ഇന്ത്യ പാക് സംഘര്‍ഷം: തുര്‍ക്കി, അസര്‍ബൈജാന്‍ യാത്ര റദ്ദാക്കി ഇന്ത്യക്കാര്‍

തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള യാത്രകള്‍ വന്‍തോതില്‍ റദ്ദാക്കി ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍. ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഈ നീക്കം. പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള എല്ലാ ഫ്ളൈറ്റ് – ഹോട്ടല്‍ ബുക്കിംഗുകളും നിര്‍ത്തിവെച്ചതായി ഓണ്‍ലൈന്‍ യാത്രാ പ്ലാറ്റ്‌ഫോമായ ഈസ്മൈട്രിപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, കമ്പനിയുടെ സഹസ്ഥാപകനായ പ്രശാന്ത് പിറ്റിയാണ് ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ ഇന്ത്യക്കാര്‍ വന്‍തോതില്‍ റദ്ദാക്കുന്നതായി ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. തുര്‍ക്കിയിലേക്കുള്ള യാത്ര ബുക്ക് ചെയ്തവരില്‍ ഏകദേശം 22 ശതമാനം പേരും അസര്‍ബൈജാനിലേക്കുള്ളതില്‍ […]
സിറിയയ്‌ക്കെതിരെയുള്ള ഉപരോധം നീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്; അപ്രതീക്ഷിത പ്രഖ്യാപനം സൗദി സന്ദർശനത്തിനിടെ

റിയാദ്: സിറിയയ്‌ക്കെതിരെയുള്ള ഉപരോധം നീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇടപെടലിനെ തുടർന്നാണ് തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. സൗദി സന്ദർശനത്തിനിടെയാണ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷരായുമായി ഡോണൾഡ് ട്രംപ് ഇന്ന് സൗദയിൽ കൂടിക്കാഴ്ച നടത്തും. 24 വർഷം സിറിയ അടക്കിവാണ ബഷാർ അൽ അസദിന്റെ കാലത്താണ് സിറിയയ്‌ക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത്. 2011 മുതൽ ജനാധിപത്യ പ്രക്ഷോഭത്തിൽ വലഞ്ഞ സിറിയയിൽ അപ്രതീക്ഷിത അട്ടിമറിയിലൂടെ […]