ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതായി ഡോണള്‍ഡ് ട്രംപ്

ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്താന്‍ ധാരണയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു രാത്രി മുഴുവന്‍ ചര്‍ച്ച ചെയ്തതിന്റെ ഫലമാണ് വെടി നിര്‍ത്തല്‍ ധാരണ ആയതെന്നും ട്രംപ്. ട്രൂത്ത് സോഷ്യലില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, ഇന്ത്യയും പാകിസ്താനും പൂര്‍ണ്ണവും ഉടനടിയുള്ളതുമായ വെടിനിര്‍ത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.’ ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പൂര്‍ണമായും ഉടനടി വെടിനിര്‍ത്തലിന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ […]
വിഘടനവാദത്തെ അനുകൂലിച്ച് ആല്‍ബര്‍ട്ട നിവാസികള്‍

ആല്‍ബര്‍ട്ട കാനഡയില്‍ നിന്നും വേര്‍പിരിയുന്നതിനെ അനുകൂലിക്കുന്ന പ്രവിശ്യാനിവാസികളുടെ എണ്ണം വര്‍ധിച്ചു വരുന്നതായി സര്‍വേ റിപ്പോര്‍ട്ട്. 36% പ്രവിശ്യനിവാസികള്‍ കാനഡ വിടാന്‍ വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായി ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പുതിയ സര്‍വേ കണ്ടെത്തി. യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വോട്ടര്‍മാരില്‍ 65% പേരും ഈ നീക്കത്തെ പിന്തുണയ്ക്കുന്നതായും സര്‍വേ പറയുന്നു. അതേസമയം 2026-ല്‍ ഒരു റഫറണ്ടം നടക്കുമെന്നും അത് ആല്‍ബര്‍ട്ടക്കാര്‍ക്കിടയില്‍ കടുത്ത ഭിന്നിപ്പുണ്ടാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകനായ ഡുവാന്‍ ബ്രാറ്റ് പ്രവചിക്കുന്നു. ഈ വിഷയം യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ […]
ഇന്ത്യ-പാക്ക് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍; ചര്‍ച്ച മെയ് 12-ന്

ന്യൂഡല്‍ഹി : ഇന്ത്യ-പാക്കിസ്ഥാന് വെടിനിര്‍ത്തലിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇന്ന് വൈകിട്ട് 5 മണിയോടെ ഇരു രാജ്യങ്ങളും കര-വ്യോമ-സമുദ്ര മാര്‍ഗമുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിച്ചതായി വിക്രം മിശ്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന് ഉദ്യോഗസ്ഥര്‍ മേയ് 12-ന് ഉച്ചക്ക് പന്ത്രണ്ടിന് വീണ്ടും ചര്‍ച്ച നടത്തുമെന്നും വിക്രം മിശ്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി പാക്കിസ്ഥാന് ഉപപ്രധാനമന്ത്രി ഇഷാക് ധറും പ്രഖ്യാപിച്ചു. സംഘര്‍ഷ സാഹചര്യം ലഘൂകരിച്ചെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് […]
ഇന്ത്യക്കെതിരായ ആക്രമണത്തിൽ യാത്രാവിമാനങ്ങളെ കവചമാക്കി പാകിസ്ഥാൻ; നൂറിലേറെ വിമാനങ്ങൾ കടന്നുപോയതായി റിപ്പോർട്ട്

ദില്ലി: ഇന്ത്യക്കെതിരായ ആക്രമണത്തിൽ പാകിസ്ഥാൻ, യാത്രാവിമാനങ്ങളെ കവചമാക്കിയെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പാക് ആക്രമണം നടത്തിയ സമയം ഒരു അന്താരാഷ്ട്ര വിമാനം ഉൾപ്പെടെ രണ്ട് വിമാനങ്ങൾ പാക് വ്യോമപാതയിൽ ഉണ്ടായിരുന്നെന്ന് സേന അറിയിച്ചിരുന്നു. അതേസമയം ഇന്ത്യക്കെതിരായി പാകിസ്ഥാൻ ആക്രമണം അഴിച്ചുവിട്ട മെയ് 7,8 തീയതികളിലെ ഫ്ലൈറ്റ് ട്രാക്കിങ് ഡേറ്റ പ്രകാരം പാക് ആകാശത്ത് കൂടി കടന്നു പോയത് 100 വിമാനങ്ങളാണെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര അതിർത്തിക്കും നിയന്ത്രണ രേഖയ്ക്കും […]
കരുതലോടെ കവചമൊരുക്കും; പാകിസ്ഥാന്റെ ലക്ഷ്യങ്ങളെ തകർക്കാൻ 9 ആന്റി ഡ്രോൺ സിസ്റ്റം വാങ്ങാൻ 51.41 കോടി രൂപ അനുവദിച്ച് പഞ്ചാബ് സർക്കാർ

പഞ്ചാബ്: പാകിസ്ഥാന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നായി പഞ്ചാബ് മാറിയതിന്റെ പശ്ചാത്തലത്തിൽ ആന്റി ഡ്രോൺ സംവിധാനമൊരുക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. 9 ആന്റി ഡ്രോൺ സിസ്റ്റം വാങ്ങാൻ 51.41 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. സംസ്ഥാന സർക്കാരിന്റെ സ്വന്തം നിലയിൽ തന്നെ ആന്റി ഡ്രോൺ സിസ്റ്റം സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളിലൊക്കെ സ്ഥാപിക്കാനുള്ള തീരുമാനമാണ് പഞ്ചാബ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. 532 കിലോമീറ്റർ വരുന്ന സംസ്ഥാന അതിർത്തിയിലാണ് ആന്റി ഡ്രോൺ സംവിധാനം സ്ഥാപിക്കുക എന്നും മുഖ്യമന്ത്രി ഭഗവന്ത് […]
രാജ്യമാകെ കനത്ത ജാഗ്രത നിർദേശം; ‘പരിഭ്രാന്തരാകരുത്, വേണ്ടത് മുൻകരുതൽ’, സുരക്ഷ ശക്തമാക്കാനുളള എല്ലാ നടപടികളും സജ്ജം

ദില്ലി: സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യമാകെ കനത്ത ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. ഒഡീഷയിലെ തീര മേഖലകളിൽ സുരക്ഷാ വിന്യാസം ശക്തമാക്കി. പട്രോളിംഗ് കൂട്ടുകയും ഡ്രോൺ നിരീക്ഷണം തുടങ്ങുകയും ചെയ്തെന്ന് അഡീഷണൽ ഡിജിപി അറിയിച്ചു. ബിഹാറിലെ നളന്ദയിൽ അടക്കം പുറത്തുനിന്നും വരുന്നവരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷം ഹോട്ടലുകളിൽ താമസ സൗകര്യം നൽകാവൂ എന്ന് നിർദേശമുണ്ട്. രാജസ്ഥാനിലെ അതിർത്തി ജില്ലകളിൽ കനത്ത ജാഗ്രത, ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം. രാജസ്ഥാനിലേക്കുള്ള പല ട്രെയിനുകളും റദ്ദാക്കിയെന്ന് പടിഞ്ഞാറൻ മേഖലാ റെയിൽവേ അറിയിച്ചിട്ടുണ്ട്. […]