യുവാക്കളെ ഇപ്പോഴേ തയ്യാറെടുക്കൂ… 5 വർഷത്തിനകം എഐ കുറേ ജോലികൾ കളയും കൗമാരക്കാരോട് ഗൂഗിൾ ഡീപ്മൈൻഡ് സിഇഒ

കാലിഫോർണിയ: ലോകം ആർട്ടിഫിഷ്യൽ ഇൻറലിജൻസിലേക്ക് (AI) അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഗൂഗിൾ ഡീപ്മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ് യുവാക്കൾക്ക്, പ്രത്യേകിച്ച് കൗമാരക്കാർക്ക് വ്യക്തമായ ഒരു സന്ദേശം നൽകിയിരിക്കുന്നു. അഞ്ച് വർഷത്തിനകം ജോലികൾ എഐ ഇല്ലാതാക്കുമെന്നും ഇപ്പോഴേ തയ്യാറെടുക്കൂ എന്നുമാണ് കൗമാരക്കാർക്കുള്ള അദേഹത്തിൻറെ മുന്നറിയിപ്പ്. “ഹാർഡ് ഫോർക്ക്” എന്ന ജനപ്രിയ ടെക് പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെ കൗമാരക്കാരോട് കൃത്രിമബുദ്ധി പഠനത്തിൽ മുഴുകാൻ ഹസാബിസ് പ്രോത്സാഹിപ്പിച്ചു. എഐ ഇപ്പോഴത്തെ കൗമാരക്കാരുടെ കാലത്തെ നിർവചിക്കുന്ന സാങ്കേതിക ശക്തിയാണ്, ഇപ്പോൾ തന്നെ തയ്യാറെടുക്കൂ, അല്ലെങ്കിൽ […]
‘നരിവേട്ട’യെ പ്രശംസിച്ച് പോസ്റ്റിട്ടതിന് മർദനം; ഉണ്ണി മുകുന്ദനെതിരേ പോലീസിൽ പരാതിയുമായി മാനേജർ, ഫെഫ്കയിലും പരാതി നൽകി

ടൊവിനോ തോമസ് നായകനായ നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് നടൻ ഉണ്ണി മുകുന്ദൻ മർദിച്ചതായി മാനേജരുടെ പരാതി. കാക്കനാട്ടെ ഫ്ലാറ്റിൽവച്ച് മർദിച്ചെന്ന് പ്രഫഷനൽ മാനേജർ വി. വിപിൻ കുമാർ. ഇൻഫോപാർക്ക് പോലീസിന് പരാതി നൽകി. മാനേജരുടെ മൊഴി പരിശോധിച്ചതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സിനിമ സംഘടനയായ ഫെഫ്കയിലും മാനേജർ പരാതി നൽകി. തന്റെ ഫ്ലാറ്റിൽ വന്ന് പാർക്കിങ് ഏരിയയിൽ വിളിച്ച് വരുത്തിയാണ് മർദ്ദിച്ചതെന്ന് വിപിൻകുമാർ പറഞ്ഞു. തന്റെ ഗ്ലാസ് ചവിട്ടി പൊട്ടിച്ചു. തുടർച്ചയായി സിനിമകൾ […]
ആര്യാടൻ ഷൗക്കത്ത് കോൺഗ്രസിന്റെ സാംസ്കാരിക മുഖം; സ്കൂൾ ലീഡറായി ആരംഭിച്ച പൊതുപ്രവർത്തനം, പഞ്ചായത്ത് പ്രസിഡന്റായും നഗരസഭാ അധ്യക്ഷനായും നിലമ്പൂരിൽ നടപ്പാക്കിയത് നിരവധി മാതൃകാ പദ്ധതികൾ…

മലപ്പുറം: കോൺഗ്രസിന്റെ സാംസ്കാരിക മുഖമായ ആര്യാടൻ ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദിന്റെ പാരമ്പര്യവുമായാണ് നിലമ്പൂരിൽ രണ്ടാം വട്ടം മത്സരത്തിനിറങ്ങുന്നത്. 2016ൽ കൈവിട്ടുപോയ മണ്ഡലത്തെ തിരിച്ചു യുഡിഎഫ് പാളയത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷൗക്കത്ത് പോരാട്ടത്തിനിറങ്ങുന്നത്. ആര്യാടൻ മുഹമ്മദിന്റെ ബാപ്പൂട്ടിക്ക് നിലമ്പൂരിലെ ഊടുവഴികളും വികസന പ്രശ്നങ്ങളും കാണാപാഠമാണ്. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയായ ആര്യാടൻ ഷൗക്കത്ത് രാഷ്ട്രീയത്തിനൊപ്പം സിനിമ, സാമൂഹിക, സാംസ്കാരിക ഭരണരംഗങ്ങളിൽ കഴിവ് തെളിയിച്ചയാളാണ്. പതിനാലാം വയസിൽ നിലമ്പൂർ മാനവേദൻ സ്കൂളിൽ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പൊതുപ്രവർത്തനം […]
ഒടിടി കാണികളുടെ ശ്രദ്ധയ്ക്ക്; ജൂൺ 2 മുതൽ നെറ്റ്ഫ്ലിക്സ് ഈ പ്രധാന സേവനം നിർത്തലാക്കുന്നു

കാലിഫോർണിയ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വിനോദത്തിനായി ആശ്രയിക്കുന്ന ഒരു ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. ഉപഭോക്തൃ സൗകര്യം വർധിപ്പിക്കുന്നതിനായി കമ്പനി വിവിധ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ ചില ഉപയോക്താക്കൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകൾ നെറ്റ്ഫ്ലിക്സിൻറെ ഭാഗത്ത് നിന്നുണ്ട്. നിങ്ങൾ ആമസോൺ ഫയർ ടിവി സ്റ്റിക്ക് വഴിയാണ് നെറ്റ്ഫ്ലിക്സ് കാണുന്നതെങ്കിൽ, ഉടൻ തന്നെ നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. 2025 ജൂൺ 2 മുതൽ ചില പഴയ ഫയർ ടിവി സ്റ്റിക്ക് ഡിവൈസുകളിൽ നെറ്റ്ഫ്ലിക്സ് പ്രവർത്തിക്കുന്നത് നിർത്തുമെന്ന് […]
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥി; പ്രഖ്യാപിച്ച് എഐസിസി

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥി. എഐസിസി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. നേരത്തെ കൊച്ചിയിൽ ചേർന്ന യോഗത്തിനു പിന്നാലെ സ്ഥാനാർഥിയായി ഷൗക്കത്തിന്റെ പേര് കെപിസിസി ഹൈക്കമാൻഡിനു കൈമാറിയിരുന്നു. പി.വി. അൻവറിന്റെ സമ്മർദത്തിനു വഴങ്ങി ഷൗക്കത്തിനെ മാറ്റേണ്ടതില്ലെന്നായിരുന്നു കെപിസിസിയുടെ തീരുമാനം. തുടർന്ന് ഷൗക്കത്തിന്റെ പേര് കെപിസിസി എഐസിസിക്ക് കൈമാറുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പിന്തുണയുണ്ടായിട്ടും അടുത്തിടെ കെപിസിസി നേതൃതലത്തിലുണ്ടായ മാറ്റമാണ് ജോയിക്ക് തിരിച്ചടിയായത്. വി.എസ്. ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചു. മികച്ച ഡിസിസി […]
ഭീകരവാദം ലോകം മുഴുവൻ നേരിടുന്ന പ്രശ്നമാണ്, ഇതിനെതിരെ ലോകം ഒന്നിച്ചു നിന്ന് പോരാടണം; ഇന്ത്യൻ പൗരന്മാരെ കൊന്നു മടങ്ങാമെന്നു കരുതാൻ പാക്കിസ്ഥാനിൽ ഇനി ആരെയും അനുവദിക്കില്ല: ശശി തരൂർ

ന്യൂയോർക്ക്: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിന്റെ ഭാഗമായി ശശി തരൂർ എംപി നയിക്കുന്ന പാർലമെന്ററി പ്രതിനിധി സംഘം ന്യൂയോർക്കിലെത്തി. സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ ഭാഗമായി നിർമിച്ച സ്മാരകത്തിൽ ആദരാജ്ഞലി അർപ്പിച്ച തരൂർ ഭീകരവാദം ലോകം മുഴുവൻ നേരിടുന്ന പ്രശ്നമാണെന്നും ഇതിനെതിരെ ലോകം ഒന്നിച്ചു നിന്ന് പോരാടണമെന്നും പറഞ്ഞു. ഇന്ത്യൻ പൗരന്മാരെ കൊന്നു മടങ്ങാമെന്നു കരുതാൻ പാക്കിസ്ഥാനിൽ ഇനി ആരെയും അനുവദിക്കില്ലെന്നും ആക്രമണത്തിന് കടുത്ത വില നൽകേണ്ടി വരുമെന്നും തരൂർ പറഞ്ഞു. പാക്കിസ്ഥാനുമായി യുദ്ധം ചെയ്യാനല്ല ഇന്ത്യ ആഗ്രഹിക്കുന്നത്. മറിച്ച് […]
ലൈംഗിക വിദ്യാഭ്യാസത്തിനു വേണ്ടി നയം രൂപീകരിക്കണം; പ്രണയബന്ധത്തിന്റെ പേരിൽ കൗമാരക്കാരെ പോക്സോ വകുപ്പു ചുമത്തി ജയിലിൽ അയയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നു സുപ്രീം കോടതി

ന്യൂഡൽഹി: പ്രണയബന്ധത്തിന്റെ പേരിൽ കൗമാരക്കാരെ പോക്സോ വകുപ്പു ചുമത്തി ജയിലിൽ അയയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നു സുപ്രീം കോടതി കേന്ദ്രസർക്കാരിനോടു നിർദേശിച്ചു. ലൈംഗിക വിദ്യാഭ്യാസത്തിനു വേണ്ടി നയം രൂപീകരിക്കണമെന്നും ജഡ്ജിമാരായ അഭയ് എസ്.ഓക്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. ബംഗാളിൽ നിന്നുള്ള പോക്സോ കേസ് അതിജീവിതയുമായി ബന്ധപ്പെട്ട കേസിലാണു കോടതിയുടെ സുപ്രധാന നിർദേശങ്ങൾ. 2014ലാണ് പതിനാലുകാരി പീഡനത്തിന് ഇരയായത്. അതിജീവിതയെ പ്രതി വിവാഹം ചെയ്തു. എന്നാൽ 2021ൽ ഇയാളെ അറസ്റ്റ് ചെയ്തു. 2 വർഷം ജയിലിൽ കഴിഞ്ഞു. തുടർന്ന് […]
ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥ; ജിഡിപി 4.187 ലക്ഷംകോടി യുഎസ് ഡോളർ

ന്യൂഡൽഹി: ജപ്പാനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ. നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിനുശേഷം സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യമാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) രേഖകൾ അനുസരിച്ചു രാജ്യം ജപ്പാനെ മറികടന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. യുഎസ്, ചൈന , ജർമനി എന്നീ രാജ്യങ്ങളാണ് ആദ്യ 3 സ്ഥാനങ്ങളിൽ. കഴിഞ്ഞവർഷംവരെ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായിരുന്നു. ഐഎംഎഫിന്റെ പുതിയ കണക്കുപ്രകാരം ഇന്ത്യയുടെ ജിഡിപി 4.187 ലക്ഷംകോടി യുഎസ് ഡോളറാണ്. ജപ്പാന്റേത് 4.186 ലക്ഷംകോടി ഡോളറും. […]
പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകി; സിആർപിഎഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എൻഐഎ

ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവച്ച സിആർപിഎഫ് ഉദ്യോഗസ്ഥനെ എൻഐഎ അറസ്റ്റ് ചെയ്തു. മോത്തി റാം ജാട്ട് എന്നയാളാണ് ഡൽഹിയിൽ അറസ്റ്റിലായത്. മോത്തി റാം പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയിരുന്നെന്നും 2023 മുതൽ ദേശീയ സുരക്ഷയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി പങ്കുവച്ചിരുന്നെന്നും ഭീകരവിരുദ്ധ ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ‘‘മോത്തി റാം ജാട്ട് ചാരവൃത്തിയിൽ സജീവമായിരുന്നു. 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാക്കിസ്ഥാൻ ഇന്റലിജൻസ് ഓഫിസർമാരുമായി പങ്കുവച്ചിരുന്നു. വിവിധ […]
ഫാസ്ടാഗിൽ മാറ്റങ്ങൾ വരുന്നു… ഇവ എന്തൊക്കെയാണെന്ന് നോക്കാം… അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ദില്ലി: ദേശീയപാതകളിലൂടെയുള്ള യാത്ര ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ടോൾ പിരിവ് സംവിധാനമായ ഫാസ്ടാഗിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വാർഷിക പാസ്, രണ്ട് പേയ്മെന്റ് ഓപ്ഷനുകൾ, ദൂരാധിഷ്ഠിത വിലനിർണ്ണയം, സെൻസർ അധിഷ്ഠിത സംവിധാനങ്ങളോടു കൂടിയ ബാരിയർ-ഫ്രീ ടോളിംഗ് തുടങ്ങിയവയാണ് പുതിയ മാറ്റങ്ങളെന്ന് ഫാസ്റ്റ്ടാഗ് അപ്ഡേറ്റ് പറയുന്നു. ഇവ എന്തൊക്കെയാണെന്ന് നോക്കാം. അതേസമയം, വാഹന ഉടമകൾക്ക് പുതിയ രേഖകളോ അക്കൗണ്ട് മാറ്റങ്ങളോ ഇല്ലാതെ തന്നെ പുതിയ മാറ്റങ്ങളുടെ ഭാഗമാകാമെന്നതാണ് സവിശേഷത. നിലവിലുള്ള ഫാസ്റ്റ്ടാഗ് ഉപയോക്താക്കൾക്ക് അവരുടെ കറന്റ് […]