newsroom@amcainnews.com

ഒറോണോയിൽ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം; ഏഴ് വാഹനങ്ങൾ നശിപ്പിച്ചു; അന്വേഷണം ആരംഭിച്ചതായി ദർഹം പോലീസ്

ഒന്റാരിയോ: ഒന്റാരിയോയിലെ ക്ലാരിംഗ്ടൺ മുനിസിപ്പാലിറ്റിയിലെ കമ്മ്യൂണിറ്റിയായ ഒറോണോയിലെ മുസ്ലീം പള്ളിക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഏഴ് വാഹനങ്ങൾ നശിപ്പിച്ചതായി ദർഹം പോലീസ് പറഞ്ഞു. വിദ്വേഷ പ്രേരിത കുറ്റകൃത്യമാണിതെന്നും പള്ളി ലക്ഷ്യം വെച്ചുള്ള ആക്രമണമാണെന്നും പോലീസ് പറഞ്ഞു. അന്വേഷണം നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച രാത്രി ഏകദേശം 10.30 ഓടെ 111 ചർച്ച് സ്ട്രീറ്റ് നോർത്തിലെ പള്ളിയിലാണ് ആക്രമണം നടന്നതെന്ന് വിവരം ലഭിച്ചതായി ദർഹം റീജിയണൽ പോലീസ് സർവീസിലെ(DRPS) ഉദ്യോഗസ്ഥർ പറഞ്ഞു. പള്ളിക്ക് മുമ്പിൽ പാർക്ക് ചെയ്തിരുന്ന […]

സ്‌കാർബറോയിൽ 24 മണിക്കൂറിനിടയിൽ രണ്ട് ഇന്ത്യൻ റസ്‌റ്റോറന്റുകൾ കത്തിനശിച്ചു; സംഭവത്തിൽ ദുരൂഹത, സുരക്ഷയിൽ ആശങ്ക

ഒന്റാരിയോ: സ്‌കാർബറോയിൽ 24 മണിക്കൂറിനിടയിൽ രണ്ട് ഇന്ത്യൻ റസ്‌റ്റോറന്റുകൾ കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെ ലോറൻസ് അവന്യു ഈസ്റ്റിനടുത്തുള്ള 1198 കെന്നഡി റോഡിലുള്ള റെസ്‌റ്റോറന്റിൽ പുലർച്ചെ 3.30 നാണ് ബിസി ബിസി(Bisi Bisi) റെസ്റ്റോറന്റ് കത്തി നശിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഇതേ പ്രദേശത്ത് 2300 ലോറൻസ് അവന്യു ഈസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഷാസ് ഇന്ത്യൻ ക്യുസിൻ എന്ന റെസ്‌റ്റോറന്റ് കത്തിനശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിസി ബിസി റെസ്റ്റോറന്റിന് തീപിടിച്ചത്. തീപിടുത്തം യാദൃശ്ചികമല്ലെന്നും മന:പൂർവ്വം റെസ്റ്റോറന്റിന് തീവെക്കുകയാണെന്നാണ് സൂചനയെന്നും ടൊറന്റോയിലെ […]

നായയുടെ കടിയേറ്റ കുട്ടിയുമായി ആശുപത്രിയിലേക്കു ബൈക്കിൽ പോയ പിതാവിന് ഹെൽമെറ്റില്ല; ട്രാഫിക് പൊലീസ് തടഞ്ഞപ്പോൾ നിയന്ത്രണം വിട്ട് റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് ലോറി കയറി ദാരുണാന്ത്യം

ബെംഗളൂരു: നായയുടെ കടിയേറ്റ കുട്ടിയുമായി ആശുപത്രിയിലേക്കു പോയ ബൈക്ക് ട്രാഫിക് പൊലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്നു വയസുകാരിക്കു ദാരുണാന്ത്യം. കർണാടക മണ്ഡ്യയിൽ ഇന്നലെ വൈകുന്നേരമാണു സംഭവം. റിതീക്ഷയെന്ന മൂന്നു വയസുകാരിയാണു മരിച്ചത്. കുഞ്ഞുമായി ആശുപത്രിയിലേക്കു പോയ പിതാവ് ഹെൽമെറ്റ് ധരിച്ചില്ലെന്ന കാരണത്താലാണ് ബൈക്ക് ട്രാഫിക് പൊലീസ് തടഞ്ഞത്. നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് അമ്മയുടെ മടിയിലിരുന്ന കുട്ടി റോഡിലേക്കു വീഴുകയും പിന്നാലെ വന്ന ടെംപോ കയറിയിറങ്ങുകയുമായിരുന്നു. തലയ്ക്കേറ്റ മാരകമായ പരുക്കാണ് മരണകാരണം. നായ കടിച്ചതുകൊണ്ട് കുട്ടിയെ വേഗം […]

ഉലകനായകന്റെ രാജ്യസഭാ പ്രവേശനത്തിനു കളമൊരുങ്ങുന്നു; തമിഴ്നാട്ടിലെ 6 രാജ്യസഭാ സീറ്റുകളിലേക്ക് ജൂണിൽ തെരഞ്ഞെടുപ്പ്, ഡിഎംകെ മുന്നണിയുടെ നാല് സീറ്റിൽ ഒരെണ്ണം കമൽഹാസന്

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസന്റെ രാജ്യസഭാ പ്രവേശനത്തിനു കളമൊരുങ്ങുന്നു. തമിഴ്നാട്ടിൽനിന്നുള്ള ആറ് അംഗങ്ങളുടേതടക്കം രാജ്യസഭയിലെ എട്ട് ഒഴിവുകളിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനു ശേഷം കമൽഹാസന്റെ രാഷ്ട്രീയ കരിയറിലെ ഏറ്റവും വലിയ വർഷമായി 2025 മാറുകയാണ്. ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിൽനിന്ന് നാലുപേർക്ക് ഇക്കുറി രാജ്യസഭാംഗമാകാം. അതിൽ ‍ഒരു സീറ്റ് കമൽഹാസനു നൽകാമെന്നാണു ധാരണ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് കോയമ്പത്തൂരിൽ മത്സരിക്കാതിരുന്ന കമൽഹാസൻ, ഇന്ത്യാ മുന്നണിക്കു വേണ്ടി […]