newsroom@amcainnews.com

ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും ലണ്ടനിലെ കാനഡ ഹൗസ് സന്ദർശിച്ചു

ചൊവ്വാഴ്ച ലണ്ടനിലെ കാനഡ ഹൗസ് സന്ദർശിച്ച് ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും. കാനഡ ഹൗസിന്‍റെ 100-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് സന്ദർശനം. യുകെയിലെ കനേഡിയൻ ഹൈക്കമ്മീഷണർ റാൽഫ് ഗൂഡെയ്ൽ ഉൾപ്പെടെയുള്ള കനേഡിയൻ ഉദ്യോഗസ്ഥരുമായി ചാൾസും കാമിലയും കൂടിക്കാഴ്ച നടത്തി. മെയ് 26, 27 തീയതികളിൽ ചാൾസും കാമിലയും ഓട്ടവയിൽ അടുത്ത പാർലമെൻ്റ് സമ്മേളന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. പുതിയ ലിബറൽ ഗവൺമെൻ്റിന്‍റെ മുൻഗണനകളെ പരിചയപ്പെടുത്തുന്നതിനായി ഹൗസ് ഓഫ് കോമൺസിൽ ചാൾസ് പ്രസംഗിക്കും. ചാൾസിന്‍റെ 23-ാമത്തെ കാനഡ സന്ദർശനമാണിത്. […]

യുവതി യുവാക്കള്‍ക്കായി തൊഴില്‍ സഹായ പദ്ധതികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നോവസ്‌കോഷ

താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ യുവാക്കളെ സഹായിക്കുന്നതിനായി യുവജന തൊഴില്‍ സഹായ പദ്ധതികള്‍ക്കായി ധനസഹായം പ്രഖ്യാപിച്ച് നോവസ്‌കോഷ. യുവജന തൊഴില്‍ സഹായ പദ്ധതിയിലൂടെ യുവാക്കള്‍ക്ക് വിദ്യാഭ്യാസമോ തൊഴില്‍ പരിശീലനമോ നേടാന്‍ കഴിയുമെന്നും , ഇതുവഴി അവരുടെ കുടുംബങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ തുറക്കുന്നതായി പ്രവിശ്യാ സാമൂഹിക വികസന മന്ത്രി സ്‌കോട്ട് ആംസ്‌ട്രോങ് പറഞ്ഞു. സാമ്പത്തിക തടസ്സങ്ങള്‍ നീക്കാനും വിദ്യാഭ്യാസത്തിനായി അവസരങ്ങള്‍ സൃഷ്ടിക്കാനും ഈ നിക്ഷേപം സഹായിക്കുമെന്നും പ്രവിശ്യ പറയുന്നു. പുതിയ ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, എന്നിവയുടെ ചെലവുകള്‍ വഹിക്കുന്നതിനായി $2,000 ബര്‍സറിയും […]

ഉച്ചകോടിക്കാടിയില്‍ പങ്കെടുക്കാന്‍ ജി7 രാജ്യങ്ങളിലെ ഉന്നത ധനകാര്യ ഉദ്യോഗസ്ഥര്‍ ആല്‍ബര്‍ട്ടയില്‍

കാല്‍ഗറി : മൂന്ന് ദിവസത്തെ ഉച്ചകോടിക്കായി ജി 7 രാജ്യങ്ങളിലെ ഉന്നത ധനകാര്യ ഉദ്യോഗസ്ഥര്‍ ആല്‍ബര്‍ട്ട ബാന്‍ഫില്‍. ഉച്ചകോടിയില്‍ ആഗോള സമ്പദ്വ്യവസ്ഥ, യുക്രെയ്ന്‍ യുദ്ധം, കൃത്രിമബുദ്ധി എന്നിവ ചര്‍ച്ചാ വിഷയമായിരിക്കും. ജൂണ്‍ 15 മുതല്‍ 17 വരെ കാനനാസ്‌കിസില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ ഒത്തുചേരല്‍. ബുധനാഴ്ചയും വ്യാഴാഴ്ചയും നടക്കാനിരിക്കുന്ന മീറ്റിങ്ങില്‍ കനേഡിയന്‍ ധനകാര്യ മന്ത്രി ഫ്രാന്‍സ്വ ഫിലിപ്പ് ഷാംപെയ്‌നും ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മാക്ലെമും നേതൃത്വം നല്‍കും. ഐഎംഎഫ്, ലോക […]

സ്ഥിര താമസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുകെ

ഇന്ത്യക്കാര്‍ക്കും തിരിച്ചടിയായി സ്ഥിര താമസത്തിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടന്‍. ഇതോടെ വിദേശികള്‍ക്ക് ഇനി ബ്രിട്ടനില്‍ എത്താന്‍ കടുത്ത നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ഇതോടെ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം ഒന്നരവര്‍ഷം മാത്രമേ രാജ്യത്ത് തുടരാന്‍ അനുമതി ലഭിക്കൂ. കൂടാതെ അപരിമിത താമസ അനുവാദം (ഐഎല്‍ആര്‍) അനുവദിക്കുന്നതിനുള്ള വീസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു പത്തു വര്‍ഷത്തിലേയ്ക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി കിയേര്‍ […]

കാനഡയില്‍ പണപ്പെരുപ്പം 1.7 ശതമാനമായി കുറഞ്ഞു

ഉപഭോക്തൃ കാര്‍ബണ്‍ വില അവസാനിപ്പിച്ചതോടെ ഏപ്രിലില്‍ കാനഡയില്‍ പണപ്പെരുപ്പം കുത്തനെ കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ 2.3 ശതമാനമായിരുന്ന പണപ്പെരുപ്പം കഴിഞ്ഞ മാസം 1.7 ശതമാനമായി കുറഞ്ഞതായി ഏജന്‍സി അറിയിച്ചു. കണ്‍സ്യൂമര്‍ കാര്‍ബണ്‍ വില പിന്‍വലിച്ച അതേ സമയം താരിഫുകളുടെ ആഘാതം കുറഞ്ഞതും ഏപ്രിലില്‍ പണപ്പെരുപ്പത്തിലെ കുറവിന് കാരണമായി. കാര്‍ബണ്‍ വില അവസാനിച്ചതും ആഗോള എണ്ണവില കുറഞ്ഞതും ഒപെക് രാജ്യങ്ങളുടെ ആവശ്യകത കുറയുന്നതും കാരണം ഏപ്രിലില്‍ ഗ്യാസ് വില 18.1% കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറഞ്ഞു. […]

കൊടുംകുറ്റവാളികള്‍ക്കായി ഫ്രഞ്ച് ഗയാനയില്‍ പുതിയ ജയില്‍ വരുന്നു

പാരിസ്: രാജ്യത്തിന് പുറത്ത് കുറ്റവാളികള്‍ക്കായി ജയില്‍ നിര്‍മിക്കാന്‍ ഫ്രാന്‍സ്. ഫ്രാന്‍സിന്റെ ഓവര്‍സീസ് ടെറിട്ടറിയായ തെക്കെ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലാണ് അതിസുരക്ഷാ ജയില്‍ നിര്‍മിക്കാന്‍ പോകുന്നത്. ലഹരിമരുന്ന് കടത്തുകാര്‍, ഇസ്ലാമിക ഭീകരവാദികള്‍ തുടങ്ങിയവരെയാണ് ഇവിടെ പാര്‍പ്പിക്കുക. ആമസോണ്‍ വനത്തിനുള്ളിലെ സാന്‍ലൊറോണ്‍ ദു മറോനി എന്ന സ്ഥലത്താണ് ജയില്‍ നിര്‍മിക്കുക. 40 കോടി യൂറോ ( ഏകദേശം 3845 കോടി രൂപ) മുടക്കിയാണ് ഫ്രഞ്ച് ഗയാനയില്‍ അതിസുരക്ഷാ ജയില്‍ സ്ഥാപിക്കുക. ജയിലില്‍ 500 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളാണ് ആദ്യം ഒരുക്കുന്നത്. […]

ലോ​ക​ത്തെ ആ​ദ്യ എഐ ന​ഗ​രം അബുദാബിയിൽ

ലോ​ക​ത്തെ ആ​ദ്യ​ത്തെ എഐ ന​ഗ​രം നിർമിക്കാനൊരുങ്ങി അബുദാബി. അ​തി​നൂ​ത​ന സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ 2027ൽ ​ന​​ഗ​രം യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കുന്നത്. നി​ര്‍മി​ത​ബു​ദ്ധി​യി​ലൂ​ടെ​യും കോ​ഗ്നി​നി​റ്റി​വ് സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യും ന​ഗ​ര​ജീ​വി​ത​ത്തെ പു​ന​ര്‍നി​ര്‍വ​ചി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ന​ഗ​രം രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. ഡ്രൈ​വ​റി​ല്ലാ യാ​ത്രാ സം​വി​ധാ​ന​ങ്ങ​ൾ, സ്മാ​ർ​ട് വീ​ടു​ക​ൾ, ചി​കി​ത്സ, വി​ദ്യാ​ഭ്യാ​സം, ഊ​ർ​ജം തു​ട​ങ്ങി​യ എ​ല്ലാ സേ​വ​ന​ങ്ങ​ൾ​ക്കും നി​ർ​മി​ത​ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​രി​ഹാ​ര​ങ്ങ​ളാ​ണ്​ ന​ഗ​ര​ത്തി​ലു​ണ്ടാ​വു​ക. നി​ർ​മി​ത ബു​ദ്ധി​യു​ടെ ഭാ​വി സാ​ധ്യ​ത​ക​ളെ​ല്ലാം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ന​ഗ​ര​മാ​ണ് അബുദാബി​യി​ൽ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ‘അ​യോ​ൺ സെ​ൻ​ഷ്യ’ എ​ന്നാ​ണ് എഐ സ്മാ​ർ​ട് സി​റ്റി​യു​ടെ പേ​ര്. അബുദാബി ആ​സ്ഥാ​ന​മാ​യ […]