സ്വര്‍ണക്കടത്ത് കേസ്: സുപ്രീംകോടതിയില്‍ കേരളത്തിനു വേണ്ടി ഹാജരാകുന്ന കപില്‍ സിബലിന് ഫീസ് 15.50 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍; ഈ കേസില്‍ മാത്രം ഇതുവരെ നല്‍കിയത് 46.5 ലക്ഷം രൂപ

തിരുവനന്തപുരം: നയതന്ത്രചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിന്റെ വിചാരണ കേരളത്തില്‍നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ കേരളത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലിന് ഫീസ് ഇനത്തില്‍ 15.50 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. 2024 നവംബർ 19ന് സുപ്രീംകോടതിയില്‍ വാദത്തിന് എത്തിയതിനാണ് 15.50 ലക്ഷം മേയ് 15ന് അനുവദിച്ചത്. ഓരോ സിറ്റിങ്ങിനും ഇത്രയും തുകയാണ് കപില്‍ സിബല്‍ ഈടാക്കുന്നത്. മുന്‍പും ഇതേ കേസില്‍ ഹാജരായതിനു 2022 ഒക്ടോബറിലും 2024 നവംബറിലും […]
എല്ലാ പരിധിയും ലംഘിക്കുകയാണ്, രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്നു; ഇ.ഡിക്കെതിരേ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇ.ഡി എല്ലാ പരിധിയും ലംഘിക്കുകയാണെന്നും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്നെന്നും കോടതി വിമർശിച്ചു. തമിഴ്നാട് മദ്യ വിതരണ കോർപറേഷനു (ടാസ്മാക്)മായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധനകളും അന്വേഷണവും മറ്റും സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ‘‘ഇ.ഡി എല്ലാ പരിധികളും ലംഘിക്കുകയാണ്. നിങ്ങൾക്ക് ആളുകൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യാം, പക്ഷേ കോർപറേഷനുകൾക്കെതിരെ എങ്ങനെയാണ് കുറ്റം […]
കൂരിയാട് ദേശീയപാത ഇടിഞ്ഞതിൽ കടുത്ത നടപടി; കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ വിലക്കി

മലപ്പുറം: കൂരിയാട് ദേശീയപാത ഇടിഞ്ഞതിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ വിലക്കി. ഹൈവേ എൻജിനീയറിങ് കമ്പനിക്കും വിലക്ക് ഏർപ്പെടുത്തി. ഇരു കമ്പനികൾക്കും തുടർ കരാറുകളിൽ പങ്കെടുക്കാനാകില്ല. പ്രൊജക്ട് മാനേജർ എം.അമർനാഥ് റെഡ്ഡിയെ പുറത്താക്കി. ടീം ലീഡർ ഓഫ് കൺസൾട്ടന്റ് രാജ് കുമാറിനെയും സസ്പെൻഡ് ചെയ്തു. ഐഐടിയിലെ പ്രഫസർ ജി.വി.റാവു, ഡോ. ജിമ്മി തോമസ്, ഡോ. അനിൽ ദീക്ഷിത് എന്നിവരുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. തിങ്കളാഴ്ചയാണ് കൂരിയാട് ദേശീയപാത 66ൽ നിർമാണത്തിലിരുന്ന ഭാഗം സർവീസ് […]
വഖഫ് ട്രൈബ്യൂണൽ വിധി മുനമ്പം നിവാസികൾക്ക് എതിരായി വന്നാൽ അവരെ സംരക്ഷിക്കാൻ ആവശ്യമായ നടപടികള്‍ സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകണമെന്ന് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട്

കൊച്ചി: മുനമ്പത്ത് താമസിക്കുന്നവരെ ഒരുവിധത്തിലും കുടിയൊഴിപ്പിക്കരുതെന്നും അവരെ സംരക്ഷിക്കാൻ ആവശ്യമായ നടപടികള്‍ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട്. ഈ മാസം സംസ്ഥാന സർക്കാരിനു സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലാണ് ജുഡീഷ്യൽ കമ്മിഷൻ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. വഖഫ് ബോർഡും മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കം സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിഷന്റെ കാലാവധി ഈ മാസം അവസാനിക്കും. മുനമ്പം വഖഫ് ഭൂമിയാണോ അല്ലയോ എന്ന കാര്യത്തിൽ താൻ അഭിപ്രായം […]
ഇ.ഡിക്ക് കൈക്കൂലി നൽകിയ കേസ്: വിജിലൻസ് അറസ്റ്റ് ചെയ്ത ഇടനിലക്കാരൻ ഉൾപ്പെടെ മൂന്നു പേർക്ക് ജാമ്യം

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട കേസൊതുക്കുന്നതിന് കൊല്ലത്തെ വ്യവസായിയിൽനിന്ന് 2 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത 3 പേർക്കും ജാമ്യം. കേസിലെ 2 മുതൽ 4 വരെ പ്രതികളായ ഇടനിലക്കാരൻ വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യർ എന്നിവർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിൽ ഒന്നാം പ്രതിയായി ഉൾപ്പെടുത്തിയിരിക്കുന്നത് ഇ.ഡിയുടെ കൊച്ചി യൂണിറ്റിലെ അസി. ഡയറക്ടർ ശേഖർ കുമാറിനെയാണ്. ഇയാൾക്കെതിരെയുള്ള […]
അമ്മയ്ക്കൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; പരീക്ഷാ ഫലം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ പ്ലസ് ടു വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോട്ടയം: അമ്മയ്ക്കൊപ്പം നടന്നു പോകുമ്പോൾ മകൾ കാറിടിച്ചു മരിച്ചു. തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കൽ വി.ടി. രമേശിന്റെ മകൾ ആർ. അഭിദ പാർവതി (18) ആണ് മരിച്ചത്. തൃക്കോതമംഗലം ഗവ. വിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിനിയായിരുന്ന അഭിതയുടെ പരീക്ഷാ ഫലം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് മരണം. അമ്മ കുറുമ്പനാടം സെന്റ് ആന്റണീസ് അധ്യാപിക കെ.ജി.നിഷയെ (47) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴോടെ ചന്തക്കവല ഭാഗത്തായിരുന്നു അപകടം. റോഡ് മുറിച്ചുകടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു […]
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം: ആധുനിക കാലത്ത് ഒരു വ്യക്തിക്ക് എങ്ങനെ ഒളിവിൽ കഴിയാനാകും? എന്തുകൊണ്ട് ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുകാന്ത് സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി. രണ്ടു മാസമായി അറസ്റ്റ് ചെയ്യാതിരുന്നതിനു വിശദീകരണം നൽകണമെന്നും പൊലീസിന് കോടതി നിർദ്ദേശം നൽകി. സുകാന്ത് സുരേഷ് ഒളിവിലാണെന്ന പൊലീസിന്റെ വിശദീകരണവും കോടതി തള്ളി. ആധുനിക കാലത്ത് ഒരു വ്യക്തിക്ക് എങ്ങനെ ഒളിവിൽ കഴിയാനാകുമെന്ന് കോടതി ചോദിച്ചു. സുകാന്ത് മറ്റു സ്ത്രീകളെയും ലൈംഗിക ചൂഷണം നടത്തിയിട്ടുണ്ടെന്ന് മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രൊസിക്യൂഷൻ അറിയിച്ചു. ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. വിധി […]
ഇറാനിലെ ആണവ കേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിച്ചാൽ അതിന്റെ നിയമപരമായ ഉത്തരവാദിത്വം യുഎസിന് ആയിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

ദുബായ്: ഇറാനിലെ ആണവ കേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിച്ചാൽ അതിന്റെ നിയമപരമായ ഉത്തരവാദിത്വം യുഎസിന് ആയിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. ഇറാനിലെ ആണവ കേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിച്ചേക്കുമെന്ന രാജ്യാന്തര മാധ്യമത്തിന്റെ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇറാനു നേരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്നു ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് അയച്ച കത്തിലും അബ്ബാസ് അറാഗ്ചി മുന്നറിയിപ്പ് നൽകി. ഭീഷണി തുടരുകയാണെങ്കിൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെയും വസ്തുക്കളെയും സംരക്ഷിക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും അത്തരം നടപടികളെക്കുറിച്ച് രാജ്യാന്തര ആണവോർജ […]
കാട്ടുതീ ഭീതിയില്‍ ബ്രിട്ടിഷ് കൊളംബിയ: 11 എണ്ണം നിയന്ത്രണാതീതം

വന്‍കൂവര്‍ : പ്രവിശ്യയിലുടനീളം നിലവില്‍ 11 കാട്ടുതീകള്‍ നിയന്ത്രണാതീതമായി കത്തിപ്പടരുന്നതായി ബ്രിട്ടിഷ് കൊളംബിയ വൈല്‍ഡ്ഫയര്‍ സര്‍വീസ്. ഈ സീസണില്‍ മൊത്തത്തില്‍, പ്രവിശ്യയില്‍ 27 കാട്ടുതീകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, ഇതില്‍ 14 എണ്ണം വിജയകരമായി അണച്ചു. 16 തീപിടുത്തങ്ങള്‍ നിയന്ത്രണവിധേയമാണ് അല്ലെങ്കില്‍ കൂടുതല്‍ പ്രദേശത്തേക്ക് പടര്‍ന്നു പിടിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ബിസി വൈല്‍ഡ്ഫയര്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 20 എണ്ണം മിന്നല്‍ മൂലം ഉണ്ടായതാണെന്ന് കരുതുന്നു. ഏഴെണ്ണം മനുഷ്യരുടെ ഇടപെടല്‍ കാരണം ഉണ്ടായതാണെന്ന് വൈല്‍ഡ്ഫയര്‍ സര്‍വീസ് അറിയിച്ചു. […]
അഞ്ചാംപനി: ആല്‍ബര്‍ട്ടയില്‍ 19 കേസുകള്‍ കൂടി

എഡ്മിന്റന്‍: പ്രവിശ്യയില്‍ പുതുതായി 19 പേര്‍ക്ക് കൂടി അഞ്ചാംപനി ബാധിച്ചതായി ആല്‍ബര്‍ട്ട ഹെല്‍ത്ത് വക്താവ്. മാര്‍ച്ച് ആദ്യം അണുബാധ കണ്ടെത്തിയത് മുതല്‍ ഇതുവരെ അഞ്ചാംപനി കേസുകളുടെ എണ്ണം അഞ്ഞൂറിലധികമായതായും ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ പുതിയ കേസുകളില്‍ ഒന്ന് ഒഴികെ മറ്റെല്ലാം തെക്കന്‍ ആല്‍ബര്‍ട്ടയിലാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മൊത്തം കേസുകളില്‍ 70 ശതമാനത്തിലധികവും ഈ പ്രദേശത്താണ്. ആല്‍ബര്‍ട്ടയിലെ മൊത്തം കേസുകളില്‍ 80 ശതമാനത്തോളം കുട്ടികളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഡാറ്റ കാണിക്കുന്നു. ഇതില്‍ 157 […]