നിങ്ങൾ ഇനി ഇന്ത്യയിലാണ് ഉൽപ്പന്നങ്ങൾ നിർമിക്കുന്നതെങ്കിൽ ഞങ്ങൾക്ക് അതിൽ താൽപ്പര്യമില്ല; ഇന്ത്യയിൽ നിക്ഷേപവുമായി മുന്നോട്ടുപോകുന്നതിനിടെ ആപ്പിൾ സിഇഒയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ: ഇന്ത്യയിൽ നിക്ഷേപവുമായി മുന്നോട്ടുപോകുന്നതിനിടെ ആപ്പിൾ സിഇഒ ടിം കുക്കിനു മുന്നറിയിപ്പുമായി ട്രംപ്. ‘‘ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളും’’–ട്രംപ് പറഞ്ഞു. ദോഹയിൽ നടന്ന ബിസിനസ് പരിപാടിയ്ക്കിടെയാണ് ട്രംപ് ആപ്പിളിന് മുന്നറിയിപ്പ് നൽകിയത്. ടിം കുക്കുമായി തനിക്ക് ഒരു ‘ചെറിയ പ്രശ്‌നം’ ഉണ്ടെന്നും ട്രംപ് പറഞ്ഞു. ‘സുഹൃത്തേ, ഞാൻ നിങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്. നിങ്ങൾ 500 ബില്യൺ ഡോളറുമായി വരുന്നു, പക്ഷേ ഇപ്പോൾ നിങ്ങൾ […]
യുവവനിതാ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് കസ്റ്റഡിയിൽ; പിടികൂടിയത് കാറിൽ സഞ്ചരിക്കവേ

തിരുവനന്തപുരം: യുവവനിതാ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതിയായ വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം സ്‌റ്റേഷൻ കടവിൽനിന്നാണു പ്രതിയെ തുമ്പ പൊലീസ് പിടികൂടിയത്. ബെയ്‌ലിൻ ദാസ് ഇന്ന് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറിൽ പോകുന്നതായി വഞ്ചിയൂർ എസ്എച്ചഒയ്ക്കാണു വിവരം ലഭിച്ചത്. പൊലീസ് വ്യാപകമായി വലവിരിച്ചതിനെ തുടർന്ന് വാഹനങ്ങൾ മാറി ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. വാഹന നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഡാൻസാഫ് […]
ദുബായ് രാജ്യാന്തര വിമാനത്താവളം അടച്ചുപൂട്ടുാനൊരുങ്ങുന്നു: ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

ദുബായ്: ദുബായിയുടെ ചരിത്രത്തിന്റെ ഭാഗമായ ദുബായ് രാജ്യാന്തര വിമാനത്താവളം(ഡിഎക്സ്ബി) അടച്ചുപൂട്ടുമെന്ന ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നു. 2032നകം പുതിയ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെയാണ് നിലവിലെ വിമാനത്താവളം അടച്ചുപൂട്ടുക. അതേസമയം ഈ തീരുമാനം നഗരത്തിന്റെ ഭാവിയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഡിഎക്സ്ബി എയര്‍പോര്‍ട്ടിന്റെ സ്ഥലം ഭവന, വാണിജ്യ, പരസ്യ ആവശ്യങ്ങള്‍ക്കായി പുനര്‍വിനിയോഗിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ പ്രധാനമായി ചര്‍ച്ചയാകുന്നത്. 29 ചതുരശ്ര കിലോമീറ്ററില്‍ കൂടുതലുള്ള സ്ഥലത്താണ് ഡിഎക്സ്ബി സ്ഥിതി ചെയ്യുന്നത്. ഇവിടെ താമസ, വ്യാപാര, […]
കൊടുംഭീകരന്‍ മസൂദ് അസറിന് പാക് സര്‍ക്കാരിന്റെ 14 കോടി നഷ്ടപരിഹാരം

ന്യൂഡല്‍ഹി : ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപന പ്രകാരം കൊടുംഭീകരനും ജെയ്ഷെ മുഹമ്മദ് (ജെഇഎം) തലവനുമായ മസൂദ് അസറിന് ലഭിക്കുക 14 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ അസ്ഹറിന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം […]
ഫോട്ടോ റഡാര്‍ നിര്‍ത്തലാക്കിയതിനാല്‍ കാല്‍ഗറിയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു: കാല്‍ഗറി മേയര്‍ ജ്യോതി ഗോണ്ടെക്ക്

കാല്‍ഗറി : നഗരത്തില്‍ ഫോട്ടോ റഡാര്‍ നിര്‍ത്തലാക്കിയതിനെതിരെ കാല്‍ഗറി മേയര്‍ ജ്യോതി ഗോണ്ടെക്ക്. നഗരത്തിലെ റോഡുകളില്‍ കാല്‍നടയാത്രക്കാര്‍ അപകടത്തിലാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവെന്നും ഇത് ഗൗരവമായി കാണണമെന്നും മേയര്‍ ആവശ്യപ്പെട്ടു. ഈ ആഴ്ച മാത്രം കാല്‍ഗറിയില്‍ ഉണ്ടായ തുടര്‍ച്ചയായ വാഹനാപകടങ്ങള്‍, ഫോട്ടോ റഡാര്‍ ഉപയോഗം നിര്‍ത്തലാക്കാനുള്ള പ്രവിശ്യാ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ മേയര്‍ ജ്യോതി ഗോണ്ടെക്കിന്റെ വിമര്‍ശനത്തിന് ശക്തി പകര്‍ന്നു. സമീപ ദിവസങ്ങളില്‍ അമിത വേഗം മൂലമുണ്ടായ നിരവധി അപകടങ്ങളെ അവര്‍ ചൂണ്ടിക്കാട്ടി. ട്രാഫിക് അപകടങ്ങള്‍ക്ക് പ്രധാന കാരണംഅമിത വേഗമാണെന്നും, […]
യുക്രൈനുമായുളള ചര്‍ച്ചകളില്‍ നിന്നും പുടിന്‍ പിന്മാറി

യുക്രൈനുമായി നേരിട്ടുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പിന്മാറി. ചര്‍ച്ചകളില്‍ പുടിന് പകരമായി റഷ്യന്‍ പ്രതിനിധിയായി വ്ലാഡിമിര്‍ മെഡന്‍സ്‌കി പങ്കെടുക്കുമെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. റഷ്യയുടെ നടപടിക്ക് പിന്നാലെ സമാധാനചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഡോണള്‍ഡ് ട്രംപും വിശദമാക്കി. തീവ്ര കണ്‍സര്‍വേറ്റീവ് വിഭാഗത്തില്‍ നിന്നുള്ള റഷ്യന്‍ സാംസ്‌കാരിക മന്ത്രിയായ വ്ലാദിമിര്‍ മെഡിന്‍സ്‌കിക്കൊപ്പം ഉപ ആഭ്യന്തര മന്ത്രി അലക്സാണ്ടര്‍ ഫോമിന്‍, ഉപ വിദേശകാര്യ മന്ത്രി മിഖായല്‍ ഗാലുസി, റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സ് മേധാവിയായ ഇഗോര്‍ കൊസ്ത്യുകോവ് എന്നിവര്‍ […]
ബോയിങ് വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഖത്തര്‍

ദോഹ: അമേരിക്കയില്‍ നിന്നും 160 ബോയിങ് വിമാനങ്ങള്‍ ഖത്തര്‍ വാങ്ങും. 20,000 കോടി ഡോളറിന്റേതാണ് കരാര്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഖത്തര്‍ സന്ദര്‍ശനത്തിനിടെയാണു സുപ്രധാന കരാര്‍ ഒപ്പുവച്ചത്. ട്രംപിന് 40 കോടി ഡോളര്‍ വില വരുന്ന വിമാനം സമ്മാനമായി നല്‍കുമെന്നും ഖത്തര്‍ പ്രഖ്യാപിച്ചു. ബോയിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പനക്കരാറാണിതെന്നു ട്രംപ് പറഞ്ഞു. അതേസമയം ഖത്തറിന്റെ സമ്മാനം അമേരിക്കയില്‍ രാഷ്ട്രീയ വിവാദമായിട്ടുണ്ട്. സൗദി സന്ദര്‍ശനത്തിനുശേഷം ഖത്തറിലെത്തിയ ട്രംപ്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് […]
കാനഡയിലെ ഇലക്ട്രിക് വാഹന വ്യവസായം പ്രതിസന്ധിയിൽ

അമേരിക്കയുടെ താരിഫ് നയങ്ങളും വൻകിട നിക്ഷേപങ്ങൾ കുറയുന്നതും കാരണം കാനഡയിലെ ഇലക്ട്രിക് വാഹന (EV) വ്യവസായം പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. കാനഡ-യുഎസ് വ്യാപാരയുദ്ധം വ്യവസായത്തെ പ്രതികൂലമായി ബാധിച്ചതായി വിദഗ്ദ്ധർ വിലയിരുത്തുന്നു. ഒന്നിലധികം ബാറ്ററി പ്ലാന്റുകളും, കനേഡിയൻ നിർമ്മിത EV പാർട്സ് വിതരണ ശൃംഖലയും ഈ നിക്ഷേപത്തിൽ ഉൾപ്പെട്ടിരുന്ന 1500 കോടി ഡോളറിൻ്റെ ഒൻ്റാരിയോയിലെ EV ബാറ്ററി പ്ലാന്റ് പദ്ധതി ഹോണ്ട രണ്ടുവർഷത്തേക്ക് നിർത്തിവച്ചത് വ്യവസായത്തിന് തിരിച്ചടിയായിട്ടുണ്ട്. സ്റ്റെല്ലാൻ്റിസ്, ഫോക്സ് വാഗൺ തുടങ്ങിയ മറ്റ് വലിയ EV പദ്ധതികളെയും […]
ടെർബോൺ റൈഡിങ് വോട്ടെണ്ണൽ വിവാദം: തെറ്റ് സമ്മതിച്ച് ഇലക്ഷൻസ് കാനഡ

ഏപ്രിൽ 28 -ന് നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ക്യുബെക്കിലെ ടെർബോൺ റൈഡിങ്ങിൽ തപാൽ വോട്ടുകൾ എണ്ണിയതിൽ തെറ്റ് സംഭവിച്ചതായി ഇലക്ഷൻസ് കാനഡ. വോട്ട് രേഖപ്പെടുത്തിയ കവറിൻ്റെ ലേബലിലാണ് പിഴവുണ്ടായതെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും ഏജൻസി അറിയിച്ചു. എന്നാൽ, റൈഡിങ്ങിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇനി ഒരു മാറ്റം ഉണ്ടാകില്ലെന്നും ഫെഡറൽ ഏജൻസിറിപ്പോർട്ട് ചെയ്തു. ഒരു വോട്ടിൻ്റെ മാത്രം വ്യത്യാസത്തിലാണ് റൈഡിങ്ങിൽ ലിബറൽ സ്ഥാനാർത്ഥി ടാറ്റിയാന ഓഗസ്റ്റെ വിജയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പിഴവ് മൂലം തൻ്റെ വോട്ട് എണ്ണിയില്ലെന്ന് ആരോപിച്ച് […]
ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം: 54 പേർ കൊല്ലപ്പെട്ടു

ഗാസയിലെ ഖാൻ യൂനിസിൽ നടന്ന വ്യോമാക്രമണത്തിൽ 54 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തുടർച്ചയായ രണ്ടാം ദിവസമാണ് ഇസ്രയേൽ ഈ പ്രദേശത്ത് ആക്രമണം നടത്തുന്നത്. ഇന്നലെ രാത്രിയിൽ പത്ത് വ്യോമാക്രമണമെങ്കിലും നടന്നതായും നിരവധി മൃതദേഹങ്ങൾ കഷ്ണങ്ങളായി നഗരത്തിലെ നാസർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായും ഒരു അസ്സോസിയേറ്റ് പ്രസ് ക്യാമറാമാൻ വെളിപ്പെടുത്തി. 54 പേർ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ഖത്തർ മാധ്യമമായ അൽ അറബി ടിവിയുടെ ഒരു പത്രപ്രവർത്തകനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ ദിവസം […]