നിരവധി പുതുമുഖങ്ങളുമായി പാർലമെൻ്റ് വീണ്ടും ചേരുന്നു

പുതിയ സ്പീക്കർ, പ്രധാനമന്ത്രി എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളുമായി പാർലമെൻ്റ് ഇന്ന് വീണ്ടും ചേരും. ചൊവ്വാഴ്ച ചാൾസ് രാജാവിന്റെ പ്രസംഗത്തോടെയാണ് പാർലമെൻ്റ് ഔദ്യോഗികമായി ആരംഭിച്ചത്. സ്പീക്കർ ഫ്രാൻസിസ് സ്കാർപലെഗ്ഗിയ ഇന്ന് ആദ്യമായി ഹൗസ് ഓഫ് കോമൺസിൽ അധ്യക്ഷത വഹിക്കും. അതേസമയം പാർലമെൻ്റിലെ 343 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തതായി സ്പീക്കറുടെ ഓഫീസ് സ്ഥിരീകരിച്ചു. ഫെഡറൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ് രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി ഹൗസ് ഓഫ് കോമൺസിൽ ഉണ്ടാകില്ല. അദ്ദേഹത്തിന് പകരം മുൻ പാർട്ടി ലീഡർ […]
ഹാര്‍വാര്‍ഡിനായുള്ള മുഴുവന്‍ ധനസഹായവും നിര്‍ത്തിവെക്കാന്‍ ട്രംപ്

ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് അനുവദിച്ചിരിക്കുന്ന മുഴുവന്‍ ധനസഹായവും നിര്‍ത്തിവെക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 100 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ധനസഹായമാണ് ട്രംപ് സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ പദ്ധതിയിടുന്നത്. ഹാർവഡ് സർവകലാശാലക്ക് നൽകിയിരുന്ന 100 മില്യൺ ഡോളറിന്റെ കരാറുകൾ റദ്ദാക്കണമെന്ന് യു എസ് സർക്കാർ ഫെഡറൽ ഏജൻസികൾക്ക് കത്തയച്ചെന്നാണ് വിവരം. ഹാർവഡ്സർവകലാശാലക്ക് നൽകിയിരുന്ന സഹായങ്ങൾ നിർത്തലാക്കുന്നതിലൂടെ ദീർഘകാല ബന്ധം പൂർണ്ണമായി വിച്ഛേദിക്കുകയാണ് ട്രംപ് ഭരണകൂടം. വിദേശ വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ടാണ് ട്രംപ് ഭരണകൂടവും ഹാർവഡ് സർവകലാശാലയും […]
ഐഎസ്ഐ ബന്ധമുള്ളവരോടാണ് സംസാരിക്കുന്നതെന്ന് അറസ്റ്റിലായ വനിതാ യുട്യൂബർക്ക് അറിയാമായിരുന്നുവെന്ന് റിപ്പോർട്ട്; പാക്കിസ്ഥാനിൽ ജ്യോതിക്ക് എകെ–47 തോക്കുധാരികളുടെ സംരക്ഷണവും

ന്യൂഡൽഹി: പാക്ക് ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസുമായി (ഐഎസ്ഐ) ബന്ധമുള്ളവരോടാണ് സംസാരിക്കുന്നതെന്ന് യുട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് അറിയാമായിരുന്നുവെന്ന് റിപ്പോർട്ട്. എന്നാൽ അവർ അതിനെ ഭയപ്പെട്ടിരുന്നില്ലെന്നാണു പുറത്തുവന്ന പുതിയ തെളിവുകളിൽനിന്നു വ്യക്തമാകുന്നത്. ജ്യോതിയുടെ ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിച്ചതിനെത്തുടർന്നാണു ഹരിയാന പൊലീസ് ഈ നിഗമനത്തിൽ എത്തിയത്. ചാരവൃത്തിക്ക് പൊലീസ് അറസ്റ്റ് ചെയ്ത 33കാരിയായ ജ്യോതിക്കെതിരെയുള്ള അന്വേഷണം ശക്തമാവുകയാണ്. ജ്യോതി നാല് ഐഎസ്ഐ ഏജന്റുമാരുമായി നേരിട്ടു ബന്ധപ്പെട്ടിരുന്നുവെന്നാണു പരിശോധനയിൽനിന്നു വ്യക്തമായതെന്നു ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ പാക്ക് […]
യുവാവിനെ കാറിടിപ്പിച്ചു കൊന്ന കേസ്: സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ ശുപാർശ ചെയ്തേക്കും

കൊച്ചി: യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടായേക്കും. ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള ശുപാർശകളാണ് വിഷയത്തിൽ ആഭ്യന്തര അന്വേഷണ സമിതി സമർപ്പിക്കുക എന്നാണ് വിവരം. സിഐഎഎസ്എഫിനു തന്നെ വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്. അതുകൊണ്ടു തന്നെ കർശനമായ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. സേനയുടെ അച്ചടക്കം നിലനിർത്തുന്ന വിധത്തിലുള്ള നടപടികൾ ഉണ്ടാവണം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിന് ശുപാർശ നൽകുക എന്നാണ് വിവരം. അങ്കമാലി തുറവൂർ സ്വദേശി ഐവിൻ ജിജോ (24)യെ […]
എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി ജൂൺ 10ന് പരിഗണിക്കും

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജൂൺ 10ലേക്ക് മാറ്റി. നേരത്തേ സർക്കാർ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പില്ല എന്ന റിപ്പോർട്ടായിരുന്നു സമർപ്പിച്ചിരുന്നത്. ഇതേ ക്ലീൻ ചിറ്റ് റിപ്പോർട്ട് തന്നെയാണു വിജിലൻസ് കോടതിയിൽ ഹാജരാക്കിയതും. ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട വാദത്തിനു ശേഷമേ റിപ്പോർട്ട് അംഗീകരിക്കുന്ന കാര്യത്തിൽ കോടതി തീരുമാനം എടുക്കുകയുള്ളു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. നിലവിൽ വാദം കേൾക്കുന്ന ജഡ്ജി വിരമിക്കുന്ന […]
വെനസ്വേലയിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎസ് ഭരണകൂടം; പിന്നാലെ യുഎസിലേക്ക് യാത്രാ വിലക്കുമായി വെനസ്വേലയും

വാഷിങ്ടൻ: വെനസ്വേലയിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎസ് ഭരണകൂടം. അകാരണമായി തടവിലാക്കാനുള്ള സാധ്യത വർധിച്ചെന്നു ചൂണ്ടികാട്ടിയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്. വെനസ്വേലയിലേക്ക് യാത്ര ചെയ്യരുതെന്ന ലെവൽ നാല് മുന്നറിയിപ്പാണ് പൗരന്മാർക്ക് യുഎസ് നൽകിയിരിക്കുന്നത്. അമേരിക്കൻ എംബസിയോ കോൺസുലേറ്റോ ഇല്ലാത്ത രാജ്യമാണ് വെനസ്വേല. തടങ്കലിലെ പീഡനം, ഭീകരപ്രവർത്തനം, തട്ടിക്കൊണ്ടു പോകൽ, അനീതിപൂർണമായ നിയമ നടപടികൾ, ഹിംസാത്മക കുറ്റകൃത്യങ്ങൾ, പൗര പ്രക്ഷോഭങ്ങൾ, മതിയായ ആരോഗ്യ സംരക്ഷണം ഇല്ലായ്മ എന്നിവ ഉൾപ്പെടെയുള്ള അപകടങ്ങളും ചൂണ്ടികാട്ടുന്നു. ഇതിനു പിന്നാലെ യുഎസിലേക്കു […]
വിദേശ വിദ്യാർഥികളുടെ വീസ ഇന്റർവ്യൂകൾ നിർത്തിവച്ചു ട്രംപ് ഭരണകൂടം; യുഎസിൽ പഠിക്കാനെത്തുന്ന വിദേശവിദ്യാർഥികളുടെ സമൂഹമാധ്യമ ഇടപെടലുകൾ നിരീക്ഷിക്കും

വാഷിങ്ടൻ: വിദേശ വിദ്യാർഥികളുടെ വീസ ഇന്റർവ്യൂകൾ നിർത്തി വയ്ക്കാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടു. യുഎസിൽ പഠിക്കാനെത്തുന്ന വിദേശവിദ്യാർഥികളുടെ സമൂഹമാധ്യമ ഇടപെടലുകൾ നിരീക്ഷിക്കുന്നതിനുകൂടി വേണ്ടിയാണിത്. എഫ്, എം, ജെ വീസ അപേക്ഷകൾക്കുള്ള ഇന്റർവ്യൂകൾക്കാണ് നടപടി ബാധകമാകുക. നിലവിൽ ഇന്റർവ്യൂ അപ്പോയിൻറ്മെൻറുകൾ ലഭിച്ചവരെ ഇതു ബാധിക്കില്ല. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കോൺസുലേറ്റുകൾക്ക് അയച്ച ഉത്തരവിലാണ് നിർദേശം. ഇതിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കോർത്ത ഹാർവഡ് യൂണിവേഴ്സിറ്റിക്കുമേൽ പുതിയ നിയന്ത്രണം കൊണ്ടുവരാൻ ശ്രമം തുടങ്ങി. എല്ലാ ഫെഡറൽ […]
വർദ്ധിച്ച് വരുന്ന തീവ്രവാദ ഭീഷണി; കാനഡയിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ

ജറുസലേം: കാനഡയിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ. ദേശീയ സുരക്ഷാ കൗൺസിൽ ആണ് മുന്നറിയിപ്പ് നൽകിയത്. കാനഡയിലെ ഇസ്രായേലികൾക്കും ജൂതന്മാർക്കും നേരെ വർദ്ധിച്ച് വരുന്ന തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയത്. ടൊറൻ്റോ, വാൻകൂവർ തുടങ്ങിയ കനേഡിയൻ നഗരങ്ങളിൽ വാക്ക് വിത്ത് ഇസ്രായേൽ പരിപാടിക്കായി പ്രകടനക്കാർ ഒത്തുകൂടിയ അതേ ദിവസം തന്നെയാണ് ഇസ്രായേലിൻ്റെ മുന്നറിയിപ്പ് പുറത്ത് വന്നത്. കാനഡയിലെ ജൂത വിരുദ്ധ സംഘടനകൾ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന റാലികൾക്കെതിരെ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട് ഉണ്ടെന്ന് ഇസ്രായേൽ […]