newsroom@amcainnews.com

കൃത്യവും വ്യക്തവുമായ മറുപടികൾ നൽകണം, ലഭ്യമല്ല, ബാധകമല്ല തുടങ്ങിയ മറുപടികൾ സ്വീകാര്യമല്ല; വിവരാവകാശ അപേക്ഷയിൽ മറുപടികൾക്ക് കൃത്യത വേണമെന്ന് നിർദേശം

കോഴിക്കോട്: വിവരാവകാശ അപേക്ഷകളിൽ ലഭ്യമല്ല, ബാധകമല്ല തുടങ്ങിയ മറുപടികൾ സ്വീകാര്യമല്ലെന്നും അതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയും കൃത്യവും വ്യക്തവുമായ മറുപടികൾ നൽകണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ടി.കെ. രാമകൃഷ്ണൻ. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമത്തിന്റെ അന്തസത്ത ഉദ്യോഗസ്ഥർ പൂർണമായി ഉൾക്കൊണ്ടിട്ടില്ല. സർക്കാർ ഫയലുകളിൽ നടപടികൾ വൈകുന്നതിനാലും പൂഴ്ത്തിവെക്കുന്നതിനാലുമാണ് വിവരാവകാശ അപേക്ഷകൾ വർധിക്കുന്നത്. ഓഫിസുകളിൽ വിവരങ്ങൾ അടങ്ങിയ ഫയലുകൾ ക്രമീകരിച്ച് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാവുന്ന തരത്തിൽ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവരം നൽകാൻ […]

പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങൾ രാജ്യാന്തര തലത്തിൽ തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധിസംഘത്തിൽ ശശി തരൂരും ജോൺ ബ്രിട്ടാസും കെ.കനിമൊഴിയും

ന്യൂഡൽഹി: പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങൾ രാജ്യാന്തര തലത്തിൽ തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധിസംഘത്തിൽ കോൺഗ്രസ് എംപി ശശി തരൂരും. ശശി തരൂരിന് പുറമെ ഇന്ത്യ മുന്നണിയിലെ വിവിധ പാർട്ടി നേതാക്കളെയും പ്രതിനിധി സംഘത്തിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയതിന് കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ നേതൃത്വം തരൂരിനെ താക്കീത് ചെയ്‌തെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ശശി തരൂരിനെ മോദി സർക്കാർ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങൾ […]

പാക്കിസ്ഥാനിൽനിന്നു വേർപിരിയാൻ ധീരമായ നീക്കങ്ങൾ നടത്തുന്നു, ബലൂചിസ്ഥാനിൽ പാക്ക് സേനയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു; ഇന്ത്യയോടും ഐക്യരാഷ്ട്ര സംഘടനയോടും പിന്തുണ അഭ്യർഥിച്ച് ബലൂച് നേതാക്കൾ

ക്വറ്റ: പാക്കിസ്ഥാൻ സേനയ്ക്ക് ബലൂചിസ്ഥാൻ പ്രവശ്യയുടെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും ഈ സാഹചര്യം പ്രയോജനപ്പെടുത്തി പാക്കിസ്ഥാനിൽനിന്നു വേർപിരിയാൻ ധീരമായ നീക്കങ്ങൾ നടത്തുകയാണെന്നും പ്രമുഖ ബലൂച് നേതാവായ മിർ യാർ ബലൂച്. ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെ പാക്കിസ്ഥാൻ സൈന്യത്തിന് മേഖലയിൽ നിയന്ത്രണം നഷ്ടമായെന്നും നേതാക്കൾ അവകാശപ്പെട്ടു. സ്വതന്ത്ര ബലൂചിസ്ഥാനെ അംഗീകാരിക്കാനും പിന്തുണ നൽകാനുമായി ഇന്ത്യയോടും ഐക്യരാഷ്ട്ര സംഘടനയോടും ബലൂച് നേതാക്കൾ അഭ്യർഥിച്ചു. ബലൂചിസ്ഥാനിൽ നിന്ന് പാക്കിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉടൻ പിൻവലിക്കാനും നേതാക്കൾ ആവശ്യപ്പെട്ടു. ബലൂചിസ്ഥാൻ […]

ജനീഷ് കുമാർ വിവാദം: പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടാന ഷോക്കേറ്റു ചരിഞ്ഞ സംഭവത്തിൽ 3 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്; നടപടി അതിഥി തൊഴിലാളി നൽകിയ പരാതിയിൽ

പത്തനംതിട്ട: പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടാന ഷോക്കേറ്റു ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കൈതത്തോട്ടത്തിലെ അതിഥി തൊഴിലാളി സെന്തു മണ്ഡൽ നൽകിയ പരാതിയിൽ 3 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. ഈ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു കോന്നി എംഎൽഎ ജനീഷ് കുമാർ സ്റ്റേഷനിലെത്തി വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായത്. കൈതത്തോട്ടം തൊഴിലാളികളായ ബംഗാൾ സ്വദേശികളെ അകാരണമായി സ്റ്റേഷനിൽ തടഞ്ഞു വച്ചെന്നു കാട്ടിയാണ് കൂടൽ സ്റ്റേഷനിൽ പരാതി നൽകിയത്. അസഭ്യം വിളിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. തൊഴിലാളികളെ സ്റ്റേഷനിൽ നിന്നു വിട്ടയക്കാത്തതിനാൽ ആറര ടൺ […]

ചാലക്കുടിയിൽ തെരുവു നായയുടെ ആക്രമണത്തിൽ 12 പേർക്കു പരുക്ക്; പരിഭ്രാന്തരായ ജനം നായയെ തല്ലിക്കൊന്നു

ചാലക്കുടി: കൂടപ്പുഴയിൽ തെരുവു നായയുടെ ആക്രമണത്തിൽ 12 പേർക്കു പരുക്കേറ്റു. കൈയിലും കാലിലും മറ്റു ശരീര ഭാഗങ്ങളിലും നായ കടിച്ചിട്ടുണ്ട്. പരിഭ്രാന്തരായ ജനം നായയെ തല്ലിക്കൊന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കും വൈകിട്ട് 5.30ഓടെയുമാണു നായയുടെ ആക്രമണമുണ്ടായത്. കൂടപ്പുഴ ക്ഷേത്രം, ജനത റോഡ്, ലൂസിയ ഹോട്ടൽ ബൈ റോഡ്, സെൻ്റ് ജോസഫ്‌സ് കപ്പേള റോഡ്, അശോക് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ, പവർഹൗസ് റോഡ് എന്നിവിടങ്ങളിലായിരുന്നു നായയുടെ ആക്രമണം. പരുക്കേറ്റവർ താലൂക്ക് ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജിലും ചികിത്സ തേടി. എലിഞ്ഞിപ്ര […]

ടെര്‍ബോണ്‍ തിരഞ്ഞെടുപ്പ് : നിയമപോരാട്ടത്തിനൊരുങ്ങി ബ്ലോക്ക് ക്യൂബെക്കോയിസ്

ടെര്‍ബോണ്‍ റൈഡിങ്ങിലെ വിവാദപരമായ ഫെഡറല്‍ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ നിയമപരമായ വെല്ലുവിളി നടത്താന്‍ പദ്ധതിയിട്ട് ബ്ലോക്ക് ക്യൂബെക്കോയിസ്. പാര്‍ട്ടി ലീഡര്‍ യെവ്‌സ്-ഫ്രാന്‍സ്വാ ബ്ലോഷേ ഇന്ന് രാവിലെ ഓട്ടവയില്‍ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഫലം ചോദ്യം ചെയ്യാന്‍ തന്റെ പാര്‍ട്ടി ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഫലത്തില്‍ ലിബറലുകള്‍ വിജയിച്ചെങ്കിലും, പിന്നീട് ഫലം ബ്ലോക്കിന് അനുകൂലമായി മാറിയിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ പുനഃപരിശോധനയില്‍ ലിബറലുകള്‍ ഒരു വോട്ടിന് വിജയിച്ചതായി കണ്ടെത്തി. ഇലക്ഷന്‍സ് കാനഡ ഫലം അന്തിമമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, […]

കാട്ടുതീവ്യാപനം: മാനിറ്റോബ വൈറ്റ്‌ഷെല്‍ പാര്‍ക്കില്‍ അടിയന്തരാവസ്ഥ

കാട്ടുതീയെ തുടര്‍ന്ന് വൈറ്റ്‌ഷെല്‍ പ്രവിശ്യ പാര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മാനിറ്റോബ പ്രീമിയര്‍ വാബ് കിന്യൂ. പ്രവിശ്യാ പാര്‍ക്കിലെ ആളുകളെ ഒഴിപ്പിക്കാന്‍ സഹായിക്കുന്നതിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥ. വൈറ്റ്‌ഷെല്‍ പ്രവിശ്യാ പാര്‍ക്കിലെ താമസക്കാരോട് വ്യാഴാഴ്ച ഉച്ചയോടെ ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയതായി മാനിറ്റോബ സര്‍ക്കാര്‍ അറിയിച്ചു. വാരാന്ത്യത്തിലേക്ക് കടക്കുമ്പോള്‍ പ്രവിശ്യയുടെ പടിഞ്ഞാറന്‍ ഭാഗത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പും കിഴക്കന്‍ ഭാഗത്ത് നിയന്ത്രണാതീതമായ കാട്ടുതീ പടരുന്നതായും വാബ് കിന്യൂ പറഞ്ഞു. അതേസമയം തീപിടിത്ത സാധ്യത കുറയ്ക്കുന്നതിനായി വിക്ടോറിയ ദിന ആഘോഷത്തോടനിബന്ധിച്ച് ക്യാമ്പ് ഫയറും വെടിക്കെട്ടും […]

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി. ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചര്‍ച്ചയിലാണ് തീരുമാനം. ഇന്ത്യയുടെ ഡിജിഎംഒ രാജീവ് ഘായ് പാക്കിസ്ഥാന്‍ ഡിജിഎംഒയുമായി ഹോട്ട്‌ലൈന്‍ വഴിയാണ് ചര്‍ച്ച നടത്തിയത്. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് വിഷയത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. മൂന്ന് ദിവസത്തെ കടുത്ത സൈനിക ഏറ്റുമുട്ടലിന് ശേഷം, പാക്കിസ്ഥാന്‍ അനുനയ നീക്കങ്ങള്‍ക്ക് ശ്രമിക്കുകയും ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ മെയ് 10ന് വെടിനിര്‍ത്തലിന് ധാരണയാവുകയായിരുന്നു. ഈ തീരുമാനം മെയ് 18 വരെ […]

ഫിലിപ്പീന്‍സില്‍ എച്ച്‌ഐവി കേസുകളില്‍ വന്‍ വര്‍ധനവെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്

ഫിലിപ്പീന്‍സില്‍ എച്ച്‌ഐവി കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഫിലിപ്പീന്‍സ് ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ പുതുതായി 5,101 എച്ച്‌ഐവി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 145 പേരാണ് മരണപ്പെട്ടത്. അതേസമയം 2025ന്റെ തുടക്കത്തില്‍ ഫിലിപ്പീന്‍സില്‍ എച്ച്ഐവി കേസുകളുടെ ശരാശരി എണ്ണം 1,700 ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 50 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 95 ശതമാനം പുരുഷന്മാരും, 5 ശതമാനം സ്ത്രീകളുമാണ്. 4,849 […]

അഞ്ചാംപനി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കിച്ചനറില്‍ സ്‌കൂളുകള്‍ക്ക് അവധി

ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അഞ്ചാംപനി ബാധിച്ചതോടെ കിച്ചനറിലെ രണ്ടു ഹൈസ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നഗരത്തിലെ ഈസ്റ്റ് വുഡ് കൊളീജിയറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനും സെന്റ് മേരീസ് കാത്തലിക് സെക്കന്‍ഡറി സ്‌കൂളിനുമാണ് അണുബാധയെ തുടര്‍ന്ന് അവധി നല്‍കിയത്. വാട്ടര്‍ലൂ മേഖലയില്‍ ഇപ്പോള്‍ 59 അഞ്ചാംപനി കേസുകളും വെല്ലിംഗ്ടണ്‍-ഡഫറിന്‍-ഗ്വല്‍ഫ് പബ്ലിക് ഹെല്‍ത്ത് പരിധിയിലുള്ള പ്രദേശത്ത് 53 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെയ് 6 നും മെയ് 13 നും ഇടയില്‍ വാട്ടര്‍ലൂ മേഖലയില്‍ 11 പുതിയ കേസുകളും വെല്ലിംഗ്ടണ്‍-ഡഫറിന്‍-ഗ്വല്‍ഫ് മേഖലയില്‍ ഏഴ് കേസുകളും റിപ്പോര്‍ട്ട് […]