newsroom@amcainnews.com

അമേരിക്കയില്‍ മരുന്നുകളുടെ വില കുറയും ; ഡോണള്‍ഡ് ട്രംപ് ഉത്തരവില്‍ ഒപ്പുവെച്ചു

അമേരിക്കയില്‍ മരുന്നുകളുടെ വില കുറക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിദേശ വിലയ്ക്ക് തുല്യമായി മരുന്നുകളുടെ വില കുറയ്ക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ട്രംപിന്റെ ഈ നീക്കം ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും മരുന്നു വില കൂടുന്നതിനും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രതിസന്ധി വളര്‍ത്തുന്നതിനും ഇടയാക്കുമെന്നാണ് സൂചന. മരുന്നുകളുടെ ആഗോള വിലയെ താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ വിലയില്‍ അമേരിക്കയിലേക്ക് ഇറക്കുമതി അനുവദിക്കുന്നതാണ് ട്രംപിന്റെ പുതിയ ഉത്തരവ്. ഇതോടെ ഇന്ത്യ പോലുള്ള കയറ്റുമതി […]

യുക്രൈയ്നില്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം വെടിവെച്ചിട്ടതിന് പിന്നില്‍ റഷ്യയെന്ന് യുഎന്‍ ഏജന്‍സി

ന്യൂയോര്‍ക്ക്: മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം 2014-ല്‍ യുക്രെയ്നില്‍ തകര്‍ന്നുവീണ് 298 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ റഷ്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജന്‍സി. ഓസ്ട്രേലിയയും നെതര്‍ലന്‍ഡ്സും ഉന്നയിച്ച വാദങ്ങള്‍ വസ്തുതാപരമാണെന്നും മോണ്‍ട്രിയല്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ICAO) വ്യക്തമാക്കി. അന്താരാഷ്ട്ര വ്യോമയാന നിയമപ്രകാരമുള്ള ധാര്‍മ്മികബാധ്യത നിറവേറ്റുന്നതില്‍ റഷ്യന്‍ ഫെഡറേഷന്‍ പരാജയപ്പെട്ടുവെന്നും ഏജന്‍സി പ്രസ്താവനയില്‍ പറയുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം MH17 ആണ് യുക്രെയ്നിന്റെ വിമത നിയന്ത്രിത കിഴക്കന്‍ ഭാഗത്ത് അപകടത്തില്‍പ്പെട്ടത്. ദുരന്തത്തില്‍ ഓസ്ട്രേലിയന്‍, നെതര്‍ലന്‍ഡ് പൗരന്‍മാരാണ് […]

ഹോണ്ട കാനഡഇലക്ട്രിക് വാഹന പദ്ധതി അവസാനിപ്പിക്കുന്നു

1500 കോടി ഡോളറിന്റെ ഇലക്ട്രിക് വാഹന പദ്ധതി രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി ഹോണ്ട കാനഡ. വിപണിയിലെ ഡിമാന്‍ഡ് കുറഞ്ഞതാണ് ഈ തീരുമാനത്തിന് കാരണമെന്ന് കമ്പനി വക്താവ് പറഞ്ഞു. ചൈനയിലെ വാഹന വില്‍പ്പന ഇടിഞ്ഞതോടെ മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഹോണ്ടയുടെ ലാഭം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24.5 ശതമാനം കുറഞ്ഞതായി കമ്പനി പറയുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് വര്‍ധന കമ്പനിയുടെ വരുമാനത്തെ ബാധിക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു. അതേസമയം കാനഡയിലെ സിആര്‍-വി, സിവിക് […]

മാര്‍ക്ക് കാര്‍ണിയും സംഘവും സത്യപ്രതിജ്ഞ ചെയ്തു

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള പുതിയ ലിബറല്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി. റീഡോ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. യുഎസുമായുള്ള ബന്ധം സംഘര്‍ഷഭരിതമായി തുടരുന്നതിനിടെ മാര്‍ക്ക് കാര്‍ണിയുടെ മന്ത്രിസഭയില്‍ പുതിയ വിദേശകാര്യ മന്ത്രിയെ നിയമിച്ചു. മെലനി ജോളിക്ക് പകരമായി അനിത ആനന്ദ് വിദേശകാര്യ ചുമതല വഹിക്കും. ധനമന്ത്രിയായി ഫ്രാന്‍സ്വ ഫിലിപ്പ് ഷാംപെയ്‌നും ഇന്റര്‍ ഗവണ്‍മെന്റ് അഫയേഴ്സ് കാനഡ-യുഎസ് വ്യാപാര മന്ത്രി-പ്രിവി കൗണ്‍സിലില്‍ പ്രസിഡന്റ് എന്നീ ചുമതലകള്‍ […]

ലാറ്റിന്‍ അമേരിക്കയിലേക്ക് എയര്‍ കാനഡയുടെ സര്‍വീസുകള്‍ വിപുലീകരിച്ചു

അമേരിക്കന്‍ യാത്രയില്‍ കുറവുണ്ടായതോടെ ലാറ്റിന്‍ അമേരിക്കയിലേക്ക് സര്‍വീസ് വിപുലീകരിക്കാനൊരുങ്ങി എയര്‍ കാനഡ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ ശൈത്യകാലത്ത് 4 പുതിയ സ്ഥലങ്ങളും 13 പുതിയ റൂട്ടുകളും 16% കൂടുതല്‍ സീറ്റുകള്‍ ലഭ്യമാണെന്ന് എയര്‍ കാനഡ പറയുന്നു. ലാറ്റിന്‍ അമേരിക്കയിലേക്ക് അമ്പത്തഞ്ചിലധികം പ്രതിദിന വിമാന സര്‍വീസുകളും ആഴ്ചയില്‍ 80,000 സീറ്റുകളും വാഗ്ദാനം ചെയ്യുമെന്ന് എയര്‍ കാനഡ അറിയിച്ചു. റിയോ ഡി ജനീറോ (ബ്രസീല്‍), കാര്‍ട്ടജീന (കൊളംബിയ), ഗ്വാട്ടിമാല സിറ്റി (ഗ്വാട്ടിമാല), ഗ്വാഡലജാര (മെക്‌സിക്കോ) പുതിയ സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നതായി […]