‘ബബിള്‍ സോണ്‍’ നിയമഭേദഗതിക്ക് ടൊറന്റോ സിറ്റി കൗണ്‍സിലിന്റെ അംഗീകാരം

ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ഡേകെയറുകള്‍ എന്നിവയ്ക്ക് സമീപം പ്രതിഷേധ പ്രകടനങ്ങള്‍ നിരോധിക്കുന്ന നിയമഭേദഗതിക്ക് അംഗീകരിച്ച് ടൊറന്റോ സിറ്റി കൗണ്‍സില്‍. ജൂലൈ രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിവാദ ‘ബബിള്‍ സോണ്‍’ നിയമഭേദഗതിയെ അനുകൂലിച്ച് കൗണ്‍സിലര്‍മാര്‍ വോട്ടു ചെയ്തു. 16 കൗണ്‍സിലര്‍മാര്‍ നിയമഭേദഗതിയെ അനുകൂലിച്ചപ്പോള്‍ ഒമ്പത് പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. നിയമഭേദഗതി പ്രകാരം നിരോധിത മേഖല 20 മീറ്ററില്‍ നിന്നും 50 മീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ ‘ബബിള്‍ സോണ്‍’ ആവശ്യപ്പെടുന്ന പള്ളി, സിനഗോഗ്, മോസ്‌ക്, ഡേകെയറിനും അത് ലഭിക്കും. […]
തീപിടുത്ത സാധ്യത: കാനഡയില്‍ ഔഡി ക്യു 5 എസ്യുവി തിരിച്ചുവിളിച്ചു

ഓട്ടവ : ഓയില്‍ ചോര്‍ച്ചയും തീപിടുത്ത സാധ്യതയും കാരണം കാനഡയില്‍ ഏകദേശം 17,000 വാഹനങ്ങള്‍ തിരിച്ചുവിളിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കാനഡ അറിയിച്ചു. 2022, 2023, 2024 മോഡല്‍ ഔഡി ക്യു 5 എസ്യുവികളാണ് ബാധിച്ച വാഹനങ്ങള്‍. കാനഡയില്‍ 16,863 വാഹനങ്ങള്‍ തിരിച്ചുവിളിക്കല്‍ ബാധിച്ചിട്ടുണ്ട്. ഈ വാഹനങ്ങളുടെ സിലിണ്ടര്‍ ഹെഡ് കവറിന്റെ സ്‌ക്രൂകള്‍ അയഞ്ഞ് ഓയില്‍ ചോര്‍ച്ച ഉണ്ടാകും. ഈ ഓയില്‍ വാഹനത്തിന്റെ ചൂടുള്ള ഭാഗങ്ങളിലേക്ക് ഒഴുകി വീഴുമ്പോള്‍ തീപിടിത്ത സാധ്യതയുണ്ടെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. വാഹന ഉടമകളെ കമ്പനി […]
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലേക്ക്

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയിലേക്ക്. റഷ്യയില്‍നിന്ന് ഇന്ത്യ വാങ്ങുന്ന എസ് 400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ കൈമാറ്റം വേഗത്തിലാക്കുകയാണ് യാത്രാലക്ഷ്യം. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഫലപ്രദമായി ചെറുക്കാന്‍ എസ് 400 പ്രതിരോധ സംവിധാനം ഏറെ സഹായകരമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കരാറൊപ്പിട്ടിരിക്കുന്ന വ്യോമപ്രതിരോധ സംവിധാനം വേഗത്തില്‍ തന്നെ രാജ്യത്തിന് കൈമാറണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെടുക. മോസ്‌കോ സന്ദര്‍ശന വേളയില്‍ റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി സെര്‍ജി ഷൊയിഗുവിന്റെ […]
ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഡോണള്‍ഡ്ട്രംപ് ട്രംപ്

ന്യൂയോര്‍ക്ക്: പ്രശസ്തമായ ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡോണള്‍ഡ് ട്രംപ് ഭരണകൂടം. നിലവില്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ മറ്റു സര്‍വകലാശാലകളിലേക്ക് അടിയന്തരമായി മാറണമെന്നാണ് നിര്‍ദേശം. അല്ലാത്തപക്ഷം ഈ വിദ്യാര്‍ഥികളുടെ വീസ റദ്ദാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹാര്‍വാഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളില്‍ 27 ശതമാനം വിദേശ വിദ്യാര്‍ഥികളാണ്. ഇവരുടെ ഭാവി ആശങ്കയിലാണ്. സര്‍വകലാശാലയില്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് വിലക്കെന്ന് ഭരണകൂടം അറിയിച്ചു. സര്‍ക്കാര്‍ ആവശ്യപ്പെട്ട ഹാര്‍വാഡിലെ വിദേശ വിദ്യാര്‍ഥികളുടെ പൂര്‍ണ വിവരങ്ങള്‍ […]
ലോകത്തിലെ ഏറ്റവും വലിയ എഐ ഡേറ്റാ സെന്റര്‍ അബുദാബിയില്‍ ഒരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഡേറ്റാ സെന്റര്‍ 2026ല്‍ അബുദാബിയില്‍ സ്ഥാപിക്കും. ഓപ്പണ്‍ എഐയുടെ അത്യാധുനിക എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്ലാറ്റ്ഫോമായ സ്റ്റാര്‍ഗേറ്റ് ആണ് ഇതിനു ചുക്കാന്‍ പിടിക്കുക. ഇതോടെ രാജ്യവ്യാപകമായി ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി സേവനങ്ങളെല്ലാം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ രാജ്യമായി യുഎഇ മാറും. എഐ സാങ്കേതികവിദ്യയില്‍ ആഗോള നേതാവാകാനുള്ള യുഎഇയുടെ പ്രയാണത്തിലെ നിര്‍ണായക ചുവടുവയ്പായിരിക്കും ഈ പദ്ധതി. ജി42, ഒറാക്കിള്‍, എന്‍വിഡിയ, സിസ്‌കോ, സോഫ്റ്റ്ബാങ്ക് എന്നിവ ഉള്‍പ്പെടെ ടെക് വ്യവസായത്തിലെ പ്രധാന കമ്പനികളുമായി […]
ഗാസയിൽ നാലിലൊന്ന് പേരും പട്ടിണിയിൽ; 11 ആഴ്ചക്കാലം ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ചു; ഭക്ഷണങ്ങളുമായി 100 ട്രക്കുകൾക്ക് ഗാസയിലേക്ക് പ്രവേശിക്കാൻ അനുമതി

കയ്റോ: ഈജിപ്ത് വഴിയുള്ള ട്രക്കുകൾക്ക് ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ചതോടെ ഗാസയിലേക്ക് ഭക്ഷണം എത്തി തുടങ്ങി. ബ്രെഡും ബേബി ഫുഡും അടക്കമുള്ള സാധനങ്ങളാണ് എത്തിച്ച് തുടങ്ങിയത്. 11 ആഴ്ചക്കാലം ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധം കാരണം ഗാസയിൽ പട്ടിണി അതിരൂക്ഷമായിരുന്നു. എന്നാൽ വ്യാഴാഴ്ച മുതൽ ട്രക്കുകൾ കടന്നുപോകാൻ ഇസ്രയേൽ അനുമതി നൽകുകയായിരുന്നു. ഭക്ഷണത്തിന് പുറമെ മെഡിക്കൽ ഉപകരണങ്ങളും ഗാസയിലേക്ക് എത്തിച്ചുതുടങ്ങിയിട്ടുണ്ട്. 100 ട്രക്കുകൾക്കാണ് ഗാസയിലേക്ക് പ്രവേശിക്കാൻ ഇസ്രയേൽ അനുമതി നൽകിയിരിക്കുന്നത്. മാർച്ചിലാണ് ഗാസയിലേക്കുള്ള എല്ലാ സാധനങ്ങൾക്കും മേൽ ഇസ്രയേൽ […]