികളായ ബാലകൃഷ്ണൻ (62) വലിയപ്ലാക്കൽ മാത്യു (61) എന്നിവർക്കെതിരെ കേസെടുത്തു. ഒരാഴ്ച മുൻപ് മാലോം ടൗണിൽവച്ച് ബാലകൃഷ്ണനും ബാബുവും തമ്മിൽ വാക്കേറ്റം നടന്നു. നാലാം ക്ലാസിൽവച്ച് എന്നെ അടിച്ചത് മറന്നില്ലെന്നാണ് അന്ന് ബാബു പറഞ്ഞത്. വാക്കേറ്റം നാട്ടുകാർ ഇടപെട്ട് ഒത്തുതീർപ്പാക്കിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ടൗണിൽവച്ച് വീണ്ടും ഇതേച്ചൊല്ലി വഴക്കുണ്ടായി. ബാലക‍ൃഷ്ണൻ ബാബുവിനെ തടഞ്ഞുവയ്ക്കുകയും […]

ഇന്ത്യ ഒരു അനിവാര്യ പങ്കാളി; ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് കനേഡിയൻ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ

ടൊറന്റോ: ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് കനേഡിയൻ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ ആവശ്യപ്പെട്ടു. അസ്ഥിരമായ ലോകത്ത് ഇന്ത്യ ഒരു അനിവാര്യ പങ്കാളിയായതിനാൽ തർക്കങ്ങൾ പരിഹരിക്കേണ്ട സമയമാണിതെന്ന് ഹാർപ്പർ പറഞ്ഞു. ഒൻ്റാരിയോയിലെ ബ്രാംപ്ടണിൽ, ഇന്ത്യയുമായി ബിസിനസ്സ് ചെയ്യുന്ന ഒരു ഗ്രൂപ്പിൽ നിന്ന് അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഹാർപ്പർ. കാനഡയിലുടനീളം നടക്കുന്ന കൊലപാതകം, പിടിച്ചുപറി, ബലാൽക്കാരം എന്നിവയുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ട് എന്ന ആർ‌സി‌എം‌പി ആരോപണങ്ങളെക്കുറിച്ച് ഹാർപ്പർ പരാമർശിച്ചില്ല. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കാനഡ മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. വാൻകൂവറിന് […]

ആഗോള സാമ്പത്തിക മാന്ദ്യം കാനഡയെ ഏറ്റവും കൂടുതൽ ബാധിച്ചേക്കാമെന്ന വെളിപ്പെടുത്തലുമായി പുതിയ റിപ്പോർട്ട്

ഒട്ടാവ: ആഗോള സാമ്പത്തിക മാന്ദ്യം കാനഡയെ ഏറ്റവും കൂടുതൽ ബാധിച്ചേക്കാമെന്ന വെളിപ്പെടുത്തലുമായി പുതിയ റിപ്പോർട്ട്. കാനഡയുടെ ഭാവി ഇരുണ്ടതായിരിക്കുമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ്(ഒഇസിഡി) പുറത്തിറക്കിയ 2025 ലെ സാമ്പത്തിക വീക്ഷണത്തിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്കയുമായി വ്യാപാര യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് നല്ല കാര്യമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 2024ലെ 3.3 ശതമാനത്തിൽ നിന്ന് 2025 ലും 2026 ലും ആഗോള വളർച്ച 2.9 ശതമാനമായി കുറയുമെന്ന് സാമ്പത്തിക വീക്ഷണത്തിൽ പ്രവചിക്കുന്നു. […]

അമേരിക്ക സ്റ്റീല്‍ അലുമിനിയം താരിഫുകള്‍ ഇരട്ടിയാക്കിയതില്‍ പ്രതികരിച്ച് മാര്‍ക്ക് കാര്‍ണി

സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കുള്ള താരിഫ് ഇരട്ടിയാക്കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതികരിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ഓഫീസ്. അധിക തീരുവകള്‍ നിയമവിരുദ്ധവും നീതീകരിക്കാനാവാത്തതുമാണ് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയില്‍ ആരോപിച്ചു. അമേരിക്കയുമായുള്ള പുതിയ സാമ്പത്തിക, സുരക്ഷാ പങ്കാളിത്തത്തിന്റെ ഭാഗമായി ഇവയും മറ്റ് താരിഫുകളും നീക്കം ചെയ്യുന്നതിനായി ലിബറല്‍ സര്‍ക്കാര്‍ സജീവമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയുടെ തീരുവകള്‍ പ്രതികൂലമായി ബാധിച്ച കനേഡിയന്‍ തൊഴിലാളികളെയും വ്യാപാര സ്ഥാപനങ്ങളെയും പിന്തുണയ്ക്കാന്‍, കാനഡയ്ക്ക് പകരച്ചുങ്കത്തിലൂടെ ലഭിക്കുമെന്ന് […]

ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് : അടിസ്ഥാന പലിശനിരക്ക് 2.75% ആയി നിലനിര്‍ത്തി

കനേഡിയന്‍ സമ്പദ്വ്യവസ്ഥ വ്യാപാരയുദ്ധത്തിന്റെ ആഘാതങ്ങള്‍ നേരിടുന്നതിനിടെ അടിസ്ഥാന പലിശനിരക്ക് 2.75 ശതമാനമായി നിലനിര്‍ത്തി ബാങ്ക്ഓഫ്കാനഡ. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് 225 ബേസിസ് പോയിന്റ് കുറച്ച് 2.75 ശതമാനമാക്കിയിരുന്നു. കാനഡ-യുഎസ് വ്യാപാര തര്‍ക്കം സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് പറഞ്ഞ സെന്‍ട്രല്‍ ബാങ്ക്, ജൂണിന് ശേഷം ആദ്യമായി ഏപ്രിലില്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് 2.75 ശതമാനമായി നിലനിര്‍ത്തിയിരുന്നു. അതേസമയം താരിഫ് ആഘാതം മറികടക്കാന്‍ വ്യാപാരസ്ഥാപനങ്ങള്‍ തിടുക്കം കൂട്ടുന്നതിനാല്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ […]

കനേഡിയിലെ കാട്ടുതീ പുക: അമേരിക്കന്‍ ഐക്യനാടുകളില്‍ വായു മലിനീകരണം രൂക്ഷം

മിനിയാപൊളിസ് : കാനഡയില്‍ വ്യാപകമായുണ്ടായ കാട്ടുതീയില്‍ നിന്നുള്ള പുക അമേരിക്കന്‍ ഐക്യനാടുകളില്‍ അതിരൂക്ഷമായ വായു മലിനീകരണത്തിന് കാരണമായതായി റിപ്പോര്‍ട്ട്. മിനസോട, വിസ്‌കോണ്‍സെന്‍, മിഷിഗന്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ചൊവ്വാഴ്ച വായുഗുണ നിലവാരം ‘വളരെ അനാരോഗ്യകരമായ’ അവസ്ഥയിലേക്ക് താഴ്ന്നു. കാട്ടുതീ കാരണം കാനഡയിലെ മൂന്ന് പ്രവിശ്യകളില്‍ നിന്നായി ഇരുപതിനായിരത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പുക യൂറോപ്പ് വരെ വ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മിനസോടയിലെ മിനിയാപൊളിസ്-സെന്റ് പോള്‍ മേഖലയില്‍ ചൊവ്വാഴ്ച രാവിലെ മഴയുണ്ടായിട്ടും പുകയുടെ രൂക്ഷഗന്ധം നിലനിന്നു. സ്റ്റേറ്റിന്റെ മിക്ക ഭാഗങ്ങളിലും ബുധനാഴ്ച […]

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

ഒട്ടാവ : യുഎസുമായുള്ള വ്യാപാര തർക്കം രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ ബാങ്ക് ഓഫ് കാനഡ ഇന്ന് പലിശ നിരക്ക് പ്രഖ്യാപിക്കും. സെൻട്രൽ ബാങ്ക് അതിന്റെ നയ നിരക്ക് 2.75 ശതമാനമായി മാറ്റമില്ലാതെ നിലനിർത്തുമെന്ന് പല സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നു. കാനഡ-യുഎസ് വ്യാപാര തർക്കം സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് കൂടുതൽ വ്യക്തത ആവശ്യമാണെന്ന് പറഞ്ഞ സെൻട്രൽ ബാങ്ക് ഏപ്രിലിൽ നടന്ന അവസാന യോഗത്തിൽ അതിന്റെ പ്രധാന നിരക്ക് സ്ഥിരമായി നിലനിർത്താൻ തീരുമാനിച്ചിരുന്നു. താരിഫ് ആഘാതം […]

കലക്ടറുടെ നിരോധനത്തിന് പുല്ല് വില! നിരോധനം ലംഘിച്ച് സിപ്‌ലൈൻ പ്രവർത്തിച്ചു; എം.എം. മണിയുടെ സഹോദരന്റെ സ്ഥാപനത്തിനെതിരേ കേസ്

അടിമാലി: ജില്ലാ കലക്ടറുടെ നിരോധനം ലംഘിച്ച് സിപ്‌ലൈൻ പ്രവർത്തിച്ചവർക്ക് എതിരെ കേസ്. വില്ലേജ് ഓഫിസർ നൽകിയ പരാതിയിൽ ഹൈറേഞ്ച് സിപ്‌ലൈൻ പ്രോജക്ട് എന്ന സ്ഥാപനത്തിനെതിരെയാണ് അടിമാലി പൊലീസ് കേസെടുത്തത്. എം.എം. മണി എംഎൽഎയുടെ സഹോദരൻ എം.എം. ലംബോദരനാണ് കലക്ടറുടെ നിയന്ത്രണങ്ങൾ ലംഘിച്ച് വിനോദസ‍ഞ്ചാര കേന്ദ്രം തുറന്നത്. കലക്ടറുടെ നിർദേശ പ്രകാരം ആനവിരട്ടി വില്ലേജ് ഓഫിസർ ലംബോദരന്റെ സിപ്‌ലൈൻ വിനോദസഞ്ചാരകേന്ദ്രം അടപ്പിച്ചിരുന്നു. പിന്നാലെ വില്ലേജ് ഓഫിസർ നൽകിയ പരാതിയിൽ ഹൈറേഞ്ച് സിപ്‌ലൈൻ പ്രോജക്ട് എന്ന സ്ഥാപനത്തിനെതിരെ അടിമാലി പൊലീസ് […]