newsroom@amcainnews.com

നോവസ്‌കോഷയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം: രണ്ടു പേരെ അറസ്റ്റുചെയ്തു

നോവസ്‌കോഷയില്‍ മലയാളി വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായി ആര്‍സിഎംപി. ഹാലിഫാക്‌സ് റീജനല്‍ മുനിസിപ്പാലിറ്റിയിലെ ഗ്രാമീണ കമ്യൂണിറ്റിയായ കൗ ബേ-യില്‍ മെയ് 4 ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. മത്സ്യബന്ധനത്തിനായി എത്തിയ അഞ്ച് മലയാളി വിദ്യാര്‍ത്ഥികളില്‍ നാല് പേര്‍ക്ക് നേരെയാണ് വംശീയാധിക്ഷേപവും ക്രൂരമര്‍ദ്ദനവും നടന്നത്. ആക്രമണത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ വെള്ളത്തില്‍ ചവുട്ടി താഴ്ത്തി കൊല്ലാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വംശജര്‍ ഇത്തരം സ്ഥലങ്ങളില്‍ […]

ആല്‍ബര്‍ട്ട AI ഗവേഷണ സ്ഥാപനത്തിന് 50 ലക്ഷം ഡോളര്‍ ഗ്രാന്റ് പ്രഖ്യാപിച്ച് ഗൂഗിള്‍

കാല്‍ഗറി: ആല്‍ബര്‍ട്ട മെഷീന്‍ ഇന്റലിജന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് (Amii) 50 ലക്ഷം ഡോളര്‍ ഗ്രാന്റ് പ്രഖ്യാപിച്ച് ഗൂഗിള്‍. കനേഡിയന്‍ പോസ്റ്റ്-സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ (AI) കുറിച്ച് കൂടുതല്‍ പഠിക്കാനും ഭാവിയിലെ ജോലികള്‍ക്കായി വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതിന്റെയും ഭാഗമായാണ് നിക്ഷേപം. ആല്‍ബര്‍ട്ടയുടെ തലസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്ന AI കോണ്‍ഫ്രന്‍സായ അപ്പര്‍ ബൗണ്ടിലാണ് പ്രഖ്യാപനം നടത്തിയത്. കാനഡയിലുടനീളം 25 പോസ്റ്റ്-സെക്കന്‍ഡറി സ്‌കൂളുകളുടെ ദേശീയ കണ്‍സോര്‍ഷ്യം സ്ഥാപിക്കുന്നതിനായി Amii ഈ ഫണ്ടിങ് ഉപയോഗിക്കും. ഇതുവഴി AI പാഠ്യപദ്ധതി സാമഗ്രികള്‍ വികസിപ്പിക്കുകയും ഏകദേശം 125,000 […]

വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ടിഡി ബാങ്ക്

റെക്കോര്‍ഡ് വരുമാന നേട്ടം സ്വന്തമാക്കി കാനഡയിലെ രണ്ടാമത്തെ വലിയ ബാങ്കായ ടിഡി ബാങ്ക്. 2025-ലെ ആദ്യ മൂന്നു മാസത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 16% വര്‍ധനയും 213 കോടി ഡോളറിന്റെ റെക്കോര്‍ഡ് വരുമാനവും റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷം മുമ്പത്തേതിനേക്കാള്‍ 10% വര്‍ധനയാണിതെന്നും വ്യാഴാഴ്ച പുറത്തിറക്കിയ ത്രൈമാസ വരുമാന റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് ധനകാര്യ സേവന സ്ഥാപനമായ ചാള്‍സ് ഷ്വാബ് SCHW.N-ല്‍ ശേഷിക്കുന്ന ഇക്വിറ്റി നിക്ഷേപത്തിന്റെ വില്‍പ്പന ഉള്‍പ്പെടെ, വ്യാപാരവുമായി ബന്ധപ്പെട്ട വരുമാനത്തിലും അണ്ടര്‍റൈറ്റിങ് ഫീസുകളിലും ഉണ്ടായ വര്‍ധനയാണ് […]

ഇന്ത്യ-പാക് വെടിനിര്‍ത്തലിന് ട്രംപ് ഇടപെട്ടെന്ന വാദംതള്ളി യുഎസ് മുന്‍ NSA

എല്ലാത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള പ്രവണത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുണ്ടെന്ന് യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ച വേളയില്‍ താന്‍ ഇടപെട്ടാണ് വെടിനിര്‍ത്തല്‍ സാധ്യമാക്കിയതെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബോള്‍ട്ടണിന്റെ പ്രതികരണം. ഇന്ത്യ, നേരത്തെ തന്നെ ട്രംപിന്റെ അവകാശവാദം തള്ളിക്കളഞ്ഞിരുന്നു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. വൈസ് പ്രസിഡന്റ് ജെഡി വാന്‍സും സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്ക് റൂബിയോയും […]

ജി 7 ധനകാര്യ ഉദ്യോഗസ്ഥരുടെ ഉച്ചകോടി ഇന്ന് സമാപിക്കും

കാല്‍ഗറി : ആല്‍ബര്‍ട്ട ബാന്‍ഫില്‍ നടക്കുന്ന ജി 7 രാജ്യങ്ങളിലെ ധനകാര്യ ഉദ്യോഗസ്ഥരുടെ ഉച്ചകോടി ഇന്ന് സമാപിക്കും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം ഉള്‍പ്പെടെയുള്ള ആഗോള വ്യാപാര വിഷയങ്ങള്‍, യുക്രെയ്ന്‍ യുദ്ധം, കൃത്രിമബുദ്ധി എന്നിവ ചര്‍ച്ചാ വിഷയമായിരുന്നു. കനേഡിയന്‍ ധനകാര്യ മന്ത്രി ഫ്രാന്‍സ്വ ഫിലിപ്പ് ഷാംപെയ്ന്‍ ഫ്രാന്‍സുമായും ഇറ്റലിയുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. കൂടാതെ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റുമായും കൂടിക്കാഴ്ച നടത്തി. ട്രംപ് തീരുവ ചുമത്തിയ രാജ്യങ്ങളുമായി വ്യാപാര കരാറുകള്‍ക്കായി ശ്രമിക്കുന്ന […]

ബ്രിട്ടീഷ് കൊളംബിയയിൽ പുതിയ ഏരിയ കോഡ് മെയ് 24ന് നിലവിൽ വരും; നിലവിലുള്ള ഫോൺ നമ്പറുകളെ ബാധിക്കില്ല

ഒട്ടാവാ: ബ്രിട്ടീഷ് കൊളംബിയയിൽ പുതിയ ഏരിയ കോഡ് മെയ് 24ന് നിലവിൽ വരും. നിലവിലുള്ള 604, 250, 778, 236, 672 എന്നിവയ്ക്ക് ഒപ്പം 257 എന്ന പുതിയ കോഡാണ് വരുന്നത്. പുതിയ ഏരിയ കോഡ് നിലവിലുള്ള ഫോൺ നമ്പറുകളെ ബാധിക്കില്ല. കൂടാതെ, പഴയ കോഡുകളുള്ളവ അവ തീരുന്നതുവരെ നൽകാമെന്ന് അധികൃതർ അറിയിച്ചു. 1996 വരെ ബീസിയിലെ ഏക ഏരിയ കോഡ് 604 ആയിരുന്നു. തുടർന്ന് 250 എന്ന കോഡും 2001ൽ 778 എന്ന ഏരിയ കോഡും […]

സൈനികരെ നിലനിർത്താൻ പാടുപെട്ട് കനേഡിയൻ സായുധസേന; പുതിയതായി ചേർന്നവർ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നു

ഒന്റാരിയോ: കനേഡിയൻ സായുധസേനയിൽ ചേരുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതായി റിപ്പോർട്ട്. സൈനിക ജീവിതം തിരഞ്ഞെടുക്കാൻ മിക്ക യുവാക്കളും താൽപ്പര്യപ്പെടുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, പുതിയതായി സേനയിൽ ചേർന്നവരുടെ കൊഴിഞ്ഞുപോക്കും വർധിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ സിഎഎഫിൽ നിന്ന് പുതുതായി നിയമിതരായവരിൽ ഏകദേശം 10 ശതമാനം പേർ രാജിവെച്ചതായി റിപ്പോർട്ടിൽ പറയുന്നു. സേനയിൽ ചേരുന്നവർ പരിശീലനം ആരംഭിക്കാൻ 200 ദിവസത്തിലധികം കാത്തിരിക്കേണ്ടി വന്നതായും റിപ്പോർട്ടുണ്ട്. പുതിയ റിക്രൂട്ട്‌മെന്റുകളെ നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ സിഎഎഫിന് സൈനികരുടെ കുറവ് പരിഹരിക്കാൻ ബുദ്ധിമുട്ടായിരിക്കും. സൈന്യത്തിന്റെ […]