വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ്: എഡ്മിന്റന്‍ NAIT കോളേജില്‍ 18 കോഴ്സുകള്‍ നിര്‍ത്തലാക്കും

18 പഠന കോഴ്‌സുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് നോര്‍ത്തേണ്‍ ആല്‍ബര്‍ട്ട ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (NAIT). വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതാണ് കോഴ്സുകള്‍ വെട്ടിച്ചുരുക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് NAIT അധികൃതര്‍ അറിയിച്ചു. ഫെഡറല്‍ സര്‍ക്കാരിന്റെ പുതിയ നയം കാരണം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇത് കോളേജിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതായും അവര്‍ പറയുന്നു. 450 വിദ്യാര്‍ത്ഥികളും 100 അധ്യാപകരും ആശ്രയിക്കുന്ന ഈ കോഴ്‌സുകള്‍ പിന്നീട് എന്നെന്നേക്കുമായി അടച്ചുപൂട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പഠനം പൂര്‍ത്തിയാക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അതിന് […]
ഒന്റാരിയോ ബജറ്റ് 2025: വ്യവസായ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം

യുഎസ് താരിഫുകളുടെ ആഘാതം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഫോര്‍ഡ് സര്‍ക്കാര്‍ 2025 ലെ ബജറ്റ് ‘എ പ്ലാന്‍ ടു പ്രൊട്ടക്റ്റ് ഒന്റാരിയോ’ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ 600 കോടി ഡോളറില്‍ നിന്ന് ഈ വര്‍ഷം സര്‍ക്കാര്‍ കമ്മി 1460 കോടി ഡോളറായി ഉയര്‍ന്നു. താരിഫുകള്‍ മൂലം ബുദ്ധിമുട്ടുന്ന ഒന്റാരിയോ വ്യവസായ സ്ഥാപനങ്ങള്‍ക്ക് 500 കോടി ഡോളറും, പിരിച്ചുവിട്ട തൊഴിലാളികളെ സഹായിക്കാന്‍ 2000 കോടി ഡോളറും, രണ്ട് പുതിയ പൊലീസ് ഹെലികോപ്റ്ററുകള്‍ക്കുള്ള ഫണ്ടും ബജറ്റ് നീക്കിവയ്ക്കുന്നു. മദ്യ നികുതികളില്‍ […]
ഐവിന് നാടിന്റെ യാത്രാമൊഴി; കാറിടിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ, സിഐഎസ്എഫ് ഉദ്യോഗസ്ഥരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ സിഐഎസ്എഫ് എസ്ഐയായ വിനയ്കുമാർ ദാസ് (38), കോൺസ്റ്റബിൾ മോഹൻകുമാർ (31) എന്നിവരെയാണ് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഈ മാസം 29 വരെ റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രതികളെ ആലുവ സബ് ജയിലിലടച്ചു. അതേസമയം, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അങ്കമാലി തുറവൂർ ആരിശേരിൽ ഐവിൻ ജിജോ (24)യുടെ സംസ്കാരം നടത്തി. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങൾ ഉരസിയതിനെ […]